കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെ ഒരേ മനസോടെ എതിർത്ത് മതനേതാക്കളും രാഷ്ട്രീയ കക്ഷികളും. മുസ്ലിം കോർഡിനേഷൻ കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച യോഗത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗം കെടി കുഞ്ഞിക്കണ്ണനടക്കം പങ്കെടുത്തു. യോഗത്തിൽ കോൺഗ്രസിനെ നിലപാടിലെ അവ്യക്തതയെ വിമർശിക്കുന്ന സിപിഎമ്മിനെ ഉന്നമിട്ടായിരുന്നു കോൺഗ്രസ് പ്രതിനിധി വിടി ബൽറാമിന്റെ വിമർശനം.
ഏകീകൃത സിവിൽ കോഡ് ഏതെങ്കിലും മതത്തെ മാത്രം...
മംഗളൂരു: സഹപാഠിയുടെ കുളിമുറിദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയെന്ന സംഭവത്തില്‍ ഉഡുപ്പിയിലെ മൂന്ന് കോളേജ് വിദ്യാര്‍ഥിനികള്‍ക്കെതിരേ പോലീസ് കേസെടുത്തു. ഉഡുപ്പി നേത്രജ്യോതി അലൈഡ് ഹെല്‍ത്ത് സയന്‍സിലെ മൂന്ന് നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ക്കെതിരെയാണ് മല്‍പേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ കോളേജിനെതിരേയും കേസെടുത്തിട്ടുണ്ട്. രണ്ട് കേസുകളിലും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഉഡുപ്പി എസ്.പി. അക്ഷയ് ഹാക്കായ്...
ഉപ്പള: ജന്മദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ പിഞ്ചു കുഞ്ഞ് മരിച്ചു. ഉപ്പള പുളിക്കുത്തി അഗര്‍ത്തിയിലെ നളിനാധര ആചാര്യ അനിത ദമ്പതികളുടെ ഒരു വയസ്സുള്ള മകന്‍ കുശാങ്കാണ് മരിച്ചത്. കുട്ടിയുടെ ജന്മദിനം ആഘോഷിക്കാനിരിക്കെയായിരുന്നു വിയോഗം. ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം കുട്ടിക്ക് പനി ബാധിക്കുകയും തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തുവെങ്കിലും മരിക്കുകയായിരുന്നു. കുട്ടിയുടെ അകാല വിയോഗം കുടുംബത്തിനും നാടിനും...
വ്യത്യസ്തമായ രുചികളുടെ സുഗന്ധം പരത്തുന്ന മലബാറിന്റെ ഭക്ഷണ പാരമ്പര്യത്തെ കുറിച്ച് അറിയാത്തവർ വളരെ ചുരുക്കമാണ്. ഇന്നിപ്പോൾ കേരളത്തിന്റെ ‘സ്നാക്ക് ഡെസ്റ്റിനേഷൻ’ ആകാൻ ഒരുങ്ങുകയാണ് കണ്ണൂർ. കണ്ണൂരിലെ നാടൻ പലഹാരങ്ങൾ പ്രോത്സാഹിപ്പിക്കാനും ഗ്രാമങ്ങളെ കേരളത്തിന്റെ പ്രിയപ്പെട്ട ലഘുഭക്ഷണ കേന്ദ്രങ്ങളാക്കി മാറ്റാനും ജില്ലാ പഞ്ചായത്ത് മുൻഗണയെടുത്തതിന്റെ ഭാഗമാണിത്.
കണ്ണൂരിനെ സ്നാക്ക് ഡെസ്റ്റിനേഷൻ ആക്കാൻ 20 ലക്ഷം രൂപ ചെലവിൽ...
കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയതിൽ ഖേദം പ്രകടിപ്പിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങൾ. വിവിധ മതവിഭാഗങ്ങൾക്കിടയിൽ വെറുപ്പോ വിദ്വേഷമോ ഉണ്ടാക്കുന്നത് മുസ്‌ലിം ലീഗിന്റെ നയമല്ലെന്നും രഞ്ജിപ്പും സൗഹാർദവും ഉണ്ടാക്കുന്നതിന് ഓരോ പ്രവർത്തകനും തയ്യാറാകണമെന്നത് പാർട്ടിയുടെ അടിസ്ഥാന തത്വമാണെന്നും മുനവ്വറലി തങ്ങൾ...
റിയാദ്: സൗദി അറേബ്യയിലേക്കുള്ള സന്ദര്‍ശന, തൊഴില്‍, താമസ വിസകള്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്ന രീതി 12 രാജ്യക്കാര്‍ക്ക് കൂടി ഒഴിവാക്കുന്നു. രണ്ട് മാസം മുമ്പ് ഇന്ത്യയടക്കം ഏഴ് രാജ്യങ്ങള്‍ക്ക് നടപ്പാക്കിയതിന്റെ തുടര്‍ച്ചയാണിത്.
പാകിസ്ഥാന്‍, യമന്‍, സുഡാന്‍, ഉഗാണ്ട, ലബനാന്‍, നേപ്പാള്‍, തുര്‍ക്കി, ശ്രീലങ്ക, കെനിയ, മൊറോക്കോ, തായ്‌ലന്റ്, വിയറ്റ്‌നാം എന്നീ 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സൗദി...
ബെംഗളൂരു: 2020 ബെംഗളൂരു കലാപത്തില്‍ ജയിലിലായ നിരപരാധികളെ വിട്ടയക്കാനുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കര്‍ണാടക ആഭ്യന്തര വകുപ്പ്. ബി.ജെ.പി സര്‍ക്കാരിന്‍റെ കാലത്ത് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെയും അക്രമങ്ങളുടെയും പേരില്‍ വ്യാജ കേസില്‍ അറസ്റ്റിലായ നിരപരാധികളായ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരായ കേസുകള്‍ ചട്ടപ്രകാരം പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര പറഞ്ഞു. വിഷയം പരിശോധിച്ച്...
കാസർകോഡ്: കാസർകോഡ് കാഞ്ഞങ്ങാട് യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച ലീഗ് പ്രവർത്തകൻ അബ്ദുൽ സലാമിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി യൂത്ത് ലീഗ് അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ് കാഞ്ഞങ്ങാട് മണിപ്പൂർ ഐക്യദാർഢ്യ റാലി നടന്നത്. ഈ റാലിക്കിടെയായിരുന്നു പ്രവർത്തകൻ വിദ്വേഷ മുദ്രാവാക്യം ഉയർത്തിയത്. ഇതിനെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയർന്നിരുന്നു.
മുദ്രാവാക്യം വിളിച്ച...
തിരുവനന്തപുരം: മൈക്ക് കേസ് വിവാദത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷാ പരിശോധന അല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്ന് മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി. ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടതിന് കേസെടുത്തത് വന്‍ വിവാദമായതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിന്‍റെ ശബ്ദം...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം ലോക്‌സഭയില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് എംപി ഗൗരവ് ഗഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതിന് പുറമേ മണിപ്പൂര്‍ വിഷയത്തില്‍ ബിആര്‍എസ് എംപി നാമാ നാഗേശ്വര റാവു സ്പീക്കര്‍ക്ക് മറ്റൊരു അവിശ്വാസ പ്രമേയ നോട്ടീസും നല്‍കിയിട്ടുണ്ട്.
അതേസമയം പ്രതിപക്ഷ പാര്‍ട്ടികളുടെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാനുള്ള സാധ്യതയില്ല. എന്നാല്‍...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...