Monday, May 20, 2024

Latest news

വി മുരളീധരനെ പ്രശംസിച്ച പി വി അബ്ദുള്‍ വഹാബിനോട് ലീഗ് വിശദീകരണം തേടും

കേന്ദ്രമന്ത്രി വി മുരളീധരനെ പ്രശംസിച്ച് രാജ്യസഭയില്‍ പ്രസംഗിച്ച പി വി അബ്ദുള്‍ വഹാബ് എം പിയോട് മുസ്‌ളീം ലീഗ് വിശദീകരണം ആവശ്യപ്പെടും. വി മുരളീധരനെ കേരളത്തിന്റെ അംബാസിഡറായി പ്രകീര്‍ത്തിച്ചുകൊണ്ടാണ് പി വി അബ്ദുള്‍ വഹാബ് രാജ്യസഭയില്‍ പ്രസംഗിച്ചത്. ഇത് മുസ്‌ളീം ലീഗിന്റെ നിലപാടല്ലന്നും, വി മുരളീധരനെക്കുറിച്ച് ലീഗിന് അങ്ങിനെ ഒരു നിലപാടില്ലന്നുമാണ് മുസ്‌ളീം ലീഗ്...

ഇനിമുതൽ പൊലീസിനു നേരിട്ടു ‘കാപ്പ’ ചുമത്താം; മൊഴിയുടെ അടിസ്ഥാനത്തിൽ കരുതൽ തടങ്കൽ

തിരുവനന്തപുരം∙ പൊലീസ് സ്വമേധയാ റജിസ്റ്റര്‍ ചെയ്യുന്ന കേസുകളിൽ നിഷ്പക്ഷരായ ദൃക്സാക്ഷികളുടെ മൊഴിപ്രകാരം കാപ്പ ( കേരള ആന്റി സോഷ്യൽ ആക്ടിവീറ്റീസ് (പ്രിവൻഷൻ) ആക്ട്) ചുമത്താൻ തീരുമാനം. കലക്ടർമാരുടെ അധ്യക്ഷതയിലുള്ള സമിതിയാണ് നിലവിൽ കാപ്പ അറസ്റ്റുകൾക്ക് അനുമതി നൽകുന്നത്. പൊലീസിനു ഇനി നേരിട്ടു കാപ്പ ചുമത്താൻ കഴിയും. ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ...

ഒന്‍പത് സുഹൃത്തുക്കളോടൊപ്പം എടുത്ത ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഇന്ത്യക്കാരന് ഒരു കിലോ സ്വര്‍ണം സമ്മാനം

അബുദാബി: ഡിസംബര്‍ മാസത്തിലുടനീളം ഓരോ ആഴ്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ, ഉറപ്പുള്ള സമ്മാനമായ ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കാന്‍ ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. ഈ മാസം നടന്ന രണ്ടാമത്തെ പ്രതിവാര നറുക്കെടുപ്പില്‍ ഈ സ്വര്‍ണ സമ്മാനം സ്വന്തമാക്കിയിരിക്കുന്നത് അബുദാബിയില്‍ പ്രവാസിയായ രാജു പെഡ്ഢിരാജുവാണ്. 2018ല്‍ യുഎഇയില്‍ എത്തിയ രാജു, ഇപ്പോള്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്....

‘യു.ഡി.എഫിന്‍റെ കരുത്ത് ലീഗ്’: ലീഗിന്‍റെ ചില നിലപാടുകള്‍ താനും സ്വാഗതം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യു.ഡി.എഫിന്‍റെ കരുത്ത് മുസ്‍ലിം ലീഗാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗ് ചില നിലപാടുകള്‍ എടുത്തു. അപ്പോള്‍ പരാമര്‍ശങ്ങള്‍ വരും. നേരത്തെ ലീഗിന്‍റെ ചില നിലപാടുകള്‍ താന്‍ സ്വാഗതം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എം.വി ഗോവിന്ദന്‍ ലീഗിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി- "ഗോവിന്ദന്‍ മാഷ് തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്....

കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജ് ജയിൽ മോചിതനാവുന്നു; ഉത്തരവിറക്കി നേപ്പാൾ സുപ്രീംകോടതി

കാഠ്‍മണ്ഡു: കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജിനെ ജയിലിൽ നിന്നും മോചിപ്പിക്കാൻ നേപ്പാൾ സുപ്രീംകോടതി ഉത്തരവിട്ടു. 19 വര്‍ഷമായി ജയിലിൽ കഴിയുന്ന ചാൾസ് ശോഭരാജിൻ്റെ പ്രായം കണക്കിലെടുത്താണ് ജയിലിൽ നിന്നും വിട്ടയക്കാൻ കോടതി ഉത്തരവിട്ടത്. രണ്ട് അമേരിക്കൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിനാണ് 2003-ൽ സുപ്രീംകോടതി ചാൾസ് ശോഭരാജിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയിൽ മോചിതനായി പതിനഞ്ച് ദിവസത്തിനകം...

മലദ്വാരത്തില്‍ പീരങ്കി ഷെല്‍ തിരുകിക്കയറ്റി 88-കാരന്‍

ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി എത്തിയ 88 -കാരന്റെ മലദ്വാരത്തില്‍ കണ്ട വസ്തു എന്തെന്നറിഞ്ഞ് ഡോക്ടര്‍മാര്‍ ഞെട്ടി. ഒന്നാം ലോകമഹായുദ്ധകാലത്തെ ഒരു പീരങ്കി ഷെല്‍ ആയിരുന്നു പരിശോധനയില്‍ കണ്ടെത്തിയത്. ലൈംഗിക സുഖത്തിനായി ഇയാള്‍ തിരുകി കയറ്റിയ പീരങ്കി ഷെല്‍ പിന്നീട് പുറത്തെടുക്കാന്‍ സാധിക്കാതെ വരികയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ   ടൗലോണില്‍ നിന്നുള്ള...

കൊവിഡ് വ്യാപനം തുടരുന്നു; ചൈനയിൽ നാരങ്ങാ വിൽപന തകൃതി, കാരണമിതാണ്

ബെയ്ജിം​ഗ്:  കൊറോണ വൈറസ് കേസുകൾ ഭയാനകമായ വിധത്തിൽ ഉയരുന്നതിനിടെ ചൈനയിൽ നാരങ്ങാ ഉൾപ്പടെയുള്ള പഴങ്ങളുടെ വിൽപന വർധിക്കുന്നതായി റിപ്പോർട്ട്. അണുബാധയ്‌ക്കെതിരെ പൊരുതാൻ ചൈനയിലെ ആളുകൾ പ്രകൃതിദത്ത പരിഹാരമാർ​ഗങ്ങൾ സ്വീകരിക്കുകയാണ്. നാരങ്ങ  ഉൾപ്പടെയുള്ള പഴങ്ങളുടെ  വിൽപ്പനയിൽ വൻ കുതിച്ചുചാട്ടമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കൊവിഡ് -19 ഏറ്റവും കൂടുതൽ ബാധിച്ച  നഗരങ്ങളായ ബീജിംഗിൽ നിന്നും ഷാങ്ഹായിൽ നിന്നുമാണ് നാരങ്ങയ്ക്ക്...

ബസിന് മുകളില്‍ ഡി പോളിന്‍റെ സാഹസിക ആഘോഷം; മെസി ഒന്ന് നോക്കി, എന്തോ പറഞ്ഞു; പിന്നെ കണ്ടത്!

ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് നേടി നാട്ടിലെത്തിയ അർജന്‍റീന ടീമിന് രാജകീയ വരവേൽപ്പാണ് ലഭിച്ചത്. ലക്ഷക്കണക്കിനാളുകളാണ് വിക്ടറി പരേഡിനെത്തിയത്. വിമാനമിറങ്ങിയത് മുതൽ അഭിമാനതാരങ്ങളെ വിടാതെ പിന്തുടർന്ന  ആരാധകക്കൂട്ടം ബ്യൂണസ് ഐറിസിലെ വിശ്വപ്രസിദ്ധമായ ഒബെലിസ്കോ ചത്വരത്തിൽ സൂചികുത്താനിടമില്ലാത്ത വിധം ഒത്തുകൂടി. മറഡോണയുടെയും മെസിയുടേയും ചിത്രങ്ങളുള്ള പതാകയുമായി പാട്ടും മേളവുമായി ആരാധകർ ലോകകപ്പ് ജയം വന്‍ ആഘോഷമാക്കി മാറ്റി. ഓപ്പണ്‍...

ലിയോണല്‍ മെസിയെ ഖത്തര്‍ അമീര്‍ അണിയിച്ച ബിഷ്ത് വന്‍ ഹിറ്റ്; കടയ്ക്ക് മുന്നില്‍ ആളുകളുടെ ക്യൂ!

ദോഹ: ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച അര്‍ജന്‍റീനയ്ക്ക് കിരീടം സമ്മാനിക്കുന്നതിന് മുമ്പ് നായകന്‍ ലിയോണല്‍ മെസിയെ ഖത്തര്‍ അമീറും ഫിഫ പ്രസിഡന്‍റും ചേര്‍ന്ന സവിശേഷ വസ്ത്രമായ ബിഷ്ത് ധരിപ്പിച്ചിരുന്നു. ലോകകപ്പ് ഉയർത്തുമ്പോൾ മെസി ധരിച്ചിരുന്ന ബിഷ്തിന് 2,200 ഡോളര്‍ ആയിരുന്നു വില. സലീം എന്നയാളുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഈ സവിശേഷ വസ്ത്രം നിര്‍മ്മിച്ചത്. ലോകകപ്പ്...

വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന; ഫോണുകളും ചാർജറുകളും ഇനി പുറത്തെടുക്കേണ്ടി വരില്ല

ദില്ലി: ലാപ്‌ടോപ്പുകൾ, ഫോണുകൾ, ചാർജറുകൾ എന്നിവ പ്രത്യേക ട്രേകളിൽ ഇടാതെ തന്നെ യാത്രക്കാർക്ക് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാനായേക്കും. വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇലക്‌ട്രോണിക് ഉപകരണങ്ങൾ നീക്കം ചെയ്യാതെ ബാഗുകൾ സ്‌ക്രീൻ ചെയ്യുന്നതിനുള്ള ആധുനിക ഉപകരണങ്ങൾ  വേ​ഗത്തിൽ ലഭ്യമാക്കാനുള്ള ഒരു ഉത്തരവ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ...
- Advertisement -spot_img

Latest News

‘മഴക്കാലമാണ്, വാഹനം ഓടിക്കുമ്പോൾ പ്രത്യേക ശ്രദ്ധവേണം’; മുന്നറിയിപ്പുമായി കേരള പൊലീസ്

മഴക്കാലത്ത് വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാന്‍ സാധിക്കും. മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍...
- Advertisement -spot_img