Latest news

അപ്രതീക്ഷിതമായി റോഡ് പിളര്‍ന്നു, ഓടിക്കൊണ്ടിരുന്ന കാര്‍ താണു, ഞെട്ടിക്കും ദൃശ്യങ്ങള്‍!

ഓടിക്കൊണ്ടിരുന്ന കാര്‍ റോഡ് പിളര്‍ന്നുണ്ടായ കുഴിയിലേക്ക് താഴ്‍ന്നു. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.  ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ലഖ്‌നൗവിലെ ബൽറാംപൂർ ആശുപത്രിക്ക് സമീപമുള്ള വസീർഗഞ്ച് പ്രദേശത്താണ് അപകടം. ഒരു ടാക്സി കാര്‍ ഓടിക്കൊണ്ടിരിക്കെ റോഡിൽ രൂപപ്പെട്ട ഗർത്തത്തിൽ കുടുങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ലഖ്‌നൗ മുനിസിപ്പൽ കോർപ്പറേഷന്റെ (എൽഎംസി) അധികാരപരിധിയിൽ വരുന്ന റോഡിലെ...

പരിശീലന മത്സരത്തിൽ താണ്ഡവമാടി രോഹിത്തും ജയ്‌സ്വാളും, കരീബിയൻ പര്യാടനത്തിൽ അടിച്ചുതകർക്കാൻ നായകനും പിള്ളേരും; അതിനുള്ള വലിയ അടയാളം കിട്ടി കഴിഞ്ഞു; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കഴിഞ്ഞ മാസം ഓസ്‌ട്രേലിയയോട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തോറ്റതിന് ശേഷം, അടുത്ത ലോക ടെസ്റ്റ് ചാംപ്യൻഷിപ് സൈക്കിളിന് ഉള്ള ഒരുക്കത്തിലാണ് ഇന്ത്യ. അതിന്റെ ഒരുക്കമായി ഇന്ത്യയുടെ കരീബിയൻ പര്യാടനത്തിനുള്ള രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യത്തേത് ആരംഭിക്കാൻ പോകുന്നു. ഇത് ഡൊമിനിക്കയിലെ റോസോവിൽ ജൂലൈ 12 മുതൽ ആരംഭിക്കുന്നു. ഇത് ഇരു ടീമുകൾക്കും...

രാഹുൽ ഗാന്ധിക്ക് തിരിച്ചടി, അയോഗ്യത തുടരും; സ്റ്റേ ഇല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ് : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മാനനഷ്ടക്കേസിൽ തിരിച്ചടി. മോദി സമുദായത്തെ അപമാനിച്ചെന്ന ഹർജിയിൽ രാഹുലിന്റെ അയോഗ്യത തുടരും. ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്‍റെ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.

പിതാവിനെ കാണാനാകാതെ മഅ്ദനി; ഇന്ന് ബംഗളൂരുവിലേക്ക് തിരികെമടങ്ങും

കൊച്ചി: പിതാവിനെ കാണാനാകാതെ പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി ഇന്ന് ബംഗളൂരൂവിലേക്ക് മടങ്ങും. ജാമ്യ ഇളവ് അവസാനിച്ചതിനെ തുടർന്നാണ് മടക്കം. ജൂൺ 26നാണ് മഅ്ദനി കേരളത്തിലെത്തിയത്. ഇന്നു രാത്രി 9.30നുള്ള ഇൻഡിഗോ വിമാനത്തിലാകും മഅ്ദനിയുടെ ബംഗളൂരുവിലേക്കുള്ള മടക്കം. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. ആശുപത്രിയില്‍നിന്ന് വൈകീട്ട് അഞ്ചിനു പുറപ്പെടും. കർണാടക...

രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസില്‍ ഗുജറാത്ത് ഹൈക്കോടതി വിധി ഇന്ന്

അപകീർത്തി കേസിൽ രണ്ടു വർഷം ശിക്ഷ വിധിച്ച  സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ് നേതാവ്  രാഹുൽ ഗാന്ധിയുടെ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന്  വിധി പറയും. കേസിൽ രണ്ടു വർഷം  ശിക്ഷിക്കപ്പെട്ടതോടെ  വയനാട്   ലോക്സഭ മണ്ഡലത്തിൽ പാർലമെന്റ് അംഗത്വത്തിന് നേരിടുന്ന അയോഗ്യത മറികടക്കുന്നതിനാണ് വിധിയിൽ സ്റ്റേ ആവശ്യപ്പെട്ട്...

ബി ജെ പി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ പാർട്ടി വിടുന്നു, കോൺഗ്രസിൽ ചേർന്നേക്കും

ന്യൂഡൽഹി : മഹാരാഷ്ട്രയിലെ മുതിർന്ന നേതാവും ബി.ജെ.പി ദേശീയ സെക്രട്ടറിയുമായ പങ്കജ മുണ്ടെ പാർട്ടി വിടുന്നതായി റിപ്പോർട്ട്. ഇതിന് മുന്നോടിയായി കോൺഗ്രസ് മുൻ അദ്ധ്യക്ഷരായ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പങ്കജ മുണ്ടെ സന്ദർശിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൊണ്ണൂറുകളിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ. ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിൽ...

മാന്യതയില്ലെങ്കിൽ നടപടി, പൊലീസുകാരോട് ഡിജിപി; ചുമതലയേറ്റ് ദിവസങ്ങൾ മാത്രം, ഉത്തരവിറക്കി ദർവേസ് സാഹിബ്

തിരുവനന്തപുരം: സ്റ്റേഷനിലെത്തുന്നവരോട് മാന്യത വിട്ടുപെരുമാറരുതെന്ന് പുതിയ ഡിജിപിയായി ചുമതലയേറ്റ ഷെയ്ഖ് ദർവേസ് സാഹിബ്. മുൻ ഉത്തരവുകളുണ്ടായിട്ടും ചില ഉദ്യോഗസ്ഥർ ഇത് ലംഘിക്കുകയാണ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഡിജിപി ഇറക്കിയ  സർക്കുലറിൽ പറയുന്നു. ഔദ്യോഗിക ഫോണിൽ വരുന്ന കോളുകൾ എല്ലാം സ്വീകരിക്കണം. കോൾ ഡൈവർട്ട് ചെയ്യാൻ പാടില്ലെന്നും ഡിജിപിയായി ചുമതലയേറ്റ ശേഷമുള്ള കീഴ് ഉദ്യോഗസ്ഥർക്കുള്ള...

പൊട്ടിവീണ വൈദ്യുതി കമ്പി സൈക്കിളിൽ കുരുങ്ങി, വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് : പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മണിയൂർ മുതുവന ഹമീദിന്റ  മകൻ മുഹമ്മദ് നിഹാൽ (18) ആണ് മരിച്ചത്. മണപ്പുറ താഴെവയലിൽ വെച്ചാണ് ദാരുണ സംഭവമുണ്ടായത്. ബന്ധു വീട്ടിൽ പോയി തിരിച്ച് വരുമ്പോൾ സൈക്കിളിൽ പൊട്ടിവീണ വൈദ്യുതി കമ്പി കുരുങ്ങുകയായിരുന്നു, ശക്തമായ മഴയിലും കാറ്റിലും തെങ്ങ് മുറിഞ്ഞ് വീണാണ്...

ബിഗ് ടിക്കറ്റ് വിജയിയെ തേടിയെത്തിയത് നിരവധി ഫോൺ വിളികൾ; പലതും സഹായം തേടി

ഉമ്മുൽഖുവൈൻ∙  അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 34 കോടിയിലേറെ രൂപ(15 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ച ഭാഗ്യവാൻ കോഴിക്കോട് സ്വദേശി മുഹമ്മദലി മൊയ്തീനെയും കുടുംബത്തെയും തേടിയെത്തിയത് നിരവധി ഫോൺകോളുകൾ. ഭാഗ്യവാന് ആശംസകൾ നേരാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും മാത്രമല്ല സഹായം തേടിയും അനവധി പേർ വിളിച്ചു. ആദ്യഘട്ടത്തിൽ  മുഹമ്മദലി മൊയ്തീൻ തനിച്ചാണ് ടിക്കറ്റ് എടുത്തതെന്ന്...

കാസർകോട് ജില്ലയില്‍ റെഡ് അലേര്‍ട്ട് തുടരുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ചയും (൦൮.൦൭.൨൦൨൩) അവധി

ജില്ലയിൽ റെഡ് അലേർട്ട് തുടരുന്നതിനാൽ നാളെ (ജൂലൈ 07, 2023 വെള്ളിയാഴ്ച ) പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇമ്പശേഖർ കെ. IAS അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. മേൽ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img