Latest news

ബാറ്റ് വാങ്ങാന്‍ പാല്‍ വിതരണത്തിന് പോയിട്ടുണ്ട് രോഹിത് ശര്‍മ്മ; വൈകാരിക വെളിപ്പെടുത്തലുമായി ഓജ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ സ്റ്റാറുകളിലൊരാളാണ് നായകന്‍ രോഹിത് ശര്‍മ്മ. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും വലിയ ഇംപാക്‌ടുള്ള ഓപ്പണറായി പേരെടുത്ത ഹിറ്റ്‌മാന്‍റെ ചെറുപ്പ കാലം ഓര്‍ത്തെടുക്കുകയാണ് മുന്‍ സഹതാരവും ഇപ്പോള്‍ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗവുമായ പ്രഗ്യാന്‍ ഓജ. ഒരുകാലത്ത് ക്രിക്കറ്റ് ബാറ്റ് വാങ്ങാന്‍ പാല്‍ വിതരണത്തിന് പോയ ഭൂതകാലുണ്ട് ഹിറ്റ്‌മാന് എന്ന്...

സ്ത്രീവിരുദ്ധ പരാമർശം; കെ സുരേന്ദ്രനെതിരെ മ്യൂസിയം പൊലീസില്‍ പരാതി

തിരുവനന്തപുരം: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ  സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ പരാതി. സിപിഎം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോടാണ് സുരേന്ദ്രനെതിരെ പരാതി നല്‍കിയത്. സ്ത്രീകളെയാകെ അപമാനിച്ചുള്ള ബിജെപി നേതാവിന്‍റെ പ്രസ്താവനയ്ക്കെതിരെ നടപടി എടുക്കണമെന്ന് പരാതിയില്‍ പറയുന്നു. 'സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി' എന്നായിരുന്നു കെ സുരേന്ദ്രന്‍റെ വിവാദ പരാമര്‍ശം. തൃശ്ശൂരില്‍ ബിജെപിയുടെ...

‘നാണം കെട്ടവർ’; സ്മൃതി ഇറാനിക്കെതിരായ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ പരാമർശത്തിന് രൂക്ഷ വിമര്‍ശനവുമായി അനിൽ

ദില്ലി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് ബി വി ശ്രീനിവാസിന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ പദവി രാജി വച്ചതിന് പിന്നാലെ ഇന്‍ബോക്സിലും കമന്‍റ് ബോക്സിലും നിറയുന്ന അസഭ്യ വര്‍ഷം വ്യക്തമാക്കുന്നത് അവരുടെ മനസിലുള്ളതാണ്. സംസ്കാരമില്ലാത്ത...

മണല്‍ മാഫിയക്കെതിരെ നടപടിയുമായി പൊലീസ്; അനധികൃത കടവുകള്‍ തകര്‍ത്തു

മഞ്ചേശ്വരം: മണല്‍ മാഫിയക്കെതിരെ കാസര്‍കോട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ശക്തമായ നടപടി തുടങ്ങി. പത്ത് അനധികൃത കടവുകളും 11 തോണികളും മൂന്ന് മണല്‍ ഊറ്റു യന്ത്രങ്ങളും തകര്‍ത്തു. രണ്ട് ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ രാത്രിയുമായി നടത്തിയ പരിശോധനയില്‍ ജോഡ്കല്ലില്‍ കടവുകളിലേക്ക് പോകാനുള്ള അനധികൃത റോഡും കടവുകളും ജെ.സി.ബി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു....

രാഹുൽ ഗാന്ധി വീണ്ടും കോലാറിലേക്ക്, കർണാടകയിൽ ‘അയോഗ്യത’ ആയുധമാക്കാൻ കോൺഗ്രസ്, അതേ സ്ഥലത്ത് വേദിയൊരുക്കും

ദില്ലി : ലോക്സഭയിൽ നിന്ന് അയോ​ഗ്യനായതിന് പിന്നാലെ വീണ്ടും കോലാറിലേക്ക് പോകാൻ തീരുമാനിച്ച് രാഹുൽ ​ഗാന്ധി. കർണാടകയിലെ കോലാറിൽ നടത്തിയ പ്രസം​ഗത്തിലെ പരാമർശത്തെ തുടർന്നാണ് രാഹുലിനെതിരെ മാനനഷ്ടക്കേസെടുത്തതും പിന്നീട് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതും. ഈ പശ്ചാത്തലത്തിലായിരുന്നു സ്പീക്കർ രാഹുലിനെ അയോ​ഗ്യനായി പ്രഖ്യാപിച്ചത്. എന്നാൽ കോലാറിൽ വീണ്ടുമെത്താനാണ് രാഹുലിന്റെ തീരുമാനം. ഏപ്രിൽ 5 ന് കോലാറിൽ വൻ...

പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള തീയതി നീട്ടി

ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടിയത്. നേരത്തെ ഈ മാസം 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ലിങ്ക്-ആധാര്‍ പാന്‍ സ്റ്റേറ്റസ് എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാര്‍ കാര്‍ഡ് നമ്പര്‍, പാന്‍ നമ്പര്‍ എന്നിവ...

‘പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള വാദങ്ങള്‍ നിലനിൽക്കില്ല’; ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹരജി കേരള ഹൈക്കോടതി തള്ളി. യുക്തിവാദി സംഘടനയായ നോൺ റിലീജ്യസ് സിറ്റിസൺസ്(എൻ.ആർ.സി) നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തം എന്നിവർ അംഗങ്ങളായ ബെഞ്ച് തള്ളിയത്. വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. എൻ.ആർ.സിക്കു പുറമെ ടി.എം ആരിഫ്...

ഗര്‍ഭിണിയടക്കം ഒരു കുടുംബത്തിലെ 7 പേരെ കൊന്ന പ്രതിയെ വിട്ടയ്ക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി

ദില്ലി: ഒരു കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷാ പട്ടികയിലുള്ള പ്രതിയെ വിട്ടയ്ക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതിക്ക് പ്രായപൂര്‍ത്തി ആയില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് തീരുമാനം. പ്രായപൂര്‍ത്തി ആയ ശേഷമായിരുന്നു കേസിലെ വിചാരണ നടന്നത്. ഇതിലായിരുന്നു പ്രതിക്ക് വധശിക്ഷ വിധിച്ചത്. 2015ലെ ജുവനൈല്‍ ജസ്റ്റിസ് നിയമം അനുസരിച്ചാണ് തീരുമാനം....

ആധാർ-പാൻ ലിങ്കിങ്ങിനുള്ള 1000 രൂപ ഫീസ് എങ്ങനെ അടയ്ക്കാം; അറിയേണ്ടതെല്ലാം

ആധാർ പാൻ ലിങ്കിങ്ങിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ  അക്ഷയ സെന്ററുകൾ കയറിയിറങ്ങുകയാണ് പലരും. പലപ്പോഴും വൈബ്‌സൈറ്റ് ഹാങ് ആവുന്നുമുണ്ട്. ആധാറിലെയും പാൻകാർഡിലെയും വിവരങ്ങൾ ഒരേ പോലെയല്ലാത്തതുൾപ്പെടെയുളള പ്രശ്‌നങ്ങൾ പരിഹരിച്ചുവേണം പലർക്കും പാൻ ആധാർ ലിങ്കിങ് പൂർത്തിയാക്കാൻ. ഇതിനിടെ 1000 രൂപ ഫീസ് അടയ്‌ക്കേണ്ട ഇ-ഫയലിംഗ് വെബ്സൈറ്റിലെ ,ബാങ്കുകളുടെ ലിസ്റ്റിൽ എസ്ബിഐ ഇല്ലാത്തതും...

സമൂഹ മാധ്യമങ്ങളിൽ തരംഗമായി മുസ്‍ലിംലീഗ് ‘സോഷ്യൽ മീഡിയ കാമ്പയിൻ’

കോഴിക്കോട്: എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും രാജ്യത്തെ ജനാധിപത്യ, മതേതര മൂല്യങ്ങളെ തകർക്കുകയും ഭരണകൂടത്തിന്റെ അരുതായ്മകൾക്കെതിരെ ശബ്ദമുയർത്തുന്ന പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഭരണകൂട നടപടികൾക്കെതിരെയും മുസ്‍ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സോഷ്യൽ മീഡിയ പ്രൊഫൈൽ പിക്ചർ കാമ്പയിന് തുടക്കമായി. മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി തയാറാക്കിയ...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img