Latest news

കടുപ്പിച്ച് അറബ് രാജ്യങ്ങൾ, ബൈഡനുമായി ചർച്ചയില്ല; നിർണായക സന്ദർശനത്തിന് അമേരിക്കൽ പ്രസിഡന്റ് ഇസ്രയേലിലേക്ക്

ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അല്പസമയത്തിനകം ഇസ്രയേലിൽ എത്തും. ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബൈഡന്റെ സന്ദർശനം നിർണായകമാണ്. പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്, ജോർദാൻ ഭരണാധികാരിയടക്കമുള്ള അറബ് നേതാക്കൾ എന്നിവരെ ബൈഡൻ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അറബ് നേതാക്കൾ ബൈഡനുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറി. പലസ്തീനിൽ...

‘ഇതൊക്കെ ഒരു കാരണമാണോ’; ഭാര്യക്ക് പാചകമറിയില്ലെന്നത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി

ഭാര്യക്ക് പാചകം ചെയ്യാനറിയില്ലന്നത് വിവാഹ മോചനം അനുവദിക്കാനുള്ള കാരണമായി കണക്കാക്കാനാവില്ലന്ന് ഹൈക്കോടതി. തനിക്ക് പാചകം അറിയില്ലെന്നും ഭാര്യ ഭക്ഷണം ഉണ്ടാക്കി തരുന്നില്ലെന്നും തന്നെ ബഹുമാനിക്കുന്നില്ലന്നും ആരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ യുവാവ് സമര്‍പ്പിച്ച ഹര്‍ജിയി ഹൈക്കോടതിയുടെ പരാമര്‍ശം. യുവാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും സോഫി തോമസും ഉള്‍പ്പെട്ട...

അറബിക്കടലിൽ ന്യൂനമർദം; അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി ശക്തി പ്രാപിച്ച് തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദ്ദമായി മാറി. അടുത്ത 24 മണിക്കൂറിൽ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമർദമാവുകയും തുടർന്ന് ഒക്ടോബർ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ചു മധ്യ അറബിക്കടലിൽ...

ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം; എല്ലാ പ്രശ്‌നങ്ങൾക്കും കാരണം ഇസ്രായേൽ അധിനിവേശം: സൗദി അറേബ്യ

റിയാദ്: ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തിൽ ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ. ഇസ്രായേൽ നടത്തിയത് ഏറ്റവും ക്രൂരമായ ആക്രമണമാണ്. ഒരു നിലക്കും അംഗീകരിക്കാൻ കഴിയാത്തതാണത്. ഇസ്രയേൽ അധിനിവേശ സൈന്യമാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാണ് യുദ്ധക്കുറ്റങ്ങൾ അവർ തുടരുന്നത്. ഗസ്സയിലേക്ക് സഹായത്തിനുള്ള പാത ഉടൻ തുറക്കണം. ഗസ്സയിലേക്ക് മരുന്നും ഭക്ഷണവും എത്തിക്കണം....

ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ ‘അനുചിത പെരുമാറ്റം’; ഐസിസിക്ക് പരാതി നല്‍കി പാകിസ്താന്‍

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ പാകിസ്താന്‍ ടീമിനെ ലക്ഷ്യമിട്ട് അനുചിതമായ പെരുമാറ്റമുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഐസിസിക്ക് പരാതി നല്‍കി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). എക്‌സിലൂടെ പിസിബി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ മത്സരത്തിനിടെയുണ്ടായ എന്ത് സംഭവത്തിന്റെ പേരിലാണ് പരാതി എന്നത് പിസിബി വ്യക്തമാക്കിയിട്ടില്ല. ഒക്ടോബര്‍ 14-ന് അഹമ്മദാബാദിലായിരുന്നു ഇന്ത്യ - പാക് മത്സരം. അതോടൊപ്പം, ലോകകപ്പ്...

MLA-മാരുമായി കര്‍ണാടക മന്ത്രിയുടെ ‘ട്രിപ്പ്’; ഹൈക്കമാന്‍ഡ് ഇടപെട്ട് തടഞ്ഞു, രാഷ്ട്രീയ അഭ്യൂഹങ്ങള്‍

ബെംഗളൂരു: 20 എം.എല്‍.എമാരുമായി മൈസുരുവിലേക്ക് പോകാനുള്ള മന്ത്രിയുടെ നീക്കത്തിന് പിന്നാലെ കര്‍ണാടകയില്‍ രാഷ്ട്രീയ അഭ്യൂഹങ്ങള്‍. പൊതുമരാമത്ത് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സതീഷ് ജാര്‍ക്കിഹോളി കിത്തൂര്‍, മധ്യ കര്‍ണാടക മേഖലയില്‍നിന്നുള്ള എം.എല്‍.എമാരുമായി കൂട്ടത്തോടെ ബസില്‍ മൈസുരുവിലേക്ക് പോകാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഹൈക്കമാന്‍ഡ് ഇടപ്പെട്ടതിനെത്തുടര്‍ന്ന് യാത്ര ഉപേക്ഷിച്ചു. കര്‍ണാടകയുടെ ചുമതലയും മധ്യപ്രദേശിന്റെ അധിക ചുമതലയും വഹിക്കുന്ന എ.ഐ.സി.സി....

ഗാസ്സയിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം: 500 ലേറെ പേർ കൊല്ലപ്പെട്ടു

ഗാസ: ഇസ്രായേൽ ഗാസയിലെ ആശുപത്രിയിൽ ബോംബിട്ടതായി റിപ്പോർട്ട്. ഗാസ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.മധ്യ ഗാസയിലെ അൽ അഹ്ലി അറബ് ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ 500-ലധികം പേർ കൊല്ലപ്പെട്ടതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. വീട് വിട്ട ആയിരങ്ങൾ ആശുപത്രി സുരക്ഷിതമെന്ന് കരുതി അവിടെ അഭയം തേടിയിരുന്നു. ഇത് മരണസംഖ്യ ഉയരാൻ ഇടയാക്കി. ചുരുങ്ങിയത് 4000 അഭയാർത്ഥികൾ...

കെ.എം.ഷാജിക്കെതിരായ പി.ജയരാജന്‍റെ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എം.ഷാജിക്കെതിരായ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി. പി.ജയരാജന്റെ പരാതിയിലെടുത്ത കേസാണ് റദ്ദാക്കിയത്. 2013ൽ അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് ജയരാജനെതിരെ പൊലീസ് ചുമത്തിയത് നിസാരവകുപ്പുകളാണെന്ന് ചൂണ്ടിക്കാണിച്ച് കെ.എം ഷാജി നടത്തിയ പ്രസ്താവനക്കെതിരെയായിരുന്നു കേസ്. നിസാര വകുപ്പുകള്‍ ചുമത്തി പ്രതികളെ സംരക്ഷിച്ചാൽ കുറ്റകൃത്യങ്ങള്‍ വർധിക്കുമെന്നും പൊലീസ് കുറ്റകൃത്യങ്ങളെ...

ഇസ്രായേൽ-ഹമാസ് യുദ്ധം: ഫലസ്തീൻ മുഫ്തിയുമായി സംസാരിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: ഗാസയിൽ ഇസ്രായേൽ കടന്നുകയറ്റവും ആക്രമണവും തുടരുന്നതിനിടെ ഫലസ്തീൻ മുഫ്തിയും പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ഹുസൈനുമായി സംസാരിച്ച് അഖിലേന്ത്യ സുന്നി ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. നിലവിലെ യുദ്ധ സാഹചര്യവും ഫലസ്തീനികളുടെ ആശങ്കയും അന്വേഷിച്ച കാന്തപുരം, ഇന്ത്യൻ ജനതയുടെ ഐക്യദാർഢ്യവും പ്രാർത്ഥനയും അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ ഫലസ്തീനികളുടെ ആശങ്കകളും അവകാശങ്ങളും ഏറ്റവും...

ബംബ്രാണയില്‍ പന്നി ശല്യം രൂക്ഷമായി; കമ്പിവേലി സ്ഥാപിച്ച് സംരക്ഷണമൊരുക്കണമെന്ന് കര്‍ഷകര്‍

കുമ്പള: പന്നിക്കൂട്ടങ്ങള്‍ ബംബ്രാണ വയലിലെ കൃഷി നശിപ്പിക്കുന്നത് അസഹനീയമാവുന്നു. അഞ്ഞൂറ് ഏക്കറോളം പാടത്തെ നെല്‍കൃഷിയാണ് പ്രതിസന്ധി നേരിടുന്നത്. പന്നികള്‍ കൃഷി നശിപ്പിക്കുന്നത് പതിവായതോടെ പലരും കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണെന്നും പ്രശ്നത്തിന് പരിഹാരമായി കൃഷിയിടങ്ങള്‍ക്ക് കമ്പിവേലി സ്ഥാപിച്ച് സംരക്ഷണമൊരുക്കണമെന്നും ബംബ്രാണ പാടശേഖര സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വനവല്‍ക്കരണ വിഭാഗത്തിന്റെ കാറ്റാടിപ്പാടത്ത് തമ്പടിക്കുന്ന പന്നിക്കൂട്ടങ്ങളാണ് കൃഷി...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img