Latest news

ഒരു മട്ടൻ ബിരിയാണി വാങ്ങിയാൽ ഒരു ചിക്കൻ ബിരിയാണി ഫ്രീ; ഉദ്ഘാടന ദിവസം കട പൂട്ടിച്ച് കളക്ടർ

ചെന്നൈ: ആളുകളെ ആകർഷിക്കാൻ പലതരം ഓഫറുകൾ കടയുടമകൾ മുന്നോട്ട് കൊണ്ടുവരാറുണ്ട്. ഹോട്ടലുകളാവുമ്പോൾ ചിലപ്പോൾ ബിരിയാണി ഫ്രീയായി നൽകും. ചിലപ്പോൾ അൺലിമിറ്റഡ് ബിരിയാണി നൽകും. അങ്ങനെയൊരു ഓഫറായിരുന്നു ബിരിയാണിക്കടയുടെ ഉദ്ഘാടനത്തിന് ഉടമ കൊണ്ടുവന്ന ഓഫർ. എന്നാൽ ജനപ്രീയ ബിരിയാണിക്കട ഉദ്ഘാടന ദിവസം തന്നെ പൂട്ടിച്ച് ജില്ലാ കളക്ടർ രം​ഗത്തെത്തി. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലെ ചിറ്റൂരിൽ ആണ്...

കേരളത്തിലേക്ക് പോകാൻ അനുമതി തേടി മഅ്ദനി വീണ്ടും സുപ്രിംകോടതിയിൽ

ബംഗളൂരു: കേരളത്തിലേക്ക് പോകാനുള്ള അനുമതിക്കായി മഅദ്‌നി വീണ്ടും സുപ്രിംകോടതിയിൽ. ജാമ്യവ്യവസ്ഥയിൽ വീണ്ടും ഇളവ് ആവശ്യപ്പെട്ടാണ് മഅദ്‌നി കോടതിയെ സമീപിച്ചത്. പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന വിവരം സുപ്രിംകോടതിയെ ധരിപ്പിക്കും. കേരള പൊലീസ് സൗജന്യ സുരക്ഷ ഏർപ്പെടുത്തിയ വിവരവും കോടതിയെ അറിയിക്കും. മഅദ്‌നിയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അടുത്തിടെ മഅ്ദനി കേരളത്തിൽ എത്തിയിരുന്നെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന്...

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കും; വൈറല്‍ പനിയുള്‍പ്പെടെ മറ്റ് രോഗങ്ങള്‍ക്കെതിരെയും ജാഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുമെന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. ജൂലൈ മാസത്തില്‍ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. ഇതനുസരിച്ച് ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ...

ശരീഅത്ത് സംരക്ഷണത്തിൽ മുസ്‌ലിംകൾക്ക് ഒപ്പം നിൽക്കുമോയെന്ന് സി.പി.എം വ്യക്തമാക്കണം: പി.എം സാദിഖലി

കോഴിക്കോട്: ഏക സിവിൽകോഡിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യംവെക്കുന്നത് മുസ്‌ലിംകളെയാണെന്ന് വ്യക്തമായ സ്ഥിതിക്ക് ഇസ്‌ലാമിക ശരീഅത്ത് സംരക്ഷിക്കാൻ മുസ്‌ലിംകളുടെ കൂടെനിൽക്കുമോയെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി. ഏക സിവിൽ കോഡിനെ എതിർക്കുമെന്ന പൊതു യുക്തിക്ക് പകരം ഇസ്‌ലാമിക ശരിഅത്തിന്റെ സംരക്ഷണത്തിനുവേണ്ടി ഞങ്ങൾ ഏതറ്റവും വരെ മുസ്‌ലിംകൾക്കൊപ്പം നിൽക്കുമെന്ന് പച്ചയായി പറയുന്നതല്ലേ...

ശരത്‌ലാലിന്റെ സഹോദരിക്ക് കല്യാണം; ഏട്ടനായി വരന്റെ കൈപിടിച്ച് ഷാഫി പറമ്പിൽ

കാസർഗോഡ്: കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് രക്തസാക്ഷി ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹ നിശ്ചയത്തിൽ ഏട്ടനായി വരന്റെ കൈപിടിച്ചു യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ. മുകേഷ് ആണ് വരൻ. പെരിയ ഇരട്ടക്കൊലക്കേസിലെ രക്തസാക്ഷികളാണ് ശരത്‌ലാലും കൃപേഷും. 2019 ഫെബ്രുവരി 17 നാണു കാസർകോട് പെരിയയിൽ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. സി.പി.എം പ്രാദേശിക നേതാവ് പീതാംബരൻ...

ആറായിരം കിലോ തൂക്കം, അദാനി ഗ്രൂപ്പിന്റെ ഇരുമ്പുപാലം കഷ്ണങ്ങളാക്കി അടിച്ചുമാറ്റി മുങ്ങി കള്ളന്മാര്‍

മലാഡ്: അദാനി ഗ്രൂപ്പിന്റെ ആറായിരം കിലോ തൂക്കമുള്ള ഇരുമ്പ് പാലം കാണാനില്ല. മുംബൈയില്‍ ആണ് സംഭവം. മലാഡിലുള്ള ഓവ് ചാലിന് കുറുകെ വച്ചിരുന്ന പാലമാണ് മോഷണം പോയത്. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. 90 അടി നീളമുള്ള പാലമാണ് മോഷ്ടാക്കള്‍ ഇളക്കി കൊണ്ടുപോയത്. അദാനി ഇലക്ട്രിസിറ്റി ഓഫീസിലേക്ക് കേബിളുകളും മറ്റ് ഉപകരണങ്ങളും കൊണ്ട് പോകാന്‍ ഉപയോഗിച്ചിരുന്ന...

നിന്ന നിൽപ്പിൽ പാലവും കെട്ടിടങ്ങളും കാറുകളും ഒഴുക്കി പ്രളയ ജലം; ഞെട്ടിച്ച് വീഡിയോ

ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പാർട്ട് ചെയ്തിരിക്കുന്നത്. ഹിമാചൽ പ്രദേശിലെ കുളുവിലെ ബിയാസ് നദിക്കരയിൽ ദേശീയപാതയുടെ ഒരു ഭാഗം കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് ഒലിച്ചുപോയി. മണ്ടി–കുളു ദേശീയപാതടയടക്കം  736 റോഡുകൾ അടച്ചു.  മിന്നല്‍ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലില്‍ മണാലി– ലെ ദേശീയ പാതയില്‍ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. മണ്ടിയിലെ  പഞ്ചവക്ത്ര ക്ഷേത്രം പ്രളയജലത്തില്‍...

തക്കാളി വില വിവാദമാകുന്നതിനിടെ കിലോയ്ക്ക് 20 രൂപയ്ക്ക് തക്കാളി വിറ്റ് കച്ചവടക്കാരൻ!

പൊതുവെ പച്ചക്കറികള്‍ക്ക് വില കൂടിയത് വലിയ രീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമയമാണിത്. അതിനിടെ തക്കാളിക്ക് കുത്തനെ വില കൂടിയത് കൂടിയാകുമ്പോള്‍ ആകെ തിരിച്ചടി തന്നെ ആയി. കനത്ത മഴയും അതിന് മുമ്പ് വേനല്‍ നീണ്ടുപോയതുമെല്ലാമാണ് തക്കാളിക്ക് ഇത്രമാത്രം വില ഉയരാൻ കാരണമായിരിക്കുന്നത്. പലയിടങ്ങളിലും കൃഷിനാശമുണ്ടായി. പലയിടങ്ങളിലും വിളവെടുക്കാൻ നേരം മഴ ശക്തമായതോടെ വിള നശിക്കുന്ന അവസ്ഥയുണ്ടായി. സൂക്ഷിച്ചുവച്ചിരുന്ന...

കേരള തീരത്ത് ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: അടുത്ത വ്യാഴാഴ്ച (ജൂലൈ 13) വരെ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഞായറാഴ്ച (ജൂലൈ...

ഷാജൻ സ്‌കറിയയുടേത് സംഘിയുടെ സംസാരം, മുസ്‌ലിംകളെ അടച്ചാക്ഷേപിക്കുന്ന പ്രവണത: കെ.മുരളീധരൻ

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ നിലപാടുകളോട് വിയോജിപ്പുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. മുസ്‌ലിംകൾക്കെതിരെയുള്ള പരാമർശങ്ങൾ ഒരു സംഘിയുടെ സംസാരം പോലെയാണ് തോന്നിയതെന്നും മറുനാടന്റേത് മാന്യമായ വിമർശനങ്ങളായി തോന്നിയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. "മറുനാടന്റെ പല നിലപാടുകളോടും എതിർപ്പുണ്ട്. ഇതിൽ പ്രധാന കാരണം, അവരുടെ വിമർശനങ്ങളുടെ രീതിയാണ്. വിമർശനങ്ങളോട് തുറന്ന നിലപാടാണ് കോൺഗ്രസിന്. എല്ലാ വിധ മാന്യതയും...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img