അഹമ്മദാബാദ്: അഹമ്മദാബാദിൽ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി 9 മരണം. 13 പേർക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ ഗാന്ധിനഗർ റോഡിലെ മേൽപ്പാലത്തിലാണ് രാത്രി അപകടം. ഒരു കാർ ടെമ്പോയുമായി കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചിരുന്നു. അപകട സ്ഥലത്ത് ഓടിക്കൂടിയ ആളുകൾക്കിടയിലേക്ക് ആഢംബരക്കാർ അതിവേഗം പറഞ്ഞു കയറുകയായിരുന്നു. മരിച്ചവരിൽ രണ്ടു പൊലീസുകാരും ഉൾപ്പെടുന്നു എന്നാണ് വിവരം.
ഇന്നലെ അർധരാത്രിയാണ് സംഭവം....
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച പരാമർശത്തിൽ നടൻ വിനായകന് രൂക്ഷ വിമർശനം. സാമൂഹിക മാധ്യമത്തിലൂടെയാണ് വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചത്. ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്.
ഉമ്മൻ...
ദില്ലി: ദശലക്ഷക്കണക്കിന് ആളുകളാണ് ദിവസവും ഇന്ത്യൻ റെയിൽവേ സംവിധാനം ഉപയോഗിക്കുന്നത്. ഇവരിൽ എസി സ്ലീപ്പർ ക്ലാസുകളിലെ യാത്രക്കാർക്ക് മാത്രമാണ് നിലവിൽ ഭക്ഷണം നൽകുന്ന സർവീസുകൾ ലഭിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ജനറൽ കോച്ചുകളിലെ യാത്രക്കാർക്ക് മിതമായ നിരക്കിൽ ആരോഗ്യകരവും വൃത്തിയുള്ളതുമായ ഭക്ഷണം നൽകാൻ 'എക്കണോമി മീൽ' പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
എഫ് ആൻഡ് ബി സേവനം...
ദില്ലി: ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ടു. അടുത്തിടെ പുറത്തിറക്കിയ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് 2023 ല്‍ ഇന്ത്യക്ക് 80-ാമത്തെ സ്ഥാനമാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പട്ടികയില്‍ ഇന്ത്യ ഇത്തവണ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് നിലവില്‍ 57 രാജ്യങ്ങളിലേക്ക് വിസാ രഹിത അല്ലെങ്കില്‍ ഓണ്‍ അറൈവല്‍ വിസാ രീതിയില്‍ പ്രവേശിക്കാനാകും.
ചൈന, ജപ്പാന്‍, റഷ്യ,...
കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പോലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വിദ്യാർത്ഥികൾക്കിടയിലെ മയക്കു മരുന്ന് ഉപയോഗം തടയുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോ ടു ഡ്രഗ്സ് കാമ്പയിനിന്റെ ഭാഗമായി നടത്താനിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികളിലെ ലഹരി ഉപയോഗം ശ്രദ്ധയിൽ...
മഞ്ചേശ്വരം: നിരവധി കേസുകളില്‍ പ്രതികളായ മിയാപദവ്, ബന്തിയോട് സ്വദേശികളെ തോക്കുമായി പൊലീസ് അറസ്റ്റ് ചെയ്തു. മിയാപദവിലെ അബ്ദുല്‍ റഹീം (36), ബന്തിയോട് അടുക്കയിലെ അബ്ദുല്‍ലത്തീഫ് (32) എന്നിവരാണ് അറസ്റ്റിലായത്. അബ്ദുല്‍ലത്തീഫിനെ കോഴിക്കോട്ടെ ലോഡ്ജില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അബ്ദുല്‍റഹീമിനെ മഞ്ചേശ്വരം-കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് തോക്കും തിരകളുമായി പൊലീസ് പിടികൂടുകയായിരുന്നു....
ദില്ലി: ഉത്തരാഖണ്ഡിലെ ചമോലിയില്‍ ട്രാന്‍സ്ഫോര്‍മർ പൊട്ടിത്തെറിച്ച് വൻ അപകടം. വൈദ്യുതാഘാതമേറ്റ് പതിനഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കറ്റു. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ട്രാൻസ്ഫോര്‍മർ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉത്തരവിട്ടു.
ചമോലിയിൽ അളകനന്ദ...
ഉപ്പള: മംഗളൂരുവില്‍ ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് ഉപ്പള സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. ഉപ്പള മണ്ണംകുഴിയിലെ നൂര്‍ മുഹമ്മദിന്റെയും താഹിറയുടെയും മകന്‍ മുഹമ്മദ് നഷാദ് (21) ആണ് മരിച്ചത്. മംഗളൂരു ശ്രീദേവി കോളേജിലെ വിദ്യാര്‍ത്ഥിയാണ് ഇഷാദ്. ഇന്ന് രാവിലെ കോളേജിലേക്ക് പോകുന്നവഴി മംഗളൂരുവില്‍ വെച്ച് ഇഷാദ് ഓടിച്ച ബുള്ളറ്റും എതിര്‍ദിശയില്‍ നിന്ന് വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു....
ഡല്‍ഹി: വിശാല പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേരു നല്‍കിയതിനു പിന്നാലെ പുതിയ ടാഗ്‍ലൈന്‍. 'ജീതേഗാ ഭാരത്' (ഇന്ത്യ ജയിക്കും) എന്നാണ് ടാഗ്‍ലൈന്‍. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഒന്നിച്ചണിനിരന്ന് പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
26 പാര്‍ട്ടികളുടെ സഖ്യത്തിന് ഇന്ത്യന്‍ നാഷണല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) എന്നാണ് പേരിട്ടത്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം....
ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ട്വീറ്റുകളൊന്നും ഇടരുതെന്ന് സോഷ്യല്‍ മീഡിയ ടീമിന് നിര്‍ദേശം നല്‍കി ആം ആദ്മി പാര്‍ട്ടി. ബെംഗളൂരുവില്‍ ചേര്‍ന്ന വിശാല പ്രതിപക്ഷ യോഗത്തിന് ശേഷമാണ് ടീമിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ആദ്യ പ്രതിപക്ഷ യോഗത്തിന് ശേഷം എ.എ.പി നേതാക്കള്‍ സോഷ്യല്‍ മീഡിയയിലും പത്രങ്ങളിലും നടത്തിയ കോണ്‍ഗ്രസ് വിരുദ്ധ പ്രസ്താവനകള്‍ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ്...
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...