Latest news

ടിക്കറ്റെല്ലാം ചൂടപ്പം പോലെ വിറ്റുതീര്‍ന്നു; ഐപിഎല്‍ ഫൈനലിന് ഒരു ലക്ഷത്തിലധികം കാണികള്‍!

അഹമ്മദാബാദ്: ഐപിഎല്‍ 2023 ഫൈനല്‍ ചരിത്രമാകും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാണികള്‍ പങ്കെടുക്കുന്ന ഫൈനലാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വരാനിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ ഇവിടെ കലാശപ്പോരിനുള്ള എല്ലാ ടിക്കറ്റുകളും അതിവേഗം വിറ്റുപോയി. ഇതോടെ വിശിഷ്‌ടാതിഥികള്‍ അടക്കം ഒരുലക്ഷത്തിലധികം പേര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും...

ഒരു കിലോ മാമ്പഴത്തിന് വില രണ്ടര ലക്ഷം രൂപ! മാമ്പഴ മേളയിൽ താരമായി ‘മിയാസാകി’; ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാമ്പഴം കൊപ്പാളിൽ

ബംഗളൂരു: ഒരു മാമ്പഴത്തിന്റെ വിലമാത്രം 40,000 രൂപ വില, കിലോയ്ക്ക് രണ്ടര ലക്ഷം രൂപയും. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാമ്പഴമാണ് ഇപ്പോൾ കർണാടകയിലെ കൊപ്പാളിൽ താരം. ജപ്പാന്റെ സ്വന്തം മാമ്പഴമായ ‘മിയാസാകി’യാണ് ഈ വിലപിടിപ്പുള്ള മാമ്പഴം. ഹോർട്ടിക്കൾച്ചർ വകുപ്പ് കൊപ്പാളിലൊരുക്കിയ മാമ്പഴമേളയിലാണ് മിയാസാകിയും ഇടം പിടിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം കൊപ്പാളിലെ കർഷകർക്ക് പരിചയപ്പെടുത്താനായി...

പുതിയ 75 രൂപ നാണയം പുറത്തിറക്കി

ഡല്‍ഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പ്രത്യേക സ്മരണിക തപാൽ സ്റ്റാമ്പും 75 രൂപ നാണയവും പുറത്തിറക്കി. പുതിയ മന്ദിരത്തിലെ ലോക്‌സഭാ ചേംബറിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മോദി നാണയവും സ്റ്റാമ്പും പ്രകാശനം ചെയ്തു. 35 ഗ്രാമാണ് നാണയത്തിന്‍റെ ഭാരം. അശോക സ്തംഭത്തിലെ സിംഹമാണ് നാണയത്തിന്‍റെ ഒരുവശത്ത് ആലേഖനം ചെയ്യുക....

ട്രെയിനിലെ ഈ സീറ്റുകള്‍ ഇനി മുതല്‍ എല്ലാവര്‍ക്കും ലഭ്യമല്ല; റെയില്‍വെയുടെ പുതിയ നിയമങ്ങള്‍ ഇങ്ങനെ

ഇന്ത്യയിലെ ലക്ഷക്കണക്കിന് പേര്‍ സഞ്ചരിക്കാനായി തെരെഞ്ഞെടുക്കുന്ന പൊതുഗതാഗതമാണ് ട്രെയിന്‍. കുറഞ്ഞ ചെലവില്‍ ദീര്‍ഘ ദൂര യാത്രക്ക് അവസരമൊരുക്കുന്നു എന്നതാണ് യാത്രക്കാരെ റെയില്‍വേയിലേക്ക് അടുപ്പിക്കുന്ന പ്രധാനപ്പെട്ട കാര്യം. അതില്‍ തന്നെ റിസര്‍വ്ഡ് കംപാര്‍ട്‌മെന്റുകളില്‍ ദീര്‍ഘദൂര യാത്ര ചെയ്യുന്നവരെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ട സീറ്റാണ് ലോവര്‍ ബെര്‍ത്ത്, അല്ലെങ്കില്‍ സൈഡ് ലോവര്‍ ബെര്‍ത്ത് സീറ്റുകള്‍.എന്നാലിപ്പോള്‍ ട്രെയിനിലെ ലോവര്‍...

ഭക്ഷണത്തിന്റെ 263 രൂപ അയച്ചത് യുപിഐ വഴി; ഹോട്ടൽ ഉടമയുടെ അക്കൗണ്ട് മരവിപ്പിച്ചു

കോഴിക്കോട് ∙ ഭക്ഷണം കഴിച്ചയാൾ യുപിഐ ഇടപാടിലൂടെ പണം അയച്ചതിലൂടെ ഹോട്ടൽ തന്നെ പൂട്ടേണ്ട അവസ്ഥയിലായി താമരശേരി സ്വദേശി സാജിർ. പണം അയച്ച ജയ്‌പുർ സ്വദേശി തട്ടിപ്പുകേസിലെ പ്രതിയാണെന്ന് വ്യക്തമായതോടെയാണ് ബാങ്ക് സാജിറിന്റെ അക്കൗണ്ട് മരവിപ്പിച്ചത്. 263 രൂപയാണ് ജയ്‍‌പുർ സ്വദേശി സാജിറിന്റെ അക്കൗണ്ടിലേക്ക് അയച്ചത്. തൊട്ടുപിന്നാലെ സാജിറിന്റെ അക്കൗണ്ട് മരവിച്ചു. ബാങ്കിൽ നേരിട്ടെത്തി കാര്യം...

‘എല്ലാം നശിച്ചുപോകും, അത്യുദാരനായ രക്ഷിതാവ് മാത്രം അവശേഷിക്കും’; പാർലമെന്റ് ഉദ്ഘാടനച്ചടങ്ങിൽ ഖുർആൻ പാരായണവും

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനോടനബന്ധിച്ച് നടന്ന സർവമത പ്രാർത്ഥനയിൽ (സർവ ധർമ്മ പ്രാർഥന) ഖുർആൻ പാരായണവും. ഖുർആനിലെ 55-ാം അധ്യായമായ സൂറത്തുർ റഹ്‌മാനിലെ ആദ്യ 27 ആയത്തുകളാണ് ചടങ്ങിൽ പാരായണം ചെയ്യപ്പെട്ടത്. പാരായണം ചെയ്യപ്പെട്ട ഖുർആൻ സൂക്തകങ്ങളുടെ സാരാംശം ഇപ്രകാരം; 'കരുണാമയനായ അല്ലാഹു ഈ ഖുർആൻ അഭ്യസിപ്പിച്ചിരിക്കുന്നു. അവൻ മനുഷ്യനെ സൃഷ്ടിക്കുകയും സംസാരം പഠിപ്പിക്കുകയും...

കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവിന്‍റെ ഭാര്യയ്ക്ക് ജോലിയില്‍ തുടരാം, പുനര്‍നിയമനം നല്‍കും; സിദ്ധരാമയ്യ

കൊല്ലപ്പെട്ട യുവ മോര്‍ച്ച നേതാവിന്റെ ഭാര്യയുടെ താത്കാലിക ജോലി നിയമനം റദ്ദാക്കിയ നടപടി പിന്‍വലിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍. മുന്‍ കര്‍ണാടക സര്‍ക്കാര്‍ താത്ക്കാലിക നിയമനങ്ങള്‍ റദ്ദാക്കിയ നടപടിയെ തുടര്‍ന്നായിരുന്നു യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യ നൂതന്‍കുമാരിക്ക് ജോലി നഷ്ടമായത്. താത്ക്കാലിക ജീവനക്കാരുടെ നിയമനം റദ്ദാക്കുന്നത് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സാഹചര്യത്തില്‍ സാധാരണ നടപടിയാണെന്ന് സിദ്ധരാമയ്യ...

വയസ് വെറും 18; പ്രൊഫഷണൽ കില്ലർമാരെ കടത്തിവെട്ടിയ ആസൂത്രണം; ഹണി ട്രാപ്പിന് പിറകെ ക്രൂരമായ കൊലപാതകം, പൊലീസിനെപ്പോലും അമ്പരപ്പിച്ച് ഫർഹാന

കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ദിഖിന്‍റെ കൊലപാതകമാണ് ഇപ്പോൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ കൊലപാതകത്തേക്കാൾ നാടിനെ ഞെട്ടിച്ചത് പ്രതികളാണ്. 18 വയസുകാരി ഫർഹാനയും സുഹൃത്ത് 22 കാരനായി ഷിബിലിയുമാണ് കേസിലെ മുഖ്യപ്രതികൾ.എന്നാൽ ഷിബിലിയെയും ആഷിഖിനെയും ഒപ്പം നിർത്തി ഫർഹാനയാണ് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത് എന്നറിഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥർ പോലും അമ്പരക്കുകയായിരുന്നു. 18 വയസ് മാത്രം...

സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്; നൂറോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പട്‌ന: ബിഹാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്. ഭക്ഷണം കഴിച്ച നൂറോളം കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരാരിയയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സന്നദ്ധ സംഘടനയാണ് സ്‌കൂളില്‍ ഉച്ചക്കഞ്ഞി വിതരണം ചെയ്തിരുന്നത്. ഉച്ചക്കഞ്ഞി കഴിച്ച കുട്ടികള്‍ ഛര്‍ദിച്ചു ബോധംകെട്ടു വീണതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്, കഞ്ഞി തയാറാക്കിയ ചെമ്പിനുള്ളില്‍...

കടയുടമ 2000 രൂപ നോട്ട് സ്വീകരിച്ചില്ല; കാരണം കേട്ട് ചിരിനിർത്താതെ സോഷ്യൽ മീഡിയ

നോട്ട് നിരോധനത്തിന്റെ ഓർമ്മകളിലേയ്ക്ക് തിരിച്ചു കൊണ്ടു പോകും വിധം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2000 രൂപ നോട്ടുകൾ പിൻവലിച്ചതോടെ വീണ്ടും കറൻസി നോട്ടുകൾ മാറ്റി വാങ്ങുന്നത് സംബന്ധിച്ച ആശങ്കയിലാണ് ആളുകൾ. സെപ്തംബർ 30നകം 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാനോ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ ആർബിഐ അനുവദിച്ചിട്ടുണ്ടെങ്കിലും നോട്ടുകൾ പിൻവലിച്ചത് ആളുകൾക്കിടയിൽ വലിയ...
- Advertisement -spot_img

Latest News

ആയുഷിന് പകരക്കാരനെത്തി; മുൻ മുംബൈ ഇന്ത്യൻസ് താരത്തെയെത്തിച്ച് ചെന്നൈ

ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്....
- Advertisement -spot_img