Latest news

വേനല്‍ കടുക്കുന്നു; കുപ്പി പാനീയങ്ങള്‍ വാങ്ങി കുടിക്കുമ്പോള്‍ ശ്രദ്ധിക്കണേ…

ഓരോ ദിവസവും വേനല്‍ കടുക്കുന്ന സാഹചര്യമാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്നത്. റെക്കോര്‍ഡ് ചൂടാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. ചൂട് കനക്കുന്നതോടെ നിത്യജീവിതത്തില്‍ പലവിധത്തിലുള്ള പ്രശ്നങ്ങളുമാണ് ആളുകള്‍ നേരിടുന്നത്. പുറത്തിറങ്ങാനാകുന്നില്ല, ജോലി ചെയ്യാൻ സാധിക്കുന്നില്ല, ഉറക്കം പ്രശ്നം, വയറിന് പ്രശ്നം, നിര്‍ജലീകരണം (ഡീഹൈഡ്രേഷൻ) മൂലമുള്ള പ്രയാസങ്ങള്‍ എന്നിങ്ങനെ പല ബുദ്ധിമുട്ടുകള്‍ ചൂട് നമുക്ക് ഉണ്ടാക്കുന്നുണ്ട്. ചൂട് കൂടുന്നതിന് അനുസരിച്ച് ദാഹവും...

ഐഫോൺ 15 എത്തുന്നതോടെ പഴയ ചില ഐഫോണുകൾ നിർത്തലാക്കും

ആപ്പിൾ ഐഫോൺ 15 വിപണിയിലെത്തുന്നതോടെ പഴയ ചില ഐഫോണുകൾ നിർത്തലാക്കാൻ സാധ്യത. ഈ വർഷം അവസാനത്തോടെ ഐഫോൺ 15 അവതരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. എല്ലാ വർഷത്തേയും പോലെ, ഈ വർഷവും പുതിയ ഫോണുകൾക്കായി കമ്പനി പഴയ മോഡലുകൾ ഉപേക്ഷിച്ചേക്കുമെന്നാണ് വിവരം. ടോംസ് ഗൈഡിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്‌തതിന് ശേഷം...

സ്പോൺസർമാരില്ലാതെ യു.എ.ഇ.യിലെത്തണോ? വഴികൾ ഇവയൊക്കെ

യു.എ.ഇയിലേക്ക് സ്പോൺസർമാരില്ലാതെ ദീർഘ കാലം ജോലി ചെയ്യാനും താമസിക്കാനും ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. യു.എ.യിലേക്ക് വളരെ വേഗത്തിൽ എത്തിപ്പെടണമെന്ന് ആഗ്രഹമുണ്ടോ എന്നാൽ ഇതിനൊക്കെ വഴികളുണ്ട്. മൂന്ന് തരം വിസകൾ കൈവശമുള്ളവർക്കാണ് സ്പോൺസർമാരില്ലാതെ യു.എ.യിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നത്. ഗ്രീൻ വിസ, ഗോൾഡൻ വിസ, വെർച്വൽ വർക്ക് റെസിഡൻസ് വിസ എന്നിവയാണ് സ്പോൺസർമാരില്ലാതെ യു.എ.ഇയിലേക്കെത്താൻ സഹായിക്കുന്ന മൂന്ന് തരം വിസകൾ. 1, ഗ്രീൻ...

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ 2000, ലൈസൻസില്ലെങ്കിൽ 5000; റോഡ്‌ നിയമലംഘനങ്ങൾക്ക്‌ തടയിടാൻ മോട്ടോർ വാഹന വകുപ്പ്‌

തിരുവനന്തപുരം: റോഡ്‌ സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത്‌ ഗതാഗത നിയമങ്ങൾ കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്‌. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന നാലുവയസ്സിനു മുകളിലുള്ളവർക്കും ഹെൽമറ്റ്‌ നിർബന്ധമാക്കും. കേന്ദ്രമോട്ടോർ വാഹന നിയമം സെക്‌ഷൻ 129 ന്റെ ചുവട്‌ പിടിച്ചാണിത്‌. തുടർ നിയമ ലംഘനങ്ങൾക്ക്‌ ഡ്രൈവിങ്‌ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യുന്നത്‌ ഉൾപ്പെടെയുള്ള നടപടിയും സ്വീകരിക്കും. 20 മുതൽ 14 ജില്ലകളിലായി...

ആധാർ കാർഡ് നഷ്ടപ്പെട്ടോ? ടെൻഷൻ വേണ്ട; 50 രൂപ അടച്ച് അപേക്ഷിച്ചാൽ പിവിസി കാർഡ് വീട്ടിലെത്തും

ഇന്ത്യൻ പൗരനാണെങ്കിൽ ആധാർ കാർഡും അത്യാവശ്യമാണ്. കാരണം ഇന്ത്യൻ ജനതയുടെ പ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. ഒരു പൗരനെ സംബന്ധിച്ചുള്ള വിവരങ്ങൾ എല്ലാം അടങ്ങുന്നതിനാൽ ദൈനം ദിന ജീവിതത്തിൽ ആധാർ കാർഡിന് അത്രയേറെ പ്രാധാന്യമുണ്ട്. എന്നാൽ പെട്ടന്നരു ദിവസം ആധാർ കാർഡ് നഷ്ടപ്പെട്ടാൽ കാര്യങ്ങളും അവതാളത്തിലാകും. എന്നാൽ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് യുഐഡിഎഐ....

ഇവരാണ് യഥാര്‍ത്ഥ ഹീറോ ; വൈറലായി ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ്

സാമൂഹിക മാധ്യമങ്ങളിൽ ഭക്ഷണവീഡിയോകൾ വൈറലാകുന്നത് പതിവാണ്. അതിൽ നമ്മളെ പ്രചോദിപ്പിക്കുന്ന തരം മനുഷ്യരുടെ കഥകളും വിഷയമായി വരാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. പഴങ്ങൾ വിൽക്കുന്ന ഒരു സ്ത്രീയാണ് വീഡിയോയിലുള്ളത്. ആളുകൾ വലിച്ചെറിയുന്ന ഇലകളും മറ്റും ശേഖരിച്ച് ചവറ്റുകുട്ടയിൽ തള്ളുകയാണ് അവർ. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് ഈ വീഡിയോ തന്റെ...

സൗദിയിൽ ശിഹാബ്​ ചോറ്റൂരിന്​ കൂട്ടായി​ ജിതേഷ്​ തെരുവത്ത്​

ദമ്മാം: ഹജ്ജി​ലേക്കുള്ള വഴിദൂരം നടന്നുതീർക്കാൻ മലയാളക്കരയിൽനിന്ന്​ പുറപ്പെട്ട ശിഹാബ്​ ചോറ്റൂരിന്​ സൗദിലെത്തിയപ്പോൾ കൂട്ടായി ജിതേഷ്​.​ ഹഫർ അൽ ബാത്വിനിൽ നിന്ന്​ മദീന ലക്ഷ്യമിട്ട്​ നടന്ന​ു തുടങ്ങിയപ്പോൾ പൊരിവെയിലത്ത് കുടചൂടി തണലേകി​ അനുഗമിക്കുകയാണ്​ മലപ്പുറം, കൊളപ്പുറം തെരുവത്ത്​ വീട്ടിൽ ഹരിദാസ​േൻറയും ദേവുവി​േൻറയും മകനും ഹഫറിൽ സാമൂഹിക പ്രവർത്തകനുമായ ജിതേഷ്​ തെരുവത്ത്​​. ഇവിടെ കോഫിഷോപ്പ്​​ നടത്തുന്ന ജിതേഷ്​...

​ഗർഭിണിയായ സന ഖാനെ പിടിച്ച് വലിച്ച് കൊണ്ടുപോയി, ഭർത്താവ് അനസിനെതിരെ വിമർശനം; യാഥാർഥ്യം വെളിപ്പെടുത്തി താരം

ബാബ സിദ്ദിഖ് ഒരുക്കിയ ഇഫ്താർ വിരുന്നിൽ നടി സന ഖാനും ഭർത്താവ് അനസ് സയിദും പങ്കെടുത്തിരുന്നു. അമ്മയാവാൻ തയാറെടുക്കുന്ന സനയുടെ കൈ പിടിച്ചു വലിച്ച് കൊണ്ട് പോവുന്ന അനസിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. ഭർത്താവിനോടൊപ്പം കിതച്ചു നടന്നു നീങ്ങുന്ന സനയെയാണ് വിഡിയോയിൽ കണ്ടത്. അനസിന് നേരെ വിമർശനം കടുത്തതോടെ സംഭവിച്ചതിനെ...

’42 ഡിഗ്രി സെൽഷ്യസ് ചൂടിൽ ആളുകളെ ഇരുത്തി, തളർന്നുവീഴുമ്പോഴും പ്രസം​ഗം തുടർന്നു’; അമിത്ഷാക്കെതിരെ കോൺ​ഗ്രസ്

ഭോപ്പാൽ: അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് കോൺഗ്രസ്. പൊതുയോ​ഗത്തിൽ സൂര്യാഘാതമേറ്റ് 11 പേർ മരിച്ചതുമായി ബന്ധപ്പെട്ടാണ് വിമർശനം.  42 ഡിഗ്രി സെൽഷ്യസ് ചൂടിൽ ആളുകളെ ഇരുത്തി. ആളുകൾ തളർന്നുവീഴുമ്പോഴും  പ്രസംഗം തുടർന്നുകൊണ്ടിരുന്നു. ഇത് മാധ്യമങ്ങളാരും ചർച്ച ചെയ്യുന്നില്ലെന്നും വിമർശനം. ആൾക്കൂട്ടത്തെക്കുറിച്ചും ചൂടിനെക്കുറിച്ചും അമിത് ഷാ പറയുന്ന വീഡിയോ പങ്കുവെച്ചാണ് കോൺഗ്രസിന്റെ വിമർശനം. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ കാര്‍ഗറില്‍...

യുപിയിൽ വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം; വിദ്യാർഥിനിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്നു

ലഖ്നൗ: ഉത്തർപ്രദേശിൽ വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം. വിദ്യാർഥിനിയെ പട്ടാപ്പകൽ വഴിയിൽ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. ജലാവുനിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ എത്തിയ രണ്ടുപേർ ചേർന്നാണ് വെടിവെച്ചു കൊല്ലപ്പെടുത്തിയത്. 22 വയസുള്ള രോഷ്നി അഹിർവർ എന്ന ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്....
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img