Latest news

റിയാസ് മൗലവി വധക്കേസ്: വിധിക്ക് മുന്നോടിയായുള്ള കോടതി നടപടികള്‍ പൂര്‍ത്തിയായി; കേസ് 16ലേക്ക് മാറ്റി

കാസര്‍കോട്: പഴയചൂരിയിലെ മദ്രസാധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ നടന്നുവരികയായിരുന്ന എല്ലാ നടപടികളും പൂര്‍ത്തിയായി. കാസര്‍കോട് ജില്ലാപ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ പൂര്‍ത്തിയായ ശേഷം അന്തിമവാദവും പിന്നീട് സാക്ഷിമൊഴികള്‍ സംബന്ധിച്ച പ്രോസിക്യൂഷന്റെ വിലയിരുത്തലുകളും പ്രതിഭാഗം അഭിഭാഷകരുടെ വിശകലനങ്ങളും എല്ലാം പൂര്‍ത്തിയായതോടെ ഇനി കേസില്‍ വിധി പറയുന്ന തീയതി പ്രഖ്യാപിക്കുക എന്ന നടപടിക്രമം...

ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടിക: യൂസഫലി ഏറ്റവും ധനികനായ മലയാളി, ഡോ. ഷംഷീർ വയലിൽ ധനിക യുവ മലയാളി

മുംബൈ/കൊച്ചി: ആസ്തികളിൽ വൻ വർദ്ധനവുമായി പ്രമുഖ വ്യവസായികളായ എം എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ഫോബ്‌സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരൻമാരിൽ  കേരളത്തിൽ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവുമാണുള്ളത്. ഫോബ്സിന്റെ  മുൻവർഷത്തെ പട്ടികയിൽ...

മം​ഗൽപ്പാടിയിൽ പഞ്ചായത്ത് അസി.ഡെപ്യൂട്ടി ഡയറക്ടറെ പൂട്ടിയിട്ട് പ്രതിഷേധം

ഉപ്പള: മംഗൽപ്പാടി പഞ്ചായത്തിൽ പരിശോധനയ്‌ക്കെത്തിയ അസി.ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഭരണസമിതി അംഗങ്ങൾ ഓഫീസിനുള്ളിൽ പൂട്ടിയിട്ടു. വിവരമറിഞ്ഞു നാട്ടുകാരും പൊലീസും പഞ്ചായത്ത് ഓഫീസിനു മുന്നിൽ കൂടി. ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനെ തുടർന്ന് പഞ്ചായത്തും ജനങ്ങളും നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി മെമ്പർമാർ ജീവനക്കാരെ ഇന്നലെ പഞ്ചായത്ത് ഓഫീസിൽ പൂട്ടിയിട്ടിരുന്നു. ആവശ്യം ഇന്നുച്ചക്കുമുമ്പ് പരിഹരിക്കുമെന്ന...

മാലിന്യം വലിച്ചെറിഞ്ഞാൽ ഒരു വർഷം വരെ തടവ്, 50000 രൂപ പിഴ; ഓർഡിനൻസിന് അം​ഗീകാരം

തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനി കടുത്ത ശിക്ഷ. പൊതുനിരത്തിലോ ജലാശയങ്ങളിലോ മാലിന്യം വലിച്ചെറിഞ്ഞാൽ 1000 രൂപ മുതൽ 50,000 രൂപവരെ പിഴയും ആറു മാസം മുതൽ ഒരുവർഷം വരെ തടവും ലഭിക്കും. ഇതിനുള്ള കരട് ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു. മാലിന്യശേഖരണത്തിനുള്ള യൂസർ ഫീ നൽകിയില്ലെങ്കിൽ 3 മാസം കഴിയുമ്പോൾ 50 ശതമാനം പിഴയോടു കൂടി...

കണ്ണൂർ വിമാനത്താവളത്തിൽ 49.64 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 49.64 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചു. ദുബായിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് കളനാട് സ്വദേശി അബ്ദുൾ റഷീദിൽനിന്നാണ് 841.5 ഗ്രാം സ്വർണം പിടിച്ചത്. കാർട്ടൺ ബോക്സിൽ മിശ്രിതരൂപത്തിലുള്ള സ്വർണം ഒട്ടിച്ചനിലയിലായിരുന്നു. കസ്റ്റംസ് അസി. കമ്മിഷണർ സുബ്രഹ്മണ്യൻ, സൂപ്രണ്ടുമാരായ ഗീതാകുമാരി, സുമിത്‌കുമാർ, ദീപക്‌കുമാർ, ഇൻസ്പെക്ടർമാരായ അനുപമ, രവി...

മണ്ഡലത്തില്‍ ഫണ്ടനുവദിക്കണം; ഡി.കെ ശിവകുമാറിന്റെ കാലുപിടിച്ച് BJP MLA (Video)

ബെംഗളൂരു: മണ്ഡല വികസനത്തിന് ഫണ്ടനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ കാലുപിടിച്ച് ബി.ജെ.പി. എം.എല്‍.എ.യും മുന്‍ മന്ത്രിയുമായ മുനിരത്‌ന. തന്റെ മണ്ഡലമായ രാജരാജേശ്വരീ നഗറില്‍ വികസനത്തിന് ഫണ്ടനുവദിക്കുന്നതിന് നിവേദനം നല്‍കിയപ്പോഴായിരുന്നു മുനിരത്‌നയുടെ നാടകീയ പ്രകടനം. മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സര്‍ക്കാര്‍ മറ്റു പ്രവൃത്തികള്‍ക്ക് വകമാറ്റുന്നതായി ആരോപിച്ച് മുനിരത്‌നയും ബി.ജെ.പി. പ്രവര്‍ത്തകരും ബുധനാഴ്ച രാവിലെ വിധാന്‍സൗധയിലെ ഗാന്ധിപ്രതിമയ്ക്കുമുന്നില്‍...

വൊർക്കാടി ബാങ്ക് തിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രവർത്തകരെ പുറത്താക്കിയ നടപടി ഡി.സി.സി. റദ്ദാക്കി

കാസർകോട് : വൊർക്കാടി സഹകരണ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് കോൺഗ്രസ് പ്രവർത്തകരെ പാർട്ടിയിൽനിന്ന് പുറത്താക്കിയ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ അച്ചടക്ക നടപടി ഡി.സി.സി. റദ്ദാക്കി. ഹർഷാദ് വൊർക്കാടി, അബ്ദുൽഖാദർ ഹാജി, ഹാരിസ് മച്ചമ്പാടി എന്നിവരെ പാർട്ടിയിൽനിന്ന്‌ പുറത്താക്കിയ നടപടിയാണ് കെ.പി.സി.സി. നിർദേശത്തെത്തുടർന്ന് റദ്ദാക്കിയത്. സഹകരണ സംഘം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരേ പ്രവർത്തിച്ചെന്ന കാരണം പറഞ്ഞാണ്...

അതിനൊരു തീരുമാനമായി! വൈരം മറന്ന് കോഹ്ലിയും നവീനും; സൗഹൃദനിമിഷം പങ്കുവച്ച് ഐസിസി

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ - അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ ആരാധകര്‍ കാത്തിരുന്നത് വിരാട് കോഹ്ലി - നവീന്‍ ഉള്‍ ഹഖ് പോരാട്ടത്തിനായിരുന്നു. ഇരുവരും ഐപിഎല്ലില്‍ കൊമ്പുകോര്‍ത്തതിന് ശേഷം ആദ്യമായാണ് നേര്‍ക്കുനേര്‍ എത്തുന്നത്. അതുകൊണ്ട് തന്നെ എന്തെങ്കിലും സംഭവിക്കുമെന്ന ആകാംഷയോടെയായിരുന്നു ക്രിക്കറ്റ് പ്രേമികള്‍ ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലെ പുല്‍മൈതാനത്തിലേക്ക് ഉറ്റുനോക്കിയതു. 19-ാം ഓവറില്‍ ഇഷാന്‍ കിഷന്‍...

ഓണ്‍ലൈന്‍ ഗെയിം കേന്ദ്രങ്ങള്‍ വ്യാപകം; ഗെയിമുകള്‍ക്ക് അടിമകളായ കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് തലവേദനയാകുന്നു

കുമ്പള: ഓണ്‍ലൈന്‍ ഗെയിം സെന്ററുകളുടെ പ്രവര്‍ത്തനം മൂലം കുട്ടികള്‍ ഗെയിമുകള്‍ക്ക് അടിമകളാകുന്നു. കുമ്പള, ഉപ്പള, മഞ്ചേശ്വരം, ബന്തിയോട് തുടങ്ങിയ പ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ ഗെയിം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ദിവസവും നിരവധി കുട്ടികളാണ് ഗെയിം കളിക്കാനെത്തുന്നത്. സ്‌കൂളില്‍ നിന്ന് അവധിയെടുത്ത് പോലും കുട്ടികള്‍ ഗെയിം കളിക്കാനെത്തുന്നു. ഓണ്‍ലൈന്‍ ഗെയിം സെന്ററുകളില്‍ ഒരുക്കിയ കമ്പ്യൂട്ടറുകള്‍ക്ക് മുന്നിലിരുന്നാണ് കുട്ടികള്‍ ഗെയിം കളിക്കുന്നത്....

ലോകകപ്പിലെ സെഞ്ചുറി വീരനായി രോഹിത് ശര്‍മ്മ; സച്ചിനെ മറികടന്ന് ലോകറെക്കോർഡ്

ദല്‍ഹി: ലോകകപ്പില്‍ പുത്തന്‍ റെക്കോഡ് കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റ്ന്‍ രോഹിത് ശര്‍മ്മ. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതിന്റെ ചീത്തപ്പേര് അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരത്തില്‍ കഴുകി കളയുകയാണ് രോഹിത് ശര്‍മ്മ. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരം എന്ന റെക്കോഡ് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറില്‍ നിന്ന് സ്വന്തം പേരിലാക്കിയിരിക്കുകയാണ് രോഹിത് ശര്‍മ്മ. ലോകകപ്പില്‍ ഏഴ് സെഞ്ച്വറികളാണ്...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img