ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ്- സൺറൈസേഴ്‌സ് ഹൈദരബാദ് പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ആധികാരികമായി തന്നെ വിജയം സ്വന്തമാക്കി. തുടർച്ചയായ മൂന്നാം മത്സരത്തിൽ ടീം നേടിയ വിജയത്തിൽ തന്നെ സന്തോഷിക്കുന്ന മുംബൈ ഇന്ത്യൻസ് ആരാധകർക്ക് മത്സരത്തിൽ ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി ചിത്രങ്ങൾ ഉണ്ടായിരുന്നു. അർജുൻ ടെൻഡുൽക്കർ കന്നി വിക്കറ്റ് നേടിയത്, തിലക് വർമ്മയുടെ പ്രകടനം,, കാമറൂൺ...
ഇന്ത്യൻ ക്രിക്കറ്റിന്റെ ജാതകം പൊളിച്ചെഴുതുന്നതിൽ നല്ല പങ്ക് വഹിക്കാൻ ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെന്റിന് സാധിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഒരുപാട് താരങ്ങൾ ലീഗിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടീമിലേക്ക് എത്തിയിട്ടുണ്ട്. ലോക ക്രിക്കറ്റിലെ മറ്റ് രാജ്യങ്ങളിൽ നടക്കുന്ന ലീഗുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അതിനെല്ലാം മുകളിലാണ് ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സ്ഥാനമെന്ന് പറയാം.
നിലവിൽ 16...
ദില്ലി: ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലയുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഈ സീസണില്‍ കളിച്ച അഞ്ച് കളിയും തോറ്റ ഏക ടീം ഡല്‍ഹി മാത്രമാണ്. ഇതിനിടെ ഡല്‍ഹി ടീം ക്യാംപില്‍ നിന്ന് മറ്റൊരു വാര്‍ത്ത കൂടി വരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളുടെ ലക്ഷങ്ങള്‍ വിലയുള്ള ബാറ്റും ഷൂസും തൈ പാഡും ഗ്ലൗസുമെല്ലാം മോഷണം പോയെന്നാണ് റിപ്പോര്‍ട്ട്....
ബെംഗലൂരു: ഐപിഎല്ലിനിടെ വാതുവെപ്പുകാരന്‍ സമീപിച്ച കാര്യം ബിസിസിഐയുടെ അഴിമതിവിരുദ്ധ യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പേസര്‍ മുഹമ്മദ് സിറാജ്. ഈ ആഴ്ച ആദ്യമാണ് ആര്‍സിബി ടീമിലെ വിവരങ്ങള്‍ തേടി വാതുവെപ്പുകാരന്‍ ഫോണിലൂടെ ബന്ധപ്പെട്ടതെന്ന് സിറാജ് ബിസിസിഐ അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വാതുവെപ്പു സംഘത്തിലുള്ള ആളല്ല ഇയാളെന്നാണ് വിവരം. വാതുവെപ്പില്‍...
ചൈനീസ് ജനസംഖ്യയെക്കാൾ 29 ലക്ഷം പേർ കൂടുതലുള്ള ഇന്ത്യ ഇനി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം. യു.എൻ ജനസംഖ്യ ഫണ്ട് (യു.എൻ.എഫ്.പി.എ) പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകളിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കയറിയത്. ഇതുപ്രകാരം ചൈനയിൽ 142.57 കോടിയാണ് ജനസംഖ്യയെങ്കിൽ 142.86 കോടി തൊട്ട് ഇന്ത്യ മുന്നിലാണ്.
1950കളിൽ ലോക ജനസംഖ്യ കണക്കുകൾ യു.എൻ പുറത്തുവിടാൻ തുടങ്ങിയ...
കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിടാനൊരുങ്ങി ജോണി നെല്ലൂർ. മുൻ എം എൽ എമാരെ അണിനിരത്തി സംസ്ഥാനത്ത് ബി ജെ പിയുടെ പിന്തുണയോടെ പുതിയ പാർട്ടി നിലവിൽ വരുന്നതായി റിപ്പോർട്ടുകളുണ്ട്.
നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാർട്ടി (എൻ പി പി) എന്നാണ് പുതിയ പാർട്ടിയുടെ പേര്. കുറച്ച് നാളായി പാർട്ടിയുടെ രൂപീകരണത്തിനായുള്ള അണിയറ നീക്കങ്ങൾ നടന്നുവരികയായിരുന്നു....
ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലെ ഡ്രൈവിങ്ങ് ലൈസന്‍സ് നല്‍കുമ്പോള്‍ കേരളത്തിലെ ലൈസന്‍സ് പേപ്പറില്‍ പ്രിന്റ് ചെയ്ത ലാമിനേറ്റ് ചെയ്യുന്ന രൂപത്തിലായിരുന്നു. ഇതില്‍ മാറ്റം വേണമെന്നും നിലവാരമുള്ള ലൈസന്‍സ് കാര്‍ഡുകള്‍ വേണമെന്നുമുള്ളത് മലയാളികളുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു. മലയാളികള്‍ കാലങ്ങളായി ഉന്നയിക്കുന്ന ഈ ആഗ്രഹവും സഫലമാക്കുകയാണ്. ഏപ്രില്‍ 20-ന് പുതിയ ലൈസന്‍സ് കാര്‍ഡിന്റെ...
ലണ്ടന്‍: സാധാരണ ജീവിതത്തെ മാറ്റി മറിച്ച കോവിഡ് മഹാമാരി എത്തിയിട്ട് മൂന്ന് കൊല്ലം പിന്നിടുന്നു. ഇപ്പോഴിതാ ദശാബ്ദത്തിനകം കോവിഡ് സമാനമായ മറ്റൊരു മഹാമാരിയുടെ സാധ്യത കൂടി ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പ്രെഡിക്ടിവ് ഹെല്‍ത്ത് അനലറ്റിക്സ് സ്ഥാപനം എയര്‍ഫിനിറ്റി . മറ്റൊരു മഹാമാരിയുടെ കടന്നുവരവിന് ഏകദേശം 27.5 ശതമാനം സാധ്യതയുണ്ടെന്നാണ് സ്ഥാപനത്തിന്റെ വിലയിരുത്തല്‍.
ഭാവിയിൽ ഇത്തരം രോഗങ്ങള്‍ പല തീവ്രതയിൽ ഉണ്ടാകാനുള്ള...
കൊച്ചി: ഏത് മതത്തിൽപ്പെട്ട പെൺമക്കൾക്കും പിതാവില്‍ നിന്നും വിവാഹ ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട രണ്ട് പെണ്‍കുട്ടികൾ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. വിവാഹ മോചിതരായ മാതാപിതാക്കളുടെ മക്കളാണ് വിവാഹ ധനസഹായത്തിന് പിതാവിൽ നിന്നും പണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
അമ്മയോടൊപ്പം താമസിക്കുന്ന മക്കൾ സാന്പത്തിക ശേഷിയുള്ള പിതാവിൽ നിന്നും വിവാഹചെലവിനായി 45...
ബെംഗളൂരു: കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ ഇത്തവണയും മത്സര രംഗത്ത് മലയാളി മുഖങ്ങളുണ്ട്. ബെംഗളുരു നഗരത്തിൽ നിന്നാണ് ഇത്തവണ മലയാളി മുഖങ്ങളായ കെ ജെ ജോർജും എൻ എ ഹാരിസും ജനവിധി തേടുന്നത്. സർവജ്ഞ നഗർ, ശാന്തി നഗർ എന്നീ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്ന ഇരുവരും ജയമുറപ്പെന്ന ആത്മവിശ്വാസത്തിലാണ്. ബെംഗളുരു നഗരവാസികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ശ്രമം...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....