കള്ളൻമാരുടെ ശല്യം എല്ലായിടത്തുമുണ്ട്. സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള ഉപകരണങ്ങളുമെല്ലാം മോഷണം പോകുന്ന വാർത്തകൾ എപ്പോഴും പുറത്തുവരാറുണ്ട്. ഇപ്പോഴിതാ കേട്ടാൽ ഞെട്ടുന്ന കൗതുകം ഉണർത്തുന്ന ഒരു മോഷണ വാർത്തയാണ് ബംഗളൂരുവിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബംഗളൂരുവിൽ ഒരു ബസ് സ്റ്റോപ്പ് തന്നെ അടിച്ചുമാറ്റിയിരിക്കുകയാണ് മോഷ്ടാക്കൾ.
കണ്ണിങ്ഹാം റോഡിലെ കഴിഞ്ഞ ആഴ്ച നിർമ്മാണം പൂർത്തിയാക്കിയ ബസ് ഷെൽട്ടറാണ്...
തിരുവനന്തപുരം: ശബ്ദ മലിനീകരണത്തിനെതിരേ നടപടിയെടുക്കുമെന്ന് കാണിച്ച് സംസ്ഥാനത്തെ 250-ഓളം ആരാധനാലങ്ങൾക്ക് നോട്ടീസ്. ആഭ്യന്തരവകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകുന്നത്.
കഴിഞ്ഞമാസം അവസാനവും ഈ മാസം ആദ്യവുമായി പല ആരാധനാലയങ്ങൾക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. കോളാമ്പി മൈക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്ന നിയമം നിലവിലിരിക്കെ അത് ഉപയോഗിച്ചുവെന്നും 24 മണിക്കൂറിനുള്ളിൽ അവ നീക്കിയില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് നോട്ടീസിലുള്ളത്.
എസ്.ഐ.മാരും...
കുമ്പള: സഹോദരിക്കൊപ്പം പാളത്തിലൂടെ നടന്ന് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം. കുമ്പള പെർവാഡിലെ പരേതനായ അബ്ദുർ റഹ്മാന്റെ ഭാര്യ ഷംസീന (36) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെ പെർവാഡ് വെച്ചായിരുന്നു അപകടം. ഭർത്താവിന്റെ സഹോദരി പ്രസവിച്ചതിനാൽ കുട്ടിയെ കാണാൻ പോയി വരികയായിരുന്നു. തിരിച്ച് പെർവാഡ് പാളത്തിലൂടെ വീട്ടിലേക്ക് പോകവേയാണ്...
കൊച്ചി: മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാമിന് മറുപടിയുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സര്‍ക്കാരുകളോട് ബന്ധപ്പെടുന്നത് സമസ്തയുടെ ഭരണഘടനയിലുള്ളതാണെന്നും അതിനെ വിമര്‍ശിച്ചിട്ട് കാര്യമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം കഴിഞ്ഞ ദിവസം മലപ്പുറത്ത് തട്ടം വിഷയത്തിൽ നടത്തിയ പരാമർശമാണ് ഏറെ...
കോഴിക്കോട്: മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെതിരെ സമസ്ത നേതാക്കൾ സാദിഖലി തങ്ങൾക്ക് പരാതി നൽകി. സമസ്ത നേതാക്കള്‍ക്കെതിരായ പരാമർശങ്ങളില്‍ പ്രതിഷേധിച്ചാണ് സാദിഖലി തങ്ങൾക്കും പി.കെ.കുഞ്ഞാലിക്കുട്ടിക്കും കത്ത് നൽകിയത്. ഹമീദ് ഫൈസി അമ്പലക്കടവ്, മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സത്താർ പന്തല്ലൂർ തുടങ്ങി 21 നേതാക്കളാണ് പരാതിയിൽ ഒപ്പിട്ടത്.
ഹൈദരാബാദ്: നഗരത്തില്‍ കഴിഞ്ഞയാഴ്ച പ്രവർത്തനമാരംഭിച്ച ലുലു മാളിൽ മര്യാദയില്ലാതെ ഷോപ്പിങ്ങിനിറങ്ങിയ ഉപയോക്താക്കൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക രോഷം. മാളിലെ ലഘുഭക്ഷണങ്ങൾ കഴിക്കുകയും ബില്ലടയ്ക്കാതെ കടന്നു കളയുകയും ചെയ്ത ചിലർക്കെതിരെയാണ് ആളുകൾ വിമർശനവുമായി രംഗത്തെത്തിയത്. 'ഇത് ഹൈദരാബാദി സംസ്‌കാരമല്ല, നാടിന് നാണക്കേടാണ്' എന്ന കമന്റുകളുമായി നിരവധി പേർ ഇതുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവച്ചു.
കുക്കട്ട്പള്ളിയിൽ സെപ്തംബർ 27നാണ് ലുലു...
അധ്യാപകനെ വെടിവെച്ച ശേഷം സോഷ്യല്‍മീഡിയയിലൂടെ കൊലവിളി നടത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുപിയിലെ ആഗ്രയിലാണ് സംഭവം.
കാലില്‍ വെടിയേറ്റ സുമിത് എന്ന അധ്യാപകന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അധ്യാപകനെ വെടിവെച്ച ശേഷം സ്വയം ഗുണ്ടകളാണെന്ന് വിശേഷിപ്പിച്ച് വിദ്യാര്‍ഥികള്‍ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
‘ആറ് മാസത്തിന് ശേഷം...
മോഷ്ടിച്ച നോട്ടുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് റീലുണ്ടാക്കി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച മോഷ്ടാക്കള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. തരുണ്‍ ശര്‍മ എന്ന ജ്യോത്സ്യന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. തുടര്‍ന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചെങ്കിലും മോഷ്ടാക്കളെ പിടികിട്ടിയിരുന്നില്ല.
പൊലീസ് മോഷ്ടാക്കളെ അന്വേഷിക്കുന്ന സമയത്ത് തന്നെയാണ് ജ്യോത്സ്യന്റെ വീട്ടില്‍ മോഷണം നടത്തിയ മോഷ്ടക്കള്‍ ഇന്‍സ്റ്റഗ്രാം റീല്‍ ഉണ്ടാക്കി സോഷ്യല്‍മീഡിയയില്‍...
റിയാദ്: ലോക ടൂറിസം ഭൂപടത്തിൽ സൗദി അറേബ്യയുടെ സ്ഥാനമുയരുന്നു. വിനോദസഞ്ചാര മേഖലയിൽ ഏറ്റവും വളർച്ച നേടിയ ലോകത്തെ രണ്ടാമത്തെ രാജ്യമായി സൗദി അറേബ്യ. ഈ വർഷത്തെ ആദ്യ ഏഴ് മാസകാലയളവിൽ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിെൻറ അടിസ്ഥാനത്തിലാണ് ആഗോളതലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് രാജ്യം 58 ശതമാനം വളർച്ചാനിരക്കാണ്...
പുന്നയൂര്‍ക്കുളം: സുഹൃത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് വന്ന ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ സംബന്ധിച്ച സന്ദേശത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തതാണ് പുന്നയൂര്‍ക്കളം സ്വദേശിയായ യുവതി. ലിങ്ക് തുറന്നതോടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു. ഗൂഗിള്‍ അക്കൗണ്ടുകള്‍ ഉള്‍പ്പെടെ എല്ലാ സോഷ്യല്‍ മീഡിയ ആപ്പുകളില്‍നിന്നും വീണ്ടും തുറക്കാനാകാത്ത നിലയില്‍ ലോഗ് ഔട്ട് ആകുകയും ചെയ്തു. പിന്നീട് പണമാവശ്യപ്പെട്ട് സന്ദേശങ്ങളെത്തിത്തുടങ്ങി. ഇതോടെ സംഭവം...