പുതിയ 75 രൂപ നാണയം പുറത്തിറക്കി

0
170

ഡല്‍ഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പ്രത്യേക സ്മരണിക തപാൽ സ്റ്റാമ്പും 75 രൂപ നാണയവും പുറത്തിറക്കി. പുതിയ മന്ദിരത്തിലെ ലോക്‌സഭാ ചേംബറിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മോദി നാണയവും സ്റ്റാമ്പും പ്രകാശനം ചെയ്തു.

35 ഗ്രാമാണ് നാണയത്തിന്‍റെ ഭാരം. അശോക സ്തംഭത്തിലെ സിംഹമാണ് നാണയത്തിന്‍റെ ഒരുവശത്ത് ആലേഖനം ചെയ്യുക. സത്യമേവ ജയതേ എന്ന വാചകം ഇതിന്‍റെ അടിയിലായി നല്‍കും. ദേവനാഗരി ലിപിയില്‍ എഴുതിയ ഭാരത് എന്ന വാക്ക് ഇടതുവശത്തും ഇംഗ്ലീഷില്‍ ഇന്ത്യ എന്ന് എഴുതിയിരിക്കുന്നത് വലതുവശത്തും നല്‍കും.

നാണയത്തില്‍ രൂപയുടെ ചിഹ്നമാണ് മറ്റൊരു പ്രത്യേകത. മറുവശത്ത് പാര്‍ലമെന്‍റ് കോംപ്ലക്‌സ് ആണ് ചിത്രീകരിക്കുക. 44 മില്ലിമീറ്റര്‍ വ്യാസമുണ്ടാകും നാണയത്തിന്. 35 ഗ്രാം ഭാരമുള്ള നാണയം ലോഹക്കൂട്ട് കൊണ്ടാണ് നിര്‍മ്മിക്കുക. വെള്ളി, ചെമ്പ്, നിക്കല്‍, സിങ്ക് എന്നിവ കൊണ്ടാണ് നാണയം നിര്‍മ്മിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here