Latest news

വിജയമാഘോഷിക്കാന്‍ ആ വീട്ടില്‍ ഇന്നാരുമില്ല; താനൂര്‍ ബോട്ടപകടത്തില്‍ മരിച്ച അസ്‌നക്ക്‌ മികച്ചവിജയം

പരപ്പനങ്ങാടി: പുത്തന്‍ കടപ്പുറത്തെ കുന്നുമ്മല്‍ സൈതലവിയുടെ വീട്ടില്‍ വ്യാഴാഴ്ച ആഘോഷം തിരതല്ലേണ്ടതായിരുന്നു. പ്ലസ് ടു ഫലം വന്നപ്പോള്‍ സൈതലവിയുടെ മകളായ അസ്‌ന ഫസ്റ്റ് ക്ലാസോടെ മികച്ച വിജയം നേടി. ശലഭങ്ങളെപ്പോലെ ഏഴു കുരുന്നുകള്‍ പാറിനടന്നിരുന്ന വീട്ടില്‍ പക്ഷേ, ഈ വിജയമാഘോഷിക്കാന്‍ ഇന്നാരുമില്ല. നിസ്സഹായരായ സൈതലവിയും അനിയന്‍ സിറാജും കണ്ണീര്‍ വറ്റിയ കണ്ണുകളുമായി മാതാവ് റുഖിയയും മാത്രം. മേയ്...

ബൈക്കിന്റെ ഉടമസ്ഥാവകാശം മാറ്റിയില്ല; പഴയ ഉടമയ്ക്ക് 81,500 രൂപ പിഴ

തൃക്കരിപ്പൂർ ∙ പതിറ്റാണ്ടു മുൻപ് വിൽപന നടത്തിയ ബൈക്കിന്റെ ഉടമസ്ഥാവകാശം ഒഴിഞ്ഞില്ല. ബൈക്ക് അപകടത്തിൽ പെട്ടപ്പോൾ ഉടമയല്ലാത്ത ’ഉടമ’യ്ക്ക് പിഴയും പണിയും കിട്ടി. പടന്നയിലെ യുവാവിനാണ് 81,500 രൂപ പിഴ അടയ്ക്കേണ്ടിവന്നത്.13 വർഷം മുൻപാണ് കാഞ്ഞങ്ങാട്ടെ സുഹൃത്തിനു യുവാവ് ബൈക്ക് വിറ്റത്. ആർസി ഉടമസ്ഥത മാറ്റാനുള്ള സൈൻ ലെറ്റർ വാങ്ങിയിരുന്നു. ബൈക്കു പിന്നീട് പല...

ഹോട്ടൽ വ്യവസായിയുടെ മൃതദേഹം ഉപേക്ഷിച്ചെന്ന് കരുതുന്ന ട്രോളി ബാഗ് കണ്ടെത്തി; ചുരം ഒൻപതാം വളവിൽ പൊലീസ് പരിശോധന

പാലക്കാട്: തിരൂർ സ്വദേശിയായ ഹോട്ടലുടമയുടെ മൃതദേഹം തള്ളിയെന്ന് കരുതുന്ന സ്യൂട്ട്‌കേസ് കണ്ടെത്തി.അട്ടപ്പാടി ചുരത്തിന്റെ ഒമ്പതാം വളവിന്റെ താഴെയായാണ് പെട്ടി കണ്ടെത്തിയത്. ഇവിടെ ഒരു നീർചാലുണ്ട്. അതിന്റെ പാറക്കെട്ടുകളിൽ കുടുങ്ങിയ നിലയിലാണ് പെട്ടി കണ്ടെത്തിയത്. അഗളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ചിക്ക് ബേക്ക് ഹോട്ടലുടമ സിദ്ദീഖാണ് (58) കൊല്ലപ്പെട്ടത്. ഹോട്ടലിലെ ജീവനക്കാരനായിരുന്ന 22കാരനായ ഷിബിലിയും...

തിരൂർ സ്വദേശിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി അട്ടപ്പാടിയിൽ തള്ളി; യുവതിയടക്കം 2 പേർ പിടിയിൽ

മലപ്പുറം: തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷങ്ങങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പടിയിൽ തള്ളി. തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമ സിദ്ധിക്കാണ് കൊല്ലപ്പെട്ടത്. 58 വയസായിരുന്നു പ്രായം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ ചെന്നൈയിൽ പിടിയിലായിട്ടുണ്ട്. സിദ്ധിഖിന്റെ ഹോട്ടലിലെ തൊഴിലാളി ഷിബിലി, ഇയാളുടെ പെൺസുഹൃത്ത് ഫർഹാന എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരിപ്പോൾ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ ചെന്നൈയിലാണ്...

‘കേരള സ്റ്റോറി’ കാണാന്‍ നിര്‍ബന്ധിച്ച് കര്‍ണാടക കോളജ്; റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

വര്‍ഗീയ ഉള്ളടക്കങ്ങളോടെ പുറത്തിറങ്ങിയ 'ദ കേരള സ്റ്റോറി' കാണാന്‍ നിര്‍ബന്ധിച്ച കര്‍ണാടകയിലെ കോളജ് നടപടി റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. ബഗല്‍കോട്ട് ശ്രീ വിജയ് മഹന്തേഷ് ആയുര്‍വേദ മെഡിക്കല്‍ കോളജ് ആണ് വിദ്യാര്‍ഥിനികളോട് വിവാദ സിനിമ സൗജന്യമായി കാണാൻ നിർദ്ദേശിച്ചത്. പ്രിന്‍സിപ്പല്‍ കെ.സി ദാസ് ആണ് നോട്ടീസ് ഇറക്കിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവത്തില്‍ ഇടപെട്ടതോടെ കോളജ്...

വിലക്കയറ്റം, അടിവസ്ത്രങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞു; ജോക്കിക്കും രക്ഷയില്ലെന്ന് ഇന്ത്യയിലെ നിർമ്മാതാക്കൾ

മുംബൈ: ഇന്ത്യയിൽ ജോക്കി, സ്പീഡോ എന്നീ ബ്രാൻഡുകൾക്ക് കീഴിലുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന പേജ് ഇൻഡസ്ട്രീസ് നഷ്ടം റിപ്പോർട്ട് ചെയ്തു. ത്രൈമാസ 60 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2023 മാർച്ചിൽ അവസാനിച്ച പാദത്തിൽ ബെംഗളൂരു ആസ്ഥാനമായുള്ള പേജ് ഇൻഡസ്ട്രീസ് മോശം പ്രകടനമാണ് കാഴ്ചവെച്ചത്. വിലക്കയറ്റം ഉപഭോക്താക്കളെ കാര്യമായിത്തന്നെ ബാധിച്ചതിനാൽ അടിവസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഡിമാൻഡ് കുത്തനെ...

ഒരു ദിവസത്തിൽ 3 ദശലക്ഷം പേർ കണ്ട വീഡിയോ, സോഷ്യൽ മീഡിയയുടെ കണ്ണ് നനയിച്ച വയോധികൻ; നഗരമധ്യത്തിൽ ചെയ്തത്!

സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള വീഡിയോകൾ വൈറലാകാറുണ്ട്. ചിലത് ആളുകളെ രസിപ്പിക്കുമ്പോൾ ചിലത് കാഴ്ചക്കാരെ നൊമ്പരപ്പെടുത്തിയേക്കും. എത്ര കഠിന ഹൃദയരിൽ നിന്നും രണ്ട് തുള്ളി കണ്ണീർ പൊഴിപ്പിക്കുന്ന നിലയിലുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ ഒരു വീഡ‍ിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മരിച്ചുപോയ ഭാര്യയോടുള്ള വയോധികന്‍റെ സ്നേഹം വ്യക്തമാക്കുന്ന വീഡിയോ...

ആയിരങ്ങളുടെ ക്യൂ, ഉന്തും തള്ളും വീഴ്‌ചയും; കൈവിട്ട് ഐപിഎല്‍ ഫൈനല്‍ ടിക്കറ്റ് വില്‍പന’- വീഡിയോ

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ രണ്ടാം ക്വാളിഫയര്‍, ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റിനായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തിക്കും തിരക്കും. ഓണ്‍ലൈനായി ടിക്കറ്റ് ലഭ്യമായിട്ടും കൗണ്ടറിലെത്തി ടിക്കറ്റ് എടുക്കാന്‍ ആരാധകര്‍ മത്സരിച്ചതാണ് നാടകീയ സംഭവങ്ങളിലേക്ക് നയിച്ച ഒരു കാരണം. അപ്രതീക്ഷിതമായി ടിക്കറ്റിനായി ആയിരക്കണക്കിന് ആരാധകര്‍ ഇരച്ചെത്തിയതോടെ സാഹചര്യം നിയന്ത്രിക്കാന്‍ അധികൃതര്‍ പാടുപെട്ടു. ഇതോടെ ആരാധകര്‍ തമ്മില്‍...

അകമ്പടിയില്ല, സുരക്ഷാ സേനയില്ല, റോഡ് തടയലുമില്ല; റോഡിലൂടെ നടക്കുന്ന യുഎഇ പ്രസിഡന്റിന് കൈയടിച്ച് സോഷ്യല്‍ മീഡിയ

അബുദാബി: വന്‍സുരക്ഷാ സന്നാഹങ്ങളോ റോഡ് തടയലോ ഇല്ലാതെ റോഡിലൂടെ സാധാരണ വ്യക്തികളെപ്പോലെ നടക്കുന്ന യുഎഇ രാഷ്‍ട്രത്തലവന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജനങ്ങളുമായി എപ്പോഴും അടുത്ത ബന്ധം പുലര്‍ത്തുകയും അവരുമായി അടുത്തിടപഴകുകയും ചെയ്യുന്ന ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ രാജ്യത്ത് പല പൊതുസ്ഥലങ്ങളിലും സുരക്ഷാ സേനയുടെ അകമ്പടിയൊന്നുമില്ലാതെ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലുള്ള...

യു.ടി ഖാദറിന് മംഗളൂരുവിൽ ഊഷ്മള വരവേൽപ്പ്; നിയമസഭയിൽ പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്ന് സ്പീക്കർ

മംഗളൂരു: കർണാടകയിൽ നിയമസഭയിലെ 70 പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകാൻ ശ്രമിക്കുമെന്ന് നിയമസഭ സ്പീക്കർ യു.ടി ഖാദർ. പുതിയ അംഗങ്ങൾക്കായി മൂന്ന് ദിവസത്തെ പരിശീലന പരിപാടി തീരുമാനിച്ചിട്ടുണ്ട്. അവരുടെ നവീന ആശയങ്ങൾ നവകർണാടക നിർമിതിക്ക് മുതൽകൂട്ടാവുമെന്നും യു.ടി ഖാദർ വ്യക്തമാക്കി. മംഗളൂരു സർക്യൂട്ട് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പീക്കർ പദവിയിൽ ഇരുന്നാലും മംഗളൂരുവിന്റെ ജനപ്രതിനിധി...
- Advertisement -spot_img

Latest News

ആയുഷിന് പകരക്കാരനെത്തി; മുൻ മുംബൈ ഇന്ത്യൻസ് താരത്തെയെത്തിച്ച് ചെന്നൈ

ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്....
- Advertisement -spot_img