Latest news

ഇസ്‌റാഈല്‍ ആക്രമണം; ഗസ്സയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 400ല്‍ അധികം പേര്‍

ഗസ്സ:ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 400 പേര്‍ കൊല്ലപ്പെട്ടു. ജബലിയ്യ അഭയാര്‍ഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട 30 പേര്‍ ഉള്‍പ്പെടെയാണിത്. അല്‍ ശിഫ, അല്‍ ഖുദ്‌സ് ആശുപത്രികള്‍ക്കു നേരെ ഇസ്‌റാഈല്‍ സേന വ്യോമാക്രമണം നടത്തി. രോഗികളെ ഒഴിപ്പിച്ചില്ലെങ്കില്‍ ആശുപത്രികള്‍ തകര്‍ക്കുമെന്ന് സൈന്യം ഭീഷണി മുഴക്കിയിട്ടുണ്ട്. ഈ രണ്ട് ആശുപത്രികള്‍ക്കും സമീപത്താണ് ജബലിയ്യ...

പൊലീസ് ക്വാര്‍ട്ടേഴ്സുകളുടെ ഫ്യൂസ് ഊരി; പകരം കെഎസ്ഇബിയുടെ വണ്ടി പിടിച്ചെടുത്ത് പൊലീസ്

മൂവാറ്റുപുഴ: വൈദ്യുതി ബില്‍ കുടിശിക മൂലം പൊലീസ് ക്വാര്‍ട്ടേഴ്സുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി. ഇൻസ്‌പെക്ടർ ഉൾപ്പടെയുള്ളവർ താമസിച്ചിരുന്ന പൊലീസ് ക്വാര്‍ട്ടേഴ്സുകളുടെ ഫ്യൂസാണ് കെഎസ്ഇബി ഊരിയത്. പിന്നാലെ ഗതാഗതനിയമ ലംഘനം ചൂണ്ടിക്കാണിച്ച് വൈദ്യുതി ലൈനുകളിലെ തകരാർ പരിഹരിക്കാൻ ഗോവണിയും ആയുധങ്ങളുമായി പോയ കെഎസ്ഇബിയുടെ കരാർ വാഹനം പൊലീസ് പിടിച്ചെടുത്തു. ശനിയാഴ്ചയാണ് സംഭവം. വാഴക്കുളത്ത് പൊലീസ് ക്വാർട്ടേഴ്സുകളുടെ വൈദ്യുതി...

റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഉദ്യോഗാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ അനുമതി നൽകുമെന്ന് കർണാടക

ബം​ഗളൂരു: സർക്കാർ സർവീസുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഉദ്യോഗാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ അനുമതി നൽകുമെന്ന് കർണാടക. ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കാത്തത് വ്യക്തികളുടെ അവകാശങ്ങൾ ഹനിക്കുന്നതിന് തുല്യമാണെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി സുധാകർ പറഞ്ഞു. ഒക്ടോബർ 28, 29 തീയതികളിൽ നടക്കാനിരിക്കുന്ന സർക്കാർ സർവീസ് റിക്രൂട്ട്‌മെന്റ് പരീക്ഷകൾക്ക് മുന്നോടിയായാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ്...

‘തന്നെ വഞ്ചിച്ചയാളെ ചില പാര്‍ട്ടി നേതാക്കള്‍ സംരക്ഷിക്കുന്നു’:നടി ഗൗതമി ബിജെപിയില്‍ നിന്നും രാജിവച്ചു

ചെന്നൈ: നടി ഗൗതമി ബിജെപിയില്‍ നിന്നും രാജിവച്ചു. ഒക്ടോബർ 23 ന് അയച്ച കത്തിൽ പ്രൊഫഷണലയും, വ്യക്തിപരമായും താന്‍ നേരിട്ട പ്രതിസന്ധികളില്‍ പാര്‍ട്ടി പിന്തുണ ലഭിക്കാത്തതിനാലാണ് 25 കൊല്ലമായി തുടരുന്ന ബിജെപി ബന്ധം അവസാനിപ്പിക്കുന്നത് എന്നാണ് ഗൗതമി വ്യക്തമാക്കുന്നത്. 25 വർഷം മുമ്പാണ് ഗൗതമി ബിജെപിയില്‍ ചേര്‍ന്നത്. ജീവിതത്തിലെ ഒരു സുപ്രധാന പ്രതിസന്ധി ഘട്ടത്തിലാണെന്നും പാർട്ടിയിൽ...

വോർക്കാടിയിൽ കേരളോത്സവം നടത്താതെ യുവാക്കളെ വഞ്ചിക്കുന്നു

വോർക്കാടി: വോർക്കാടി പഞ്ചായത്തിൽ കേരളോത്സവം നടത്താതെ യുവാക്കളുടെ കല-കായിക മികവ് പരിപോഷിപ്പിക്കാനുള്ള അവസരം ഇല്ലാതാക്കുന്നതായി എം.എസ്‌.എഫ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി അൻസാർ വോർക്കാടി. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തും കേരളോത്സവം പഞ്ചായത്ത് തലത്തിൽ നടത്തി ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ വൊർക്കാടിയിൽ മത്സരം നടത്താതെ കഴിഞ്ഞ വർഷത്തെ മത്സര വിജയികളെ ബ്ലോക്ക് തല മത്സരത്തിനായാക്കാൻ...

ആഭരണങ്ങളിലും കരകൗശല വസ്തുക്കളിലും ഖുർആൻ വാക്യങ്ങള്‍ എഴുതുന്നത് വിലക്കി സൗദി

റിയാദ്: ആഭരണങ്ങളിലും കരകൗശല വസ്തുക്കളിലും ഖുർആൻ വാക്യങ്ങൾ എഴുതരുതെന്ന് സൗദി വാണിജ്യമന്ത്രാലയം. സ്വർണമുൾപ്പടെ ഏത് തരം ആഭരണങ്ങളിലും കരകൗശലവസ്തുക്കളിലും ഖുർആൻ ലിഖിതങ്ങൾ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് സൗദി ഗ്രാൻറ് മുഫ്തിയുടെ പ്രസംഗം ഉദ്ധരിച്ചാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. ഖുർആനിക വാക്യങ്ങൾ അനാദരിക്കപ്പെടാതിരിക്കാനും അവതരണ ലക്ഷ്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ദുരുപയോഗിക്കപ്പെടാതിരിക്കാനുമാണ് ഇത്. ഇത് സംബന്ധിച്ച് സൗദി ചേംബർ ഓഫ്...

പതിനാറുകാരിക്ക് സ്കൂട്ടർ ഓടിക്കാൻ നൽകി, മാതാവിന് പോയത് കാൽ ലക്ഷം രൂപ

കാസർകോട്: 16കാരിക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ മാതാവിന് കോടതി 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും വിധിച്ചു. ഉദിനൂർ മുള്ളോട്ട് കടവിലെ എം. ഫസീല(36)യ്ക്കാണ് കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി പിഴശിക്ഷ വിധിച്ചത്. 2020 മാർച്ച് 18ന് ഉച്ചയ്ക്ക് അന്നത്തെ ചന്തേര എസ്.ഐ മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെ...

പ്രവാസികൾക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാം

റിയാദ്: ഡ്രൈവർ തസ്തികയിൽ എത്തുന്ന പ്രവാസികൾക്ക് സ്വന്തം രാജ്യത്തുനിന്ന് ഇഷ്യു ചെയ്ത അംഗീകൃത ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനം ഒടിക്കാം. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരക്കാർക്ക് സ്വന്തം രാജ്യത്തെ ലൈസൻസുകൾ ഉപയോഗിച്ച് മൂന്നു മാസത്തിൽ കവിയാത്ത കാലം സൗദിയിൽ വാഹനമോടിക്കാൻ സാധിക്കും. ഇതിന് അംഗീകൃത കേന്ദ്രത്തിൽ നിന്ന് വിദേശ ഡ്രൈവിങ് ലൈസൻസ്...

ദേശീയപാതാ വികസനം: തലപ്പാടി-ചെങ്കള റീച്ചിലെ പ്രവൃത്തി 6 മാസത്തിനകം പൂര്‍ത്തിയാവും

കാസര്‍കോട്: ദേശീയപാത നവീകരണ പ്രവൃത്തി പുരോഗമിക്കുന്നു. തലപ്പാടി-ചെങ്കള റീച്ചിലെ പ്രവൃത്തി 6 മാസത്തിനകം പൂര്‍ത്തിയാവുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായാല്‍ പ്രവൃത്തി പിന്നെയും വൈകിയേക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 2021 നവംബര്‍ 18നാണ് പ്രവൃത്തി ആരംഭിച്ചത്. 60 ശതമാനത്തിന് മുകളില്‍ പ്രവൃത്തി പൂര്‍ത്തിയായിക്കഴിഞ്ഞു. തലപ്പാടി-ചെങ്കള റീച്ചില്‍ 39 കിലോ...

ഹമാസിന്റെ അക്രമത്തെ ന്യായീകരിക്കില്ല, ഞാൻ പലസ്തീനൊപ്പം; എഎൻ ഷംസീർ

പശ്ചിമേഷ്യയിലെ യുദ്ധത്തിൽ തനിക്ക് വളരെ കൃത്യമായ രാഷ്ട്രീയ പക്ഷമുണ്ടെന്ന് സ്പീക്കർ എ എൻ ഷംസീർ. താൻ പലസ്തീന്റെ പക്ഷത്താണ്. പൊരുതുന്ന പലസ്തീനൊപ്പമാണ് താൻ നിൽക്കുന്നത്. ഒരു യുദ്ധത്തിലും കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലാൻ പാടില്ലെന്നതാണ് തന്റെ നിലപാട്. വർഷങ്ങളായി പൊരുതുന്ന ജനതയുടെ ചെറുത്തുനിൽപ്പിനെ തീവ്രവാദമെന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കരുത്. മഹാത്മാ ഗാന്ധിയിൽ നിന്നും മോദിയിലേക്ക് എത്തുമ്പോൾ ആളുകളെ കൊന്നൊടുക്കുന്ന...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img