Latest news

‘ചെറിയ പോറലുള്ള കാറുകള്‍, പോറലേറ്റ ടി.വികള്‍, വാഷിങ് മെഷീന്‍ എല്ലാം ആദായവില്‍പ്പനയ്ക്ക്; ഓണ്‍ലൈന്‍ തട്ടിപ്പാണ്, സൂക്ഷിക്കണേ..’: മുന്നറിയിപ്പുമായി കേരള പൊലിസ്

പുതിയ ഓണ്‍ലൈന്‍ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലിസ്. ചെറിയ പോറലുകള്‍ പറ്റിയ പുതിയ മോഡല്‍ കാറുകള്‍, പോറലുകള്‍ കാരണം വില്‍ക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ LCD ടിവികള്‍, വാഷിംഗ് മെഷീനുകള്‍, പോറല്‍ പറ്റിയ സോഫകള്‍ തുടങ്ങിയവ സമ്മാനമായും നിസാരവിലയ്ക്ക് ഓണ്‍ലൈന്‍ വില്പനക്കും വച്ചിരിക്കുന്ന ഓഫറുകള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഇത്തരം തട്ടിപ്പുകാര്‍ വീണ്ടും...

സംസ്ഥാനത്തെ പല പമ്പുകളിലും പതിവില്ലാതെ ചില മിനിലോറികളെത്തും, ഫുൾ ടാങ്ക് ഡീസൽ അടിച്ച് മടങ്ങുന്ന അവർക്കൊരു ഉദ്ദേശ്യമുണ്ട്

തിരുവനന്തപുരം: വഴിയിൽ വണ്ടിയിലെ ഇന്ധനം തീർന്നാൽ ബോട്ടിലുമായി പമ്പിലെത്തി പെട്രോൾ ചോദിച്ചാൽ കിട്ടില്ല. പൊരി വെയിലത്ത് വണ്ടിയുന്തി പമ്പിലെത്തണം. എലത്തൂർ ട്രെയിൻ തീവയ്പ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ പെസോയുടെ (പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്ടി ഓർഗനൈസേഷൻ) വിലക്ക് കാരണമാണ് പെട്രോളും ഡീസലും ബോട്ടിലിൽ കൊടുക്കുന്നത് പമ്പുടമകൾ അവസാനിപ്പിച്ചത്. ഈ വിലക്കോടെ കൃഷിയുമായി ബന്ധപ്പെട്ടും കെട്ടിട നിർമ്മാണ...

ദുബായിൽ മരിച്ച ദമ്പതികൾ ഇഫ്താറിന് ഒരുക്കിയ വിഷുസദ്യ ‘ഹിന്ദു ഭക്ഷണ’മെന്ന് കോൺഗ്രസ് വക്താവ് ഷമാ; അൽപം വകതിരിവ് ആകാമെന്ന് സോഷ്യൽ മീഡിയ

ദുബായിൽ തീപിടിത്തത്തിൽ മരിച്ച മലയാളി ദമ്പതികളെക്കുറിച്ച് കോൺഗ്രസ് വക്താവ് ഡോ. ഷമ മുഹമ്മദ് ഫേസ്ബക്കിൽ എഴുതിയ കുറിപ്പ് വൈറലാകുന്നു. ‘മുസ്ലീങ്ങളായ അയൽക്കാർക്ക് ഇഫ്താറിന് ഹിന്ദു ഭക്ഷണമായ വിഷുസദ്യ ഒരുക്കുന്നതിനിടെയാണ് മലയാളി ദമ്പതികൾ ദുരന്തത്തിൽ അകപ്പെട്ടതെന്ന് ഷമ മുഹമ്മദ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞതാണ് വിവാദമായത്. ഏതായാലും ഷമയെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചുമുള്ള കമന്‍റുകളാണ് ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ...

പാൽവില കൂട്ടി മിൽമ; സർക്കാർ അറിഞ്ഞില്ലെന്ന് മന്ത്രി

പാൽവില കൂട്ടി മിൽമ. മിൽമയുടെ പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധിക്കുന്നത്. 29 രൂപയുടെ മിൽമ റിച്ചിന് രണ്ട് രൂപ കൂടും. ഇതോടെ മിൽമാ റിച്ചിന്റെ പുതിയ വില 30 രൂപയാകും. മിൽമ സ്മാർട്ട് 24 രൂപയായിരുന്നത് ഇനി മുതൽ 25 രൂപയാകും. നാളെ മുതൽ മിൽമാ പാലിന്റെ പുതുക്കിയ വില പ്രാബല്യത്തിൽ വരും....

പൈപ്പ് ലൈനിന് എടുത്ത കുഴിയിൽ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

ബെം​ഗളൂരു: ബെംഗളൂരുവിൽ പൈപ്പ് ലൈനിന് എടുത്ത കുഴിയിൽ വീണ രണ്ടര വയസ്സുള്ള കുഞ്ഞു മരിച്ചു. ബെംഗളൂരു നഗരത്തിലെ മാഗടിയിലാണ് സംഭവം. കുഴിയിൽ വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. സംഭവത്തിൽ കോൺട്രാക്ടർക്കും ബെംഗളൂരു ജലവിതരണ അതോറിറ്റിക്കുമെതിരെ കേസെടുത്തു. മാഗടി ഗൊല്ലറഹട്ടിക്ക് സമീപം ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ജല പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിച്ച...

പോറലുകൾ കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ മോഡലുകൾ നിസാരവിലയ‌്ക്ക് കിട്ടുമെന്ന പരസ്യത്തിന്റെ സത്യമെന്ത്

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ചില പരസ്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പൊലീസ്. പ്രമുഖ കമ്പനികളുടെ പേരുപയോഗിച്ചാണ് തട്ടിപ്പ്. ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ കാറുകൾ , പോറലുകൾ കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെഎൽസിഡി ടിവികൾ, വാഷിംഗ് മെഷീനുകൾ, പോറൽ പറ്റിയ സോഫകൾ തുടങ്ങിയവ സമ്മാനമായും...

മഹാരാഷ്ട്രയില്‍ വിമതനീക്കം; ബിജെപി സഖ്യത്തിന് അജിത്, 50ൽ 42 എംഎൽഎമാരുടെ പിന്തുണ

മുംബൈ∙ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി മഹാരാഷ്ട്രയിൽ വീണ്ടും വിമതനീക്കം. ബിജെപിക്കൊപ്പം പോകാന്‍ പ്രതിപക്ഷ നേതാവ് അജിത് പവാര്‍ എന്‍സിപി എംഎല്‍എമാരുമായി ചര്‍ച്ച തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 52 എംഎല്‍എമാരില്‍ 40 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് സൂചന. പുറത്തു വരുന്ന വാര്‍ത്തകളില്‍ ശരദ് പവാര്‍ മൗനം തുടരുന്നതാണ് അഭ്യൂഹങ്ങള്‍ ബലപ്പെടുത്തുന്നത്. ശരദ് പവാറിന്റെ അനന്തരവനെന്ന നിലയില്‍...

‘കണ്ണൂരിൽ മുസ്‌ലിം വിവാഹങ്ങളിൽ സ്ത്രീകള്‍ അടുക്കള ഭാഗത്തിരുന്നാ കഴിക്കുന്നത്, ഇപ്പോഴും മാറ്റമില്ല’; നിഖില

മലയാള സിനിമയിലെ യുവ നായികമാരിൽ പ്രധാനിയാണ് നിഖില വിമൽ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് താരം. തന്റേതായ നിലപാടുകൾ മടി കൂടാതെ പറയുന്ന വ്യക്തി കൂടിയാണ് നിഖില. ഇപ്പോഴിതാ തന്റെ സ്വദേശമായ കണ്ണൂരിലെ മുസ്‌ലിം വിവാഹത്തെ കുറിച്ച് നിഖില പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തിരുത്തി...

‘റമസാന്‍ സ്നേഹ സംഗമം’; നഗരങ്ങളില്‍ മാത്രം മതിയെന്ന് ബിജെപി

ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവവിഭാഗങ്ങളുമായുള്ള സ്നേഹസംഗമം അതേരീതിയില്‍ റമസാന്‍ ദിനത്തില്‍ ആവര്‍ത്തിക്കേണ്ടതില്ലെന്ന് ബി.ജെ.പി തീരുമാനം. നഗരങ്ങളില്‍ കഴിയുന്ന മുസ്​ലിംകളെ മാത്രം നേരില്‍ കണ്ടാല്‍ മതിയെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. അതേസമയം ദരിദ്രരായ മുസ്‍ലിം സമൂഹത്തിന് വേണ്ടി നരേന്ദ്രമോദി സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താനും പ്രചാരണം തുടങ്ങും. ബി.ജെ.പിയുടെ ഹൈദരാബാദ് ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ തീരുമാനപ്രകാരമാണ് മതന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട്...

‘രാമരാജ്യത്തിലേക്കു സ്വാഗതമെന്ന് സംഘ്പരിവാര്‍ ബോര്‍ഡ്; ആരുടേയും രാജ്യമല്ലെന്ന് മറുപടി ബോര്‍ഡുമായി ഡിവൈഎഫ്‌ഐ

കണ്ണൂര്‍: ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് സംഘപരിവാര്‍ സ്ഥാപിച്ച ബോര്‍ഡിനെതിരെ വിമര്‍ശനം. തലശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം വിഷു ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. മഞ്ഞോടി ഭാഗത്തു നിന്നു ക്ഷേത്രത്തിന്റെ പടിഞ്ഞാറ് നടയിലേക്കു പോകുന്ന റോഡിനു മുന്‍വശത്താണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ രാമരാജ്യത്തിലേക്ക് സ്വാഗതമെന്ന കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചത്. ഇതിനു പിന്നാലെ ഡി.വൈ.എഫ്.ഐയുടെ...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img