Latest news

കാണുന്ന ലിങ്കുകളെല്ലാം ക്ലിക്ക് ചെയ്താല്‍ പണി കിട്ടും: അക്കൗണ്ട് പൂട്ടും, ഫോണിലുള്ളതെല്ലാം ചോരും

പുന്നയൂര്‍ക്കുളം: സുഹൃത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് വന്ന ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ സംബന്ധിച്ച സന്ദേശത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തതാണ് പുന്നയൂര്‍ക്കളം സ്വദേശിയായ യുവതി. ലിങ്ക് തുറന്നതോടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു. ഗൂഗിള്‍ അക്കൗണ്ടുകള്‍ ഉള്‍പ്പെടെ എല്ലാ സോഷ്യല്‍ മീഡിയ ആപ്പുകളില്‍നിന്നും വീണ്ടും തുറക്കാനാകാത്ത നിലയില്‍ ലോഗ് ഔട്ട് ആകുകയും ചെയ്തു. പിന്നീട് പണമാവശ്യപ്പെട്ട് സന്ദേശങ്ങളെത്തിത്തുടങ്ങി. ഇതോടെ സംഭവം...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. രാത്രി 11 മണി വരെ ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി നിയന്ത്രണം വന്നേക്കുമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നു. ഇടുക്കി, കൂടകുളം നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവ് വന്ന സാഹചര്യത്തിലാണ് നടപടി.  രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും അറിയിപ്പുണ്ട്.

ഇന്ത്യൻ നിര്‍മ്മിത ചുമ മരുന്നിലും വിഷാംശം, 141 കുട്ടികളുടെ മരണത്തിന് പിന്നാലെ വീണ്ടും ഞെട്ടിക്കും റിപ്പോർട്ട്

ദില്ലി: ഇന്ത്യന്‍ നിര്‍മ്മിതമായ ചുമയ്ക്കുള്ള മരുന്നില്‍ അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ആഗോളതലത്തില്‍ 141 കുട്ടികളുടെ മരണത്തിന് ഇന്ത്യന്‍ നിര്‍മ്മിത ചുമ മരുന്നുകള്‍ കാരണമായെന്ന് കണ്ടെത്തി മാസങ്ങള്‍ക്കിപ്പുറമാണ് കണ്ടെത്തല്‍. ചുമയ്ക്കും അലര്‍ജിക്കുമുള്ള മരുന്നുകളാണ് അപകടകാരികളെന്ന് കണ്ടെത്തിയത്. നോറിസ് മെഡിസിന്‍ നിര്‍മ്മിക്കുന്ന ചുമ മരുന്നുകളിലാണ് അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍, എത്തിലീന്‍...

നമ്മുടെ കുട്ടികൾ വാങ്ങി കഴിക്കുന്ന സാധനങ്ങൾ, സിപ് അപ്പുകളിലും മിഠായികളിലും കൃത്രിമ നിറം; പരിശോധനയിൽ കണ്ടത്

തിരുവനന്തപുരം: സ്‌കൂൾ പരിസരത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സ്‌കൂൾ പരിസരങ്ങളിൽ മിഠായികളിലും സിപ് അപുകളിലും കൃത്രിമ നിറം ചേർത്ത് വിൽക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് നടപടി. വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ എൻഫോഴ്സ്മെന്‍റ് ഡ്രൈവിൽ സ്‌കൂൾ പരിസരങ്ങളിലുള്ള 2792...

വാഹനങ്ങളുടെ വേഗപരിധി; നിയന്ത്രണം ഹൈവേയില്‍ മാത്രമല്ല പഞ്ചായത്തു റോഡുകളിലും ബാധകം

വാഹനങ്ങളുടെ വേഗപരിധി തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളിലും ബാധകമാക്കി സൂചനാബോര്‍ഡ് വെക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശം. ഇത്തരം റോഡുകളിലെ പരമാവധി വേഗം 70 കിലോമീറ്ററില്‍ താഴെയായിരിക്കും. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയനുസരിച്ച് റോഡുസുരക്ഷാ അതോറിറ്റിയുമായി ആലോചിച്ച് വേഗപരിധി കണക്കാക്കിവേണം ബോര്‍ഡ് സ്ഥാപിക്കാന്‍. ജൂലായ് ഒന്നുമുതല്‍ വേഗപരിധി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള റോഡുകള്‍ക്കു ബാധകമാക്കിയിരുന്നില്ല. മറ്റു...

ഒഴിഞ്ഞ ഇരിപ്പിടങ്ങളില്‍ പക്ഷി കാഷ്ഠങ്ങള്‍ മാത്രം! നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ അവസ്ഥ പരിതാപകരമെന്ന് ആരാധകര്‍

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ കാണികളുടെ പങ്കാളിത്തം ചര്‍ച്ചയാവുകയാണ്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ന്യൂസിലന്‍ഡ് - ഇംഗ്ലണ്ട് ഉദ്ഘാടന മത്സരത്തില്‍ നിറഞ്ഞുകവിഞ്ഞ ഗ്യാലറിയാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ സ്റ്റേഡിയം പാതിപോലും നിറഞ്ഞില്ല. മാച്ച് പുരോഗമിച്ചുകൊണ്ടിരിക്കെ ആരാധകര്‍ സ്റ്റേഡിയത്തിലേക്കെത്തിയിരുന്നു. എന്നാലും സ്റ്റേഡിയം നിറയ്ക്കാനായില്ല. ഇതിനിടെ സൗജന്യ ടിക്കറ്റ് വിതരണം ചെയ്ത് ഗ്യാലറി നിറയ്ക്കാനും ശ്രമിച്ചു. എന്നിട്ടും...

ഇന്ത്യയിലെ കളക്ഷൻ അമ്പരപ്പിക്കുന്നു, നാലാമാഴ്‍ചയിലും ജവാൻ നേട്ടമുണ്ടാക്കുന്നു

ഷാരൂഖ് ഖാന്റെ ജവാൻ കുതിപ്പ് അവസാനിപ്പിക്കുന്നില്ല എന്ന് മാത്രമല്ല റെക്കോര്‍ഡുകള്‍ പുതുക്കുകയുമാണ്. വിസ്‍മയിപ്പിക്കുന്ന വിജയമാണ് ജവാൻ നേടിക്കൊണ്ടിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ജവാൻ 1000 കോടി നേടി റെക്കോര്‍ഡിട്ടിട്ടും ആഗോളതലത്തിലും ഇപ്പോഴും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. നാലാം ആഴ്‍ചയിലും ഷാരൂഖിന്റെ ജവാന്റെ കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനാകുന്നു എന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ആദ്യയാഴ്‍ച...

ഇനി പരാതി ഇലക്ട്രയോട് പറയാം; കെഎസ്ഇബി സേവനം വാട്‌സ്ആപ്പിലും

തിരുവനന്തപുരം: ഇലക്ട്രയോട് വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്ത് വൈദ്യുതി സംബന്ധമായ പരാതികള്‍ അറിയിക്കാമെന്ന് കെഎസ്ഇബി. 9496001912 എന്നതാണ് വാട്‌സ്ആപ്പ് നമ്പര്‍. വാതില്‍പ്പടി സേവനങ്ങള്‍ക്കും വാട്‌സ്ആപ്പ് നമ്പര്‍ വഴി രജിസ്റ്റര്‍ ചെയ്യാമെന്ന് കെഎസ്ഇബി അറിയിച്ചു. കെഎസ്ഇബി സെക്ഷന്‍ ഓഫീസിലും 1912 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ കസ്റ്റര്‍ കെയര്‍ നമ്പറിലും വിളിച്ച് അറിയിക്കാം. പുതിയ സര്‍വീസ്...

ആദ്യ 3ഡി കേര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണുമായി എയര്‍ടെല്‍; എസ് 23+ സ്മാര്‍ട്ഫോണ്‍

കൊച്ചി: ഐര്‍ടെല്ലിന്റെ പുതിയ എസ് 23+ സ്മാര്‍ട്ഫോണ്‍ ഒക്ടോബര്‍ അവസാന വാരം റീട്ടെയില്‍ വിപണിയിലെത്തും. 15000 രൂപ സെഗ്മെന്റിലെ ആദ്യ 3ഡി കേര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണാണ് ഐടെല്‍ എസ്23+. ബാങ്ക് ഓഫറുകള്‍ക്കൊപ്പം വെറും 12,999 രൂപയാണ് പുതിയ മോഡലിന്റെ വില. എലമെന്റല്‍ ബ്ലൂ, ലേക്ക് സിയാന്‍ നിറങ്ങളില്‍ വരുന്ന പുതിയ ഫോണ്‍ ഒക്ടോബര്‍...

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമിഫൈനലില്‍ പാകിസ്താനെതിരെ അഫ്ഗാനിസ്താനു ജയം

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമിഫൈനലില്‍ പാകിസ്താനെതിരെ അഫ്ഗാനിസ്താനു ജയം. 4 വിക്കറ്റിനാണ് അഫ്ഗാനിസ്താന്‍ പാകിസ്താനെ വീഴ്ത്തിയത്. ഇതോടെ അഫ്ഗാനിസ്താന്‍ ഒരു മെഡല്‍ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 115 റണ്‍സില്‍ ഒതുക്കിയ അഫ്ഗാന്‍ 4 വിക്കറ്റും 13 പന്തും ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഫൈനലില്‍ ഇന്ത്യയാണ് അഫ്ഗാന്റെ എതിരാളികള്‍. മറുപടി ബാറ്റിംഗില്‍ ഇടക്കിടെ...
- Advertisement -spot_img

Latest News

ഇസ്രായേൽ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാൻ മിസൈലാക്രമണം; രാസവസ്തുക്കൾ ചോർന്നു

തെൽഅവീവ്: കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച്...
- Advertisement -spot_img