Latest news

മുസ്ലിം ലീഗ് ഷിറിയ വാർഡ് കമ്മിറ്റി റമദാന്‍ റിലീഫ് നടത്തി

ബന്തിയോട്: റമദാന്‍ റിലീഫിന്റെ ഭാഗമായി മംഗൽപ്പാടി പഞ്ചായത്ത് 15-ാം വാര്‍ഡ് ഷിറിയ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, ഗ്രീൻ സ്റ്റാർ കമ്മിറ്റി സംയുക്തമായി 125 കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റും, ഒരു വ്യക്തിയുടെ വീട്‌ അറ്റകുറ്റപ്പണിക്ക്‌ ഒരു ലക്ഷം രൂപയും മറ്റൊരു വീട്ടിലെ ടോയിലറ്റ്‌ നിർമ്മിക്കാൻ പതിനായിരം രൂപയും ഒരു യുവാവിന്ന് തന്റെ ജോലി ആവഷ്യത്തിന്നായി...

‘അങ്ങോട്ടു പോയുള്ള നയതന്ത്രം വേണ്ട’; മുസ്ലിം വീടുകളിലെ സന്ദര്‍ശനത്തില്‍ എതിര്‍പ്പ് അറിയിച്ച് ആര്‍എസ്എസ്

പെരുന്നാളിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കാനുളള ബിജെപിയുടെ നീക്കത്തില്‍ ആര്‍എസ്എസ് എതിര്‍പ്പ് അറിയിച്ചതായി വിവരം. ആര്‍എസ്എസ്സുമായി ദൃഢബന്ധം കാത്തുസൂക്ഷിക്കുന്ന നേതാക്കളാണ് നിലപാടിനെതിരെ രംഗത്തെത്തിയത്. ബിജെപി ആശയം അംഗീകരിച്ചെത്തുന്നവരെ സ്വീകരിച്ചാല്‍ മതിയെന്നും അങ്ങോട്ടു പോയുള്ള നയതന്ത്രം വേണ്ടെന്നുമാണ് ആര്‍എസ്എസ്സിന്റെ നിലപാടെന്നാണ് വിവരം. നേതൃതലത്തില്‍ തന്നെ ആശയക്കുഴപ്പമുണ്ടായതോടെ വിശദമായ കൂടിയാലോചനകള്‍ക്കു ശേഷമേ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നാണ് വിവരം. ഈസ്റ്റര്‍ ദിനത്തില്‍ തുടങ്ങിവെച്ച...

കൊവിഡ് ബാധിച്ച് മരിച്ചതായി പ്രഖ്യാപിച്ച യുവാവിനെ രണ്ട് വർഷത്തിന് ശേഷം ജീവനോടെ കണ്ടെത്തി

കൊവിഡ് രണ്ടാം തരംഗത്തിൽ മരിച്ചതായി പ്രഖ്യാപിച്ചയാളെ രണ്ട് വർഷത്തിന് ശേഷം ജീവനോടെ കണ്ടെത്തി. മധ്യപ്രദേശിലെ ധാർ ജില്ലയിൽ നിന്നുള്ള കമലേഷ് എന്ന 30 കാരനെയാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് കണ്ടെത്തിയത്. 2021-ൽ കമലേഷ് കൊവിഡ് ബാധിച്ച് മരിച്ചതായി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് മരണമായതിനാൽ മാനദണ്ഡമനുസരിച്ച് മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തില്ല. അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നിർവഹിച്ചതായി നഗരസഭാധികൃതർ കുടുംബത്തെ അറിയിക്കുകയൂം...

യുവാവിന്റെ സ്വകാര്യഭാ​ഗം കടിച്ച് പറിച്ച് പിറ്റ്‍ബുൾ, പ്രകോപിതരായ നാട്ടുകാർ നായയെ തല്ലിക്കൊന്നു

വളരെ അപകടകാരികളായ നായ ഇനമാണ് പിറ്റ്ബുൾ. ലോകത്തിന്റെ പല ഭാ​ഗത്ത് നിന്നുമായി പിറ്റ്ബുൾ അക്രമത്തിൽ ജീവൻ നഷ്‌ടപ്പെട്ടതടക്കം അനേകം വാർത്തകളാണ് വരുന്നത്. അതിനാൽ തന്നെ പലർക്കും പിറ്റ്ബുള്ളിനോട് ഭയവും ഉണ്ട്. ഏത് സമയത്താണ് അവ അക്രമകാരിയാകുന്നത് എന്ന് പറയാൻ സാധിക്കില്ല. അതുപോലെ ഒരാളുടെ സ്വകാര്യഭാ​ഗത്ത് പിറ്റ്ബുൾ കടിച്ചു. പിന്നാലെ നാട്ടുകാർ നായയെ തല്ലിക്കൊന്നു. ഹരിയാനയിലെ കർണാൽ...

‘പൊലീസോ ​ഗുണ്ടകളോ കൊല്ലും’; 19 വർഷം മുമ്പ് മരണം പ്രവചിച്ച് ആതിഖ് അഹമ്മദ്, പ്രവചനം സത്യമായി

ലഖ്‌നൗ: 19 വർഷം മുമ്പ് ആതിഖ് അഹമ്മദ് പറഞ്ഞ വാക്കുകൾ സത്യമായി. പൊലീസോ ​ഗുണ്ടകളോ ആരെങ്കിലും തന്നെ ഏറ്റുമുട്ടലിൽ കൊലപ്പെ‌‌ടുത്തുമെന്ന് അതിഖ് അഹമ്മദ് 2004-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ ഫുൽപൂർ മണ്ഡലത്തിൽ നിന്ന് അതിഖ് വിജയിച്ചു. ​ഗുണ്ടാ നേതാവായി അറിയപ്പെടുമ്പോഴും അലഹബാദിലെ സിറ്റി വെസ്റ്റ് മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ...

കര്‍ണാടകയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ പാര്‍ട്ടി വിട്ടു

ബെം​ഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിയെ കൂടുതൽ പ്രതിസന്ധിയിലാക്കി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ രാജി പ്രഖ്യാപിച്ചു. ഇന്നലെ അർധരാത്രിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, പ്രഹ്ലാദ് ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവർ രാത്രിയിൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെയാണ് കടുത്ത നടപടികളിലേക്ക് പോയത്. എന്നാൽ മറ്റ് പാർട്ടികളിൽ അംഗത്വം...

ദുബായിൽ വൻ തീപിടുത്തം; രണ്ട് മലയാളികളടക്കം 15 പേർ മരിച്ചു

ദുബായ്: ദുബായിലെ ദെയ്‌റ നായിഫിൽ വൻ തീപിടുത്തം ഉണ്ടായി. രണ്ട് മലയാളികൾ അടക്കം പതിനഞ്ചോളം പേർ മരിച്ചതായാണ് റിപോർട്ടുകൾ പുറത്തുവരുന്നത്. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ് (37) ഭാര്യ ജിഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. ദെയ്‌റ ഫിർജ് മുറാറിലെ കെട്ടിടത്തിൽ ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു തീപിടുത്തം. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ്...

ആത്തിഖ് അഹമ്മദ് കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം; യുപിയിൽ ജാഗ്രതാ നിർദ്ദേശം, സേനയെ വിന്യസിച്ചു

ദില്ലി: കൊലക്കേസ് പ്രതിയും മുൻ എംപിയുമായ ആത്തിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മൂന്നംഗ ജുഡീഷ്യൽ കമ്മീഷനാണ് സംഭവം അന്വേഷിക്കുക. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം നൽകിയെന്ന് യുപി എഡിജിപി അറിയിച്ചു. കാൺപൂരിലും ജാഗ്രത നിർദ്ദേശം...

മലപ്പുറം മുസ്ലിം പള്ളിയിലെ ആ അപൂർവ്വ കാഴ്ച! തീരുമാനമെടുത്ത് കൃഷിവകുപ്പ്

മലപ്പുറം: കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെ മുസ്ലിം പള്ളിയിലെ അപൂർവ്വ കാഴ്ച വലിയ ചർച്ചയായത്. കിഴുപറമ്പ് കുറ്റൂളി ഹയാത്തുല്‍ മുസ്ലി പള്ളി വളപ്പിലെ പപ്പായയുടെ ഇലയുടെ തണ്ടിൽ കായ ഉണ്ടായെന്ന വാ‍ർത്ത ഏവർക്കും വലിയ കൗതുകമായി മാറിയിരുന്നു. വാർത്ത കേട്ടപാടെ നിരവധി പേരാണ് ഇലയുടെ തണ്ടിൽ കായ ഉണ്ടായ പപ്പായ കാണാനായി പള്ളിയിലേക്ക് എത്തുകയും ചെയ്തു....

അതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ മകന്‍ കൊല്ലപ്പെട്ടത് വ്യാഴാഴ്ച

ദില്ലി: മുൻഎംപിയും കൊലക്കേസ് പ്രതിയുമായ ആത്തിഖ് അഹമ്മദ് വെടിയേറ്റ് മരിച്ചു. മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടു പോകും വഴി പൊലീസ് സ്റ്റേഷനിൽ വച്ചാണ് സംഭവം. മൂന്ന് പേർ വെടി വെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രയാഗ്‌രാജിലെ ധൂമംഗഞ്ച് പോലീസ് സ്‌റ്റേഷനിൽ നടന്ന വെടിവെപ്പിൽ ഗുണ്ടാസംഘം ആത്തിഖ് അഹമ്മദിനേയും സഹോദരൻ അഷ്‌റഫിനേയും വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പുറത്ത് നിന്ന്...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img