കോഴിക്കോട്: കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ചെറൂപ്പ കിഴക്കുംമണ്ണില്‍ കൊടമ്പാട്ടില്‍ അന്‍വറിന്റെയും ഷബാന ഷെറിന്റേയും കുഞ്ഞ് ദുഹാ മന്‍ഹല്‍ ആണ് മരണപെട്ടത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. വീട്ടില്‍ ഷബാന ഷെറിനും രണ്ട് കുട്ടികളും മാത്രമാണ് സംഭവ സമയമുണ്ടായിരുന്നത്.
മാവൂര്‍ എസ് ഐ. മോഹനന്‍. സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിബു. പ്രിന്‍സി എന്നിവര്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക്...
കാസർഗോഡ് : കാസർഗോഡ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് വാഹന പരിശോധനക്കിടെ ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടി. കാറിൽ കൊണ്ടു പോവുകയായിരുന്ന സ്‌ഫോടക വസ്തുക്കളാണ് പിടിച്ചത്. മുളിയാർ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫ പിടിയിൽ. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ജലാറ്റിൻ സ്‌റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി.
13 ബോക്സുകളിലായി 2800 എണ്ണം ജലാറ്റീൻ സ്റ്റിക്കുകളാണ് പിടികൂടിയത്. ഡീറ്റെനേറ്റർസ് 6000 എണ്ണവും...
മംഗളൂരു : ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് മംഗളൂരുവിലേക്കും കേരളത്തിലേക്കും കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച മംഗൽപ്പാടി സ്വദേശിയെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് (സി.സി.ബി.) പോലീസ് അറസ്റ്റ് ചെയ്തു. മംഗൽപ്പാടി മുബാറക് മൻസിലിൽ മൊയ്തീൻ ഷബീർ (35) ആണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുടിപുവിൽവെച്ചാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഷബീറിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കാറിൽനിന്ന് 23...
വിവാഹദിവസം ഓടിപ്പോയ വധുവിന് വേണ്ടി വധൂഗൃഹത്തിലെ വിവാഹവേദിയിൽ വിവാഹവസ്ത്രവും ധരിച്ച് വരൻ കാത്തിരുന്നത് 13 ദിവസം. ഒടുവിൽ വധു തിരികെ എത്തി വിവാഹം നടന്ന ശേഷമാണത്രെ ഇയാൾ തിരികെ പോകാൻ കൂട്ടാക്കിയത്.
സംഭവം നടന്നത് രാജസ്ഥാനിലാണ്. രാജസ്ഥാനിലെ സിരോഹി ജില്ലയിൽ നിന്നുള്ള ശ്രാവൺ കുമാറായിരുന്നു വരൻ. വധുവായ മനീഷയ്‍ക്ക് വേണ്ടി മണ്ഡപത്തിൽ വിവാഹ വേഷത്തിൽ 13...
അഹ്മദാബാദ്: ചെന്നൈ സൂപ്പർ കിങ്‌സിന് അഞ്ചാം ഐ.പി.എൽ കിരീടം സമ്മാനിച്ച ശേഷം വിരമിക്കൽ തീരുമാനത്തെക്കുറിച്ച് പ്രതികരിച്ച് നായകൻ മഹേന്ദ്ര സിങ് ധോണി. വിരമിക്കാൻ പറ്റിയ ഏറ്റവും നല്ല സമയമാണിതെന്ന് ധോണി പറഞ്ഞു. എന്നാൽ, ആരാധകർ തനിക്കു നൽകുന്ന അളവറ്റ സ്‌നേഹത്തിന് എന്തെങ്കിലും പകരം നൽകണം. അവർക്കുള്ള സമ്മാനമായി ഒരു സീസൺ കൂടി കളിക്കുന്നതാകും നല്ലതെന്നും...
ബീച്ചിൽ പോയാൽ ചിലപ്പോൾ ചില പ്രതീക്ഷിക്കാത്ത അപകടങ്ങളും അബദ്ധങ്ങളും ഒക്കെ സംഭവിക്കാറുണ്ട്. എന്നാൽ, ബീച്ചിൽ നിർത്തിയിട്ട കാർ ഒഴുകി കടലിൽ പോയാൽ എന്ത് ചെയ്യും? അതും ബിഎംഡബ്ല്യു ആണെങ്കിലോ? ഏതായാലും അങ്ങനെ ഒരു സംഭവമുണ്ടായി. അതിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. മണിക്കൂറുകൾ കഷ്‌ടപ്പെട്ടാണ് കാറിനെ കരയിൽ കയറ്റിയത്.
ബീച്ചിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു പ്രസ്തുത കാർ....
അഹമ്മദാബാദ്: ഈ കിരീടം ധോണിക്കുള്ളത്, അഞ്ച് വിക്കറ്റിന്‍റെ ജയം, 5-ാം കിരീടം! രണ്ട് ദിനം മഴ കളിച്ച ഐപിഎല്‍ 2023 ഫൈനലില്‍ ഒടുവില്‍ എം എസ് ധോണിയും ചെന്നൈ സൂപ്പർ കിംഗ്സും അഞ്ചാം കിരീടമുയർത്തി. മഴ കാരണം 15 ഓവറില്‍ 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിഎസ്കെ ഇന്നിംഗ്സിലെ അവസാന പന്തില്‍...
ആദ്യം മഴ കളിച്ചു പിന്നാലെ അഹമദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ചെന്നൈ ബാറ്റർമാർ തകർത്തുപെയ്തപ്പോൾ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകർത്ത് 2023 ഐപിഎൽകിരീടം സ്വന്തമാക്കി ചെന്നൈ. ഇതോടെ അഞ്ചാം ഐപിഎൽ കിരീടമാണ് ധോണിപ്പട സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിന്റെ ആരംഭത്തിൽ തന്നെ മഴ വീണ്ടും വില്ലനായി എത്തിയിരുന്നു. 12.05 ന് കളി പുനരാരംഭിച്ചെങ്കിലും ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറിൽ...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ ഇതുവരെയായി 17,000 കോടി രൂപയുടെ 2000 രൂപാ നോട്ടുകള്‍ എസ്ബിഐയില്‍ എത്തിയതായി ബാങ്ക് ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖാര പറഞ്ഞു. ഇതില്‍ 14,000 കോടി രൂപയുടെ 2000 നോട്ടുകള്‍ നിക്ഷേപമായാണ് എത്തിയത്. 3000 കോടിയുടെ 2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കപ്പെട്ടെന്നും എസ്ബിഐ ചെയര്‍മാന്‍ പറഞ്ഞു.
നിയമപരമായി...
കൊച്ചി: വിമാന, കപ്പൽ മാർഗം കേരളത്തിലേക്ക് വിദേശ നിർമ്മിത സിഗററ്റുകളുടെ കടത്ത് വർദ്ധിക്കുന്നു. കഴിഞ്ഞ വർഷം വിമാനമാർഗമുള്ള കടത്തുമായി ബന്ധപ്പെട്ട് 123 കേസുകളാണ് കസ്റ്റംസ് പ്രിവിന്റീവ് വിഭാഗം രജിസ്റ്റർ ചെയ്തത്. 3.29 കോടി രൂപയുടെ വിദേശ സിഗരറ്റുകൾ പിടിച്ചെടുത്തു.
പ്രത്യേക രുചിക്കൂട്ടുകളും നിറക്കൂട്ടുകളുമുള്ള വിദേശ നിർമ്മിത സിഗരറ്റുകൾക്ക് ആവശ്യക്കാർ ഏറെയെന്നാണ്. പ്രധാന ഉപയോക്താക്കൾ സ്ത്രീകളും സ്‌കൂൾ...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...