Latest news

രേഖകള്‍ വേണ്ട; മൂന്ന് മാസത്തെ കാലാവധിയില്‍ തൊഴില്‍ വിസ നല്‍കാന്‍ സൗദി അറേബ്യ

റിയാദ്: മൂന്ന് മാസം കാലാവധിയുള്ള തൊഴില്‍ വിസ അവതരിപ്പിച്ച് സൗദി അറേബ്യ. താല്‍ക്കാലികമായ ഈ തൊഴില്‍ വിസ സ്വന്തമാക്കാന്‍ രേഖകള്‍ ആവശ്യമില്ലെന്ന് സഊദി തൊഴില്‍ പോര്‍ട്ടല്‍ അറിയിച്ചു. വ്യവസായികളെയും സംരഭകരെയും ഉദ്ദേശിച്ച് കൊണ്ടുള്ള ഈ വിസയില്‍ രാജ്യത്തെത്തുന്നവര്‍ക്ക് മൂന്ന് മാസം വരെ രാജ്യത്ത് തൊഴില്‍ ചെയ്യാമെന്നാണ് ക്വിവ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് മാസത്തേക്ക് കൂടി കാലാവധി...

ആദ്യമായി എടുത്ത ബിഗ് ടിക്കറ്റിലൂടെ പ്രവാസിക്ക് സ്വന്തമായത് റേ‌ഞ്ച് റോവര്‍ ആഡംബര കാര്‍

അബുദാബി: ഏപ്രില്‍ മൂന്നിന് നടന്ന കഴിഞ്ഞ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ റേഞ്ച് റോവര്‍ കാര്‍ സ്വന്തമാക്കിയത് അരുണ്‍ ജോസഫ് എന്ന പ്രവാസിയായിരുന്നു. ആദ്യമായി എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ അന്ന് ഭാഗ്യം തേടിയെത്തിയത്. 16 വര്‍ഷം മുമ്പ് യുഎഇയില്‍ എത്തിയ അരുണ്‍, ഭാര്യയ്ക്കും ഒരു വയസുള്ള കുട്ടിയ്ക്കും ഒപ്പം അബുദാബിയില്‍ താമസിക്കുകയാണ്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറിന്...

അങ്ങനെ ജിയോയുടെ ആ സൗജന്യക്കാലം കൂടി അവസാനിക്കുന്നു; ഐപിഎല്ലിനിടെ സുപ്രധാന പ്രഖ്യാപനവുമായി റിലയൻസ്

മുംബൈ: ഐപിഎൽ സീസൺ അവസാനിച്ചതിന് ശേഷം  റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ജിയോ സിനിമ ഉള്ളടക്കത്തിന് നിരക്ക് ഈടാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഫിഫ ലോകകപ്പിന് പിന്നാലെ ഐപിഎൽ മത്സരങ്ങളും സൗജന്യമായി കാണുന്നതിനുള്ള അവസരമാണ് ജിയോ സിനിമ ഒരുക്കിയിരുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയെന്ന നിലയിൽ വ്യൂവർഷിപ്പ് റെക്കോർഡുകൾ തകർക്കുന്ന ജിയോ സിനിമ...

ഓഫിസിൽ ടിവി കണ്ടുകൊണ്ടിരിക്കെ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു, അക്രമികളെ തിരഞ്ഞ് പൊലീസ്

ദില്ലി: ദില്ലിയിൽ ബിജെപി നേതാവിനെ ഓഫിസിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി. ബിജെപി നേതാവ് സുരേന്ദ്ര മതിയാലയാണ് കൊല്ലപ്പെട്ടത്.  വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. രാത്രി 7:30 ഓടെ സുരേന്ദ്രയും മരുമകനും ദ്വാരകയിലെ ഓഫിസിൽ ടിവി കാണുകയായിരുന്നു. ഇതിനിടയിൽ മുഖം മറച്ചെത്തിയ രണ്ടുപേർ ബിജെപി നേതാവിനെ മർദിക്കുകയും വെടിയുതിർക്കുകയും ചെയ്തു. കൊലപാതകികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ആകെ മൂന്ന്...

ഐപിഎല്ലിനെയും വെല്ലുന്ന പണമൊഴുകുന്ന ലീ​ഗ് ആരംഭിക്കാൻ സൗദി; പക്ഷേ, ഇന്ത്യൻ താരങ്ങളെ കിട്ടില്ല? റിപ്പോർട്ട്

മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നമായ ടി 20 ലീഗ് എന്ന ലേബലിൽ ടൂര്‍ണമെന്റ് ആരംഭിക്കാന്‍ സൗദി അറേബ്യ തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വരുമ്പോൾ ബിസിസിഐയു‌ടെ പ്രതികരണം പുറത്ത്. അത്തരത്തിലുള്ള ഒരു ലീ​ഗിലേക്കും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ വിട്ടുനൽകാൻ താത്പര്യമില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതായാണ് എൻഡിഡിവി റിപ്പോർട്ട് ചെയ്യുന്നത്. പേര് വെളിപ്പെടുത്താൻ ഒരുക്കമല്ലാത്ത ബിസിസിഐയിലെ ഉന്നതനെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ. നിലവിൽ...

കൊടും ചൂടിൽ കേരളത്തിന് രക്ഷയില്ല! താപനില മുന്നറിയിപ്പ്, 7 ജില്ലകളിൽ ചുട്ടുപൊള്ളും; 4 ഡിഗ്രിവരെ താപനില ഉയരും

തിരുവനന്തപുരം: കേരളത്തിന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ താപനില മുന്നറിയിപ്പ്. 7 ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് താപനില ഉയരുകയെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. ഈ ജില്ലകളിൽ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയർന്നേക്കാമെന്നാണ് പ്രവചനം. പാലക്കാട് ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസിന്...

യാത്രികരെ…നില്ല്…എഐ കാമറ എവിടെയൊക്കെ എന്നറിയണ്ടേ…തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ലൊക്കേഷനുകള്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പൂട്ടിടാന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എ ഐ) ക്യാമറകള്‍ കണ്‍ തുറക്കുകയാണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സ്ഥലങ്ങളില്‍ പലയിടങ്ങളിലായി കാമറ ഘടിപ്പിച്ചിട്ടുണ്ട്. ട്രാഫിക്ക് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഗതാഗത നിയമ ലംഘനം നടത്തി വന്നിരുന്നവര്‍ കാര്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ കീശ കീറും എന്നതാണ് എ ഐ ക്യാമറ ഓണ്‍...

കർണാടക ആർടിസിയും കാറും കൂട്ടിയിടിച്ച് അപകടം; 2 കുട്ടികൾ അടക്കം 6 മരണം

സമ്പാജെ: സുള്ള്യയ്ക്ക് സമീപം സമ്പാജെയിൽ കാറും കർണാടക ആർടിസി ബസ്സും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു. മടിക്കേരിയിൽ നിന്ന് മംഗളൂരു ഭാഗത്തേക്ക് വരികയായിരുന്ന കാറും മംഗലാപുരത്ത് നിന്ന് മടിക്കേരിയിലേക്ക് പോവുകയായിരുന്ന ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മാണ്ഡ്യ ജില്ലയിൽ നിന്നുള്ള 9 പേരടങ്ങുന്ന രണ്ട് കുടുംബങ്ങളാണ് കാറിലുണ്ടായിരുന്നത്. മംഗളുരുവിലേക്ക് വിനോദയാത്രയ്ക്ക് പുറപ്പെട്ട കുടുംബമാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. രണ്ട്...

ജപ്പാൻ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലേക്ക് ബോംബേറ്

ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ പങ്കെടുത്ത പരിപാടിയിലേക്ക് ബോംബെറിഞ്ഞു. പ്രധാനമന്ത്രി പ്രസംഗിക്കവെ വേദിയിലിലേക്ക് പൈപ്പ് പോലുള്ള വസ്തു അജ്ഞാതൻ എറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ശനിയാഴ്ച വഖയാമയിൽ വെച്ച് നടന്ന പൊതുപരിപാടിക്കിടെയായിരുന്നു സംഭവം. സംഭവസ്ഥലത്ത് സ്ഫോടനം പോലുള്ള ശബ്ദം കേട്ടതായിയാണ് റിപ്പോർട്ട്. ആർക്കും സംഭവത്തിൽ പരിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഉപതെരഞ്ഞെടുപ്പിന്റെ...

ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ വ്യാപകം; കാരണമറിയാം, മുന്‍കരുതലെടുക്കാം

കൊച്ചി: ഡിജിറ്റൽ പണവിനിമയ സംവിധാനങ്ങളിലൂടെ പണമെത്തിയവരുടെ ബാങ്ക് അക്കൗണ്ടുകൾ വ്യാപകമായി മരവിപ്പിക്കുന്നു. ഏതാനും ആഴ്ചകൾക്കിടയിൽ കേരളത്തിൽ രണ്ടായിരത്തിലേറെപ്പേരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓൺലൈനിലൂടെ പണംസ്വീകരിക്കുന്ന ചെറുകിടവ്യാപാരികൾ, വിദേശങ്ങളിൽനിന്ന് അനധികൃതമാർഗങ്ങളിൽ പണമയയ്ക്കുന്നവർ, ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ നടത്തുന്നവർ എന്നിവരാണ് പ്രതിസന്ധി നേരിടുന്നത്. സാമ്പത്തികത്തട്ടിപ്പുകൾ തടയാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തുടങ്ങിയ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലെത്തുന്ന പരാതികളിലാണ്...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img