Latest news

രണ്ടായിരത്തി​െൻറ നോട്ടിന് 2100 രൂപയുടെ സാധനങ്ങൾ; ഇറച്ചിക്കടയിലെ പരസ്യം ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങൾ

ന്യൂഡൽഹി: രണ്ടായിരം രൂപയുടെ നോട്ട് മാറ്റിയെടുക്കുന്നത് പലർക്കും തലവേദനയായ സാഹചര്യത്തിൽ ഇറച്ചികടയുടെ പരസ്യം ചർച്ചയാവുകയാണ്. നോട്ട് പിൻവലിക്കുന്നതായി ആർ.ബി.ഐയുടെ തീരുമാനം വന്നതിന് പിന്നാലെ നോട്ടുകൾ മാറ്റിയെടുക്കാൻ ഓട​ുന്നവർക്ക് മുൻപിലാണ് ഈ പരസ്യം ശ്രദ്ധപിടിച്ചു പറ്റുന്നത്. ഈ കടയിൽ നിങ്ങൾ രണ്ടായിരത്തിന്റെ നോട്ട് നൽകി സാധനം വാങ്ങുകയാണ് എങ്കിൽ 2100 രൂപയ്ക്കുള്ള സാധനങ്ങൾ കിട്ടുമെന്നാണ് ഡൽഹിയിലെ...

മൈതാനത്ത് സുജൂദ് ചെയ്ത് റൊണാൾഡോ; അൽ ശബാബിനെതിരെയുള്ള ഗോൾ സെലിബ്രേഷൻ വൈറലാകുന്നു; വീഡിയോ കാണാം

സൗദി പ്രൊ ലീഗിൽ അൽ ശബാബിനെതിരായ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ സെലിബ്രേഷൻ ചർച്ചയാകുന്നു. ഇന്നലെ പുലർച്ചെ നടന്ന മത്സരത്തിൽ, അൽ ശബാബിനെതിരായ നിർണായക മത്സരത്തിൽ താരം വിജയ ഗോൾ നേടിയിരുന്നു. തുടർന്ന്, താരം സുജൂദ് ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ വൈറലാകുന്നത്. ഗോൾ നേടിയതിന് ശേഷം അൽ നാസർ...

‘മയക്കുമരുന്ന് വിറ്റ് അറസ്റ്റിലാകുന്നവർക്ക് അഞ്ച് വർഷം വിലക്ക്: ബീമാപള്ളി ജമാ അത്ത്

തിരുവനന്തപുരം: ലഹരി മരുന്ന് കച്ചവടം തടയാന്‍ പുതിയ ഉത്തരവ് പുറത്തിറക്കി തിരുവനന്തപുരത്തെ ബീമാപള്ളി മഹല്‍ ജമാഅത്ത്. ലഹരി മരുന്ന് കച്ചവടം നടത്തുന്ന അംഗങ്ങൾക്ക് പള്ളിയില്‍ വിലക്കേര്‍പ്പെടുത്തുമെന്നുമാണ് ജമാഅത്തിന്റെ പുതിയ തീരുമാനം. 23000ലധികം അംഗങ്ങളാണ് ബീമാപള്ളി ജമാഅത്ത് കമ്മിറ്റിയിലുള്ളത്.  ലഹരിമരുന്ന് കേസില്‍ അറസ്റ്റിലാകുന്ന അംഗങ്ങളെ കമ്മിറ്റിയില്‍ നിന്ന് 5 വര്‍ഷത്തേക്ക് വിലക്കുമെന്ന് കമ്മിറ്റി പ്രതിനിധികള്‍ അറിയിച്ചു. ഇക്കഴിഞ്ഞ...

ഫോൺ നമ്പരിന് പകരം ഉപയോക്താവിന്റെ പേര്; വാട്ട്സ്ആപ്പിലെ പുത്തൻ അപ്ഡേറ്റ്

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് ഒരു പുതിയ അപ്‌ഡേറ്റുമായി വരുന്നതായി റിപ്പോർട്ട്. ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിൽ അവർക്ക് ഇഷ്ട്ടമുള്ള ഉപയോക്തൃ നാമങ്ങൾ അഥവാ യൂസർ നെയിം തിരഞ്ഞെടുക്കാൻ അവസരമൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ഫീച്ചർ ഭാവി അപ്‌ഡേറ്റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് WABetaInfo എന്ന പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. WABetaInfo പങ്കിട്ട...

ദുബായിലേക്കുള്ള വിമാനത്തിൽ പക്ഷിയിടിച്ചു; മംഗളുരുവിൽനിന്നുള്ള ഇൻഡിഗോ വിമാനം റദ്ദാക്കി

മംഗളൂരു: ദുബായിലേക്കുള്ള വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് സർവീസ് റദ്ദാക്കി. മംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദുബായിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് (6E 1467) പക്ഷിയിടിച്ചത്. വിമാനം പറയുന്നുയരുന്നതിനിടെയായിരുന്നു സംഭവം. വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് യാത്രക്കാരെ ഇറക്കി വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി. വൻ ദുരന്തമാണ് ഒഴിവായതെന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ആണ് സംഭവം ഉണ്ടായത്. 160...

യോഗി മുഖ്യമന്ത്രിയായ ശേഷം യു.പിയില്‍ ഓരോ രണ്ടാഴ്ചയിലും ഒരാൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നു

ലഖ്‌നൗ: യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ഉത്തര്‍പ്രദേശില്‍ ഓരോ രണ്ടാഴ്ചയും ഒരാള്‍ വീതം പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. 2017ല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം 186 പേരാണ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നത് മീററ്റിലാണ്. മീററ്റില്‍ 63 പേര്‍ കൊല്ലപ്പെട്ടു. ഇവിടെ...

ടെന്നീസ് ബൗൾ മാത്രം എറിഞ്ഞിരുന്ന മധ്‍വാള്‍ ‘സൂപ്പര്‍സ്റ്റാര്‍’ ആയതിങ്ങനെ; വെളിപ്പെടുത്തി വസീം ജാഫർ

മുംബൈ: 2023 ഐ.പി.എല്ലിന്റെ പുത്തൻ സെൻസേഷനായി മാറിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് പേസർ ആകാശ് മധ്‌വാൾ. സീസണിന്റെ തുടക്കത്തിൽ തപ്പിത്തടഞ്ഞ മുംബൈ ബൗളിങ് നിരയ്‌ക്കൊപ്പം പാതിവഴിയിലാണ് മധ്‌വാൾ ചേരുന്നത്. ജസ്പ്രീത് ബുംറയുടെയും ജോഫ്ര ആർച്ചറുടെയും അഭാവത്തിൽ കിടിലൻ പേസും അപാര ഡെത്ത് ബൗളിങ് പ്രകടനവുമായി മുംബൈയുടെ പ്ലേഓഫ് കുതിപ്പിൽ നിർണായക പങ്കുവഹിച്ചു താരം. Also Read:പ്രവാസം അവസാനിപ്പിച്ചത്...

പ്ലസ് ടുവിന് 82.95 % വിജയം, ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : പ്ലസ് ടു പരീക്ഷയിൽ 82.95 ശതമാനം വിജയം. പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. റെ​ഗുലർ വിഭാ​ഗത്തിൽ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. സേ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 21 മുതൽ നടക്കും. നാല് മണി മുതൽ വെബ്സൈറ്റിലും മൊബൈൽ ഫോൺ...

തെലങ്കാനയിൽ മുസ്‌ലിം ഹോട്ടലുടമയ്ക്ക് ഹിന്ദുത്വരുടെ മർദനം, തടയാൻ ശ്രമിച്ച സഹോദരിയുടെ ഗർഭമലസി

നർസാപൂർ : തെലങ്കാനയിലെ നർസാപൂരിൽ മുസ്‌ലിം ഹോട്ടലുടമയ്ക്ക് ഹിന്ദുത്വരുടെ മർദനം, തടയാൻ ശ്രമിച്ച സഹോദരിയുടെ ഗർഭമലസി. ഗ്യാസ് സിലിണ്ടർ വിതരണക്കാരനുമായുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഹിന്ദുത്വർ ഇദ്ദേഹത്തെ ജയ് ശ്രീം മുഴക്കി മർദിക്കുകയായിരുന്നു. മർദനം ചെറുക്കാൻ ശ്രമിച്ച സഹോദരിയുടെ ഗർഭം അലസിപ്പോയി. ഹിന്ദുത്വ വാച്ചും ഉപ്പസാലാ സർവകലാശാല പ്രഫസർ അശോക് സ്വയ്‌നടക്കമുള്ളവരും ഈ സംഭവം വീഡിയോ സഹിതം...

ബിജെപി മന്ത്രിയുടെ വീട് തകര്‍ത്തു, ഒരു മരണം; മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം കടുക്കുന്നു. ബിഷ്ണുപൂര്‍ ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. പിഡബ്ല്യുഡി മന്ത്രി ഗോവിന്ദാസ് കോന്തൗജത്തിന്റെ വീട് തകര്‍ത്തു. ബിഷ്ണുപൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വീടിന് നേര്‍ക്കാണ് ആക്രമം ഉണ്ടായത്. മറ്റൊരു സമുദായത്തില്‍പ്പെട്ട തീവ്രവാദികളില്‍ നിന്ന് പ്രദേശവാസികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഒരു വിഭാഗം മന്ത്രിയുടെ വീടിന് നേര്‍ക്ക് തിരിഞ്ഞത്....
- Advertisement -spot_img

Latest News

ആയുഷിന് പകരക്കാരനെത്തി; മുൻ മുംബൈ ഇന്ത്യൻസ് താരത്തെയെത്തിച്ച് ചെന്നൈ

ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്....
- Advertisement -spot_img