മിഡില്‍ ഈസ്റ്റില്‍ നിലനിന്നിരുന്ന രാഷ്ട്രീയ സമാവാക്യങ്ങളെ തകിടം മറിക്കുന്നതായിരുന്നു ഓക്ടോബര്‍ 7 തിയതി ഇസ്രയേലിലേക്ക് കയറിയുള്ള പലസ്തീന്‍ സായുധ സംഘമായ ഹമാസിന്‍റെ ആക്രമണം. ഈ ആക്രമണത്തിന്‍റെതെന്ന് കരുതുന്ന മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏഴ് മണിക്കൂര്‍ മുമ്പാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) , തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചത്. അതിര്‍ത്തിയിലെ കമ്പി വേലി...
വിമാനയാത്രക്കാര്‍ക്ക് സൌജന്യ ഇന്റര്‍നെറ്റ് സംവിധാനവുമായി ഖത്തര്‍ എയര്‍വേസ്. ഇതിനായി എലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കുമായി കരാറില്‍ ഒപ്പുവച്ചു, തെരഞ്ഞെടുക്കപ്പെട്ട ഏതാനും റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുക.
യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാര്‍ ലിങ്കുമായുള്ള കരാര്‍. സൗജന്യ ഇന്റർനെറ്റ് സേവനം സജീവമാകുന്നതോടെ ആകാശ സഞ്ചാരത്തിനിടെ യാത്രക്കാർക്ക് സെകൻഡിൽ 350 മെഗാബൈറ്റ് വരെ അതിവേഗ വൈഫൈ സ്പീഡ്...
പാകിസ്താനെതിരെയുള്ള പോരാട്ടത്തിൽ നല്ല ഫോമിൽ ബാറ്റ് ചെയ്യുക ആയിരുന്നു ഇമാം ഉൾ ഹഖിന്റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ വാർത്തകളുടെ കേന്ദ്രബിന്ദുവായിരുന്ന ഹാർദിക് പാണ്ഡ്യ. പന്ത് അറിയുന്നതിന് മുമ്പ് താൻ ചൊല്ലിയ മന്ത്രത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നു. നിർണായകമായ വിക്കറ്റ് വീഴ്ത്തുന്നതിന് മുമ്പ് പന്ത് ചുണ്ടിനോട് അടുപ്പിച്ച് എന്തോ സംസാരിക്കുന്ന താരത്തിന്റെ ചിത്രം സോഷ്യൽ...
ഡല്‍ഹി: അഫ്ഗാനിസ്താനോട് 69 റണ്‍സിന് തോറ്റതിന് പിന്നാലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തേടി മറ്റൊരു നാണക്കേടും. ലോകകപ്പിന്റെ ചരിത്രത്തില്‍ ടെസ്റ്റ് കളിക്കുന്ന എല്ലാ ടീമുകളോടും തോറ്റ ടീം എന്നതാണ് ഇംഗ്ലണ്ടിനെ തേടി എത്തിയത്.
2011ലെ ലോകകപ്പില്‍ ബംഗ്ലാദേശ്, അയര്‍ലാന്‍ഡ് എന്നിവരോടും ഇംഗ്ലണ്ട് തോറ്റിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും തോറ്റെത്തിയ അഫ്ഗാനിസ്താനാണ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട്...
ദില്ലി: പൗരത്വ നിയമ ഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാൻ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. പൗരത്വ അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ പോർട്ടൽ ഉടൻ സജ്ജമാക്കും എന്നാണ് പുറത്ത് വരുന്ന വിവരം. വിവരങ്ങൾ നൽകുന്നതിൽ സംസ്ഥാനങ്ങളുടെ ഇപെടൽ ഒഴിവാക്കും. കേരളമടക്കം ആറ് സംസ്ഥാനങ്ങൾ പൗരത്വ നിയമ ഭേദഗതിയെ എതിർത്തിരുന്നു. പൗരത്വ നിയമ ഭേദഗതി ബിൽ പാർലമെൻ്റില്‍...
മംഗളൂരു: മംഗളൂരുവില്‍ ഹമാസിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചയാള്‍ അറസ്റ്റില്‍. സാക്കിര്‍ അലിയാസ് (58)നെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ഹമാസിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാവശ്യപ്പെട്ട് സാക്കിര്‍ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
വീഡിയോ വൈറലായതോടെ സാക്കിറിന് തീവ്രവാദ ബന്ധമുണ്ടെന്നും ഇയാള്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കുമെന്നും ആരോപിച്ചാണ് മംഗളൂരു നോര്‍ത്ത് പോലീസ് സ്റ്റേഷന്‍...
ടെൽഅവീവ്: ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ കാഴ്ച്ചക്കാരാവില്ലെന്ന് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി. നാസികൾ ചെയ്തത് ഇപ്പോൾ ഇസ്രയേൽ ആവർത്തിക്കുന്നുവെന്നും ഇറാൻ പ്രസിഡൻ്റ് പറഞ്ഞു. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്റെ ഇടപെടലുണ്ടായിരിക്കുന്നത്.
അതേസമയം, യുദ്ധഭൂമിയിൽ കൂട്ടപലായനം തുടരുകയാണ്. 48 മണിക്കൂറിനിടെ വടക്കൻ...
ഐഫോണ്‍, സാംസങ്, മോട്ടോറോള, എല്‍ജി തുടങ്ങിയവയുടെ ചില സ്മാര്‍ട്ട് ഫോണ്‍ മോഡലുകളില്‍ ഒക്ടോബര്‍ 24 മുതല്‍ വാട്‌സ്ആപ്പ് സംവിധാനം ലഭിക്കില്ലെന്ന് മെറ്റ. പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലും വാട്‌സ്ആപ്പ് ലഭിക്കില്ലെന്നാണ് അറിയിപ്പ്.
പഴയ വേര്‍ഷനുകളില്‍ സുരക്ഷാ അപ്‌ഡേഷനുകള്‍ക്കുള്ള സാധ്യത കുറവാണ്. മെറ്റയുടെ പുതിയ ഫീച്ചറുകള്‍ പഴയ പതിപ്പുകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. മികച്ച...
ഗാസയിൽ ആക്രമണം നടത്തുന്ന ഇസ്രായേൽ സൈനികർക്ക് സൗജന്യ ഭക്ഷണപ്പൊതികൾ നൽകുമെന്ന മക്‌ഡൊണാൾഡിന്റെ ട്വീറ്റിനെതിരെ വ്യാപക വിമർശനം. മക്‌ഡൊണാൾഡിന്റെ ഇസ്രയേലിലെ ബ്രാഞ്ചാണ് ഇസ്രയേൽ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ (ഐഡിഎഫ്) സൈനികർക്ക് ഭക്ഷണം എത്തിക്കുമെന്ന് ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായതോടെ അവർ ട്വീറ്റ് പിൻവലിച്ചിട്ടുണ്ട്.
ഇസ്രായേൽ സൈനികർക്ക് 4,000 ഭക്ഷണപ്പൊതികൾ അയച്ചിട്ടുണ്ടെന്നാണ് അമേരിക്കൻ കമ്പനിയായ മക്‌ഡൊണാൾഡിന്റെ ഇസ്രായേൽ വിഭാഗം ട്വീറ്റിലൂടെ...
മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...