തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം പരിക്ഷണ ഓട്ടത്തിന് ഇന്ന് തമ്പാനൂരിൽ നിന്ന് തുടക്കം. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുലര്‍ച്ചെ 5.20ന് ട്രെയിൻ പുറപ്പെട്ടു. ട്രെയിൻ സര്‍വ്വീസ് കാസര്‍കോട് വരെ നീട്ടിയ പശ്ചാതലത്തിൽ കാസര്‍കോട് വരെ പരീക്ഷണ ഓട്ടം നടത്താനാണ് സാധ്യത. കണ്ണൂര്‍ വരെ ഏഴുമണിക്കൂറിനുള്ളിൽ ട്രെയിൻ എത്തിക്കാനാണ് ശ്രമം. തിരിച്ച് തിരുവനന്തപുരത്തേക്കും പരീക്ഷണ...
തിരുവനന്തപുരം: അബ്ദുൽ നാസർ മദനിയുടെ യാത്ര സുരക്ഷാ ക്രമീകരണങ്ങൾ മൂലം അനിശ്ചിതത്വത്തിൽ ആയ സാഹചര്യത്തിൽ യാത്രയുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിലയിരുത്തി കേരള, കർണാടക സംസ്ഥാനതല ഇടപെടൽ ആവശ്യപ്പെട്ട് പിഡിപി നേതാക്കൾ നാളെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കും. മദനി സന്ദർശിക്കുന്ന സ്ഥലങ്ങൾ കണാടക പൊലീസ് സംഘം സന്ദർശിച്ച ശേഷം മാത്രമേ മദനിക്ക് കേരളത്തിൽ വരാനാകൂ....
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2023-ന്റെ 16-ാം പതിപ്പിലെ തന്റെ പ്രകടനത്തിലൂടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിംഗ് താരം റിങ്കു സിംഗ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ഓവറില്‍ 25-കാരന്റെ തുടര്‍ച്ചയായ അഞ്ച് സിക്സറുകള്‍ കൊല്‍ക്കത്തയ്ക്ക് വിജയം നേടിക്കൊടുത്തത് അത്രമേള്‍ ഒരു ക്രിക്കറ്റ് പ്രേമിയും മറക്കില്ല. അദ്ദേഹത്തിന്റെ ഇതുവരെയുള്ള ടൂര്‍ണമെന്റിലെ ഹൈലൈറ്റ്...
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി്അമിത്ഷാ, കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജ്ജുവുമായും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയുമായും കൂടിക്കാഴ്ച നടത്തി. ഏകീകൃത സിവില്‍ കോഡ് നിയമനിര്‍ാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നതെന്ന് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഏകീകൃത സിവില്‍ കോഡ് വിഷയം നിയമ നിര്‍മാണ സഭകളുടെ പരിധിയില്‍ വരുന്നതാണെന്ന്...
മുൻ എംപിയും ഗുണ്ടാ തലവനുമായ അതിഖ് അഹ്‌മദിൻ്റെ അഭിഭാഷകൻ്റെ വസതിക്ക് പുറത്ത് ബോംബേറ്. പ്രയാഗ് രാജിലെ അഭിഭാഷൻ്റെ വീടിനു പുറത്തേക്കാണ് നാടൻ ബോംബേറുണ്ടായത്. പ്രദേശത്ത് ആശങ്കയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം. സംഭവത്തിൽ ആർക്കും പരുക്കില്ല. (bomb Atiq Ahmed lawyer)
അതിഖ് അഹമ്മദും സഹോദരൻ അഷറഫ് അഹമ്മദും പ്രയാഗ് രാജിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി...
മംഗളൂരു: അടുത്ത മാസം 10ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കാർക്കള മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖ് പത്രിക നൽകി. മന്ത്രി വി.സുനിൽ കുമാർ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്ന മണ്ഡലമാണിത്. മുനിയാലു ഉദയ് ഷെട്ടിയാണ് കോൺഗ്രസ് സ്ഥാനാർഥി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സുനിൽ കുമാർ ഈ മണ്ഡലത്തിൽ കോൺഗ്രസിലെ എച്ച്.ഗോപാൽ ഭണ്ഡാരിയെ 1.46...
ന്യൂദല്‍ഹി: യു.പിയില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട സമാജ് വാദി പാര്‍ട്ടി മുന്‍ എം.പിയും ഉമേഷ് പാല്‍ കൊലപാതക കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്നതുമായ ആതിഖ് അഹമ്മദിന്റെ കത്ത് സുപ്രീം കോടതിക്കും മുഖ്യമന്ത്രിക്കും നല്‍കിയതായി റിപ്പോര്‍ട്ട്.
കൊല്ലപ്പെടുന്നതിന് മുമ്പ് ആതിഖ് എഴുതിയ കത്ത് കത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നല്‍കിയതായി അഭിഭാഷകന്‍...
കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. ''Look Right, Walk right' എന്ന പേരിൽ പ്രത്യേക ബോധവത്കരണ പരിപാടി ആരംഭിച്ചു. ഏഴു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ സംസ്ഥാന വ്യാപകമായാണ് നടത്തുന്നത്.
സംസ്ഥാനത്ത് കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് വർധിച്ചതോടെയാണ് ഇത്തരം ഒരു ക്യാമ്പയിനിലേക്ക് മോട്ടോർ വാഹന വകുപ്പ് തിരിഞ്ഞത്. വാഹനാപകടങ്ങളില്‍പ്പെട്ട് മരിക്കുന്നവരിൽ 23 ശതമാനവും...
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 36 ആന്‍ഡ്രോയിഡ് ആപ്പുകള്‍ നിരോധിച്ചു. ഉപയോക്താവിന്റെ സമ്മതമില്ലാതെ അപകടകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിവുള്ള മുപ്പത്തിയാറ് ആന്‍ഡ്രോയിഡ് ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. ഈ അപകടകരമായ ആപ്പുകള്‍ ആദ്യം തിരിച്ചറിഞ്ഞത് McAfee ആണ്. സോഫ്റ്റ് വെയര്‍ ലൈബ്രറിയാണ് ഫോണുകളുടെ ഈ അപകടാവസ്ഥ കണ്ടെത്തിയത്. നമ്മുടെ ഫോണില്‍...
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളത്തിലെ വൈദ്യുതി ഉപഭോഗം തുടര്‍ച്ചയായ ദിവസങ്ങള്‍ പത്തുകോടി യൂണിറ്റ് മറികടന്നു. ഇന്നലെ കേരളം ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ് വൈദ്യുതിയാണ്. ഏപ്രില്‍ 13 ന് 10.030 കോടി യൂണിറ്റ് ഉപയോഗിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 ന് രേഖപ്പെടുത്തിയ 9.288 കോടി യൂണിറ്റ് എന്ന റെക്കോഡാണ് രണ്ടുദിവസങ്ങളിലായി മറികടന്നത്.
ഈവര്‍ഷം മാര്‍ച്ച്...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....