Latest news

നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കടത്തിയ രണ്ടുകിലോ കഞ്ചാവുമായി രണ്ടുയുവാക്കള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ ജലാലിയ പള്ളിക്ക് സമീപത്തെ മുഹമ്മദ് ഫയാസ് (20), കുഞ്ചത്തൂര്‍ ബജോളിഗെയിലെ അല്ലാമ ഇക്ബാല്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് വോര്‍ക്കാടി പല്ലടപടുപ്പുവില്‍ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ....

ഉറുമ്പുകള്‍ കൊണ്ട് ചട്‍ണി; വിചിത്രമായ വിഭവം കഴിച്ചുനോക്കുന്ന യുവതി

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും അനവധി വീഡിയോകളാണ് വരാറ്. ഇവയില്‍ ഫുഡ് വീഡിയോകള്‍ക്ക് തന്നെയാണ് ഏറ്റവുമധികം കാഴ്ചക്കാരെ ലഭിക്കാറ്. പ്രാദേശികമായ രുചിഭേദങ്ങള്‍, പാചകത്തിലെ പരീക്ഷണങ്ങള്‍, ഭക്ഷണപ്രേമികള്‍ക്കിടയിലെ പുത്തൻ ട്രെൻഡുകള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് പ്രധാനമായും ഫുഡ് വീഡിയോകളില്‍ പ്രമേയമായി വരാറ്. ഇവയില്‍ പ്രാദേശികമായി ഓരോ നാടുകളിലുമുള്ള രുചിവൈവിധ്യങ്ങള്‍ കാണിക്കുകയും ഇവയെക്കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്ന വീഡിയോകളാണെങ്കില്‍...

‘ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ’; കര്‍ണാടകയില്‍ എസ്ഡിപിഐ-ബിജെപി കൂട്ടുകെട്ടെന്ന് അബ്ദു റബ്ബ്

മലപ്പുറം: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മത്സരിക്കുന്നത് ബിജെപിക്ക് വേണ്ടിയാണെന്ന് മുസ്ലീംലീഗ് നേതാവ് പികെ അബ്ദു റബ്ബ്. എസ്ഡിപിഐ മത്സരിക്കുന്നത് മൂലം കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകളാണ് ഭിന്നിക്കാന്‍ പോകുന്നത്. ഇതിന്റെ നേരിട്ടുള്ള ഗുണഭോക്താക്കള്‍ ബിജെപിയല്ലാതെ മറ്റാരാണ്? ഇങ്ങനെ സഹായിക്കുന്നത് കൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച ബിജെപി എസ്ഡിപിഐയെ ഇനിയും നിരോധിക്കാത്തതെന്ന് അബ്ദു റബ്ബ് പറഞ്ഞു. ഉദ്ദിഷ്ടകാര്യത്തിനാണ്...

പക്ഷി കാഷ്ഠത്തില്‍ നിന്നും ഫേഷ്യൽ; നൈറ്റിംഗേൽ പൂപ്പ് ഫേഷ്യലിന് വൻ ഡിമാന്‍റ്

സൗന്ദര്യ സംരക്ഷണത്തിന് ഏതു മാർഗ്ഗവും സ്വീകരിക്കാൻ മടിയില്ലാത്തവരാണ് ഭൂരിഭാഗം ആളുകളും.  ആര്‍ത്തവ രക്തവും മറ്റും ഫേഷ്യലായി ഉപയോഗിക്കുന്നരെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ ഇത് കുറച്ച് കൂടി വ്യത്യസ്തമാണ്. പക്ഷി കാഷ്ഠത്തില്‍ നിന്ന് ഫേഷ്യല്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ചാണ്. ഇങ്ങനെ നിര്‍മ്മിക്കുന്ന ഫേഷ്യലിന് ഏറെ ആവശ്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചർമം കൂടുതൽ യുവത്വമുള്ളതും തിളക്കമുള്ളതും...

കോൺഗ്രസ് വിട്ട സി രാജഗോപാലാചാരിയുടെ കൊച്ചുമകൻ സിആർ കേശവൻ ബിജെപിയിൽ

ദില്ലി: കോൺഗ്രസ് വക്താവായിരുന്ന സി ആർ കേശവൻ ബിജെപിയിൽ ചേർന്നു. ഫെബ്രുവരിയിൽ ഇദ്ദേഹം കോൺഗ്രസിലെ പ്രാഥമിക അംഗത്വം അടക്കം രാജി വെച്ചിരുന്നു. ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ ആയിരുന്ന സി രാജഗോപാലാചാരിയുടെ ചെറുമകന്റെ മകനാണ് സി കേശവൻ. നിലവിൽ കോൺഗ്രസിന്റെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായിരുന്ന എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ...

പടക്കവുമായി തീവണ്ടി യാത്ര വേണ്ട, അകത്താകും; മുന്നറിയിപ്പുമായി ആര്‍.പി.എഫ്

വടകര: വിഷു അടുത്തതോടെ പടക്കക്കച്ചവടം പൊടിപൊടിക്കുമ്പോള്‍ മുന്നറിയിപ്പുമായി റെയില്‍വേ രംഗത്തെത്തി. തീവണ്ടിവഴി പടക്കങ്ങള്‍, മത്താപ്പൂ തുടങ്ങിയവയൊന്നും കടത്താന്‍ നില്‍ക്കേണ്ട. പിടിക്കപ്പെട്ടാല്‍ അകത്താകും. മൂന്നുവര്‍ഷംവരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ് പടക്കംപോലുള്ള അപകടകരമായ വസ്തുക്കള്‍ തീവണ്ടിവഴി കടത്തുകയെന്നത്. ഈ വിഷയത്തില്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണവും പരിശോധനയും ആര്‍.പി.എഫ്. നേതൃത്വത്തില്‍ ശക്തമാക്കി. പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണറുടെ...

‘അരിക്കൊമ്പനെന്ന് വിചാരിച്ച് കൊണ്ടുപോയത് കുഴിയാനയെ’; അനിലിന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് സുധാകരന്‍

കോഴിക്കോട്: അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അരിക്കൊമ്പനാണെന്ന് വിചാരിച്ചാവും അനില്‍ ആന്റണിയെ ബിജെപി പിടിച്ചത്, കുഴിയാനയാണെന്ന് കാണാന്‍ പോകുന്നതേയുള്ളൂയെന്ന് സുധാകരന്‍ പരിഹസിച്ചു. അനിലിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് ഇനിയും നേതാക്കള്‍ ബിജെപിയിലെത്തുമെന്ന അമിത് ഷായുടെ പ്രതികരണത്തെയും സുധാകരന്‍ തള്ളി. ഒരുപാട് പേര്‍ വരുമെന്ന അമിത് ഷായുടെ പ്രതീക്ഷ...

ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിൽ നിന്ന് റാലി നടത്താൻ രാഹുൽ ഗാന്ധി

ദില്ലി : അയോഗ്യത, സവർക്കർ വിവാദങ്ങള്‍ തുടരുന്നതിനിടെ ഏപ്രിൽ മൂന്നാം വാരം നാഗ്പൂരില്‍ റാലി നടത്താന്‍ രാഹുല്‍ ഗാന്ധി. ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ റാലി നടത്താൻ അനുമതി ലഭിച്ചില്ലെങ്കില്‍ അതും രാഷ്ട്രീയ ആയുധമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഏപ്രിൽ 20 നും 25 നും ഇടയ്ക്കാണ് റാലി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തുടനീളം റാലി നടത്താൻ...

മാംസ ഉൽപന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ്; മാർഗനിർദേശങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കയറ്റുമതി ചെയ്യുന്ന മാംസങ്ങൾക്കും മാംസ ഉത്പന്നങ്ങൾക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ ഉത്പാദിപ്പിക്കുകയും സംസ്കരണം നടത്തുകയും പോതിയുകയും ചെയ്താൽ മാത്രമേ ഹലാൽ മുദ്രയോടെ കയറ്റുമതി ചെയ്യാൻ സാധിക്കൂ. ഹലാൽ നിബന്ധനകൾ ഉള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ രാജ്യത്തിൻ്റെ ആവശ്യകതകൾ നിറവേറ്റേണ്ട ബാധ്യത...

ചരിത്രനിമിഷം; ആസ്‌ത്രേലിയയില്‍ ഖുര്‍ആനില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ജിഹാദ് ദിബ്

സിഡ്‌നി: ആസ്‌ത്രേലിയയില്‍ ഖുര്‍ആനില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ച് ലെബനാന്‍ വംശജനായ ജിഹാദ് ദിബ്. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തെ മന്ത്രിയായാണ് ദിബ് ചുമതലയേറ്റത്. ബാങ്ക്സ്റ്റൗണില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജിഹാദ് ദിബ് ന്യൂ സൗത്ത് വെയില്‍സ് ഗവര്‍ണര്‍ മാര്‍ഗരറ്റ് ബിസ് ലി മുമ്പാകെയാണ് വിശുദ്ധ ഖുര്‍ആനില്‍ തൊട്ട് സത്യവാചകം ചൊല്ലിയത്. ഏപ്രില്‍ 6 വ്യാഴാഴ്ച്ചയാണ്...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img