ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായേക്കില്ലെന്നാണ് സൂചന. തല്‍ക്കാലം മന്ത്രിസഭയിലേക്കുമില്ലെന്ന നിലപാടിലാണ് ശിവകുമാര്‍. ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്.
ആദ്യ രണ്ട് വര്‍ഷം സിദ്ധരാമയ്യയും ശേഷം ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ചിരിക്കുന്നത്. മുഖ്യമന്ത്രി ആരെന്ന ഔദ്യോഗിക പ്രഖ്യാപനം വന്ന് നാളെ തന്നെ...
കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ മൂന്നിടങ്ങളിലായി 57 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു. നീലേശ്വരത്തും കാസര്‍കോട് നഗരത്തിലും പുലിക്കുന്നിലുമായി നാല് പേര്‍ പൊലീസ് പിടിയിലായി. പുലിക്കുന്നില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടിച്ചത്. ചെങ്കള ചേരൂര്‍ സ്വദേശി അബ്ദുല്‍ഖാദര്‍ മഹഷൂഫ് എന്ന 25 വയസുകാരന്‍ പിടിയിലായി. ബൈക്കില്‍ കടത്തുകയായിരുന്നു ഇത്രയും തുക. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ...
കരിപ്പൂർ വിമാനത്താവളം രണ്ട്കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ദമ്പതികളുള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍. ഒരു കോടി 17 ലക്ഷം രൂപയുടെ സ്വര്‍മവുമായി കുന്നമംഗലം സ്വദേശി ഷബ്നയും പിന്നാലെ ഒരുകോടി 15 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കൊടുവള്ളി സ്വദേശികളായ ഷറഫുദ്ദീന്‍– ഷമീന ദമ്പതികളും പിടിയിലായി. 950 ഗ്രാം സ്വര്‍ണം ഷറഫുദ്ദീന്‍ ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ചതായും...
യുവാവിനെയും പെൺകുട്ടിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലമ്പുഴ പടലിക്കാടാണ് സംഭവം. 14 വയസുകാരിയായ ധരണി, 24 കാരനായ രഞ്ജിത്ത് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും മൂന്നു ദിവസമായി കാണാനില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവാവിനെയും പെൺകുട്ടിയെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
വീടിനു സമീപത്തെ പറമ്പിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ...
ഗുവാഹതി: 'ലേഡി സിങ്കം' എന്നറിയപ്പെട്ടിരുന്ന അസം പൊലീസിലെ സബ് ഇൻസ്‌പെക്ടർ ജുൻമോനി രാഭ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ 2.30-ഓടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു ട്രക്കിൽ ഇടിച്ചായിരുന്നു അപകടം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രാഭയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്വകാര്യവാഹനത്തിൽ അപ്പർ അസമിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. യു.പി രജിസ്‌ട്രേഷനിലുള്ള ട്രക്ക് ആണ് ഇവരുടെ വാഹനത്തിൽ ഇടിച്ചത്....
താനൂർ: പൂരപ്പുഴയിലെ ബോട്ടപകടത്തിൽ മരിച്ച ആയിഷാ ബീവിയുടെയും മക്കളുടെയും ഖബറടക്കത്തിന് 20,000 ഈടാക്കിയെന്ന പ്രചാരണം തെറ്റെന്ന് ചെട്ടിപ്പടി പള്ളിക്കമ്മറ്റി ഭാരവാഹികൾ. മരിച്ചവരുടെ ബന്ധുക്കളോട് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ഇവർ പറഞ്ഞു. അവർ മഹല്ല് പരിധിയിൽ താമസിക്കുന്നവരല്ല. നാട്ടുകാരുടെ അഭ്യർഥനപ്രകാരമാണ് അവരുടെ മയ്യിത്ത് മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കിയതെന്നും കമ്മിറ്റി അംഗങ്ങൾ പറയുന്നു.
കഴിഞ്ഞ ശനിയാഴ്ച ഏതാനും...
ബംഗ്ലൂരു : സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മിൽ സമവായമാകാത്ത സാഹചര്യത്തിൽ കർണാടകയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു. ടേം വ്യവസ്ഥയടക്കം ഹൈക്കമാൻഡ് മുന്നോട്ട് വെച്ച നിർദേശങ്ങൾ ഡി കെ ശിവകുമാർ തള്ളി. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഡികെ.
സിദ്ധരാമയ്യ ജനകീയനായതിനാൽ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന ദേശീയ നേതാക്കളുടെ നീക്കത്തെ ശക്തമായി ഡികെ...
തൃശൂര്‍: സംസ്ഥാനത്ത് മെയ് 24ന് സ്വകാര്യ ബസ് സമരം. ബസ് ഉടമകളുടെ ഫെഡറേഷന്‍ സംസ്ഥാന ഭാരവാഹികള്‍ തൃശൂരിലാണ് സമരം പ്രഖ്യാപിച്ചത്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടണം, സ്വിഫ്റ്റ് സര്‍വീസിന് വേണ്ടി ബസുകളുടെ പെര്‍മിറ്റുകള്‍ പിടിച്ചെടുക്കുന്നത് നിര്‍ത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. മെയ് 24ന് ബസ് സര്‍വീസ് നിര്‍ത്തി വച്ച് തൃശൂരില്‍ സമര...
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സംപ്രേഷണം ചെയ്യാൻ അവകാശമുള്ള നാഷണൽ ടിവിയായ സ്റ്റാർ സ്പോർട്സിനെതിരെ ബഹിഷ്കരണ ആഹ്വാനം. മെയ് 12 ന് സംപ്രേഷണം ചെയ്ത ഐപിഎൽ ഷോയ്ക്കിടെ സ്റ്റാൻഡ് അപ് കൊമേഡിയനായ മുനവ്വർ ഫാറൂഖി എത്തിയതിനെ എതിർത്ത് തീവ്ര ഹിന്ദുത്വവാദികളാണ് സ്റ്റാർ സ്പോർട്സ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഐ.പി.എല്‍...
ജനീവ: അന്തരീക്ഷതാപം കൂട്ടുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ ഇക്കൊല്ലം പാതിയോടെ എത്തിയേക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. മേയ് ആദ്യംമുതൽ ജൂലായ് വരെയുള്ള...