Latest news

പോക്സോ കേസിൽ മദ്രസ മുൻ അധ്യാപകന് 53 വർഷം കഠിന തടവും 3.25 ലക്ഷം രൂപ പിഴയും

കാസർകോട്: 10, 11 വയസ്സുള്ള ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ മുൻ അധ്യാപകന് 53 വർഷം കഠിന തടവും 3.25 ലക്ഷം രൂപ പിഴയും. കർണാടക വിട്ള പട്നൂരിലെ അബ്ദുൽ ഹനീഫ മദനി (44)ക്കാണ് കാസർകോട് അഡീഷനൽ ജില്ലാ സെഷൻസ് കോടതി (1) ജഡ്ജി എ.മനോജ് വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷ...

മംഗളൂരുവിൽ നാലംഗകുടുംബം ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

മംഗളൂരു: മംഗളൂരുവിൽ നാലംഗകുടുംബം ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. അച്ഛനെയും അമ്മയെയും ഇരട്ടക്കുട്ടികളെയുമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൈസുരു വിജയനഗര സ്വദേശികളായ ദേവേന്ദ്ര (48), ഭാര്യ നിർമല (48), മക്കളായ ചൈതന്യ (9), ചൈത്ര (9) എന്നിവരാണ് മരിച്ചത്. മംഗളൂരുവിലെ കെ എസ് റാവു റോഡിലെ ഒരു സ്വകാര്യ ലോഡ്ജിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കടക്കെണി...

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ മുഖ്യമന്ത്രിക്ക് താൽകാലികാശ്വാസം,ഫുൾ ബെഞ്ചിന് വിട്ട് ലോകായുക്ത, വിധി നീളും

തിരുവനന്തപുരം : ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ മന്ത്രിമാർക്കുമെതിരായ കേസിൽ മുഖ്യമന്ത്രിക്ക് താൽക്കാലിക ആശ്വാസം. കേസ് മൂന്നംഗ വിശാല ബെഞ്ചിന് വിട്ടു. രണ്ടംഗ ബെഞ്ചിൽ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാൽ മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. തീയതി പിന്നീട് പ്രഖ്യാപിക്കും. ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ അൽ റഷീദും...

പള്ളിക്ക് മുന്നില്‍ ബജ്‌റംഗ്ദളിന്റെ കൊടി വീശി, വാഹനങ്ങള്‍ക്ക് തീയിട്ടു; രാമനവമിയുടെ പേരില്‍ രാജ്യത്തുടനീളം വ്യാപക അക്രമം

ന്യൂദല്‍ഹി: രാമനവമി ആഘോഷത്തിന്റെ മറവില്‍ രാജ്യത്തുടനീളം ഹിന്ദുത്വ സംഘടനകളുടെ വ്യാപക അക്രമം. രാമനവമിയുടെ ഭാഗമായി സംഘടിപ്പിച്ച ശോഭാ റാലിക്കിടെ ബംഗാളിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും ദല്‍ഹിയിലും വലിയ തോതിലുള്ള അക്രമ സംഭവങ്ങളാണ് അരങ്ങേറിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാളിലെ ഹൗറയില്‍ അക്രമാസക്തരായ ഹിന്ദുത്വ പ്രവര്‍ത്തകര്‍ പള്ളികള്‍ക്ക് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ...

കർണാടകയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് സർവേ, ബിജെപിയും കോണ്‍ഗ്രസും നേടുന്ന സീറ്റ് ഇങ്ങനെ…

ബെംഗളൂരു: കർണാടകയിൽ ഭരണകക്ഷിയായ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവേ. ബിജെപി 110 മുതല്‍ 120 സീറ്റുകൾ വരെ നേടി ഭരണത്തുടര്‍ച്ചയുണ്ടാക്കുമെന്നാണ്  എഡ്യൂപ്രസ് ഗ്രൂപ്പ് നടത്തിയ അഭിപ്രായ സർവേ ഫലം.  70-80 സീറ്റുകൾ നേടി കോണ്‍ഗ്രസ് രണ്ടാമതെത്തുമെന്നും സര്‍വേയില്‍ പറയുന്നു. ജനതാദൾ-സെക്കുലർ 10 മുതൽ 15 വരെ സീറ്റുകൾ നേടുമെന്നും, മറ്റുള്ളവർക്ക് 4 മുതൽ...

വലിയവൻ റാവുത്തർ, കുഞ്ഞൻ കുട്ടിശങ്കരൻ; ആനകൾക്കു പേരിട്ട് കാസർകോടും

ബോവിക്കാനം ∙ കൂട്ടത്തിൽ വലിയവൻ ‘റാവുത്തർ’. ഉയരം കുറഞ്ഞ് നശീകരണ സ്വഭാവം കൂടുതൽ കാണിക്കുന്നവൻ ‘കുട്ടിശങ്കരൻ’. കാടിറങ്ങി തങ്ങളുടെ ഉറക്കം കെടുത്തുന്ന കാട്ടാനകൾക്കു കാസർകോട്ടെ കർഷകർ നൽകിയ വിളിപ്പേരുകളാണിത്. പി.എം–2.പി.ടി–7 എന്നിങ്ങനെയുള്ള പേരുകൾക്കിടയിൽ കാസർകോട്ടെ ‘അതിഥി’ കൊമ്പന്മാരുടെ പേരുകളും കൗതുകമുളവാക്കുന്നു. കർണാടകയിൽ നിന്നു ജില്ലയിൽ ആദ്യം എത്തിയ ആനകളിൽ ഒന്നാണ് റാവുത്തർ. വില്ലത്തരം ഏറ്റവും കുറഞ്ഞവനാണ്...

ഭാര്യയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനെ വെട്ടി പരുക്കേൽപ്പിച്ച പ്രതികളെ യുവമോർച്ച നേതാവിന്റെ വീട്ടിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട് ∙ ഭാര്യയോടൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്ന യുവാവിനെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിലെ പ്രതികളെ യുവമോർച്ച നേതാവിന്റെ വീട്ടിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടും മൂന്നും പ്രതികളായ മാവുങ്കാൽ മേലടുക്കം ഹൗസിലെ പ്രശോബ് (23), മൂലക്കണ്ടം ഹൗസിലെ ശ്യാം കുമാർ (33) എന്നിവരെയാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ അറസ്റ്റ് ചെയ്തത്. മേലടുക്കത്തുള്ള യുവമോർച്ച...

കറുത്ത മുന്തിരിയോ അതോ പച്ച മുന്തിരിയോ ഏതാണ് കൂടുതൽ നല്ലത് ?

മുന്തിരി പലർക്കും ഇഷ്ടമുള്ള പഴമാണ്. ധാരാളം പോഷക​ഗുണങ്ങൾ മുന്തിരിയിൽ അടങ്ങിയിരിക്കുന്നു. പച്ച, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുന്തിരിയുണ്ട്. എന്നാൽ ഏത് മുന്തിരിയാണ് ഏറ്റവും ആരോഗ്യകരം? ഓരോന്നിനും അതിന്റേതായ രുചിയും പോഷക ഗുണങ്ങളും ഉണ്ട്. 'മുന്തിരി ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ്. മുന്തിരിയിൽ ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്....

കാസർകോട് ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്ന് നിരോധിത നോട്ട് ശേഖരം പിടികൂടി

ബദിയടുക്ക: കാസർകോട് നിരോധിത നോട്ട് ശേഖരം പിടികൂടി. ആയിരം രൂപയുടെ നോട്ട് കെട്ടുകളാണ് പിടികൂടിയത്. മുണ്ട്യത്തടുക്കയിൽ ഷാഫി എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നാണ് നോട്ടുകൾ പിടികൂടിയത്. വലിയ അഞ്ച് ചാക്കുകളിലായാണ് നിരോധിത നോട്ടുകൾ സൂക്ഷിച്ചിരുന്നത്. ബദിയടുക്ക എസ്ഐ കെ പി വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. കള്ളനോട്ട്...

സൗദിയിൽ മക്കയിലും മദീനയിലും ഉൾപ്പെടെ എവിടെയും വിദേശികൾക്ക് സ്വത്ത് വാങ്ങാം; നിയമം ഉടൻ

റിയാദ്: സൗദി അറേബ്യയിൽ സ്വത്തുവകകൾ വാങ്ങാനും കൈവശം വെക്കാനും വിൽപന നടത്താനും വിദേശികളെ അനുവദിക്കുന്ന നിയമം വൈകാതെ പ്രഖ്യാപിക്കുമെന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി (റെഗ) സി.ഇ.ഒ അബ്ദുല്ല അൽ ഹമ്മാദ് പറഞ്ഞു. വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നൽകുന്നതിനുള്ള പുതിയ നിയമം അതിന്റെ അവസാന ഘട്ടത്തിലാണെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് പരസ്യമാക്കുമെന്നും ‘റൊട്ടാന...
- Advertisement -spot_img

Latest News

തോറ്റു, ന്യായീകരണങ്ങളില്ല! വോട്ടർമാർക്ക് വിലയിരുത്താം; മഞ്ചേശ്വരത്തെ പരാജയത്തിൽ കെ. സുരേന്ദ്രൻ

കാസർകോട് ∙ തിരഞ്ഞെടുപ്പിൽ വീണ്ടും തോറ്റുവെന്നും തോറ്റതിനു ന്യായീകരണങ്ങളില്ലെന്നും മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രൻ. തോറ്റതെങ്ങനെയെന്നു വോട്ടർമാർക്കു അവരുടെ ഇഷ്ടാനുസരണം...
- Advertisement -spot_img