Latest news

40 കിമി മൈലേജ്, മാജിക്കല്‍ എഞ്ചിനുമായി പുതിയ സ്വിഫ്റ്റ് നിരത്തിലേക്ക്!

ഈ വർഷം ജാപ്പനീസ് വിപണിയിൽ അഞ്ചാം തലമുറയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്ക്. ജാപ്പനീസ് മാധ്യമങ്ങളിൽ നിന്നുള്ള സമീപകാല റിപ്പോർട്ട് അനുസരിച്ച്, ഹാച്ച്ബാക്കിന്‍റെ ലോക പ്രീമിയർ 2023 അവസാനത്തോടെ ഉണ്ടായിരിക്കും. സ്വിഫ്റ്റിന്റെ സ്‌പോർട്ടിയർ പതിപ്പ്, സ്വിഫ്റ്റ് സ്‌പോർട് എന്നറിയപ്പെടുന്നു. സ്വിഫ്റ്റ് സ്‌പോർട് 2024-ൽ അതിന്റെ ഏറ്റവും പുതിയ രൂപത്തിൽ അരങ്ങേറും. ഇന്ത്യൻ പശ്ചാത്തലത്തിൽ...

വിടരും മുമ്പേ പൊലിഞ്ഞ ജീവൻ, ആയിഷത്ത് മിന്‍ഹ തീരാ നോവ്,സ്കൂളിൽ മരംവീണ് മരിച്ച പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചു

കാസര്‍കോട്: അംഗടിമുഗര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ കോമ്പൗണ്ടില് മരം മുറിഞ്ഞ് വീണ് മരിച്ച ആയിഷത്ത് മിന്‍ഹയുടെ (11) മൃതദേഹം സംസ്ക്കരിച്ചു. ഇന്ന് രാവിലെ പത്തരയോടെ നൂറുകണക്കിന് പേരുടെ സാന്നിധ്യത്തിൽ പെര്‍ളാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. ഇന്നലെ വൈകുന്നേരമാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആയിഷത്ത് മിന്‍ഹ മരം ഒടിഞ്ഞ് ദേഹത്ത് വീണുണ്ടായ അപടത്തിൽ മരിച്ചത്. വൈകുന്നേരം...

വാട്‌സ്‌ആപ്പ് സര്‍ക്കാര്‍ നിരീക്ഷണത്തില്‍, കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നു’; വൈറല്‍ സന്ദേശം വ്യാജം

ദില്ലി: നാളെ മുതൽ വാട്സ്ആപ്പിനും വാട്സ്ആപ്പ് കോൾസിനും പുതിയ നിയമങ്ങള്‍ നടപ്പാകുന്നതായി സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം ആളുകളെ പൊല്ലാപ്പിലാക്കിയിരിക്കുകയാണ്. മെസ്സേജുകള്‍ ഗവണ്‍മെന്‍റ് നിരീക്ഷിക്കുന്നതായും കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതായും പ്രചാരണത്തില്‍ പറയുന്നത്. വാട്‌സ്‌ആപ്പ് മാത്രമല്ല, ഫേസ്‌ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷണത്തിലാണ് എന്നുമാണ് വൈറല്‍ സന്ദേശം അവകാശപ്പെടുന്നത്. പ്രധാനമായും വാട്‌സ്‌ആപ്പിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്. സന്ദേശത്തില്‍ സംശയം...

മഞ്ചേശ്വരം നിയമപഠനകേന്ദ്രം കെട്ടിട നിർമാണത്തിന് 51 ലക്ഷത്തിന്റെ ഭരണാനുമതി

മഞ്ചേശ്വരം: കണ്ണൂർ സർവകലാശാല മഞ്ചേശ്വരം നിയമപഠനകേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 51 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചതായി എ.കെ.എം. അഷ്റഫ് എം.എൽ.എ. അറിയിച്ചു. പുതിയ ബാച്ച് പ്രവേശനം നേടുമ്പോൾ അധികസൗകര്യം ആവശ്യമായതിനാലാണ് കെട്ടിട നിർമാണത്തിന് ഫണ്ട് അനുവദിച്ചതെന്നും ടെൻഡർ നടപടി പൂർത്തീകരിച്ച് പ്രവൃത്തി ഉടൻ തുടങ്ങുന്നതിന് നിർദേശം നൽകിയതായും എം.എൽ.എ. അറിയിച്ചു.

‘വിളിച്ചിട്ട് അച്ഛൻ മിണ്ടുന്നില്ല, സഹായിക്കണം സാറേ’, പൊലീസ് സ്റ്റേഷനിലേക്ക് രാത്രി കാർ പാഞ്ഞെത്തി, സംഭവിച്ചത്

കാഞ്ഞങ്ങാട്: അർദ്ധരാത്രിയിൽ സഹായമഭ്യർത്ഥിച്ച് പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തിയ കുടുംബത്തിന് രക്ഷകരായി കേരള പൊലീസ്. കാസർകോട് മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ് ഒരു കുടുംബത്തിന്‍റെയാകെ പ്രാർത്ഥനയ്ക്ക് പൊലീസ് തുണയായത്. ശനിയാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. പൊലീസ് സ്റ്റേഷൻ വളപ്പിലേക്ക് ഒരു കാർ പാഞ്ഞെത്തുന്നതും വാഹനത്തിൽ നിന്നും നിലവിളി കേള്‍ക്കുന്നതും. അബേധാവസ്ഥയിലായ പിതാവിനെ ആശുപത്രിയിലേക്ക് എത്തിക്കാൻ സഹായമഭ്യർത്ഥിച്ച് എത്തിയ...

മഴ അതിതീവ്രമാകും; ഇന്ന് 2 ജില്ലകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അവധി, ജാ​ഗ്രതാ നിർദ്ദേശങ്ങള്‍..

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർകോ‍ട് കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.  മറ്റന്നാൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മത്സ്യതൊഴിലാളികൾ...

ബിഗ് ടിക്കറ്റില്‍ 33 കോടിയുടെ സമ്മാനം പ്രവാസിക്ക്; ഇത്തവണ അവസാന സമ്മാനമൊഴികെ മറ്റെല്ലാം ഇന്ത്യക്കാര്‍ക്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഇന്നത്തെ നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹത്തിന്റെ (33 കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം പ്രവാസിക്ക്. യുഎഇയിലെ ഉമ്മുല്‍ ഖുവൈനില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ മുഹമ്മദ് അലി മൊയ്തീനാണ് ബിഗ് ടിക്കറ്റ് 253-ാം സീരിസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയത്. ജൂണ്‍ ഏഴാം തീയ്യതി ഓൺലൈനിലൂടെ എടുത്ത 061908 എന്ന...

മഴ: 3 ജില്ലയിലെ സ്കൂളുകളിൽ അപകടം; വിദ്യാ‍ർഥിനി മരിച്ചു, രണ്ടിടത്ത് തലനാരിഴക്ക് രക്ഷ, അന്വേഷിക്കുമെന്ന് മന്ത്രി

കാസർകോട്: സംസ്ഥാനത്ത് മഴ അതിതീവ്രമായതിന് പിന്നാലെ പലയിടത്തും ദുരിതം. സംസ്ഥാനത്തെ മൂന്ന് സ്കൂളികളിലായുണ്ടായ അപകടം മഴക്കെടുതിയുടെ വ്യാപ്തി വർധിപ്പിച്ചു. കാസർകോട്, എറണാകുളം, ആലപ്പുഴ ജില്ലകളിലായി 3 സ്കൂളുകളിലാണ് തിങ്കളാഴ്ച കനത്ത മഴ ദുരിതം വിതച്ചത്. ഇതിൽ കാസർകോട് സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് വിദ്യാർഥിനി മരിക്കുകയും ചെയ്തു. എറണാകുളത്തും ആലപ്പുഴയിലും വലിയ ദുരന്തം തലനാരിഴക്കാണ്...

കനത്ത മഴ, കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച (04.07.2023) അവധി

കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ നാളെയും അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ...

‘ലഹരി മാഫിയക്കെതിരെ സ്പെഷ്യൽ ടീം’; ​ഗുണ്ടാ ആക്രമണം തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ സ്‌പെഷ്യല്‍ ടീം രൂപീകരിക്കുമെന്ന് ഡിജിപിയായി ചുമതലയേറ്റ ഷേഖ് ദര്‍വേഷ് സാഹിബ്. റേഞ്ച് അടിസ്ഥാനത്തിലായിരിക്കും സ്‌പെഷ്യല്‍ ടീമിനെ രൂപീകരിക്കുക. ലഹരിക്കേസുകളിലെ പരിശോധനാ ഫലം വേഗത്തിലാക്കുമെന്നും ഡിജിപി അറിയിച്ചു. ചുമതലയേറ്റതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി. ഗുണ്ടാ ആക്രമണം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. സ്ത്രീ സുരക്ഷ ഉറപ്പാക്കും. സൈബര്‍ കുറ്റകൃത്യങ്ങളെ...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img