Latest news

ഇഡ്ഡലിയെച്ചൊല്ലി തര്‍ക്കം, കര്‍ണാടകയില്‍ രണ്ടുപേരെ വെട്ടിക്കൊന്നു; പ്രതി അറസ്റ്റില്‍

ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ തീര്‍ഥഹള്ളിയില്‍ ഇഡ്ഡലിയെച്ചൊല്ലിയുള്ള തര്‍ക്കം രണ്ടുപേരുടെ കൊലപാതകത്തില്‍ കലാശിച്ചു. കെട്ടിടനിര്‍മാണ തൊഴിലാളികളായ ദാവണഗെരെ സ്വദേശി ബീരേഷ് (35), മഞ്ജപ്പ (46) എന്നിവരാണ് കൊല്ലപ്പെട്ടത്. കുരുവള്ളിയില്‍ നിര്‍മാണത്തിലുള്ള വിശ്വകര്‍മ കമ്യൂണിറ്റി ഹാളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കേസില്‍ പ്രതിയായ രാജണ്ണയെന്ന തൊഴിലാളിയെ തീര്‍ഥഹള്ളി പോലീസ് അറസ്റ്റുചെയ്തു. Also Read-എ.ഐ ക്യാമറ: ജൂണ്‍ 5 മുതല്‍...

എ.ഐ ക്യാമറ: ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കും; ദിവസവും നോട്ടീസ് അയക്കുക രണ്ട് ലക്ഷം പേര്‍ക്ക്

എഐ ക്യാമറ ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കി തുടങ്ങും. വ്യവസായ വകുപ്പിന്റെ അന്വേഷണത്തില്‍ ക്ലീന്‍ചിറ്റ് നല്‍കിയതോടെയാണ് എഐ ക്യാമറ പിഴ ഈടാക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്. ഇതിനായി കൂടുതല്‍ ജീവനക്കാരെ കണ്‍ട്രോള്‍ റൂമുകളില്‍ നിയോഗിക്കാന്‍ ഗതാഗത വകുപ്പ് കെല്‍ട്രോണിനോട് ആവശ്യപ്പെട്ടു. ദിവസവും രണ്ട് ലക്ഷം നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കും. ഓരോ ദിവസവും കണ്ടെത്തുന്ന നിയമ...

20 കിലോയ്ക്ക് വെറും 30 രൂപ വില; എങ്ങനെ സഹിക്കുമീ കനത്ത നഷ്ടം, കൊട്ടക്കണക്കിന് തക്കാളി റോഡിൽ ഉപേക്ഷിച്ച് കർഷകർ

മുംബൈ: വൻ തോതില്‍ തക്കാളികള്‍ റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍. നാസിക്കിലെ അഗ്രികൾച്ചറൽ പ്രൊഡക്‌സ് മാർക്കറ്റ് കമ്മിറ്റി (എപിഎംസി) മാർക്കറ്റിൽ വിൽക്കാൻ കഴിയാതെ വന്നതോടെയാണ് ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി കര്‍ഷകര്‍ തക്കാളി വഴിയില്‍ ഉപേക്ഷിച്ചത്. 20 കിലോയുള്ള ഒരു പെട്ടി തക്കാളിക്ക് 30 രൂപ മാത്രം ലഭിക്കുന്ന സാഹചര്യം വന്നതോടെ വില്‍ക്കാൻ സാധിക്കാത്ത അവസ്ഥ വരികയായിരുന്നുവെന്ന്...

പ്രവാസികള്‍ ശ്രദ്ധിക്കുക! നാട്ടിലേക്ക് സ്വര്‍ണവുമായി യാത്ര ചെയ്യുന്നവര്‍ക്കുള്ള പുതിയ നിബന്ധനകള്‍ ഇങ്ങനെ

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് സ്വര്‍ണക്കട്ടികളും നാണയങ്ങളും അധിക ആഭരണങ്ങളുമായി രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ അവയുടെ രേഖകള്‍ ശരിയാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണ്. കസ്റ്റംസ് നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ നിര്‍ദേശമെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വര്‍ണക്കട്ടികളും നാണയങ്ങളും അധിക ആഭരണങ്ങളും കൊണ്ടുപോകുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ കുവൈത്ത് അന്താരാഷ്‍ട്ര...

അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്ക് രണ്ടുമാസം മുമ്പാണ് 2000 നോട്ടിന്റെ കഥ തീര്‍ന്നത്; നിരോധനത്തിന്റെ ഉന്നം രാഷ്ട്രീയമാണെന്ന് ടിഎം തോമസ് ഐസക്ക്

പുതിയ നോട്ടു നിരോധനത്തിന്റെ ഉന്നം രാഷ്ട്രീയമാണെന്ന് മുന്‍ ധനമന്ത്രി ടിഎം തോമസ് ഐസക്ക്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളാണ്. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് പരാജയം ബിജെപിയെ ഭയപ്പെടുത്തിയിട്ടുണ്ട്. കയ്യും കണക്കുമില്ലാതെ ബിജെപി പണം ചെലവഴിച്ചു. 650 കോടി രൂപയുടെ കള്ളപ്പണമാണ് അധികൃതര്‍ പിടിച്ചെടുത്തത്. അത് മഞ്ഞുകൂനയുടെ ഒരു അരികുമാത്രമാണെന്നു വ്യക്തം. പണത്തിന്റെ കുത്തൊഴുക്കിനു മുന്നില്‍ ബിജെപി തന്നെ....

എന്തുകൊണ്ട് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു; നടപ്പാക്കിയത് ക്ലീന്‍ നോട്ട് നയം; നോട്ട് മാറ്റാനോ നിക്ഷേപം സ്വീകരിക്കാനോ ഒരു ബാങ്ക് വിസമ്മതിച്ചാല്‍ എന്ത് സംഭവിക്കും, ഇനി എന്തു ചെയ്യണമെന്ന് വിശദീകരിച്ച് കേന്ദ്രം

2000 രൂപ നോട്ടുകള്‍ വിനിമയത്തില്‍നിന്ന് പിന്‍വലിച്ചതില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. എന്തുകൊണ്ടാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത് എന്നതില്‍ ഉള്‍പ്പെടെയാണ് കേന്ദ്ര സര്‍ക്കാര്‍ പിഐബിയിലൂടെ വിശദീകരണം നല്‍കിയത്. പൊതുജനങ്ങള്‍ക്ക് മികച്ച നിലവാരമുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐ സ്വീകരിച്ച നയമാണിതെന്നും കേന്ദ്ര വ്യക്തമാക്കുന്നു. എന്തുകൊണ്ടാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത്? 1934 ലെ ആര്‍ബിഐ നിയമം സെക്ഷന്‍ 24(1)...

സുപ്രീംകോടതിയുമായി ഏറ്റുമുട്ടി കേന്ദ്രസര്‍ക്കാര്‍; ഭരണപരമായ അധികാരത്തിനായി ഓര്‍ഡിനന്‍സ് ഇറക്കി; പുതിയ പോര്‍മുഖം തുറന്നു

സുപ്രീംകോടതിയുമായി ഏറ്റുമുട്ടിമുട്ടാന്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍. ഭരണപരമായ അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന വിധി മറികടക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലമാറ്റം,നിയമനം വിജിലന്‍സ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ശുപാര്‍ശകള്‍ നല്‍കുന്നതിനായി നാഷണല്‍ ക്യാപിറ്റല്‍ സര്‍വീസ് അതോറിറ്റി കേന്ദ്രം രൂപീകരിച്ചു. നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ജിഎന്‍സിടിഡി) നിയമത്തെ...

ജാഗ്രത വേണേ! കേരളത്തിൽ കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗത്തിന് സാധ്യത; മഴ എപ്പോഴെത്തും, വിശദീകരിച്ച് വിദഗ്ധർ

കൊച്ചി: സംസ്ഥാനത്ത് കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗത്തിന് വരെ സാധ്യതയെന്ന് വിദഗ്ധർ. കാലവർഷത്തിന് മുൻപ് കേരളത്തിലെ മലയോര മേഖലകളിൽ കനത്ത മഴയുണ്ടാകുമെന്നും കുസാറ്റിലെ കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. ഇത്തവണ വൈകി ജൂൺ നാലിനേ കാലവർഷമെത്തൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എൽ നിനോ പ്രതിഭാസവും മോഖ ചുഴലിക്കാറ്റുമാണ് കാലവർഷം വൈകാൻ കാരണം. ഇന്ത്യൻ...

മറ്റൊരു സൂപ്പര്‍ റെക്കോഡുമായി ദേശീയപാതാ അതോറിറ്റി, ഉണ്ടാക്കിയത് 100 മണിക്കൂറിനുള്ളിൽ 100 ​​കിമീ സൂപ്പര്‍ റോഡ്!

കിരീടത്തില്‍ മറ്റൊരു തൂവൽ കൂടി ചേർത്ത് ദേശീയപാതാ അതോറിറ്റി അഥവാ നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI). 100 മണിക്കൂറിനുള്ളിൽ 100 ​​കിലോമീറ്റർ പുതിയ എക്‌സ്പ്രസ് വേ സ്ഥാപിച്ചുകൊണ്ടാണ് ദേശീയപാതാ അതോറിറ്റിയുടെ ഈ നേട്ടം.   ഉത്തർപ്രദേശിൽ വരാനിരിക്കുന്ന ഗാസിയാബാദ്-അലിഗഡ് എക്‌സ്‌പ്രസ് വേയുടെ നിർമ്മാണ വേളയിലാണ് ഈ നാഴികക്കല്ല് കൈവരിച്ചത്. നിർമാണത്തിലിരിക്കുന്ന പുതിയ...

കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും; 10 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും, പട്ടിക ഇങ്ങനെ

ബെംഗളൂരു: കര്‍ണാടകയുടെ ഇരുപത്തിനാലാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ആകെ 10 പേര്‍ മന്ത്രി സ്ഥാനത്തേക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. ഉച്ചയ്ക്ക് 12.30ന് കാണ്ഠീരവ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കും. ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്‌ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും....
- Advertisement -spot_img

Latest News

ആം ആദ്മി പാർട്ടിയിൽ പിളർപ്പ്; രാഘവ് ചദ്ദ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ബി.ജെ.പിയിലേക്ക്

ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...
- Advertisement -spot_img