Latest news

‘ദേവഗൗഡയുടെ പരാമർശം അസംബന്ധം’; ആരോപണം തളളി മുഖ്യമന്ത്രി

തിരുവനന്തപുരം : ദേശീയതലത്തിൽ ബിജെപിയുമായി സഖ്യം ചേരാൻ ജെഡിഎസിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണസമ്മതം നൽകിയെന്ന ജെഡിഎസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുടെ പ്രസ്താവന പൂർണമായും തള്ളി പിണറായി വിജയൻ. ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്നും സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം അസത്യം പറയുകയാണെന്നും...

പാസ്‌പോര്‍ട്ട് വേണ്ട, ഗേറ്റില്‍ മുഖം സ്‌കാന്‍ ചെയ്ത് എമിഗ്രേഷന്‍ പൂര്‍ത്തിയാക്കാം;ദുബൈ എയര്‍പോര്‍ട്ടില്‍ പദ്ധതിക്ക് തുടക്കം

ദുബൈ:സാങ്കേതിക പ്രദര്‍ശനങ്ങളില്‍ ഒന്നായ ഗള്‍ഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എക്‌സിബിഷന് ദുബൈയില്‍ തുടക്കം. 11 പുത്തന്‍ ടെക്‌നോളജി പദ്ധതികള്‍ അവതരിപ്പിച്ച എക്‌സിബിഷന്റെ ഭാഗമായി ദുബായ് എയര്‍പോര്‍ട്ടില്‍ പാസ്‌പോര്‍ട്ട് രഹിത യാത്രാ നടപടി നടപ്പിലാക്കി തുടങ്ങിയെന്ന് അധികൃതര്‍ അറിയിച്ചു.ആദ്യഘട്ടത്തില്‍ ടെര്‍മിനല്‍ മൂന്നിലാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. മുഖം തിരിച്ചറിഞ്ഞ് എമിഗ്രേഷന്‍ നടപടി പൂര്‍ത്തീകരിക്കാനുള്ള ഏറ്റവും നൂതനമായ 5...

20 ദിവസത്തിനിടെ കുടുംബത്തിലെ അഞ്ചുപേരെ വിഷംനല്‍കി കൊന്നു; ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

മുംബൈ: കൂടത്തായി കൊലക്കേസിന് സമാനമായരീതിയില്‍ ഗഡ്ചിരോളിയില്‍ കുടുംബത്തിലെ അഞ്ചുപേരെ ബന്ധുക്കളായ രണ്ടു സ്ത്രീകള്‍ വിഷംകൊടുത്ത് കൊന്നു. 20 ദിവസത്തിനിടെയാണ് ശങ്കര്‍ കുംഭാരെ, ഭാര്യ വിജയ കുംഭാരെ, മക്കളായ റോഷന്‍, കോമള്‍, ആനന്ദ എന്നിവര്‍ മരിച്ചത്. റോഷന്റെ ഭാര്യ സംഘമിത്ര, ശങ്കറിന്റെ ഭാര്യാസഹോദരന്റെ ഭാര്യ റോസ എന്നിവരാണ് അറസ്റ്റിലായത്. കുടുംബത്തെ ഒന്നാകെ കൊല്ലാന്‍ ഇരുവരും നേരത്തേ...

പ്രതിഫലത്തില്‍ രജനിയെ മറികടന്നോ വിജയ്? ‘ലിയോ’യില്‍ അഭിനയിച്ചതിന് ‘ദളപതി’യുടെ ശമ്പളം

സിനിമകളുടെ വിനോദമൂല്യത്തിനും കലാമൂല്യത്തിനുമൊപ്പം ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് അവ നേടുന്ന ബോക്സ് ഓഫീസ് കളക്ഷന്‍. എ, ബി, സി ക്ലാസുകളിലായി തിയറ്ററുകള്‍ വിഭജിക്കപ്പെട്ടിരുന്ന കാലത്ത് പ്രദര്‍ശനദിവസങ്ങളുടെ എണ്ണമാണ് പോസ്റ്ററുകളിലും മറ്റും പരസ്യമായി ഉപയോഗിക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് ആ സ്ഥാനം ബോക്സ് ഓഫീസ് കണക്കുകള്‍ക്കാണ്. തങ്ങളുടെ ചിത്രം 100, 500, 1000 കോടി ക്ലബ്ബുകളില്‍ ഇടംപിടിക്കുന്നതൊക്കെ...

ഏകദിന ലോകകപ്പ്: ‘കോഹ്‌ലി ആളുകളെ ഭയപ്പെട്ടു’, ബാറ്റിംഗ് വേളയില്‍ പറഞ്ഞത് വെളിപ്പെടുത്തി രാഹുല്‍

ഏകദിന ലോകകപ്പിലെ തങ്ങളുടെ നാലാം മത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയുടെ 48-ാം ഏകദിന സെഞ്ച്വറി നേട്ടമാണ് ഇന്ത്യന്‍ ജയം അനയാസമാക്കിയത്. എന്നിരുന്നാലും, ഈ നാഴികക്കല്ല് കടക്കുക എന്നത് കോഹ്‌ലിയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. 38 ഓവറുകള്‍ പിന്നിടുമ്പോള്‍ 73* (77) എന്ന നിലയില്‍ കോഹ്ലി...

നിരോധനത്തിനെതിരെ പോപുലർ ഫ്രണ്ട് സുപ്രിംകോടതിയിൽ

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. സംഘടനയെ നിരോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം ശരിവച്ച യുഎപിഎ ട്രിബ്യൂണൽ വിധി ചോദ്യം ചെയ്താണ് പോപുലർ ഫ്രണ്ട് പരമോന്നത കോടതിയെ സമീപിച്ചത്. 2022 സെപ്തംബറിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപുലർ ഫ്രണ്ടിനെ നിരോധിത സംഘടനയായി...

കത്വ ഫണ്ട് തിരിമറിക്കേസ് പി.കെ. ഫിറോസിന് ക്ലീന്‍ ചിറ്റ് നല്‍കിയ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, യൂത്ത് ലീഗ് മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ എന്നിവരുടെപേരിലുള്ള കഠുവ ഫണ്ട് തിരിമറിക്കേസ് അന്വേഷിച്ച പോലീസ് ഓഫീസറെ സസ്‌പെന്‍ഡ്ചെയ്തു. കുന്ദമംഗലം ഇന്‍സ്‌പെക്ടര്‍ യൂസഫ് നടുത്തറേമ്മലിനെയാണ് സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ വ്യാഴാഴ്ച സസ്‌പെന്‍ഡ്ചെയ്തത്. കേസില്‍ ഇരുവര്‍ക്കുമെതിരേ തെളിവില്ലെന്ന പോലീസ്...

കര്‍ണാടകത്തില്‍ BJP-യുമായി സഖ്യമുണ്ടാക്കുന്നതില്‍ പിണറായി വിജയന്റെ പിന്തുണ ലഭിച്ചു- എച്ച്.ഡി ദേവഗൗഡ

ബെംഗളൂരു: കർണാടകത്തിൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചതായി ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ. പാർട്ടി കേരള ഘടകവും സഖ്യനീക്കത്തെ പിന്തുണച്ചതായും അദ്ദേഹം അറിയിച്ചു. ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതിനെതിരേ കലാപമുയർത്തിയ സി.എം. ഇബ്രാഹിമിനെ സംസ്ഥാനാധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതറിയിച്ച വാർത്താ സമ്മേളനത്തിലാണ് ദേവഗൗഡയുടെ വെളിപ്പെടുത്തൽ. ‘‘കേരളത്തിൽ ജെ.ഡി.എസ്. ഇടതുമുന്നണിക്കൊപ്പമാണ്. ഞങ്ങളുടെ...

ഒരു സമരനൂറ്റാണ്ട്; വി എസിന് ഇന്ന് നൂറാം പിറന്നാള്‍

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ഇന്ന് 100-ാം ജന്മദിനം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി മകന്‍ അരുണ്‍കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ് വി എസ്. സന്ദർശകർക്ക് വിലക്കുള്ളതിനാല്‍ പതിവ് പോലെ ആഘോഷങ്ങളില്ലാതെയായിരിക്കും 100-ാം ജന്മദിനവും കടന്നുപോകുക. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേതെന്ന് മുഖ്യമന്ത്രി...

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ അത്യവശ്യമായിരുന്ന, കാത്തിരുന്ന പ്രത്യേകത ഇതാ എത്തി; ഫീച്ചര്‍ ഇങ്ങനെ

ദില്ലി: വാട്ട്സ്ആപ്പ് ഇന്ന് ലോകത്ത് പലരുടെയും നിത്യ ജീവിതത്തിന്‍റെ ഭാഗമാണ്. ബിസിനസിനും പേഴ്സണല്‍ ആവശ്യത്തിനും വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവരുണ്ടാകും. അതിനായി രണ്ട് സിമ്മുകളിലായി രണ്ട് അക്കൌണ്ടുകളും ഉണ്ടാകും. ഇപ്പോഴത്തെ അവസ്ഥയില്‍ ഇത്തരത്തില്‍ രണ്ട് വാട്ട്സ്ആപ്പ് അക്കൌണ്ടുമായി നടക്കണമെങ്കില്‍ രണ്ട് ഫോണ്‍ വേണം. എന്നാല്‍ ഒരു ഫോണില്‍ ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കാനുള്ള ഫീച്ചര്‍ വാട്ട്‌സ്ആപ്പ് കുറച്ചു നാളായ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img