ഇന്ത്യയിൽ ടീമിനെക്കാൾ പ്രിയം വ്യക്തികളോടാണെന്ന് ഇന്ത്യയുടെ മുൻ താരം ഗൗതം ഗംഭീർ. ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വ്യക്തികളെക്കാൾ പ്രാധാന്യം ആളുകൾ ടീമിനാണ് നൽകുന്നതെന്നും ഗംഭീർ പറഞ്ഞു. 2007, 2011 ലോകകപ്പ് ഹീറോ യുവ്‌രാജ് സിംഗ് ആയിരുന്നു. എന്നാൽ പിആർ ടീം മറ്റൊരാളെ ഹീറോ ആക്കി എന്നും പേര് സൂചിപ്പിക്കാതെ ഗംഭീർ ആഞ്ഞടിച്ചു....
ബൈക്കിൽ നിന്ന് ചവിട്ടിത്താഴെയിട്ട സംഘം കൈയിലിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഇതോടെ അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ അജ്മലിന് കാലിന് പരിക്കേൽക്കുകയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
തുടർന്ന് അജ്മലിന്റെ പരാതിയിൽ മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് രണ്ട് പേർ പിടിയിലായത്. നെല്ലൂന്നിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇവരുടെ ബൈക്കും...
വിമാനം തകര്‍ന്ന് ആമസോണ്‍ കാട്ടിലകപ്പെട്ട നാല് കുട്ടികള്‍ 40 ദിവസത്തിന് ശേഷം ജീവിതത്തിലേക്ക് അത്ഭുതകരമായി തിരികെയെത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ ഏറെ ശ്രദ്ധേയമായൊരു സംഭവം. എങ്ങനെയാണ് 13ഉം 11ഉം 9ഉം 4ഉം വയസുള്ള കുഞ്ഞുങ്ങള്‍ ഇത്രയും നിബിഡമായ വനത്തിനുള്ളില്‍ ഇത്രയധികം ദിവസങ്ങള്‍ ജീവിച്ചതെന്ന അതിശയം തന്നെയാണ് ഏവരിലും ഉള്ളത്.
പതിമൂന്നുകാരിയായ മൂത്ത പെണ്‍കുട്ടിയാണ് ഇളയ സഹോദരങ്ങളെയും...
ബന്ധുക്കളോ കൂടെയുള്ളവരോ മരിച്ചെന്ന് തെറ്റിദ്ധരിച്ച ശേഷം പിന്നീട് ജീവിതത്തിലേക്ക് വന്നിട്ടുള്ളവര്‍ ഏറെയാണ്. ഇത്തരത്തിലുള്ള തെറ്റുകള്‍ സംഭവിച്ചിട്ടുള്ള ഡോക്ടര്‍മാരുമുണ്ട്. ഡോക്ടര്‍മാര്‍ക്ക് ഇങ്ങനെയുള്ള പിഴവ് സംഭവിക്കുന്നത് പക്ഷേ അംഗീകരിക്കാനാകുന്നതല്ല. എങ്കില്‍പ്പോലും അപൂര്‍വം കേസുകളില്‍ ഈ തെറ്റ് പറ്റാം.
എന്തായാലും ഇപ്പോള്‍ സമാനമായൊരു കേസ് ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മരിച്ചെന്ന് ഡോക്ടര്‍മാര്‍ വരെ വിധിയെഴുതി. ശേഷം മക്കളും മറ്റ് ബന്ധുക്കളും...
കൊച്ചി: വാഹനത്തിലെ ഇന്‍ഡിക്കേറ്റര്‍ എപ്പോഴൊക്കെ ഇടണം, വളയുന്നതിന് എത്ര മീറ്റര്‍ മുമ്പ് പ്രകാശിപ്പിക്കണം, എപ്പോഴൊക്കെ ഇടാന്‍ പാടില്ല തുടങ്ങി വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ മോട്ടോര്‍ വാഹന നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. വാഹനം വളയ്ക്കാനോ തിരിക്കാനോ പോകുകയാണെന്ന് മുന്നില്‍ നിന്നും പിന്നില്‍ നിന്നും വരുന്നവരെ അറിയിക്കാനുള്ള ഉപാധിയാണ് ഇന്‍ഡിക്കേറ്ററുകള്‍. നേരത്തെ ഹാന്‍ഡ് സിഗ്‌നലുകള്‍ ഉപയോഗിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ അതുപയോഗിക്കുന്നവരുടെ എണ്ണം...
ബെംഗളൂരു: ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾക്ക് കഴിഞ്ഞ സര്‍ക്കാര്‍ ഭൂമി അനുവദിച്ചത് പുനഃപരിശോധിക്കുമെന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ. റവന്യൂമന്ത്രി കൃഷ്ണ ബൈരെ ഗൗഡയും ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടുറാവുമാണ് ഇക്കാര്യം പറഞ്ഞത്. ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സർക്കാർ അവസാന ആറ് മാസത്തിൽ ഭൂമി അനുവദിച്ചത് പുനഃപരിശോധിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വകുപ്പിന് നിർദ്ദേശം നൽകിയതായി...
വയനാട്: കൈക്കൂലി കേസിൽ പിടിയിലായ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥൻ പർവീന്തർ സിങ് പരാതിക്കാരനോട് ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം രൂപ. ഒന്നര ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ പരാതിക്കാരന് സംഘടിപ്പിക്കാനായത് ഒരു ലക്ഷം രൂപ മാത്രമാണെന്നും വിജിലൻസ് ഡിവൈഎസ്‌പി സിബി തോമസ് പ്രതികരിച്ചു. പ്രമുഖ സിനിമാ താരം കൂടിയായ സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്...
മീററ്റ് (ഉത്തർപ്രദേശ്): പ്രാദേശിക ബിജെപി നേതാവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തിൽ ഭാര്യയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് നിഷാന്ത് ഗാർഗ് എന്ന ബിജെപി നേതാവിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയത്. അന്നുതന്നെ ഭാര്യ സോണിയയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു, നിഷാന്തിന്റെ സഹോദരൻ ഗൗരവ് ഗാർഡാണ് പൊലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്ത സോണിയയെ...
അബുദാബി: യുഎഇയിലെ പൊതുമേഖലയ്ക്ക് ബാധകമായ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ഫെഡറല്‍ മന്ത്രാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാല് ദിവസത്തെ അവധിയാണ് ബലി പെരുന്നാളിന് ഔദ്യോഗികമായി ലഭിക്കുക. മാസപ്പിറവി ദൃശ്യമാവുന്നതിന് അനുസരിച്ച് അവധി ദിനങ്ങളില്‍ മാറ്റം വരാം. എന്നാല്‍ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആറ് ദിവസം അവധി ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
ഫെഡറല്‍ അതോറിറ്റി...
തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ആറ് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്....