Latest news

പൈവളികെ കളായിലെ പ്രഭാകര നൊണ്ട കൊലക്കേസിൽ മൂന്ന് പേർ അറസ്റ്റിൽ

മഞ്ചേശ്വരം: പൈവളികെ പ്രഭാകര നൊണ്ട കൊലക്കേസിൽ മൂന്ന് പേർ അറസ്റ്റിൽ. സഹോദരൻ ജയറാം നൊണ്ട, മൊഗ്രാൽ പുത്തൂർ സ്വദേശി ഇസ്മയിൽ, അട്ടഗോളി സ്വദേശി ഖാലിദ് എന്നിവരാണ് പിടിയിലായത്. ആറ് പേരാണ് കൊലപാതക സംഘത്തിലുള്ളതെന്നാണ് കണ്ടെത്തൽ. ഇവരിൽ മൂന്ന് പേർ ഒളിവിലാണ്. സ്വത്ത് വീതംവയ്പ്പിനെ ചൊല്ലിയുള്ള തർക്കം മൂത്തതോടെ, അനുജനെ കൊലപ്പെടുത്താൻ ജേഷ്ഠൻ ക്വട്ടേഷൻ നൽകിയെന്നാണ് പൊലീസ്...

ഇരുചക്രവാഹനത്തില്‍ കുട്ടികളുമായി യാത്ര ചെയ്യാം, പിഴ ചുമത്തില്ല

ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെ യാത്രക്കാരായ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എഐ ക്യാമറ പിഴയിടാക്കലില്‍ നിന്ന് ഇളവ് നല്‍കുന്നമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. വിഷയത്തില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. അന്തിമ തീരുമാനം എടുക്കുന്നത് വരെയും പിഴ ഈടാക്കില്ലെന്നാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം. ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായുള്ള യാത്ര സംബന്ധിച്ച് സംസ്ഥാനം അയച്ച കത്തിന് കേന്ദ്രം...

ബാറ്റിങിനും ഇറങ്ങിയില്ല, ബൗളും ചെയ്തില്ല: ബെൻസ്റ്റോക്‌സ് നേടിയത് അപൂർവമായൊരു റെക്കോർഡ്

ലണ്ടൻ: ക്രിക്കറ്റ് കളത്തിൽ എല്ലാം റെക്കോർഡ് ആണ്. റൺസെടുത്താലും ഇല്ലൈങ്കിലും ഗോൾഡൻ ഡക്കായാലുമെല്ലാം റെക്കോർഡ് ബുക്കിൽ ഇടംനേടും. എന്നാൽ വ്യത്യസ്തമായൊരു റെക്കോർഡാണ് ഇംഗ്ലണ്ട് ടെസ്റ്റ് നായകൻ ബെൻസ്റ്റോക്‌സിനെ തേടി എത്തിയിരിക്കുന്നത്. ബാറ്റും ചെയ്തില്ല ബൗളും ചെയ്തില്ല എന്നിട്ടും റെക്കോർഡ് ബുക്കിൽ ഇടം നേടി ബെൻസ്റ്റോക്‌സ്. അയർലാൻഡിനെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു സ്റ്റോക്‌സിന്റെ റെക്കോർഡ് നേട്ടം. Also Read:വാട്ട്സ്ആപ്പ്...

ആദ്യരാത്രിയിൽ നവദമ്പതികൾ മുറിയിൽ മരിച്ച നിലയിൽ; ദുരൂഹത

ലഖ്നൗ: ആദ്യരാത്രിയിൽ വധുവിനെയും വരനെയും മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഉത്തർപ്രദേശിലെ ബറൈച്ചിലെ കൈസർ​ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്‍പ്പെട്ട ​ഗോധിയ ​ഗ്രാമത്തിൽ കഴിഞ്ഞ ദിവസമായിരുന്നു ദാരുണ സംഭവം. വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് മുറിയിൽ കിടക്കാനായി പോയ വരൻ പ്രതാപ് യാദവ് (24), വധു പുഷ്പ യാദവ് (22) എന്നിവരെ പിറ്റേദിവസം മരിച്ച നിലയിൽ...

മുട്ടക്കോഴികളെ പെരുമ്പാമ്പ് വിഴുങ്ങി; കാസർഗോഡ് നഷ്ടപരിഹാരം തേടി അദാലത്തിലെത്തിയ കർഷകന് നിരാശ

വെള്ളരിക്കുണ്ട്: വരുമാന മാര്‍ഗമായ മുട്ടക്കോഴികളെ പെരുമ്പാമ്പ് തിന്നു. സര്‍ക്കാരിനോട് നഷ്ടപരിഹാരം തേടിയെത്തിയ കര്‍ഷകന് നിരാശ ബാക്കി. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത താലൂക്ക് തല അദാലത്തിലാണ് മുട്ടക്കോഴികളെ പെരുമ്പാമ്പ് തിന്നതിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി കര്‍ഷകനെത്തിയത്. കല്ലറയ്ക്കല്‍ കടവില്‍ കെ വി ജോര്‍ജ് എന്ന കര്‍ഷകനാണ് പരാതിയുമായി...

ബോധവത്കരണം കഴിഞ്ഞു ഇനി കൈയോടെ പിഴ; എ.ഐ.ക്യാമറ ഇന്ന് രാത്രി മുതല്‍ മിഴി തുറക്കുന്നു

സംസ്ഥാനത്തെ നിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള 726 എ.ഐ. ക്യാമറകള്‍ തിങ്കളാഴ്ചമുതല്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിത്തുടങ്ങും. ബോധവത്കരണ നോട്ടീസ് നല്‍കല്‍ അവസാനിപ്പിച്ച്‌ പിഴചുമത്തലിലേക്ക് കടക്കുന്നത്. മോട്ടോര്‍വാഹനവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകളും സജ്ജമാണ്. ക്യാമറയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കെല്‍ട്രോണുമായുള്ള വ്യവസ്ഥകളില്‍ അന്തിമരൂപമാവുന്നതേയുള്ളൂ. കേടാകുന്ന ക്യാമറകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതും പരിപാലിക്കുന്നതും കെല്‍ട്രോണിന്റെ ചുമതലയാണ്. അപകടങ്ങളിലും മറ്റും കേടാകുന്ന ക്യാമറകള്‍ക്ക് നഷ്ടപരിഹാരം...

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രതേ; പുതിയൊരു പ്രശ്നമുണ്ട്.!

ദില്ലി: വാട്ട്സ്ആപ്പിന്‍റെ ആൻഡ്രോയിഡ് പതിപ്പിനെ ബാധിക്കുന്ന പുതിയ ലിങ്കാണ് ഇപ്പോഴത്തെ വില്ലൻ. പാണ്ഡ്യ മയൂർ എന്ന ട്വിറ്റർ യൂസറാണ് ഇത് ആദ്യമായി കണ്ടെത്തിയത്. wa.me/settings - എന്ന ലിങ്ക് ആപ്പിനെ തന്നെ ആപ്പിലാക്കും. ഈ ലിങ്ക് വഴി വാട്ട്സ്ആപ്പിന്‍റെ സെറ്റിങ്സിലേക്ക് പോകാനാകും. എന്തുകൊണ്ടാണ് ഈ ലിങ്ക് ആപ്പിനെയാകെ ബാധിക്കുന്നതെന്ന് കണ്ടെത്തിയിട്ടില്ല. പ്രൈവറ്റ് ചാറ്റ് വഴിയോ ഗ്രൂപ്പിലോ...

രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിലെ വിധി നീട്ടിവെക്കാന്‍ സമര്‍ദമുണ്ടായിരുന്നു – മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി

മീററ്റ്: രാമജന്മഭൂമി-ബാബറി മസ്ജിദ് കേസില്‍ വിധി പുറപ്പെടുവിക്കാതിരിക്കാന്‍ തനിക്ക് സമര്‍ദമുണ്ടായിരുന്നതായി മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി സുധീര്‍ അഗര്‍വാള്‍. അന്ന് വിധി പുറപ്പെടുവിച്ചിരുന്നില്ലെങ്കില്‍ അടുത്ത 200 വര്‍ഷത്തേക്ക് കേസുമായി ബന്ധപ്പെട്ട ഒരു വിധിയും വരുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2010ലെ രാമജന്മഭൂമി-ബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ബെഞ്ചിന്റെ ഭാഗമായിരുന്ന സുധീര്‍ 2020 ഏപ്രില്‍ 23നാണ് അദ്ദേഹം...

കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധ നിരോധന നിയമത്തില്‍ പുനപരിശോധന നടത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍

ബെംഗളൂരു: കര്‍ണാടകയില്‍ കഴിഞ്ഞ തവണത്തെ ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയ ഗോവധ നിരോധനം പുനപരിശോധിക്കാന്‍ കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍. കന്നുകാലി കശാപ്പ് വിരുദ്ധ നിയമം പുനപരിശോധിക്കാനുള്ള സാധ്യതയെക്കുറിച്ച് മൃഗസംരക്ഷണ-സെറികള്‍ച്ചര്‍ മന്ത്രി കെ. വെങ്കിടേഷ് ശനിയാഴ്ച സൂചന നല്‍കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. മൈസൂരിലെ ഫീല്‍ഡിങ് റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വെങ്കിടേഷ്. പ്രായമായ എരുമകളെ കശാപ്പ്...

കൊല നടത്തിയ സമയം പ്രതി ലഹരി ഉപയോഗിച്ചിട്ടില്ല, മാനസിക പ്രശ്നവുമില്ല; ഡോ.വന്ദന ദാസ് കൊലപാതകത്തില്‍ നിര്‍ണായക റിപ്പോര്‍ട്ട്

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നിർണായക റിപ്പോർട്ട് പുറത്തുവന്നു. ഡോ വന്ദനയെ ആക്രമിച്ച് കൊലപ്പെടുത്തുന്ന സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കൾ ഉപയോ​ഗിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫോറൻസിക് പരിശോധന ഫലം കോടതിക്ക് കൈമാറിയിട്ടുണ്ട്. പ്രതിയുടെ രക്തം, മൂത്രം എന്നിവയിൽ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. സന്ദീപിന് കാര്യമായ മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ...
- Advertisement -spot_img

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച എംഎ യൂസഫലി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...
- Advertisement -spot_img