Latest news

കാ​സ​ർ​കോ​ട് ജില്ലയിലെ പൊലീസിൽ കൂട്ട സ്ഥലം മാറ്റം

കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ പൊ​ലീ​സ്​ സേ​ന​യി​ൽ കൂ​ട്ട സ്ഥ​ലം​മാ​റ്റം. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​യാ​ണ് ജി​ല്ല​യി​ലെ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നും പൊ​ലീ​സു​കാ​രെ സ്ഥ​ലം​മാ​റ്റി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഒ​രേ സ്റ്റേ​ഷ​നി​ൽ മൂ​ന്നു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ 130 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് മാ​റ്റം. എ.​എ​സ്.​ഐ, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ, കോ​ൺ​സ്റ്റ​ബി​ൾ എ​ന്നീ ത​സ്തി​ക​യി​ൽ ഉ​ള്ള​വ​രാ​ണി​വ​ർ. ജി​ല്ല​യി​ലെ ത​ന്നെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്.

കെ.എം ഷാജി നാളെ ഉളുവാറിൽ

കുമ്പള: മുസ്ലിം ലീഗ് ഉളുവാർ ശാഖാ കമ്മറ്റിക്ക് കീഴിൽ നിർമിച്ച ഹൈദറലി ശിഹാബ് തങ്ങൾ സൗധം നാളെ വൈകിട്ട് നാലിന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡൻ്റ് ഖാദർ യു.കെ.അധ്യക്ഷനാകും. മുസ്ലിം ലീഗ് ജില്ലാ...

മോഹിച്ച സീറ്റ് സ്‌ത്രീസംവരണമാക്കി; ഉടൻ വിവാഹം ചെയ്ത് കോൺഗ്രസ് നേതാവ്

ലക്‌നൗ ∙ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ നേതാക്കൾ വിവാഹം കഴിക്കുമോ? ഉത്തർപ്രദേശിലെ രാംപുരിൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ മോഹിച്ച സീറ്റ് സ്‌ത്രീസംവരണമായി മാറിയതോടെയാണ് കോൺഗ്രസ് നേതാവ് വിവാഹം കഴിച്ചതും ഒടുവിൽ ഭാര്യയെ മത്സരിപ്പിച്ച് വിജയിപ്പിച്ചതും സംവരണ സീറ്റിൽ ഭാര്യയെ മത്സരിപ്പിക്കാൻ നാമനിർദേശ പത്രിക നൽകുന്നതിന്റെ രണ്ട് ദിവസം മുൻപാണ് കോൺഗ്രസ് നേതാവ് വിവാഹം കഴിച്ചത്. 45 വയസ്സുകാരനായ...

15 പേർക്ക് ബോട്ട് സവാരിക്ക് 300 രൂപ; വാഗ്ദാനത്തിൽ കുടുംബാംഗങ്ങൾ വീണുപോയി, നീതി ലഭിക്കണമെന്ന് 11 പേർ മരിച്ച വീട്ടിലെ ഗൃഹനാഥൻ

താനൂർ ബോട്ടപകടത്തിൽ മരിച്ച കുടുംബാഗംങ്ങൾക്ക് നീതി ലഭിക്കണമെന്ന് 11 പേർ മരിച്ച വീട്ടിലെ ഗൃഹനാഥൻ സെയ്തലവി. 15 പേർക്ക് ബോട്ടിൽ കയറാൻ 1500 രൂപയെങ്കിലും ആകും എന്നാൽ വെറും 300 രൂപ മാത്രമ മതിയെന്ന വാഗ്ദാനത്തിൽ തന്റെ കുടുംബം വീണു പോയെന്നാണ് സെയ്തലവി പറയുന്നത്. പരമാവധി യാത്രക്കാരെ കുത്തിനിറയ്ക്കാനായിരുന്നു ബോട്ടുകാർ ഈ തന്ത്രം പ്രയോഗിച്ചത്....

‘ചീത്ത വിളിച്ച് പേടിപ്പിക്കാൻ നോക്കേണ്ട, പേടിപ്പിച്ചാൽ പേടിക്കുന്ന ആളല്ല ഷാജി’; മന്ത്രി വി.അബ്ദുറഹ്മാന് മറുപടിയുമായി കെ.എം ഷാജി

കോഴിക്കോട്: തന്നെ ചീത്ത വിളിച്ച് വിരട്ടാൻ നോക്കേണ്ടെന്ന് മന്ത്രി വി.അബ്ദുറഹ്മാന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയുടെ മറുപടി. പൈസ കണ്ടാൽ മുട്ടുവിറയ്ക്കുന്ന സഖാക്കളെയേ അബ്ദുറഹ്മാൻ കണ്ടിട്ടുള്ളൂ. ലീഗിനെ എൽഡിഎഫിനൊപ്പം ചേർക്കാമെന്ന എം.വി ഗോവിന്ദന്റെ പൂതി മനസിൽ വെച്ചാൽ മതിയെന്നും കെ.എം ഷാജി കോഴിക്കോട്ട് പറഞ്ഞു. 'മുഖ്യമന്ത്രിക്ക് താനൂരിൽ വരാൻ നിന്റെയെന്നല്ല നിന്റെ കാരണവൻമാരുടെ...

‘എന്‍റെ വീട്ടിൽ ആർക്കും വരാം, അതിന് മുമ്പ് താനൂര്‍ ബോട്ടപകടത്തിന്റെ ചോരക്കറ കളയണം’; മന്ത്രിക്ക് മറുപടി

മലപ്പുറം : ഇരുപത്തിരണ്ട് പേര്‍ മരിച്ച താനൂര്‍ ബോട്ട് ദുരന്തം രാഷ്ട്രീയപ്പോരാക്കി നേതാക്കള്‍. താനൂര്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി നടത്തിയ പരാമര്‍ശത്തിന് പ്രകോപനപരമായ മറുപടിയുമായി മന്ത്രി വി അബ്ദുറഹ്മാനും ഇതിൽ പ്രതികരിച്ച് ലീഗ് നേതാക്കളും രംഗത്തെത്തി. ലീഗിന് സ്വാധീനമുള്ള ദുരന്തമേഖലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കടന്നുവരാന്‍...

മുസ്ലിം ലീഗിനെ ഇടതുപക്ഷത്തിന്റെ നട്ടെല്ലാക്കാമെന്ന പൂതി മനസിൽ

കോഴിക്കോട് : മുസ്ലിംലീഗിനെ ഇടതുപക്ഷത്തിന്റെ നട്ടെല്ലാക്കാമെന്ന പൂതി മനസിൽ വെച്ചാൽ മതിയെന്ന് സിപിഎമ്മിന് കെ എം ഷാജിയുടെ മറുപടി. മുസ്‌ലിം ലീഗ് യുഡിഎഫിന്റെ നട്ടെല്ലാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമർശം അംഗീകാരമാണ്. എന്നാൽ ലീഗിനെ ഇടതുപക്ഷത്തിന്റെ നട്ടെല്ലാക്കാമെന്ന പൂതി മനസിൽ വെച്ചാൽ മതി. ബിജെപിക്കെതിരെ ഒന്നിക്കണമെന്നാണ് സിപിഎം ആവശ്യപ്പെട്ടുന്നത്. എന്നാൽ സിപിഎമ്മിന്റെ...

‘നിന്റെ വീട്ടിൽ പോലും വേണമെങ്കിൽ ഞങ്ങൾ കടന്നുകയറും’: കെഎം ഷാജിയോട് മന്ത്രി അബ്‌ദുറഹ്മാൻ

മലപ്പുറം: താനൂരിൽ മുഖ്യമന്ത്രിക്ക് വരാൻ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയെന്ന് പറഞ്ഞ കെഎം ഷാജിക്കെതിരെ പ്രകോപനപരമായ മറുപടിയുമായി മന്ത്രി അബ്ദുറഹ്മാൻ. ലീഗിന് സ്വാധീനമുള്ള താനൂരിലെ ദുരന്ത മുഖത്ത് മുഖ്യമന്ത്രിക്ക് വരാൻ സാഹചര്യം ഒരുക്കിയത് ലീഗിന്റെ മര്യാദയാണെന്നായിരുന്നു കെ എം ഷാജിയുടെ പരാമർശം. നിന്റെ വീട്ടിൽ പോലും വേണമെങ്കിൽ ഞങ്ങൾ കടന്നുകയറുമെന്നാണ് മന്ത്രി മറുപടിയിൽ പറഞ്ഞത്. 'മാറാട് കലാപബാധിത...

ഉമ്മാ, എന്നെ കൂട്ടികൊണ്ടുപോകണേയെന്ന് അസ്മിയ; ഒന്നര മണിക്കൂറിൽ ഉമ്മയെത്തിയപ്പോൾ മരിച്ച നിലയിൽ, ദുരൂഹത, അന്വേഷണം

തിരുവനന്തപുരം: ബീമാപള്ളി സ്വദേശിയായ 17 കാരിയെ ബാലരാമപുരത്തെ മതപഠനശാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. അസ്മിയയെ ഇന്നലെയാണ് ബാലരാമപുരത്തെ അൽ അമൻ എന്ന മതപഠനശാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഈ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ. വെള്ളിയാഴ്ചതോറും വീട്ടിൽ വിളിക്കുന്നതാണ് പതിവ്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് വിളിക്കാതിരുന്നതോടെ...

ഉപ്പള പെരിങ്കടി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കുമ്പള∙ ക്രിമിനൽ കേസുകളിലെ പ്രതി ഉപ്പള പെരിങ്കടി പള്ളി ഹൗസിൽ അബ്ദുൽ റുമൈദിനെ (24) അറസ്റ്റ് ചെയ്തു. 5 വർഷം മുൻപ് ഉപ്പള സോങ്കാലിലെ പെയിന്റിങ് തൊഴിലാളി അൽത്താഫിനെ കാറിൽ തട്ടിക്കൊണ്ടു കർണാടകയിൽ തടവിൽ പാർപ്പിച്ചതിനു ശേഷം ദേർലക്കട്ട ആശുപത്രിയുടെ സമീപത്തുവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റുമൈദ് എന്നു പൊലീസ് പറഞ്ഞു. ഇതിനു പുറമേ ...
- Advertisement -spot_img

Latest News

എൽ നിനോ എത്തുന്നു; മഴ കുറയും, ചൂട്‌ കൂടും, വരൾച്ചയുണ്ടാകും; മുന്നറിയിപ്പുമായി ലോക കാലാവസ്ഥാസംഘടന

ജനീവ: അന്തരീക്ഷതാപം കൂട്ടുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ ഇക്കൊല്ലം പാതിയോടെ എത്തിയേക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. മേയ് ആദ്യംമുതൽ ജൂലായ് വരെയുള്ള...
- Advertisement -spot_img