Latest news

വൈറലായി, രോഗിയില്‍ നിന്നും ഡോക്ടര്‍ക്ക് ലഭിച്ച 500 ന്‍റെ ‘ഒന്നൊന്നര വ്യാജ നോട്ട്’

വ്യാജ നോട്ടുകള്‍ ലഭിച്ചാല്‍ അത് എത്രയും പെട്ടെന്ന് പോലീസില്‍ ഏല്‍പ്പിക്കുകയോ നശിപ്പിച്ച് കളയുകയോ വേണം. അല്ലാത്ത പക്ഷം, ഒരു പക്ഷേ നിങ്ങളെ പോലീസ് അറസ്റ്റ് ചെയ്തേക്കാം. എന്നാല്‍, ഡോ മനന്‍ വോറ, തനിക്ക് ലഭിച്ച വ്യാജ നോട്ട് പുതിയ സാമൂഹിക മാധ്യമമായ ത്രെഡ്സില്‍ പങ്കുവച്ചു. 500 ന്‍റെ വ്യാജന്‍ നിര്‍മ്മിക്കാനുപയോഗിച്ച പരീക്ഷണം രസകരമാണെന്നായിരുന്നു ഡോ...

മുറിച്ചുകൊണ്ടിരുന്ന കവുങ്ങ് ദേഹത്ത് വീണ് മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം

കണ്ണൂരിൽ ആലക്കാട് കവുങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് വീണ് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ഊരടിയിലെ ചപ്പന്റകത്ത് ജുബൈരിയ- നാസർ ദമ്പതികളുടെ മകൻ ജുബൈറാണ് മരിച്ചത്. ഇന്ന് വൈകിട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ വീടിൻ്റെ തൊട്ടടുത്തുണ്ടായിരുന്ന കവുങ്ങ് മുറിക്കുന്നതിനിടെ അബദ്ധത്തിൽ നിലത്തേക്ക് വീഴുകയായിരുന്നു. മുറിക്കുമ്പോഴുണ്ടായ അശ്രദ്ധ മൂലമായിരിക്കാം കുട്ടിയുടെ ദേഹത്തേക്ക് വീഴാൻ കാരണമെന്നാണ്...

യുഎഇയില്‍ നേരിയ ഭൂചലനം

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഫുജൈറയില്‍ അനുഭവപ്പെട്ടതെന്ന് യുഎഇ നാഷണല്‍ മെറ്റീരിയോളജി സെന്റര്‍ അറിയിച്ചു. ഫുജൈറയിലെ ധാദ്‌നയിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. യുഎഇ പ്രാദേശിക സമയം രാവിലെ 10.51നാണ് നേരിയ ഭൂചലനമുണ്ടായതെന്ന നാഷണല്‍ മെറ്റീരിയോളജി സെന്റര്‍ വ്യക്തമാക്കി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഭൂചലനം...

‘മറുനാടന്‍ മലയാളി ഉടമ ക്രിസംഘി, ആ വെറുപ്പിന്റെ കടയ്ക്ക് കോണ്‍ഗ്രസ് എന്തിന് കാവല്‍ കിടക്കണം, സുധാകര്‍ ജീ, ദയവ് ചെയ്ത് ഈ മതേതര ചേരിയെ തകര്‍ക്കരുത്’

മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് പിന്തുണ നല്‍കിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ രൂക്ഷമായി വിമര്‍ശിച്ച് ഇ.കെ. വിഭാഗം സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. സി.പി.എമ്മിനോട് വിയോജിക്കാം നിലപാടുകളെ ചെറുക്കാം പക്ഷേ അത് ഇത്തരം മതവിദ്വേഷികള്‍ക്ക് സംരക്ഷണം കൊടുത്തു കൊണ്ടാകരുത്. ഈ ക്രിസംഘിയെ, സംഘ് പരിവാര്‍ സ്തുതിപാഠകനെ പിന്തുണച്ചത് കൊണ്ട് കോണ്‍ഗ്രസിന്...

ഏക സിവിൽകോഡ്: തുടർസമര പരിപാടികൾക്ക് സമസ്ത, ഇന്ന് സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍

കോഴിക്കോട്: ഏക സിവിൽ കോഡിൽ തുടർസമര പരിപാടികൾക്ക് സമസ്ത. ഇന്ന് കോഴിക്കോട് സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ ചേരും. സിവിൽ കോഡിൽ എതിർപ്പറിയിച്ച് നേരത്തെ തന്നെ സമസ്ത രം​ഗത്തെത്തിയിരുന്നു. ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് ഒരു മതത്തിനും അംഗീകരിക്കാൻ ആകില്ലെന്നാണ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത്. സിവിൽ കോഡിനെതിരെ ലീ​ഗുൾപ്പെടെ പ്രതിഷേധവുമായി രം​ഗത്തെത്തുകയാണ്. കേന്ദ്ര സർക്കാരിന്‍റെ...

ഭാര്യയെ കൊന്ന് തലച്ചോർ ഭക്ഷിച്ചു, തലയോട്ടി ആഷ്ട്രേയാക്കി, യുവതിയുടെ ക്രൂരകൊലപാതകത്തിന് പിന്നിൽ…

മെക്സിക്കോ സിറ്റി:  മെക്സിക്കോയിൽ 32കാരനായ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി തലച്ചോർ ഭക്ഷിച്ച്, തലയോട്ടി ആഷ് ട്രേയാക്കി. ചെകുത്താൻ ഉപാസകനായ ഇയാൾ മയക്കുമരുന്നിനും അടിമയെന്നാണ് റിപ്പോർട്ട്. ചെകുത്താൻ നിരന്തരം ആവശ്യപ്പെട്ടത് കൊണ്ടാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയത്. ജൂണ്‍മാസം 29നാണ് ക്രൂരമായ കൊലപാതകം നടന്നത്. 39കാരിയും അഞ്ചു കുട്ടികളുടെ അമ്മയുമായ മരിയയാണ് സാത്താൻ...

ദേ പിന്നേം ‘പിഴ’വ്? കോട്ടയത്തെ വീട്ടുമുറ്റത്ത് കിടന്ന വെള്ളകാർ, ചുവപ്പായി തലസ്ഥാനത്ത്! പിഴ നോട്ടീസ്, പരാതി

കോട്ടയം: വീട്ടുമുറ്റത്ത് കിടന്ന കാർ നിയമലംഘനം നടത്തിയെന്ന് കാട്ടി മോട്ടോർ വാഹന വകുപ്പിൽ നിന്ന് നോട്ടീസ്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ് മോട്ടോർ വാഹന വകുപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നിയമലംഘനം നടത്തിയ കാറിന്റെ നമ്പർ രേഖപ്പെടുത്തിയതിൽ വന്ന പിഴവാണ് പ്രശ്നത്തിന് കാരണമെന്നാണ് സംശയം. കാഞ്ഞിരപ്പള്ളി മുക്കാലി സ്വദേശി സഹീലിന്‍റെ KL 34 F 2454 നമ്പർ...

അച്ഛനാകാനുള്ള കാത്തിരിപ്പിനിടെ പ്രവാസി മലയാളിയുടെ ജീവിതത്തില്‍ ഭാഗ്യമെത്തി; നറുക്കെടുപ്പില്‍ കോടികള്‍ സമ്മാനം

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലെനയര്‍ 428-ാമത് സീരീസ് നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (എട്ടു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. അബുദാബിയില്‍ താമസിക്കുന്ന മലയാളിയായ മണി ബാലരാജിനെയാണ് ഭാഗ്യം തുണച്ചത്. ഇദ്ദേഹം വാങ്ങിയ 0405 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഓണ്‍ലൈന്‍ വഴി ജൂണ്‍ 23ന് ഇദ്ദേഹം വാങ്ങിയ...

കൊലയാളി അമീബ: മൂക്ക് വഴി തലച്ചോറിലെത്തും, പനിയിൽ തുടങ്ങി മരണം വരെ; ആർക്കും പിടിപെടാം, വേണ്ടത് ജാഗ്രത

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ പതിനഞ്ചുകാരൻ മരണത്തിലേക്ക് നയിച്ചത് തലച്ചോറി തിന്നുന്ന അമീബയുടെ സാന്നിധ്യം മൂലമാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ ഏതാണീ അമീബ, എങ്ങനെയാണിവ മനുഷ്യശരീരത്തിലേക്ക് കയറുന്നത് തുടങ്ങി സംശയങ്ങൾ നിരവധിയാണ്. അപൂർവ രോഗമായ പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ചാണ് പാണാവള്ളി സ്വദേശി ഗുരുദത്ത് മരിച്ചത്. തോട്ടിൽ കുളിക്കുമ്പോൾ ഗുരുദത്തിന്റെ ശരീരത്തിലേക്ക് അമീബ പ്രവേശിച്ചിരിക്കാമെന്നാണ് ഇപ്പോഴത്തെ...

പിരായിരി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ എൽ.ഡി.എഫിന് ജയം

പാലക്കാട്: പിരായിരി ഗ്രാമ പഞ്ചായത്തിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ എൽ.ഡി.എഫിന് ജയം. ജനതാദൾ (എസ്) അംഗമായ സുഹറ ബഷീറാണ് 11 വോട്ട് നേടി വിജയിച്ചത്. യു.ഡി.എഫിന് പഞ്ചായത്തിൽ ഭൂരിപക്ഷമുണ്ടായിട്ടും പ്രസിഡന്റ് സ്ഥാനം നഷ്ടമായി. യു.ഡി.എഫിലെ ധാരണപ്രകാരം കോൺഗ്രസ് അംഗമായ പ്രസിഡന്റ് രാജിവെച്ചതോടെയാണ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫിൽ ആറു സീറ്റ് കോൺഗ്രസിനും...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img