ഹൊസങ്കടി: ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. മഞ്ചേശ്വരത്തിനടുത്ത് ഹൊസങ്കടിയിലാണ് അപകടം നടന്നത്. കുമ്പള മഹാത്മാ കോളേജ് വിദ്യാർത്ഥിയായ ആദിൽ ആണ് മരിച്ചത്. 22 വയസായിരുന്നു. ആദിലിനൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിലയ്ക്കലിന് സമീപം ഇലവുങ്കലിലാണ് അപകടം.
തീര്‍ഥാടനം കഴിഞ്ഞ് ശബരിമലയില്‍നിന്ന് മടങ്ങിയ ബസാണ് അപകടത്തില്‍പ്പെട്ടത്. എവിടെനിന്നുള്ള തീര്‍ഥാടകരാണ് ബസ്സിലുണ്ടായിരുന്നതെന്നോ മറ്റുവിവരങ്ങളോ ഇതുവരെ ലഭ്യമല്ല.
പമ്പയില്‍നിന്ന് പോലീസും പത്തനംതിട്ടയില്‍നിന്നും റാന്നിയില്‍നിന്നും അഗ്നിരക്ഷാസേനയും അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇതുവഴിയെത്തിയ മറ്റുതീര്‍ഥാടകരാണ് അപകടവിവരം പോലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിച്ചത്.
തിരുവനന്തപുരം: ഏപ്രിൽ ഒന്നിന് ഭൂമിയുടെ ന്യായവില വർദ്ധന നടപ്പാവും മുമ്പ് ആധാരം രജിസ്റ്റർ ചെയ്യാൻ കൂട്ടത്തള്ളായതോടെ രജിസ്ട്രേഷൻ വകുപ്പിന് നല്ലകാലം. മാർച്ചിലെ വരവ് 600 കോടിയിലെത്തിയേക്കും. ഇന്നലെ വരെ 550 കോടിയാണ്. കഴിഞ്ഞ സാമ്പത്തികവർഷം ഇതേമാസം 400 കോടിയാണ് കിട്ടിയത്. ഭൂമിയുടെ ന്യായവില 20 ശതമാനമാണ് ബഡ്‌ജറ്റിൽ കൂട്ടിയത്. ഇതനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ...
ഐപിഎൽ സീസണൊരുങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൻ്റെ പരിശീലനം കാണാൻ ആരാധകരുടെ ഒഴുക്ക്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹോം – എവേ രീതിയിൽ നടക്കുന്ന ഐപിഎലിൽ തങ്ങളുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലനം നടത്തുന്നത്. ഈ പരിശീലനം കാണാൻ ആരാധകർ ഒഴുകിയെത്തുകയാണ്. ഗുജറാത്ത് ജയൻ്റ്സുമായുള്ള ഉദ്ഘാടന മത്സരത്തിൻ്റെ ടിക്കറ്റ്...
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ 4263 കോടി രൂപ കൂടി സംസ്ഥാന സർക്കാർ കടമെടുക്കുന്നു. കടമെടുപ്പ് പരിധിയിൽ കേന്ദ്രം നിയന്ത്രണം കൊണ്ടുവന്നത് സർക്കാരിനെ വെട്ടിലാക്കിയിരുന്നു. എന്നാൽ വൈദ്യുതി മേഖലയിലെ പരിഷ്‌കാരത്തിന്റെ പേരിൽ 4000 കോടി കടമെടുക്കാൻ സംസ്ഥാനത്തിന് അനുമതി ലഭിച്ചിരുന്നു. ഇതുകൂടി ഉപയോഗപ്പെടുത്തിയാണ് സർക്കാർ വീണ്ടും കടമെടുക്കുന്നത്.
സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ ട്രഷറിയിലേക്ക്...
പോത്തൻകോട്: തോട്ടിൽ നിന്നു പിടികൂടിയ മൂർഖനെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി യുവാവ്. പോത്തൻകോട് സ്റ്റേഷനിലായിരുന്നു വിചിത്ര സംഭവം അരങ്ങേറിയത്. പണിമൂല അനൂപ് ഭവനിൽ അനൂപാണ് നന്നാട്ടുകാവ് ജംഗ്ഷന് സമീപത്തെ തോട്ടിൽ നിന്നും പിടികൂടിയ മൂർഖൻ പാമ്പിനെ ചാക്കിലാക്കി സ്റ്റേഷനിലെത്തിയത്.
പാമ്പുപിടിത്തക്കാരെയും ഫോറസ്റ്റ് ഉദ്യഗസ്ഥരെയും, ബന്ധപ്പെട്ടെങ്കിലും ആരും എത്താതിരുന്നതിനെ തുടർന്നാണ് സാഹസികമായി മൂർഖനെ പിടികൂടി പൊലീസ് സ്റ്റേഷനിൽ...
ജില്ലാ ജഡ്ജിക്കെതിരെ ലൈംഗിക അതിക്രമ പരാതിയുമായി യുവ അഭിഭാഷക. കവരത്തി ജില്ലാ ജഡ്ജി അനില്‍ കുമാറിനെതിരെ ലക്ഷദ്വീപില്‍ നിന്നുള്ള അഭിഭാഷകയാണ് പരാതി നല്‍കിയിരിക്കുന്നത്. ജില്ലാ ജഡ്ജി തന്നെ ചേംബറിലേക്ക് വിളിപ്പിക്കുകയും കടന്നുപിടിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു
സംഭവം പുറത്തുപറയാതിരുന്നാല്‍ കേസുകളില്‍ അനുകൂല നിലപാടെടുക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി പറയുന്നു. മാര്‍ച്ച്...
കോഴിക്കോട്: എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സോഷ്യൽ മീഡിയ കാമ്പയിൻ ഇന്ന്. രാജ്യത്തെ ജനാധിപത്യ, മതേതര മൂല്യങ്ങളെ തച്ചുടക്കുകയും ഭരണകൂടത്തിന്റെ അരുതായ്മകൾക്കെതിരെ ശബ്ദമുയർത്തുന്ന പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഭരണകൂട നടപടികൾക്കെതിരെയുമാണ് പ്രതിഷേധമെന്ന് ലീഗ് നേതാക്കൾ പറഞ്ഞു.
ഉച്ചക്ക് 12-ന്...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം കീറിയതിന് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എക്ക് 99 രൂപ പിഴ വിധിച്ച് കോടതി. വന്‍സ്ഡ (പട്ടികജാതി) നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ അനന്ത് പട്ടേലിനെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 447 പ്രകാരം കുറ്റക്കാരനാണെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി.എ. ധാദല്‍ വിധിച്ചത്.
2017ല്‍ നടന്ന സംഭവത്തിലാണ് ഗുജറാത്തിലെ നവസാരിയിലെ കോടതി...
മുംബൈ: മസ്ജിദിൽ അതിക്രമിച്ചു കയറി പള്ളി ഇമാമിനുനേരെ ആക്രമണം. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലാണ് സംഭവം. അക്രമികൾ ഇമാമിന്റെ താടി മുറിച്ചുകളയുകയും ക്രൂരമായി മർദിക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ജൽനയിലെ ബോകർദാനിലുള്ള ആൻവ ജില്ലയിലാണ് അക്രമം നടന്നത്. ഞായറാഴ്ച രാത്രി 7.30നായിരുന്നു സംഭവം. പള്ളി ഇമാമായ സാകിർ സയ്യിദ് ഖാജയാണ് ആക്രമണത്തിനിരയായത്.
മർദനത്തിനു പിന്നാലെ...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....