Latest news

യുഎഇയില്‍ കാസര്‍കോട് സ്വദേശിയുടെ മരണത്തിന് കാരണമായ ബോട്ട് അപകടത്തിന് കാരണം നിയമലംഘനമെന്ന് പൊലീസ്

ഷാര്‍ജ: ഖോര്‍ഫുക്കാനില്‍ മലയാളി യുവാവിന്റെ മരണത്തിന് കാരണമായ ബോട്ട് അപകടത്തിന് കാരണമായത് ഓപ്പറേറ്ററുടെ നിയമലംഘനമാണ് പൊലീസ്. ബോട്ട് ഓപ്പറേറ്റര്‍ നിബന്ധനകള്‍ പാലിച്ചില്ലെന്നും അപകടത്തിന് ഉത്തരവാദികളായവരെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ഈസ്റ്റേണ്‍ റീജ്യണല്‍ ഡയറക്ടര്‍ കേണല്‍ ഡോ. അലി അല്‍ കായ് അല്‍ ഹമൂദി പറഞ്ഞു. പെരുന്നാള്‍ ദിനത്തിലുണ്ടായ അപകടത്തില്‍ കാസര്‍കോട് നീലേശ്വരം...

സൂക്ഷിച്ചില്ലെങ്കില്‍ ഫോണ്‍ അപകടകാരിയാണ്; മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള കാരണങ്ങള്‍ ഇവയാണ്

കുട്ടികള്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരും ഏത് സമയത്തും എന്തിനും ഉപയോഗിക്കുന്ന ഒന്നായി മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞു. മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തെപ്പറ്റിയും ദൂഷ്യവശങ്ങളെപ്പറ്റിയുമൊക്കെ നിരന്തരം ലേഖനങ്ങളും മറ്റും എല്ലാവരും കാണാറുണ്ടെങ്കിലും പൊതുവെ ആരും അവ ശ്രദ്ധിക്കാറില്ല. ഫോണ്‍ പൊട്ടിത്തെറിച്ച് അപകടങ്ങളുണ്ടാകുന്നത് കൂടുതലാവുകയാണ്. തൃശൂരില്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവമാണ് ഒടുവിലത്തേത്. കരുതി ഉപയോഗിച്ചില്ലെങ്കില്‍ അപകടം വലുതാണ്. മൊബൈല്‍ ഫോണുകള്‍...

‘മൊബൈൽ ഫോൺ ചാർജിലിട്ട് ഉപയോഗിക്കരുത്, അപകടമാണ്’; മുന്നറിയിപ്പുമായി കേരള അഗ്നി രക്ഷാ സേന

തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സാഹചര്യത്തിൽ ഫോണ്‍ ഉപയോഗിക്കുന്നതിനു മുന്നറിയിപ്പുമായി കേരള അഗ്നി രക്ഷാ സേവനം. ഫോൺ റീചാർജ് ചെയ്യുമ്പോൾ ഉപയോഗിക്കാതിരിക്കുക. ചാർജിങ്ങിൽ ഇട്ടുകൊണ്ടു ഫോണിൽ സംസാരിക്കുന്ന ശീലമുണ്ടെങ്കിൽ അവസാനിപ്പിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. കേരള അഗ്നി രക്ഷാ സേവനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കൂടാതെ രാത്രി മുഴുവൻ ഫോൺ...

പണി കിട്ടുന്ന നിയമം! നായകന്മാര്‍ക്ക് നെഞ്ചിടി, സഞ്ജുവും കോലിയുമടക്കം പ്രതിസന്ധിയിൽ; വിലക്ക് വരെ കിട്ടിയേക്കും

മുംബൈ: ഐപിഎല്ലില്‍ ടീം ക്യാപ്റ്റന്മാര്‍ ഗുരുതര പ്രതിസന്ധിയില്‍. ഒരു മത്സരത്തില്‍ വിലക്ക് വരെ കിട്ടിയേക്കുന്ന സാഹചര്യത്തിലാണ് ടീമിന്‍റെ നായകന്മാരുള്ളത്. സഞ്ജു സാംസണ്‍, എം എസ്, ധോണി വിരാട് കോലി അടക്കമുള്ളവര്‍ ഈ പ്രതിസന്ധി നേരിടുന്നുണ്ട്. കുറഞ്ഞ ഓവര്‍ നിരക്കാണ് ക്യാപ്റ്റന്മാര്‍ക്ക് ഭീഷണിയാകുന്നത്. ആദ്യം പിഴവ് വരുമ്പോള്‍ 12 ലക്ഷം രൂപയാണ് പിഴ വരുന്നത്. വീണ്ടും...

കേരള യാത്രക്ക് വൻ തുക ചുമത്തിയ കർണാടക പൊലീസ് നടപടിയെ കുറിച്ച് മഅ്ദനിക്ക് പറയാനുള്ളത്…

കേരള യാത്രക്ക് വൻ തുക ചുമത്തി കർണാടക പൊലീസ് നടപടിയെ കുറിച്ച് തനിക്ക് പറയാനുള്ളത് പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി വോയ്സ് മെസേജിലൂടെ പങ്കു​വെച്ചു. മഅ്ദനി പറയുന്നതിങ്ങ​​നെ:`` ഞാൻ ശാരീരികമായി വിഷമകരമായ അവസ്ഥയിലാണ്. അതിനാൽ, കഴിഞ്ഞ കുറെ ദിവസമായി എനിക്ക് സാമൂഹിക മാധ്യമങ്ങളിൽ ഇടപെടാൻ കഴിഞ്ഞില്ല. എന്നാൽ, ഇപ്പോഴ​ത്തെ വിവരം നിങ്ങളും കൂടി അറിഞ്ഞിരിക്കണമെന്നതു​കൊണ്ടാണ്...

കൗമാരക്കാരിയുടെ മരണം: ബംഗാളിൽ പ്രതിഷേധക്കാർ പൊലീസ് സ്‌റ്റേഷന് തീയിട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കഴിഞ്ഞയാഴ്ച കൗമാരക്കാരിയായ പെൺകുട്ടിയുടെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധിച്ചവർ പൊലീസ് സ്‌റ്റേഷന് തീയിട്ടു. ഉത്തർ ദിനാജ്പൂർ ജില്ലയിലെ കലിയഗഞ്ച് പൊലീസ് സ്റ്റേഷനാണ് പ്രതിഷേധക്കാർ തീയിട്ടത്. വിഷയത്തിൽ പൊലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നു എന്ന് ആരോപിച്ച് ആദിവാസി, രാജ്ബങ്ഷി വിഭാഗങ്ങളിൽപ്പെട്ടവർ ഇന്ന് ഉച്ചയ്ക്ക ശേഷം സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് സംഭവം. പൊലീസ് ലാത്തിച്ചാർജ്ജ് ആരംഭിച്ചെങ്കിലും...

കര്‍ണാടക പിയുസി പരീക്ഷയില്‍ മിന്നുന്ന വിജയംനേടി തബസ്സും ഷെയ്ഖ്: ഏറ്റവും മികച്ച പ്രതികാരമെന്ന് തരൂര്‍

തിരുവനന്തപുരം: കർണാടകയിൽ ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ ബോർഡ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ തബസ്സും ഷെയ്ഖിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. 'വിജയമാണ് ഏറ്റവും മികച്ച പ്രതികാരം' എന്ന അടിക്കുറിപ്പോടെയാണ് തരൂർ ട്വീറ്റ് ചെയ്തത്. ഹിജാബ് വിവാദത്തിൽ പ്രതിഷേധിച്ച പെൺകുട്ടികളുടെ കൂട്ടത്തിൽ 18-കാരിയായ തബസ്സുമും ഉൾപ്പെട്ടിരുന്നു.പരീക്ഷാ സമയത്ത് ഹിജാബ് അഴിച്ചുവച്ചാണ് തബസ്സും...

നടൻമാരായ ‍ശ്രീനാഥ് ഭാസിക്കും ഷെയിനിനും വിലക്ക്

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ പറഞ്ഞു. താരസംഘടന 'അമ്മ'കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം. മയക്കുമരുന്നിനടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും രണ്ടു നടൻമാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാർത്താസമ്മേളനത്തിൽ  നിർമ്മാതാവ് രഞ്ജിത്ത് പറഞ്ഞു. എല്ലാ സംഘടനകളും ചേർന്ന് ചർച്ച നടത്തിയത് സിനിമയുടെ നന്മക്കെന്നും രഞ്ജിത്ത്...

മഅ്ദനിയുടെ അകമ്പടിക്ക് 60 ലക്ഷം രൂപ ചുമത്തി കർണാടക പൊലീസ്

ബംഗളൂരു:പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ കേരള യാത്രക്ക് വൻ തുക ചുമത്തി കർണാടക പൊലീസ്. 60 ലക്ഷം രൂപയാണ് അകമ്പടിച്ചെലവായി പൊലീസ് ചുമത്തിയിരിക്കുന്നത്. 20 പൊലിസ് ഉദ്യോഗസ്ഥർ മഅ്ദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്ന് കർണാടക പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താൽ അകമ്പടിച്ചെലവ് ഒരു കോടിയോളം വരും. താമസിക്കുന്ന സ്ഥലം, കാണാൻ വരുന്നവരുടെ...

പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ മതസ്പർദ്ധയുണ്ടാക്കിയതിന് കേസ്; മുസ്‌ലിമായതുകൊണ്ടെന്ന് പൊലീസ്-ആരോപണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

കൊച്ചി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗോബാക്ക് വിളിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ മതസ്പർദ്ധയുണ്ടാക്കിയതിന് കേസ് എടുത്തതായി ആരോപണം. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയായ അനീഷ് പി.എച്ചിനെയാണ് 153 എ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നതിൽ എവിടെയാണ് മതസ്പർദ്ധ എന്ന ചോദ്യത്തിന് അനീഷ് മുസ്‌ലിമാണെന്നാണ് പൊലീസ് പറഞ്ഞതെന്ന് യൂത്ത് കോൺഗ്രസ് നേതാവ്...
- Advertisement -spot_img

Latest News

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...
- Advertisement -spot_img