Latest news

സംസ്ഥാനത്ത് ഉള്ളി വില പൊള്ളുന്നു; ചെറിയുള്ളിക്ക് 100 കടന്നു,വെളുത്തുള്ളിക്ക് 150 മുതല്‍ 200 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറുകിട മാര്‍ക്കറ്റുകളില്‍ ഒരു ഇടവേളക്കു ശേഷം വീണ്ടും ഉള്ളിവില വര്‍ധിച്ചു. ചെറിയുള്ളി, വെളുത്തുള്ളി എന്നിവയുടെ വില 100 കടന്നു. ചെറുകിട കച്ചവടക്കാര്‍ 120 രൂപ വരെ ഈടാക്കിയാണ് ഉള്ളി വില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് ലോഡ് വരുന്നത് കുറഞ്ഞതാണ് വില കൂടാന്‍ കാരണം. നവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ചതോടെ മഹാരാഷ്ട്രയില്‍ നിന്ന് ദിനംപ്രതിയെത്തുന്ന ലോറികളുടെ എണ്ണം...

തുടര്‍ച്ചയായ മഴ: ‘പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണം’, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ഇടവിട്ടും തുടര്‍ച്ചയായും മഴ പെയ്യുന്ന സാഹചര്യത്തില്‍ വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളും പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. എലിപ്പനി: എലി, കന്നുകാലികള്‍, തുടങ്ങിയ ജീവികളുടെ മൂത്രം കലര്‍ന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് കൂടിയാണ് എലിപ്പനി പകരുക. കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ്...

കാസർഗോഡ് ഓടുന്ന ബസ്സിൽ നിന്ന് തല പുറത്തേക്കിട്ട വിദ്യാർത്ഥി പോസ്റ്റിൽ തലയിടിച്ച് മരിച്ചു

കാസർഗോഡ്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ തല പുറത്തേക്കിട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാസർഗോഡ് കറന്തക്കാടാണ് സംഭവം. മന്നിപ്പാടി സ്വദേശി എസ് മൻവിത് ( 15 ) ആണ് പോസ്റ്റിൽ തലയിടിച്ച് മരിച്ചത്. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മൻവിത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് ബസ്സിൽ മടങ്ങുന്നതിനിടിയിലായിരുന്നു സംഭവം. ബസ്സിൽ നിന്ന്...

ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖിന് 30 ദിവസത്തേക്ക് ശിവമോഗയിൽ പ്രവേശന വിലക്ക്

മംഗളൂരു: മംഗളൂരുവിൽ നിന്ന് ശിവമോഗ്ഗയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ശ്രീരാമ സേന സ്ഥാപക നേതാവ് പ്രമോദ് മുത്തലിഖിനെ ബുധനാഴ്ച പൊലീസ് തടഞ്ഞു.മസ്തിക്കട്ടയിൽ എത്തിയപ്പോൾ തന്നെ കസ്റ്റഡിയിലെടുത്തത് പൊലീസ് അകമ്പടിയോടെ നൂറ് കിലോമീറ്ററോളം അകലെയുള്ള ദാവൺഗരെയിൽ വിട്ടതായി മുത്തലിഖ് പറഞ്ഞു.ശിവമോഗ്ഗയിൽ പ്രവേശിക്കുന്നത് 30 ദിവസത്തേക്ക് വിലക്കി പൊലീസ് നോട്ടീസ് നൽകുകയും ചെയ്തു. നബിദിന ആഘോഷത്തിനിടെ സാമുദായിക സംഘർഷമുണ്ടായ ശിവമോഗ്ഗ...

ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മലയാളികൾക്ക് പരിക്കേറ്റു, മൂന്ന് പേരുടെ നില ഗുരുതരം

ദുബൈ: ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളികൾക്ക് പരിക്കേറ്റു. ദുബൈ കറാമയിലാണ് അപകടം ഉണ്ടായത്. ഒമ്പതോളം പേരെ ദുബൈയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശികളായ മൂന്ന് പേരുടെ പരിക്കുകൾ സാരമുള്ളതാണ്. ഇന്നലെ അർധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം. 12.20 ഓടെ ഗ്യാസ്...

അഞ്ചു സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ പരാജയം ഉറപ്പ് -സിദ്ധരാമയ്യ

ബംഗളൂരു: ഉടൻ നടക്കാനിരിക്കുന്ന അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉറപ്പായും പരാജയപ്പെടുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കുന്നതിനായാണ് അവരിപ്പോൾ തിരക്കുപിടിച്ച് സമ്പന്നരായ ബിസിനസുകാരുടെയും കോൺട്രാക്ടർമാരുടെയും വീടുകളിൽ ഇ.ഡിയെയും ഇൻകംടാക്സ് വിഭാഗത്തെയും കൂട്ടുപിടിച്ച് റെയ്ഡ് നടത്തുന്നതെന്നും ആരോപിച്ചു. അവർക്കിപ്പോൾ പഴയപോലെ ഫണ്ട് ലഭിക്കുന്നില്ല. കാരണം ഫണ്ടിന്റെ 40 ശതമാനവും ലഭിച്ചിരുന്നത് കർണാടകയിൽ നിന്നായിരുന്നു....

അനധികൃത മണല്‍ക്കടത്ത്: മൊഗ്രാല്‍ പുത്തൂരില്‍ 12 തോണികള്‍ നശിപ്പിച്ചു

മൊഗ്രാൽപുത്തൂർ: അനധികൃത മണലെടുപ്പിനെതിരെ ശക്തമായ നടപടിയുമായി പൊലീസ്. മൊഗ്രാൽപൂത്തൂരിൽ അനധികൃതമായി മണലെടുക്കുകയായിരുന്ന 12 തോണികൾ പൊലീസ് പൊളിക്കുകയും കടവ് തകർക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് കാസർകോട് ഇൻസ്പെക്ടർ പി.അജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുഴയോരത്തും പുഴയിലുമായി സൂക്ഷിച്ച തോണികൾ പൊളിച്ചത്. പുഴയിൽ നിന്നു അനധികൃതമായി വൻതോതിൽ മണൽക്കടത്തുകയാണെന്ന പരാതി വ്യാപകമായിരുന്നു. ഇതേ തുടർന്നാണു പൊലീസ് സംഘം പരിശോധന...

കാഴ്ചക്കാർ നോക്കി നില്‍ക്കെ മൃഗശാല ജീവനക്കാരനെ ആക്രമിച്ച് സിംഹം; ചങ്കിടിപ്പിക്കുന്ന വീഡിയോ !

മൃഗങ്ങളുടെ ചുറ്റുപാടുകളിലോ സമീപത്തോ ജോലി ചെയ്യുന്നതിനിടെ മൃഗപാലകർ ആക്രമിക്കപ്പെട്ട  ദാരുണമായ നിരവധി സംഭവങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമഹങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ട ഒരു വീഡിയോയും സമാനമായ രീതിയിലുള്ളതായിരുന്നു. മൃഗശാല ജീവനക്കാരന്‍റെ ഭാഗത്ത് നിന്നുമുണ്ടായ ഒരു പ്രവർത്തിയിൽ പ്രകോപിതനായ ഒരു ആൺ സിംഹം ജീവനക്കാരനെ ആക്രമിക്കുന്നതിന്‍റെ രംഗങ്ങളായിരുന്നു അത്. ജീവനക്കാരനെ രക്ഷിക്കാനായി...

‘കാസർകോട് ജില്ലയിൽ പ്രവേശിക്കരുത്’, രോഗിയോട് കൈക്കൂലി വാങ്ങിയ ഡോക്ടർക്ക് ജാമ്യം

കാസർകോട് : കൈക്കൂലി കേസിൽ സസ്പെൻഷനിലായ കാസർകോട് ജനറൽ ആശുപത്രിയിലെ ഡോ. വെങ്കിടഗിരിക്ക് ഉപാധികളോടെ ജാമ്യം. അടുത്ത മൂന്ന് മാസത്തേക്ക് കാസർകോട് ജില്ലയിൽ പ്രവേശിക്കരുതെന്ന അടക്കമുള്ളവയാണ് ജാമ്യ വ്യവസ്ഥകൾ. മധൂർ പട്ള സ്വദേശിയായ രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് കാസർകോട് ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടറായ വെങ്കിടഗിരി വിജിലൻസിന്റെ പിടിയിലായത്. ശസ്ത്രക്രിയ തീയതി മുന്നോട്ടാക്കാനായി 2000...

കണ്ണൂര്‍ വിമാനത്താവളത്തില്‍ 12 കിലോ കുങ്കുമപ്പൂവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 12 കിലോ കുങ്കുമപ്പൂവുമായി പരവനടുക്കം സ്വദേശി അറസ്റ്റില്‍. പരവനടുക്കത്തെ അഹമ്മദ് സാബിറാണ്(37) കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. ദുബായില്‍ നിന്നെത്തിയ അഹമ്മദ് സാബിര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ പൊലീസ് സാബിറിനെ കസ്റ്റഡിയിലെടുക്കുകയും കുങ്കുമപ്പൂവ് പിടിച്ചെടുക്കുകയുമായിരുന്നു.
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img