കൊച്ചി: പീഡനക്കേസിൽ ടെലിവിഷൻ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് അറസ്റ്റിലായത്. ഇയാളെ കാസർകോടേക്ക് കൊണ്ടുവരാൻ പൊലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്.
ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ...
രാജ്യത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടന്നത് 20,000 ക്യൂആര്‍ കോഡ് തട്ടിപ്പുകളെന്ന് കണക്കുകള്‍. ഡിജിറ്റല്‍ പേയ്മെന്‍റ് വ്യാപകമായതോടെയാണ് തട്ടിപ്പുകളുടെ എണ്ണവും കൂടിയത്. മിക്ക ക്യൂ ആര്‍ കോഡുകളും കാഴ്ചയ്ക്ക് സമാനരീതിയിലായത് കാരണം യഥാര്‍ത്ഥ ക്യൂ ആര്‍ കോഡും തട്ടിപ്പുകാരുടെ ക്യൂ ആര്‍ കോഡും തിരിച്ചറിയാനാകാത്തതാണ് പലരും വഞ്ചിതരാകാനുള്ള കാരണം. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറി ക്യൂആര്‍...
പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിക്കാനിടയായത് ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചിട്ടല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അപകടത്തിന്റെ കാരണം അശ്രദ്ധമായ ഡ്രൈവിങ്ങാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. മേഖലയിലെ ദിശാ ബോര്‍ഡുകളും ഗൂഗിള്‍ മാപ്പും ശ്രദ്ധിക്കാതെ വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപകടസ്ഥലവും ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാറും പരിശോധിച്ച ശേഷമാണ്...
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 88 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശി സൽമാൻ ഫരീദിൽനിന്നാണ് 1530 ഗ്രാം സ്വർണം പിടിച്ചത്. രണ്ട് ട്രോളിബാഗുകളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസും ഡി.ആർ.ഐ.യും ചേർന്നാണ് പരിശോധന നടത്തിയത്.
അബൂദബിയിലെ മരുഭൂമിയിൽ നൂറിലേറെ പൂച്ചകളെയും നായ്ക്കളെയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ അബൂദബി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മനുഷ്യത്വരഹിതമായ നടപടിയാണിതെന്ന് അബൂദബി നഗരസഭ വകുപ്പ് അഭിപ്രായപ്പെട്ടു.
അബൂദബിയിലെ അൽഫല മേഖലയിലാണ് സംഭവം.മൃഗങ്ങളുടെ ക്ഷേമത്തിനും അവകാശത്തിനുമായി പ്രവർത്തിക്കുന്ന അബുദാബിയിലെ ചില കൂട്ടായ്മകൾ ഇവയുടെ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടതോടെയാണ് അബൂദബി നഗരസഭ ഗതാഗത വകുപ്പ് അന്വേഷണം...
ചെന്നൈ: ബലാത്സംഗ കേസിൽ പ്രതിയായ നടൻ ഷിയാസ് കരീം പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് ചന്തേര പൊലീസിനെ ചെന്നൈ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും.
നേരത്തെ...
റിയാദ്: സൗദിയില്‍ വധശിക്ഷയ്ക്ക് മിനുട്ടുകള്‍ക്ക് മുമ്പ് പ്രതിയ്ക്ക് തൂക്കുകയറില്‍ നിന്നും അത്ഭുത രക്ഷ. കൊല്ലപ്പെട്ടയാളുടെ കുടുംബം അവസാന നിമിഷം മാപ്പ് നല്‍കിയതോടെയാണ് പ്രതിയ്ക്ക് വീണ്ടും ജീവിതം ലഭിച്ചത്.
തബൂക്കില്‍ അഞ്ച് വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസിലാണ് വധശിക്ഷ ഒഴിവായത്. വന്‍ തുകയുള്‍പ്പെടെ നിരവധി വാഗ്ദാനങ്ങള്‍ നിരസിച്ച് പ്രതിക്ക് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് മാപ്പ് നല്‍കി.
സൗദിയില...
കുമ്പള: ഇച്ചിലങ്കോട് പച്ചമ്പള ബാവ ഫക്കീർ വലിയുല്ലാഹി ഹളറമി മഖാം ഉറൂസ് 2024 ഫെബ്രുവരി 4 മുതൽ 18 വരെ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ മാസം 21-ന് പതാക ഉയർത്തലോടെ ഉറൂസിനുള്ള ഒരുക്കങ്ങൾ തുടങ്ങി.
ഹിജ്‌റ ആറാം നൂറ്റാണ്ടിൽ കാസർകോടെത്തി മതപ്രബോധനം നടത്തി...
കഴിഞ്ഞയാഴ്ച ഇറാഖില്‍ നടന്ന ഒരു വിവാഹ ചടങ്ങിനിടെ ഉണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടത് 107 പേരാണ്. വരനും വധുവും നൃത്തം ചെയ്യുന്നതിനിടെയാണ് ഹാളിന് തീ പിടിച്ചത്. ഇറാഖിനെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയ ആ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രതീക്ഷകളോടെ ശുഭകരമായി തുടങ്ങിയ വിവാഹ ചടങ്ങ് അവസാനിച്ചതാകട്ടെ ദാരുണമായ രീതിയില്‍.
തിക്കിലും തിരക്കിലും പെട്ട് ജീവനുവേണ്ടിയോടിയ നിരവധി പേര്‍...
പാലക്കാട്: ട്രെയിനിൽ കളിത്തോക്ക് ചൂണ്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാലു മലയാളി യുവാക്കൾ തമിഴ്നാട്ടിൽ പിടിയിൽ. പാലക്കാട് തിരുച്ചിണ്ടൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം.
മലപ്പുറം സ്വദേശി അമീൻ ശരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൽ റഫീഖ് (24), പാലക്കാട് സ്വദേശി ജബൽ ഷാ (18), കാസർകോട് സ്വദേശി മുഹമ്മദ് ജിംനാൻ (20) എന്നിവരാണ് അറസ്റ്റിലായത്.
യാത്രക്കാരിൽ ഒരാൾ റെയിൽവേ...
തെൽഅവീവ്: കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച്...