Latest news

ടിസിയില്ലെങ്കിലും സ്‌കൂള്‍ മാറാം; അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് തിരിച്ചടി,എയ്ഡഡ് സ്‌കൂളുകള്‍ക്ക് നേട്ടം

കണ്ണൂര്‍: പൊതുവിദ്യാലയങ്ങളില്‍ ഓരോ വര്‍ഷവും വിദ്യാര്‍ഥികളുടെ എണ്ണം കുത്തനെ കുറയുമ്പോള്‍ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെയെത്തിക്കാന്‍ നടപടിയുമായി സര്‍ക്കാര്‍. അതിന്റെ ഭാഗമായി രണ്ടുമുതല്‍ പത്താംതരം വരെയുള്ള കുട്ടികളെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടിസി) ഇല്ലാതെ ചേര്‍ക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. കുട്ടികള്‍ ഒഴിഞ്ഞുപോകുന്നത് ചെറുക്കാന്‍ ടിസി നല്‍കാത്ത ചില അണ്‍ എയ്ഡഡ് വിദ്യാലയ അധികൃതരുടെ...

വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; പ്രതി സിറാജുദ്ദീന് ജാമ്യം

മഞ്ചേരി: മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ചതിനെത്തുടർന്ന് രക്തസ്രാവംമൂലം പെരുമ്പാവൂർ കൊപ്പറമ്പിൽ അസ്മ(35) മരിച്ച കേസിൽ റിമാൻഡിലായിരുന്ന ഭർത്താവ് ആലപ്പുഴ വണ്ടാനം അമ്പലപ്പുഴ വളഞ്ഞവഴി നീർക്കുന്ന് സിറാജുദ്ദീന് (39) മഞ്ചേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, മുൻ ക്രിമിനൽ പശ്ചാത്തലമില്ലാത്തതിനാലും പ്രതിയെ കസ്റ്റഡിയിൽ നിർത്തി വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷൻ...

അപൂർവ ഭാഗ്യം,​ ഒരേ നറുക്കെടുപ്പിൽ മലയാളിക്ക് രണ്ട് തവണ ബമ്പർ,​ സമ്മാനമായി ലഭിക്കുന്നത് കോടികൾ

ദുബായ് : അപൂർവമായി ലഭിക്കുന്ന ഭാഗ്യമാണ് അറുപതുകാരനായ മലയാളി പോൾ ജോസ് മാവേലിയെ ദുബായിൽ തേടിയെത്തിയത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ പോൾ ജോസ് മാവേലിക്കാണ് ബമ്പർ സമ്മാനം ലഭിച്ചത്. നറുക്കെടുപ്പിലെ സീരീസ് 503ൽ ബമ്പർ സമ്മാനമായ 10 ലക്ഷം ഡോളറാണ് (എട്ടരകോടിയിലേറെ രൂപ)​ ഇദ്ദേഹം സ്വന്തമാക്കിയത്. മേയ് 19ന് ഓൺലൈനായി...

പ്രകൃതിയുമായുള്ള പോരാട്ടത്തിൽ ഉപഭോക്താക്കളുടെ സഹകരണം അഭ്യർത്ഥിച്ച് കെഎസ്‌ഇബി

വൈദ്യുതി പുനഃസ്ഥാപിക്കാൻ ജീവനക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രയത്നിക്കുന്നതായും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെഎസ്‌ഇബി. കേരളത്തിൽ ഉടനീളം വീശിയടിച്ച കാറ്റിലും വ്യാപകമായി തുടരുന്ന തീവ്ര മഴയിലും വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടമാണുണ്ടായിട്ടുള്ളത്. മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തു. പ്രാഥമിക കണക്കുകളനുസരിച്ച് 60 കോടിയോളം രൂപയുടെ നാശനഷ്ടങ്ങളാണ്...

‘കോൺഗ്രസ് ഭരിച്ചിട്ടും ജില്ലയിൽ വർഗീയ ശക്തികൾ വാഴുന്നു’; ഉള്ളാളിൽ യൂത്ത് കോൺഗ്രസ് സെക്രട്ടറി രാജിവെച്ചു

മംഗളൂരു: തീരദേശ മേഖലയിൽ വർഗീയത അടിച്ചമർത്തുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടതിൽ നിരാശ പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ് ഉള്ളാൾ യൂണിറ്റ് ജനറൽ സെക്രട്ടറി മുഹമ്മദ് ഷമീർ രാജിവച്ചു. രണ്ട് വർഷമായി സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലുണ്ടെങ്കിലും വർഗീയവാദികളെ നിയന്ത്രിക്കാൻ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഷമീർ പത്രക്കുറിപ്പിൽ പറഞ്ഞു. ബണ്ട്വാൾ താലൂക്കിലെ കോൽത്തമജലുവിൽ അബ്ദുൾ റഹ്മാന്റെ കൊലപാതകം...

കുമ്പളയിലെ ടോൾ ഗേറ്റിന് താത്കാലിക സ്റ്റേ ലഭിച്ചതായി എ.കെ.എം അഷ്‌റഫ്‌ എം.എൽ.എ

കുമ്പള: ദേശീയപാതയിലെ തലപ്പാടി-ചെങ്കള റീച്ചിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാവുന്ന സ്ഥിതിക്ക് ഈ റീച്ചിൽപെട്ട കുമ്പളയിൽ ടോൾ ബൂത്ത് ആരംഭിക്കാനുള്ള എൻഎച്ച്ഐഎയുടെ ശ്രമത്തിന് തിരിച്ചടി. കുമ്പളയിലെ ടോൾ ഗേറ്റിന്റെ നിർമ്മാണം പൂർണ്ണമായും തടയുകയും നിലവിലുള്ള സാഹചര്യം തുടരാനും കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതായി എകെഎം അഷ്‌റഫ്‌ എംഎൽഎ. ടോൾ ഗേറ്റ് നിർമ്മാണത്തിനെതിരെ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ചെയർമാൻ...

മംഗളൂരുവിൽ പള്ളി സെക്രട്ടറിയെ വെട്ടിക്കൊന്ന കേസ്; 15 പേർക്കെതിരെ കേസ്

മംഗളൂരു: കർണാടക ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കോൾട്ട്മജലു ജുമാ മസ്ജിദ് സെക്രട്ടറിയും മണൽത്തൊഴിലാളിയും പിക്കപ്പ് ലോറി ഡ്രൈവറുമായ അബ്ദുൽ റഹിമാനെ (38) കൊലപ്പെടുത്തിയ കേസിൽ 15 പേർക്കെതിരെ കേസ്. കൊല്ലപ്പെട്ട യുവാവിനൊപ്പമുണ്ടായിരുന്ന പരിക്കേറ്റ ഇംതിയാസ് എന്ന കലന്തർ ഷാഫി, ദൃക്സാക്ഷി മുഹമ്മദ് നിസാർ എന്നിവരുടെ മൊഴി അടിസ്ഥാനമാക്കിയാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തതെന്ന്...

കനത്ത മഴ തുടരുന്നു; കാസർഗോഡ് ജില്ലയിൽ റെഡ് അലർട്ട്

കേന്ദ്ര കാലാവസ്ഥ വകുപ്പ് മെയ് 29, 30 തീയതികളിൽ കാസറഗോഡ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെൻററുകൾ, സ്പെഷ്യൽ ക്ലാസുകൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയവയ്ക്ക് നാളെ (മെയ് 29 2025...

ഒരു മാസത്തിനിടയിൽ മംഗളൂരുവിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകം; നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മംഗളൂരു: കർണാടക ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അദ്ദൂർ കോൽത്തമജലുവിനടുത്ത് പട്ടാപ്പകൽ രണ്ടംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു. കോൾട്ടമജലു ബെള്ളൂർ സ്വദേശി അബ്ദുൾ ഖാദറിന്റെ മകൻ അബ്ദുൽ റഹ്മാനാണ് (38) മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇംതിയാസിനെ പരിക്കുകളോടെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൽത്തമജലുവിൽ പിക്ക്-അപ്പ് വാഹനത്തിൽ നിന്ന് മണൽ ഇറക്കുന്നതിനിടെ ബൈക്കിൽ എത്തിയ അക്രമികൾ ഇരുവരെയും...

കർണാടക ബണ്ട്വാളിൽ യുവാവിനെ വെട്ടിക്കൊന്നു; കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്

ബെംഗളൂരു: കർണാടക ബണ്ട്വാൾ കംബോഡിയിൽ യുവാവിനെ വെട്ടിക്കൊന്നു. കൊളത്തമജലു സ്വദേശി ഇംതിയാസാണ് കൊലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ബെള്ളൂർ സ്വദേശി അബ്ദുൾ റഹീമിന് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. ഇയാളെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണൽ തൊഴിലാളികളായ ഇവരെ മണൽ ഇറക്കുന്നതിനിടെ ഒരു സംഘം ബൈക്കിലെത്തി വെട്ടുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. അക്രമത്തിനിരയായ ഇംതിയാസ് സംഭവസ്ഥലത്ത് വെച്ച്തന്നെ കൊല്ലപ്പെട്ടു. സംഭവത്തിൽ...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img