Friday, May 17, 2024

Latest news

ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിലിട്ടു; അവിഹിത സംശയം മാത്രമായിരുന്നില്ല കാരണം, തുമ്പായത് കള്ളനോട്ട്

ബിലാസ്പുര്‍: അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി മുറിച്ച് വീട്ടിലെ വാട്ടർ ടാങ്കിൽ തള്ളിയ കേസിലെ അന്വേഷണത്തിന് തുമ്പായത് കള്ളനോട്ട് കേസിലെ അന്വേഷണം. ബിലാസ്പൂരിലെ ഉസ്ലാപൂരിലാണ് ദാരുണമായ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവായ പവൻ താക്കൂർ (32) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സതി സഹു എന്ന 23കാരിയാണ് കൊല്ലപ്പെട്ടത്. സതിയെ...

അമിത വേ​ഗത, ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടു; വാഹനം മരത്തിലിടിച്ച് കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

ടികംഗഢ് (മധ്യപ്രദേശ്): മധ്യപ്രദേശിലെ ടികംഗഡിലെ ജതാര റോഡിൽ വാഹനം മരത്തിലിടിച്ച് കുടുംബത്തിലെ അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല് പേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. കാർ അമിത വേഗത്തിലായിരുന്നതിനാൽ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് മരത്തിലിടിക്കാൻ ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ എല്ലാവരെയും ജില്ലയിലെ...

വീണ്ടും വൻ തിരിച്ചടിയേറ്റ് ബിജെപി; തമിഴ്നാട്ടില്‍ ഐടി വിംഗ് ജില്ലാ പ്രസിഡന്‍റ് അടക്കം 13 പേര്‍ പാർട്ടി വിട്ടു

ചെന്നൈ: ബിജെപിക്ക് വൻ തിരിച്ചടി നല്‍കി തമിഴ്നാട്ടില്‍ ഭാരവാഹികളുടെ കൂട്ടരാജി. തമിഴ്നാട് ബിജെപിയിൽ നിന്ന് 13 ഭാരവാഹികളാണ് പാർട്ടി വിട്ട് അണ്ണാ ഡിഎംകെയിൽ ചേർന്നത്. ചെന്നൈ വെസ്റ്റ്ഡിവിഷനിലെ ഐടി വിംഗ് ജില്ലാ പ്രസിഡന്റ് അൻപരശനും 13 സെക്രട്ടറിമാരുമാണ് പാർട്ടി വിട്ടത്. കഴിഞ്ഞദിവസം ബിജെപി ഇന്റലക്ച്വൽ വിംഗ് സ്റ്റേറ്റ് സെക്രട്ടറി കൃഷ്ണനടക്കം നിരവധി പ്രവർത്തകർ അണ്ണാ...

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നാളെ തുടക്കം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് നാളെ, മാര്‍ച്ച് 9 ന് തുടക്കമാകും. രാവിലെ 9:30 ന് പരീക്ഷകള്‍ ആരംഭിക്കും. 4.19 ലക്ഷം വിദ്യാര്‍ഥികള്‍ സംസ്ഥാനത്ത് പരീക്ഷയെഴുതും. മാര്‍ച്ച് 29 നാണ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിക്കുന്നത്. ഈ വര്‍ഷം 4,19,362 വിദ്യാര്‍ത്ഥികളാണ് റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്. സ്‌കൂളുകളില്‍ കുടിവെള്ളം ഉള്‍പ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങള്‍...

ഹോളി ദിനത്തില്‍ നിറങ്ങളില്‍ നീരാടി ടീം ഇന്ത്യ; ടീം ബസില്‍ കയറിയിരുന്ന കോലിയെ കൈയോടെ പൊക്കി രോഹിത്-വീഡിയോ

അഹമ്മദാബാദ്: പരസ്പരം നിറങ്ങള്‍ വാരിവിതറിയും വാരിപ്പൂശിയും രാജ്യം വര്‍ണങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുമ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വിത്തില്‍ അതില്‍ പങ്കാളികളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും. അഹമ്മദബാബാദില്‍ പരിശീലനത്തിനുശേഷമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ താരങ്ങള്‍ പരസ്പരം നിറങ്ങള്‍ വാരിപ്പൂശി ഹോളി ആഘോഷിച്ചത്. Also Read -ഈ രാജ്യത്ത് പത്തിൽ എട്ടുപേരും വിവാഹമോചിതരാണ്; അത്ഭുതപ്പെടുത്തുന്ന കാരണങ്ങൾ...

ഷാരൂഖ് ഖാന്‍റെ ബംഗ്ലാവില്‍ ആ രണ്ടുപേര്‍ ഒളിച്ചിരുന്നത് 8 മണിക്കൂർ; അവരെ കണ്ട് എസ്ആര്‍കെ ഞെട്ടി.!

മുംബൈ: ഇക്കഴിഞ്ഞ ഫെബ്രുവരി 2ന് രാവിലെ 11 മണിയോടെയാണ് ബാന്ദ്രാ പൊലീസിന് ഷാരൂഖിന്‍റെ വസതിയായ മന്നത്തിൽ നിന്നും ഒരു ഫോൺ കോൾ ലഭിക്കുന്നത്. രണ്ട് പേർ വീട്ടിൽ അതിക്രമിച്ച് കയറിയിട്ടുണ്ട്. സുരക്ഷാ ജീവനക്കാർ അവരെ തടഞ്ഞ് വച്ചിരിക്കുകയാണ്. വന്നവരുടെ ലക്ഷ്യം എന്താണെന്ന് അറിയില്ല. പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. ബറൂച്ചിൽ നിന്നും എത്തിയ രണ്ട്...

ഈ രാജ്യത്ത് പത്തിൽ എട്ടുപേരും വിവാഹമോചിതരാണ്; അത്ഭുതപ്പെടുത്തുന്ന കാരണങ്ങൾ !

ലോകത്ത് വിവാഹ മോചനത്തിന്‍റെ തോത് കൂടുന്നുവെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, വിവാഹം കഴിക്കുന്നവരിൽ പത്തിൽ എട്ടുപേരും അധികം വൈകാതെ തന്നെ വിവാഹ മോചിതരാകുന്ന ഒരു രാജ്യമുണ്ട്. സിംഗിൾ പാരൻസ് ഏറ്റവും കൂടുതലുള്ള ഈ രാജ്യം ഏതാണെന്ന് അറിയാമോ? പോർച്ചുഗലാണ് ആ രാജ്യം. പോർച്ചുഗല്ലിലെ ഈ സാമൂഹികാവസ്ഥ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. മറിച്ച്,...

ഭക്ഷണം കഴിച്ചതിന് ശേഷം പ്ലേറ്റ് കഴുകുന്നതിനെ ചൊല്ലി തര്‍ക്കം; മംഗളൂരുവില്‍ യുവാവിനെ അടിച്ചുകൊന്നു

മംഗളൂരു: ഭക്ഷണം കഴിച്ചതിന് ശേഷം പ്ലേറ്റ് കഴുകുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെ പത്തൊമ്പതുകാരനെ അടിച്ചുകൊന്നു. ഉത്തരേന്ത്യന്‍ സ്വദേശിയായ സഞ്ജയ് (20) ആണ് മരിച്ചത്. മംഗളൂരു ബജ്‌പെ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പരിധിയിലെ മറവൂരില്‍ തീരദേശ സംരക്ഷണ കേന്ദ്രത്തില്‍ ഭക്ഷണത്തിന് ശേഷം പ്ലേറ്റ് കഴുകുന്ന ജോലിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച മറ്റൊരു...

പശുമോഷണവും കവര്‍ച്ചയും പതിവാക്കിയ കാസര്‍കോട് സ്വദേശി അടക്കം രണ്ടുപേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍; പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍

മംഗളൂരു: പശുമോഷണവും കവര്‍ച്ചയും പതിവാക്കിയ കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേരെ മംഗളൂരുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഗഞ്ചിമഠം പ്രാഥമികാരോഗ്യ കേന്ദ്രം പരിസരത്ത് താമസിക്കുന്ന ഇര്‍ഷാദ് (32), കാസര്‍കോട് മഞ്ചേശ്വരത്തെ ഇര്‍ഫാന്‍ (29) എന്നിവരെയാണ് ബജ്‌പെ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പൂവപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയതത്. ഇര്‍ഷാദിനും ഇര്‍ഫാനും ഒപ്പമുണ്ടായിരുന്ന മദഡുക്കയിലെ ഫാറൂഖ്...

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ, അച്ഛൻ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ

തൃശൂർ: ആളൂരിൽ അച്ഛനും കുഞ്ഞും മരിച്ച നിലയിൽ. രണ്ടര വയസുകാരൻ അഭിജിത് കൃഷ്ണ, അച്ഛൻ ബിനോയ് എന്നിവരാണ് മരിച്ചത്. അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലായിരുന്നു കണ്ടെത്തിയത്. അച്ഛൻ തൂങ്ങിമരിച്ചനിലയിലും ആയിരുന്നു. വീടിന്റെ അടുക്കളയിലായിരുന്നു ഇരുവരുടെയും മൃതദേഹം. രാവിലെ ഭാര്യ ഉണർന്ന് നോക്കിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു. തുട‍ര്‍ന്ന് നടത്തിയ തെരച്ചിലിൽ ആണ് അടുക്കളയിൽ ഭർത്താവ് തൂങ്ങിനിൽക്കുന്നത്...
- Advertisement -spot_img

Latest News

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന ജൂണ്‍ നാലിന് സംസ്ഥാനത്ത് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാനും വോട്ടെണ്ണലും ഫലപ്രഖ്യാപനവും സുഗമമായി നടത്താനും ക്രമീകരണങ്ങളുമായി കേരളാ പോലീസ്. ക്രമസമാധാന...
- Advertisement -spot_img