Latest news

മോഷണം ആരോപിച്ച് മാനസികപീഡനം; കാസർകോട് യുവതി ജീവനൊടുക്കിയതിൽ വീഡിയോ പുറത്ത്, പരാതിയുമായി കുടുംബം

കാസർകോട്: കാസർകോട് മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി കുടുംബം. ചെയ്യാത്ത തെറ്റിന്റെ പേരിലാണ് താൻ അപമാനം നേരിടേണ്ടി വന്നതെന്നാണ് വീഡിയോ സന്ദേശത്തിൽ ജസീല പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ജസീല ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചിച്ചെങ്കിലും പൊലീസ് അത് സ്വീകരിച്ചില്ലെന്നും ജസീലയുടെ വീഡിയോയിൽ...

സഞ്ജുവോ അഭിഷേകോ, സൗത്ത് ആഫ്രിക്കക്കെതിരെ ആരിറങ്ങും? വ്യക്തമാക്കി സ്‌കൈ

ടി-20 ലോകകപ്പ് ആവേശം സൂപ്പർ 8ലേക്ക് കടന്നിരിക്കുകയാണ്. സൂപ്പർ ഏട്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ മത്സരം നാളെയാണ് നടക്കുന്നത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കയാണ് സൂര്യകുമാർ യാദവിന്റെയും എതിരാളികൾ. ഈ മത്സരത്തിന് മുന്നോടിയായി ഓപ്പണറായി സഞ്ജു സാംസണ് അവസരം ലഭിക്കുമോയെന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ത്യൻ ബാറ്റിംഗ്...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനായി

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ വിവാഹിതനായി. ദീര്‍ഘകാല സുഹൃത്തായ സോഫി ഷൈനിനെയാണ് ധവാന്‍ ജീവിതപങ്കാളിയാക്കിയത്. ശനിയാഴ്ച നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. 2025 മെയ് മാസത്തിലാണ് താന്‍ പ്രണയത്തിലാണെന്ന വിവരം ധവാന്‍ പരസ്യമാക്കിയത്. ജനുവരി 12ന് ഇന്‍സ്റ്റാഗ്രാമിലൂടെ ഇവരുടെ വിവാഹനിശ്ചയ വാര്‍ത്തയും പുറത്തുവിട്ടിരുന്നു. പൂക്കളുടെ ഡിസൈനുള്ള ക്രീം നിറത്തിലുള്ള ഷെര്‍വാണിയായിരുന്നു ധവാന്റെ...

കളഞ്ഞു കിട്ടിയ രണ്ടുലക്ഷത്തിന്റെ സ്വർണ്ണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു: സത്യസന്ധതക്കു മാതൃകയായി കുമ്പള കോട്ടക്കാറിലെ ഇല്ല്യാസ്

കുമ്പള: ആഴ്ച്ചകൾക്ക് മുമ്പ് ആരിക്കാടിയിലെ സാമൂഹ്യ പ്രവർത്തകനായ റഫീഖ് അബ്ബാസിന്റെ സഹോദരിയുടെ ഒന്നര പവൻ വരുന്ന പാതസരമാണ് ആരിക്കാടിയിൽ റോഡരികിൽ നഷ്ടപ്പെട്ടത്. എല്ലായിടങ്ങളിലും അന്ന്വേഷിച്ചെങ്കിലും പാതസരം ലഭിക്കാതെ നിരാശയിലായിരുന്നു വീട്ടുകാർ. ഇതിനിടയിൽ തെരുവ് വിളക്ക് നന്നാക്കാനായിവന്ന സാമൂഹ്യ പ്രവർത്തകനും കുമ്പളയിലെ അറിയപ്പെടുന്ന ക്രിക്കറ്റ് കളിക്കാരനുമായ കോട്ടക്കാറിലെ ഇല്ല്യാസിന് സ്വർണ്ണാഭരണം റോഡരികിൽ നിന്നും ലഭിച്ചത്. ആദ്യം മുക്ക് പണ്ടമാണെന്ന് കരുതി....

ഓസ്ട്രേലിയയിൽ ഹോട്ടൽ ബില്ലടച്ചില്ല, പാത്രം കഴുകി പാക് താരങ്ങൾ; തെരുവിൽ കഴിയേണ്ടിവന്നത് ആറ് മണിക്കൂർ

കാൻബറ: പാക്കിസ്ഥാൻ ഹോക്കി ഫെ‍ഡറേഷനെതിരെ രൂക്ഷവിമർശനവുമായി പാക്കിസ്ഥാൻ ദേശീയ ടീം ക്യാപ്റ്റൻ ഷക്കീൽ അഹമ്മദ് ബട്ട്. ഓസ്ട്രേലിയയിൽ മത്സരങ്ങൾക്കായി പോയപ്പോൾ താമസ സൗകര്യം പോലും ലഭിച്ചില്ലെന്നും തെരുവുകളിൽ അലയുകയായിരുന്നെന്നും ഷക്കീൽ ആഞ്ഞടിച്ചു. ഭക്ഷണം കഴിച്ചശേഷം അടുക്കള വൃത്തിയാക്കിയ ശേഷമാണു താരങ്ങൾ മത്സരങ്ങൾക്കു പോകേണ്ടിവന്നതെന്നും ഷക്കീൽ ലഹോർ വിമാനത്താവളത്തിൽവച്ച് മാധ്യമങ്ങളോടു വെളിപ്പെടുത്തി. ദേശീയ ടീമിന്റെ ഓസ്ട്രേലിയയിലെ ചെലവുകൾക്കായി...

അന്തിമ വോട്ടർ പട്ടിക നാളെ; കേരളത്തിൽ 2.69 കോടി വോട്ടർമാർ! ഒൻപത് ലക്ഷം പേർ പുറത്ത്

തിരുവനന്തപുരം:സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടികയിൽ 2.69 കോടി വോട്ടര്‍മാര്‍. അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. എസ്ഐആറിന് മുന്‍പുള്ള പട്ടികയിൽ നിന്ന് ഒന്‍പത് ലക്ഷത്തോളം പേരുടെ കുറവാണുള്ളത്. ഡിസംബര്‍ 23 പ്രസിദ്ധീകരിച്ച കരട് പട്ടികയിലുണ്ടായിരുന്ന 53,229 പേരെ ഹിയറിങ് കാലയളവയിൽ ഒഴിവാക്കി. മരിച്ചവരെയും , വിദേശ പൗരത്വം നേടിയവരെയും...

‘ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് ഞാൻ, 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു’; വീണ്ടും അവകാശവാദവുമായി ട്രംപ്

വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ യുദ്ധം അവസാനിപ്പിക്കാനായി ഇരുരാജ്യങ്ങൾക്കും 200 ശതമാനം താരിഫ് ചുമത്തുമെന്ന് താൻ ഭീഷണിപ്പെടുത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ ശക്തികളായ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം വീണ്ടും ആവർത്തിച്ചുകൊണ്ടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വര്‍ഷമുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷം അവസാനിച്ച ശേഷം, ആഗോളവേദികളിലടക്കം എൺപതിലേറെ...

സിംബാബ്‍വെ ഗ്രൂപ്പ് ചാമ്പ്യന്മാർ; ഓസീസിന് പിന്നാലെ ശ്രീലങ്കയെയും വീഴ്ത്തി

കൊളംബോ: ടി20 ലോകകപ്പില്‍ ശ്രീലങ്കയേയും അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി സിംബാബ്‌വെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക്. കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു സിംബാബ്‌വെയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. 41 പന്തില്‍ 62 റണ്‍സെടുത്ത പതും നിസ്സങ്കയാണ് ലങ്കയെ മികച്ച...

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

കാൺപൂർ: ക്രിക്കറ്റ് കളിക്കിടെ ഗ്രൗണ്ടിലെത്തിയ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ മത്സരം നിയന്ത്രിച്ചിരുന്ന അമ്പയർ മരിച്ചു. നിരവധി കളിക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. കാൺപൂർ സ്വദേശിയായ മാണിക് ഗുപ്തയാണ് തേനീച്ചയാക്രമണത്തിൽ മരിച്ചത്. കാൺപൂർ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിനിടെയാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം. ഗ്രൗണ്ടിലേക്ക് ഇരച്ചെത്തിയ തേനീച്ചക്കൂട്ടം കളിക്കാരേയും അമ്പയർമാരേയും ആക്രമിക്കുകയായിരുന്നു. തേനീച്ചയുടെ...

മരിച്ചു പോകുമെന്ന് വരെ കരുതി, വൃക്ക മാറ്റിവെച്ചു, ചികിത്സയ്ക്ക് ശേഷം രൂപം തന്നെ മാറി; സിനിമകൾക്ക് വാങ്ങിയ അഡ്വാൻസ് തിരിച്ചുകൊടുത്തു റാണ ദഗ്ഗുബാട്ടി

ആരോഗ്യപരമായ വെല്ലുവിളികൾ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ റാണ ദഗ്ഗുബട്ടി. വൃക്ക തകരാറിലാകുകയും ഹൃദയസംബന്ധമായ സങ്കീർണ്ണതകൾ ഉണ്ടാവുകയും ചെയ്തതിനെത്തുടർന്ന്, അമേരിക്കയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സമയത്തെക്കുറിച്ച്അദ്ദേഹം ഓർത്തെടുത്തു. ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തി ചെയ്യാമെന്നേറ്റിരുന്ന സിനിമകളിൽനിന്ന് പിന്മാറിയെന്നും അഡ്വാൻസ് തുക മടക്കിനൽകിയെന്നും അദ്ദേഹം പറഞ്ഞു. റിയ ചക്രബർത്തിയുടെ പോഡ്കാസ്റ്റ് ഷോ ആയ...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img