Latest news

ചരിത്രത്തിൽ ആദ്യം; എംഎസ്എഫിന് ആദ്യമായി വനിതാ ഭാരവാഹികള്‍, സംസ്ഥാന നേതൃനിരയിലേക്ക് മൂന്ന് വനിതകൾ

മലപ്പുറം: എംഎസ്എഫിന്‍റെ ചരിത്രത്തില്‍ ആദ്യമായ സംസ്ഥാന നേതൃ നിരയിലേക്ക് മൂന്ന് വനിതകള്‍. ആയിഷ ബാനു, റുമൈസ റഫീഖ്, അഡ്വ. കെ തൊഹാനി എന്നിവരെയാണ് സംസ്ഥാന ഭാരവാഹികളായി നിയോഗിച്ചത്. ഇതാദ്യമായാണ് എംഎസ്എഫ് വനിതകളെ സംസ്ഥാന ഭാരവാഹികളാക്കുന്നത്. ആയിഷ ബാനുവിനെ സംസ്ഥാന വൈസ് പ്രസിഡന്‍റായും റുമൈസ റഫീഖ്, അഡ്വ. കെ. തൊഹാനി എന്നിവരെ സംസ്ഥാന സെക്രട്ടറിമാരുമായാണ് നിയോഗിച്ചത്....

കുട്ടികള്‍ക്ക് വാഹനം കൊടുത്തുവിടുന്ന രക്ഷിതാക്കള്‍ സൂക്ഷിക്കുക; ഉള്ളില്‍ കിടക്കേണ്ടത് നിങ്ങളാണ്

തിരുവനന്തപുരം:പതിനെട്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ വാഹനവുമായി നിരത്തിലിറങ്ങി പിടിയിലായാല്‍ രക്ഷിതാക്കളുടെപേരില്‍ കേസെടുക്കും. നിയമം കര്‍ശനമായി നടപ്പാക്കി കുട്ടിഡ്രൈവര്‍മാരെ നിരത്തില്‍നിന്നൊഴിവാക്കുകയാണ് ലക്ഷ്യം. മലബാര്‍ മേഖലയിലാണ് ഇത്തരം നിയമലംഘനം കൂടുതലുള്ളതെന്നാണ് പോലീസ് ഒരാഴ്ചനടത്തിയ പരിശോധനയില്‍ വ്യക്തമായത്. ഒരാഴ്ചത്തെ പരിശോധനയില്‍ 20 പോലീസ് ജില്ലകളില്‍ നിന്നായി 401 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. ഇതില്‍ 145 കേസുകളും രജിസ്റ്റര്‍ചെയ്തത് മലപ്പുറത്തായിരുന്നു. പാലക്കാട് 74 കേസുകളും...

രോഗമുണ്ടെങ്കില്‍ ഇരുചക്രവാഹന യാത്ര ഉപേക്ഷിക്കണം; ഹെല്‍മെറ്റില്‍ ഇളവില്ലെന്ന് ഹൈക്കോടതി

സാങ്കേതികമുന്നേറ്റത്തിന്റെ ഈ കാലഘട്ടത്തില്‍ ഗതാഗതനിയന്ത്രണത്തിനായി എ.ഐ. ക്യാമറ സ്ഥാപിച്ചത് നൂതനചുവടുവെപ്പെന്ന് ഹൈക്കോടതി. ഗതാഗതനിയന്ത്രണത്തിനായി ഈ സംവിധാനം നടപ്പാക്കിയതിന് സര്‍ക്കാരിനെയും മോട്ടോര്‍ വാഹനവകുപ്പിനെയും അഭിനന്ദിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. രോഗമുണ്ടെന്നതിന്റെപേരില്‍ ഹെല്‍മെറ്റ് വെക്കുന്നതില്‍ ഇളവുതേടി മുവാറ്റുപുഴ സ്വദേശി വി.വി. മോഹനനും ഭാര്യ ശാന്തയും നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ അഭിനന്ദനം. എ.ഐ. ക്യാമറകള്‍ സ്ഥാപിച്ച...

അർജന്റീന ടീം ഇന്ത്യയിൽ എത്തുമോ? കേരളത്തിന്റെ നിർണായ നീക്കത്തിൽ പ്രതികരിച്ച് എ ഐ എഫ് എഫ്

തിരുവനന്തപുരം: അർജന്റീന ഫുട്ബാൾ ടീമിന് വേദിയൊരുക്കാമെന്ന കേരളത്തിന്റെ താൽപര്യം പരിഗണിക്കാമെന്ന് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ ഐ എഫ് എഫ്). കേരള ഫുട്‌ബാൾ അസോസിയേഷൻ വഴി സമീപിച്ചാൽ ആവശ്യം പരിഗണിക്കാമെന്ന് എ ഐ എഫ് എഫ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. അർജന്റീനയുമായി മത്സരിക്കാനുള്ള അവസരം ഇന്ത്യ നഷ്ടമാക്കിയെന്ന...

എട്ടുവര്‍ഷമായി തുടരുന്ന വിവാഹാലോചനകള്‍, വധുവിനെ കിട്ടുന്നില്ല; യുവകര്‍ഷകന്‍ ജീവനൊടുക്കി

ബെംഗളൂരു: വിവാഹത്തിന് യുവതിയെ കിട്ടാത്തതില്‍ മനംനൊന്ത് കര്‍ണാടകത്തില്‍ കര്‍ഷകയുവാവ് ജീവനൊടുക്കി. ഹാവേരി ജില്ലയിലെ മാസണഗി സ്വദേശി മഞ്ജുനാഥ് നാഗനൂരാണ് (36) ജീവനൊടുക്കിയത്. എട്ടുവര്‍ഷമായി മഞ്ജുനാഥ് വധുവിനെ അന്വേഷിച്ചുവരുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച കൃഷിയിടത്തില്‍നിന്ന് വിഷം കഴിക്കുകയായിരുന്നു. അവശനിലയിലായ ഇദ്ദേഹത്തെ ബന്ധുക്കള്‍ ആദ്യം ബ്യാദഗി ഗവ. ആശുപത്രിയിലും പിന്നീട് ഹുബ്ബള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു....

ചങ്ക് കൊടുത്തും സുധാകരനെ ഞങ്ങൾ സംരക്ഷിക്കും, പിന്നിൽ നിന്ന് ആരും കുത്തില്ല: വി.ഡി സതീശൻ

തിരുവനന്തപുരം: സുധാകരനെ ഒരു കോൺഗ്രസുകാരനും പിന്നിൽ നിന്ന് കുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സുധാകരൻ മാറിനിൽക്കുന്നതിനെക്കുറിച്ച് പാർട്ടി ആലോചിച്ചിട്ടില്ല. മാധ്യമപ്രവർത്തകർ അങ്ങനെ ചോദിച്ചപ്പോൾ പറഞ്ഞന്നെയുള്ളൂവെന്നും സതീശൻ പറഞ്ഞു. 'ഈ കേസില്‍ സുധാകരനെ മാറ്റിനിർത്തുന്നതുമായി ബന്ധപ്പെട്ട് പാർട്ടി ഒരു ചർച്ചയും നടത്തിയിട്ടില്ല. അദ്ദേഹത്തിനെ ഞങ്ങൾ രാഷ്ട്രീയമായും നിയമപരമായും പിന്തുണ കൊടുക്കും. സുധാകരൻ ഒറ്റക്കല്ല. ജീവൻ കൊടുത്തും...

തൊപ്പിയെ പൂട്ടിയിടരുത്; കുറ്റവാളിയാക്കി ജയിലിൽ അടച്ചാൽ ദുരന്തമാകും, മാതാപിതാക്കൾക്ക് ഉൾപ്പെടെ കൗൺസിലിംഗ് നൽകണമെന്ന് മുരളി തുമ്മാരുകുടി

യൂട്യൂബർ തൊപ്പിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് യുഎൻ ദുരന്തനിവാരണ വിഭാ​ഗം തലവൻ മുരളി തുമ്മാരുകുടി. തൊപ്പിയെ കുറ്റവാളയാക്കി അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്നത് കൂടുതൽ ദുരന്തത്തിനേ വഴിയൊരുക്കൂവെന്ന് അദ്ദേഹം പറഞ്ഞു. അയാളുടെ മാതാപിതാക്കൾക്കും ശരിയായ കൗൺസലിംഗ് നൽകണമെന്നും തുമ്മാരുകുടി കൂട്ടിച്ചേർത്തു. കേരള സമൂഹത്തിലെ അമ്മാവന്മാർക്ക് പുതിയൊരു ലോകത്തെ അറിയാനുള്ള അവസരമാണ് തൊപ്പിയുടെ വരവ്. നിങ്ങളുടെ...

മന്ത്രിയെന്ന് തെറ്റിദ്ധരിച്ച് പ്രതിപക്ഷ നേതാവിന്റെ കാര്‍ തടഞ്ഞ് കോണ്‍ഗ്രസുകാര്‍; ഗ്ലാസ് താഴ്ത്തി പിന്തുണ അറിയിച്ച് സതീശന്‍

മോൻസൺ മാവുങ്കൽ തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതോടെ സംസ്ഥാനമാകെ പ്രതിഷേധങ്ങൾ ഉയരുകയാണ്. ഇതിനിടെയിലാണ് കോൺഗ്രസുകാർക്ക് ഒരു അമളി പറ്റിയത്. പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഏതോ മന്ത്രിയെന്ന് കരുതി തടഞ്ഞത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ കാറായിരുന്നു. വെളളിയാഴ്ച രാത്രി ഹരിപ്പാട് കെ.എസ്.ആർ.ടി.സി ജംഗ്ഷന് സമീപമാണ് സംഭവം. അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച കോൺഗ്രസുകാർ...

സംസ്ഥാനത്ത് ഡെങ്കിപ്പനി കൂടുന്നു: മരണങ്ങൾ കൂടുന്നതും ആശങ്ക; ഒരാഴ്ചക്കിടെ മരിച്ചത് 17 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കൂടുന്നു. ഇടവിട്ട് മഴ പെയ്യുന്നതും ഈഡിസ് കൊതുകുകളുടെ വ്യാപനവുമാണ് കാരണം. ഡെങ്കിബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് മാത്രം 500 പേർക്കാണ് ഡെങ്കി ബാധിച്ചത്. ചൊവ്വാഴ്ചയാണ് കൂടുതല്‍ പേർ അസുഖ ബാധിതരായത്, 133 പേര്‍. 125 രോഗികള്‍ക്കാണ് ഇന്നലെ(വെള്ളിയാഴ്ച) മാത്രം സംസ്ഥാനത്ത് ഡെങ്കി സ്ഥിരീകരിച്ചത്. അതില്‍...

കെ.എം.ഷാജിക്കെതിരായ ഇ.ഡി അന്വേഷണം റദ്ദാക്കി അഞ്ചാം ദിനം പ്രതികരണവുമായി സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: കെ.എം.ഷാജിക്കെതിരായ ഇ.ഡി അന്വേഷണം ഹൈക്കോടതി റദ്ദാക്കി അഞ്ചാം ദിനം പ്രതികരണവുമായി മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍. സർക്കാരിനെതിരായ വിധി വന്നിട്ടും പാർട്ടി നേതൃത്വത്തിന്റെ പ്രതികരണം വരാത്തതിൽ പാർട്ടിക്കകത്തും സാമൂഹിക മാധ്യമങ്ങളിലും വലിയ വിമർശനം ഉയർന്നതിന് പിന്നാലെയാണ് സാദിഖലി തങ്ങളുടെ പ്രതികരണം. കെ.എം ഷാജിക്കെതിരായ വേട്ടയാടലിന് പിന്നിൽ രാഷ്ട്രീയ പകപോക്കലുകളാണെന്ന് കോടതി...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img