Latest news

നബിദിന അവധി മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് കാന്തപുരം

തിരുവനന്തപുരം: കേരളത്തിൽ നബിദിനത്തിനുള്ള പൊതുഅവധി സെപ്തംബർ 27ല്‍ നിന്ന് 28ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. മാസപ്പിറവി ദൃശ്യമായത് പ്രകാരം സംസ്ഥാനത്ത് നബിദിനം 28ന് ആചരിക്കാന്‍ ഖാസിമാരും മതപണ്ഡിതരും ഐകകണ്‌ഠ്യേന തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്...

അമേരിക്കയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ എലികൾ കടിച്ചു കൊന്നു; മാതാപിതാക്കൾക്കെതിരെ കേസ്

വാഷിംഗ്ടൺ: അമേരിക്കയിൽ 6 മാസം പ്രായമുള്ള കുഞ്ഞിനെ എലികൾ കടിച്ചു കൊന്നു. തൊട്ടിലിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കഴിഞ്ഞയാഴ്ചയാണ് എലികൾ കടിച്ചത്. കുട്ടിക്ക് 50ൽ അധികം തവണ കടിയേറ്റിട്ടുണ്ടായിരുന്നു. ഇൻഡ്യാനയിലാണ് സംഭവം. പിതാവ് പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോൾ കുട്ടി ഗുരുതരമായി കടിയേറ്റ നിലയായിരുന്നു. കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് ഫോസ്റ്റർ കെയറിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

ആന്ധ്രാപ്രദേശിന്റെ ഭാവി മുഖ്യമന്ത്രിയെ തീരുമാനിക്കുക മമ്മൂട്ടിയോ? അധികം വൈകാതെ കാര്യങ്ങൾ വ്യക്തമാകും

മമ്മൂട്ടി തെലുങ്ക് ചിത്രം 'യാത്ര 2'വിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്തു. ഒന്നാം ഭാഗത്തിൽ നായകനായ മമ്മൂട്ടി രണ്ടാം ഭാഗത്തിലും അഭിനയിക്കാനെത്തുന്നതിൽ പുതുമയൊന്നുമില്ലെങ്കിലും ആന്ധ്രപ്രദേശിൽ കാര്യങ്ങൾ അങ്ങനെയല്ല. രാഷ്ട്രീയ വിവാദങ്ങൾ തിളയ്ക്കുന്ന സാഹചര്യത്തിൽ മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതം പറഞ്ഞ 'യാത്ര' സിനിമയുടെ രണ്ടാം ഭാഗത്തിന് പ്രാധാന്യമേറെയുണ്ട്. രാജശേഖര റെഡ്ഡിയുടെ മകൻ ജഗൻമോഹൻ റെഡ്ഡി പ്രതിപക്ഷത്തായിരുന്നപ്പോഴാണ്...

പുകയിൽ പിറന്ന ക്രിസ്റ്റ്യാനോയുടെ ഗോൾ വൈറലാക്കി സോഷ്യൽ മീഡിയ

റിയാദ്: തിരിഞ്ഞും മറിഞ്ഞും ചാടിയും എല്ലാം അനേകം ഗോളുകൾ ക്രിസ്ററ്യാനോ ​റൊണാൾഡോ കരിയറിൽ കുറിച്ചിട്ടുണ്ട്. പക്ഷേ ഇതുപോലൊരു ഗോൾ ക്രിസ്റ്റ്യാനോ ഒരിക്കലും നേടിയിട്ടുണ്ടാകില്ല. സൗദി ​പ്രൊ ലീഗിൽ അൽ നസ്റിനായി ക്രിസ്​റ്റ്യാനോ നേടിയ ഗോൾ സോഷ്യൽ മീഡിയയിൽ പറന്നുനടക്കുകയാണ്. അൽ അഹ്‍ലിയുമായുള്ള മത്സരത്തിന്റെ നാലാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോയുടെ വിചിത്രഗോൾ പിറന്നത്. ക്രിസ്റ്റ്യാനോയും സദിയോ മാനെയും റോബർട്ട് ഫിർമീന്യോയും...

മറ്റൊരു ഇന്ത്യന്‍ കോച്ചിനും എത്തിപ്പിടിക്കാനാവാത്ത നേട്ടം! രാഹുല്‍ ദ്രാവിഡിനെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ

ദുബായ്: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തിലെ വിജയത്തോടെ ഇന്ത്യ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തിയിരുന്നു. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. പ്രധാന താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവരില്ലാതെ തന്നെ ഇന്ത്യ ജയിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് 50 ഓവറില്‍ 276ന് എല്ലാവരും...

ഇന്ത്യയിലേക്ക് സര്‍വീസുകള്‍ അവസാനിപ്പിക്കുന്ന വിമാനകമ്പനി തീരുമാനം; യുഎഇയില്‍ നിന്നുള്ള യാത്രയെയും ബാധിക്കും

ദുബൈ: ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വെച്ചതായി അറിയിച്ചിരുന്നു. ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 1 മുതല്‍ നിര്‍ത്തിവെക്കുകയാണെന്ന് സലാം എയര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ തീരുമാനം യുഎഇയില്‍ നിന്നുള്ള യാത്രയെയും ബാധിക്കും. ഫുജൈറ എയര്‍പോര്‍ട്ടില്‍ നിന്ന് ജയ്പൂര്‍, ലഖ്‌നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സലാം എയറിന്റെ കണക്ഷന്‍ സര്‍വീസുകളെയും...

പ്രസംഗത്തിനിടെ അനൗൺസ്മെന്റ് തടസം: കുപിതനായി ഇറങ്ങിപ്പോയതല്ല, വിശദീകരിച്ച് മുഖ്യമന്ത്രി

കാസർകോട്: ബേഡഡുക്ക സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ കുപിതനായി ഇറങ്ങിപ്പോയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണങ്ങിപ്പോയെന്നത് മാധ്യമസൃഷ്ടിയാണെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുകയായിരുന്നു താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 'താൻ പിണങ്ങിപ്പോവുകയോ ക്ഷുഭിതനാവുകയോ ചെയ്തിട്ടില്ല. എനിക്കുണ്ടായ ബുദ്ധിമുട്ട് പറയുക മാത്രമാണ് ചെയ്തത്. പിണങ്ങിപ്പോയി എന്നത് മാധ്യമ സൃഷ്ടിയാണ്' മുഖ്യമന്ത്രി കാസർകോട് പ്രതികരിച്ചു. അതിനിടെ...

കഞ്ചാവുമായി പിടിയിലായ ബന്തിയോട് അടുക്ക സ്വദേശിയായ യുവാവ് മണിക്കൂറുകള്‍ക്കകംപുറത്തിറങ്ങി; ഭീഷണി മുഴക്കിയതോടെ മറ്റൊരു വാറന്റു കേസില്‍ അറസ്റ്റിലായി

കാസര്‍കോട്: രണ്ടു പാക്കറ്റ് കഞ്ചാവുമായി നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി. തിരിച്ചെത്തിയ ശേഷം നാട്ടുകാര്‍ക്കു നേരെ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് വാറന്റ് കേസില്‍ അറസ്റ്റു ചെയ്തു. ബന്തിയോട് അടുക്ക ജംഗ്ഷനില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഫയാസാ(26)ണ് നാട്ടുകാര്‍ക്ക് നേരെ തിരിഞ്ഞത്. കഴിഞ്ഞ ദിവസം രണ്ടു പാക്കറ്റ് കഞ്ചാവുമായി...

ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. നീർവേലി സ്വദേശി സിനാൻ (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.15 ഓടെയായിരുന്നു സംഭവം. കുത്തുപറമ്പ് മുരിയാടുളള ടർഫിൽ വെച്ച് ഫുട്ബാൾ കളിക്കുന്നതിനിടെ സിനാൻ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

പ്രസംഗത്തിനിടെ അനൗൺസ്മെന്റ്: കുപിതനായി മുഖ്യമന്ത്രി, കാസർകോട് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി

കാസർകോട്: പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അനൗൺസ്മെന്റ് നടന്നതിൽ കുപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടു. കാസർകോട് നടന്ന പരിപാടിയിലാണ് സംഭവം. പ്രസംഗം പൂർത്തിയാകും മുൻപ് അനൗൺസ്മെന്റ് വന്നപ്പോൾ ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും പറഞ്ഞാണ് അദ്ദേഹം വേദിയിൽ നിന്ന് പ്രസംഗം പാതിയിൽ നിർത്തി ഇറങ്ങിപ്പോയത്. കാസർകോട് ബെഡഡുക്ക സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടന...
- Advertisement -spot_img

Latest News

നാളെ മുതൽ മാറുന്ന സാമ്പത്തിക നിയമങ്ങൾ; എടിഎം ഇടപാടുകൾക്ക് ചിലവേറും, പാൻ കാർഡ് നിയമങ്ങൾ കർശനം

നാളെ ഏപ്രിൽ ഒന്ന്; പുത്തൻ സാമ്പത്തിക വർഷത്തിലേക്ക് രാജ്യം ചുവടുവെക്കുമ്പോൾ സാധാരണക്കാരെ കാത്തിരിക്കുന്നത് വലിയ മാറ്റങ്ങൾ. ആദായനികുതി നിയമങ്ങൾ മുതൽ ബാങ്കിങ് നിരക്കുകൾ വരെ മാറിമറിയുന്നതോടെ...
- Advertisement -spot_img