അഹമ്മദാബാദ്: ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത് തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ ആരാധകര്‍. ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഒരിക്കലും തോറ്റിട്ടില്ലെങ്കിലും ഇന്ത്യ മുമ്പ് ഏഴ് തവണ ജയിച്ചതില്‍ ആറ് തവണയും ആദ്യം ബാറ്റ് ചെയ്തായിരുന്നു. 2003ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ബാറ്റിംഗ് വെടിക്കെട്ടില്‍ ജയിച്ചത് മാത്രമാണ് ഇന്ത്യ പിന്തുടര്‍ന്ന് ജയിച്ച...
അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ കിരീടം നേടുന്ന ടീമിന് സമ്മാനത്തുകയായി എത്ര രൂപ കിട്ടുമെന്നത് ആരാധകര്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള കാര്യമാണ്. ലോകകപ്പിന് മുമ്പെ സമ്മാനത്തുകയുടെ വിശദാംശങ്ങള്‍ ഐസിസി ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ഇത് അനുസരിച്ച് ലോകകപ്പ് നേടുന്ന ടീമിന്‍റെ കൈയിലെത്തു നാല് മില്യണ്‍ ഡോളര്‍ ( ) ആണ്. ആകെ 10 മില്യണ്‍ ഡോളര്‍(ഏകദേശം 84 കോടി...
ബെംഗളൂരുവില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് കോടികള്‍. ബെംഗളൂരു മഹാനഗരസഭ മുന്‍ കോര്‍പറേറ്റർ അശ്വതമ്മയുടെ പേരിലുള്ള വീട്ടില്‍നിന്ന് മാത്രം 42 കോടി രൂപ പിടിച്ചെടുത്തു.
കര്‍ണാടകയിലെ മുന്‍ ബി ജെ പി സര്‍ക്കാരിനെതിരെ കമ്മീഷന്‍ ആരോപണം ഉന്നയിച്ച കരാറുകാരന്‍ അംബികാപതിയുടെ ഭാര്യയാണ് അശ്വതമ്മ. ഇവരുടെ ആര്‍ ടി നഗറിലെ വീട്ടില്‍ കാര്‍ബോര്‍ഡ് പെട്ടിക്കുള്ളില്‍ സൂക്ഷിച്ചനിലയിലായിരുന്നു...
കൊച്ചി ലുലു മാളിൽ ഇന്ത്യൻ പതാകയെക്കാൾ ഉയരത്തിൽ പാക് പതാക പ്രദർശിപ്പിച്ചെന്ന വ്യാജവാർത്തയെ തുടർന്ന് രാജിവച്ച ആതിര നമ്പ്യാതിരി രാജി പിൻവലിച്ച് ശനിയാഴ്ച ജോലിയിൽ പ്രവേശിക്കുമെന്ന് ലുലു മാൾ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. തീവ്രഹിന്ദുത്വവാദികളുടെ നുണപ്രചാരണത്തെ തുടർന്ന് ലുലു ഗ്രൂപ്പ് സ്വീകരിച്ച് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെൻഡ് ചെയ്യപ്പെട്ട ആതിര സസ്പെന്ഷൻ അംഗീകരിക്കാതെ...
കണ്ണൂര്‍: കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ് ഓട്ടോറിക്ഷക്ക് തീപിടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. കൂത്തുപറമ്പ് ആറാം മൈലിലാണ് ദാരുണമായ അപകടം നടന്നത്. അല്‍പ സമയം മുമ്പാണ് അപകടമുണ്ടായത്. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ബസിടിച്ചശേഷം ഓട്ടോറിക്ഷ മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയില്‍നിന്ന് ഉടനെ തീ ഉയരുകയായിരുന്നു. ഇരുവരെയും രക്ഷപ്പെടുത്തുന്നതിന് മുമ്പ് തന്നെ തീ ആളിപടര്‍ന്നു.
സി.എന്‍.ജി...
കുമ്പള: ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തിയായ ബഹുനില കെട്ടിടം 16-ന് ഉച്ചയ്ക്ക് 2.30 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ കുമ്പള പ്രസ് ഫോറത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ എ.കെ.എം.അഷ്‌റഫ് എം.എല്‍.എ അധ്യക്ഷനാകും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയാകും.
അഞ്ചു ക്ലാസുമുറികള്‍...
കോഴിക്കോട്: ഫലസ്തീൻ-ഇസ്രായേൽ സമാധാന ചർച്ചയ്ക്ക് ഇന്ത്യ പ്രത്യേക പ്രതിനിധിസംഘത്തെ നിയോഗിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാര്‍. മർക്കസിൽ നടന്ന ഫലസ്തീൻ പ്രാർത്ഥനാസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രക്തച്ചൊരിച്ചിലുകൾ ഇല്ലാതെ സമാധാനാന്തരീക്ഷത്തിൽ ഇസ്രായേൽ-ഫലസ്തീൻ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. ഫലസ്തീൻ പരമാധികാരത്തെ അംഗീകരിക്കുന്ന ഇന്ത്യയുടെ നടപടി ലോകരാഷ്ട്രങ്ങൾക്ക് മാതൃകയാണ്. യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്നവർക്ക് ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കുന്നതിലും ഇന്ത്യ...
തെക്കന്‍ തമിഴ് നാടിനു മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.
കേരളാ തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും...
ഇസ്രായേൽ-ഫലസ്തീൻ പ്രശ്‌നത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. മേഖലയിലെ ശാശ്വത സമാധാനത്തിന് ഹമാസിനെ പൂർണമായി നിരായുധീകരിക്കണമെന്നും യുഎൻ ഇടപെട്ട് ഇരുരാജ്യങ്ങളുടെയും അതിർത്തി നിശ്ചിയിക്കണമെന്നും ബൽറാം അഭിപ്രായപ്പെട്ടു.
ബൽറാമിന്റെ കുറിപ്പ്;
ഇരു രാജ്യങ്ങളും യുദ്ധം അടിയന്തരമായി അവസാനിപ്പിക്കുക. ഹമാസിനെ പൂർണ്ണമായി നിരായുധീകരിക്കുക. ഐക്യ രാഷ്ട്ര സഭ ഇടപെട്ട് ഇസ്രയേൽ-ഫലസ്തീൻ അതിർത്തികൾ കൃത്യമായി നിശ്ചയിക്കുക. ആ അതിർത്തികളെ...
തെൽഅവീവ്: ബന്ദികളാക്കിയ സ്ത്രീകളെയും കുട്ടികളെയും ഹമാസ് പോരാളികൾ തലയറുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായുള്ള വാർത്തകൾ തള്ളി മോചിതയായ ഇസ്രായേൽ യുവതി. സംഘർഷം രൂക്ഷമായ ഘട്ടത്തിലടക്കം പിടികൂടിയവർ തങ്ങളോട് നല്ല രീതിയിലാണു പെരുമാറിയതെന്ന് കഴിഞ്ഞ ദിവസം ഹമാസ് മോചിപ്പിച്ച അവിത്താൽ അലാജിം ഇസ്രായേൽ മാധ്യമങ്ങളോട് പറഞ്ഞു.
ഗസ്സയോട് ചേർന്നുള്ള കിബ്ബുറ്റ്‌സ് ഹോലിറ്റിലെ വീട്ടിൽനിന്നാണ് അലാജിമിനെയും മക്കളെയും ഹമാസ് പോരാളികൾ...
തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ വിരാമം. പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ദില്ലിയിൽ എഐസിസി വിളിച്ച...