Latest news

നടന്‍ വിനായകന്‍ അറസ്റ്റില്‍

കൊച്ചി: പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതിന് നടന്‍ വിനായകന്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസ് സ്റ്റേഷനില്‍ വിനായകന്‍ എത്തിയത് മദ്യപിച്ചതാണെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്നും ഇതേതുടര്‍ന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. പൊലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്നാണ്...

അൽ അഖ്സ പള്ളിയിലേക്ക് മുസ്‍ലിംകൾക്കുള്ള പ്രവേശനം തടഞ്ഞ് ഇസ്രായേൽ​ പൊലീസ്

ജറുസലേം: ജറുസലേമിലെ അൽ അഖ്സ മസ്ജിദിൽ മുസ്‌ലിംകളെ വിലക്കി ഇസ്രായേലി പൊലീസ്. മാസങ്ങൾക്ക് ശേഷം ആദ്യമായി ഇസ്രായേൽ പൊലീസ് അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ അഖ്സ മസ്ജിദ് അടച്ചുപൂട്ടുകയും മുസ്‌ലിം വിശ്വാസികളെ കോമ്പൗണ്ടിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്തുവെന്ന് വിശുദ്ധ സ്ഥലത്തിന്റെ ചുമതലയുള്ള ഇസ്‌ലാമിക് വഖഫ് മന്ത്രാലയം അറിയിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അതിനിടെ, ഇസ്രായേൽ പൊലീസ്...

ഗസ്സയിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 704 പേർ; ആക്രമണം കടുപ്പിച്ച് ഇസ്രായേൽ

ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 704പേർ. ഗസ്സ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രണ്ടാഴ്ചക്കിടെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5,791 ആയി. 16,297 പേർക്കാണ് പരിക്കേറ്റത്. ഗസ്സ സിറ്റിയിലെ അൽവഫ ആശുപത്രി കവാടത്തിലും പരിസരത്തിലും ഇസ്രായേൽ വ്യോമാക്രമണം നടത്തി. മുന്നറിയിപ്പില്ലാതെയായിരുന്നു ആക്രമണം. രോഗികളെ ഒഴിപ്പിക്കാനാവില്ലെന്നും കൂടുതൽപേരും...

‘സൗഹൃദത്തോടെയാണ് അവർ പെരുമാറിയത്, എല്ലാ കാര്യങ്ങളും നോക്കി’; ഹമാസ് മോചിപ്പിച്ച ഇസ്രയേൽ വനിത

തെൽ അവീവ്: ഹമാസ് പോരാളികൾ സൗഹൃദത്തോടെയാണ് പെരുമാറിയതെന്നും എല്ലാ കാര്യങ്ങളും നോക്കാൻ അവിടെ ആളുണ്ടായിരുന്നുവെന്നും മോചിതരായ ഇസ്രായേലി വനിത യോഷേവെദ് ലിഫ്ഷിറ്റ്‌സ്. ഒരുപാട് നാൾ ബന്ദികളെ ഒളിപ്പിക്കാൻ കഴിഞ്ഞ ഹമാസിന് ദീർഘകാല പദ്ധതിയുണ്ട് എന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. മോചിതയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലിഫ്ഷിറ്റ്‌സ്. 'ഓരോ ബന്ദികളെ നോക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും...

ഇനി കാസര്‍കോട് നിന്ന് മംഗളൂരു വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസുകള്‍; സൗകര്യമൊരുക്കുന്നത് കര്‍ണാടക ആര്‍ടിസി

മംഗളൂരു: കാസര്‍കോട് നിന്ന് മംഗളൂരു ബജ്‌പെ വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്താന്‍ കര്‍ണാടക ആര്‍ടിസി പദ്ധതിയൊരുക്കുന്നു. ഭട്കല്‍, മണിപ്പാല്‍ എന്നിവിടങ്ങളില്‍ നിന്നും അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസുകള്‍ ഓടിക്കും. നേരത്തെ, വോള്‍വോ ബസ് സര്‍വീസ് ആരംഭിച്ചെങ്കിലും അത് പിന്‍വലിച്ചിരുന്നു. ഈ റൂട്ടുകളില്‍ നാല് ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തും. ഇതിന് പ്രത്യേക അനുമതിയുടെ...

രവി പൂജാരിയുടെ കൂട്ടാളിയായ പൈവളിഗെ സ്വദേശി മംഗളൂരുവിൽ പിടിയില്‍

കാസര്‍കോട്‌: ബേവിഞ്ചയിലെ പൊതുമരാമത്തു കരാറുകാരൻ്റെ വീടിനുനേരെ വെടിയുതിര്‍ത്ത കേസിലെ പ്രതിയും അധോലോക നായകന്‍ രവി പൂജാരിയുടെ വലം കൈയുമായ ഷാര്‍പ്പ്‌ ഷൂട്ടര്‍ അറസ്റ്റില്‍. പൈവളിഗെ സ്വദേശി മുഹമ്മദ്‌ ഹനീഫ എന്ന അലി മുന്നയെയാണ്‌ മംഗളൂരു സൗത്ത്‌ ഡിവിഷന്‍ എ.സി.പി.ധന്യാ നായരും സംഘവും അറസ്റ്റു ചെയ്‌തത്‌. നിരവധി കേസുകളില്‍ വാറന്റായതിനെ തുടര്‍ന്നാണ്‌ അറസ്റ്റ്‌. അധോലോകനായകരായ രവി പൂജാരിയുടെയും...

ഒരു മാസത്തിന് ശേഷം മല്ലു ട്രാവലർ നാട്ടിലേക്ക്

സൗദി യുവതി നൽകിയ പീഡനപരാതിയെ തുടർന്ന് ഈയിടെ വാർത്തയിൽ നിറഞ്ഞ വ്‌ളോഗർ ഷാക്കിർ സുബ്ഹാൻ (മല്ലു ട്രാവലർ) നാട്ടിലേക്ക്. സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് നാട്ടിലേക്ക് തിരിക്കുന്നതുമായി ബന്ധപ്പെട്ട വിവരം വ്‌ളോഗർ പങ്കുവച്ചത്. പീഡന പരാതിയിൽ വെള്ളിയാഴ്ച ഹൈക്കോടതി ഷാക്കിറിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. 'ഒരു മാസത്തെ സാഹസികതയ്ക്കും അനുഭവങ്ങൾക്കും ശേഷം ഒടുവിൽ നാട്ടിലേക്ക് തിരിക്കുന്നു....

ഇസ്രായേലിന്റെ കൂട്ടക്കൊലക്ക്​ ലോകം പച്ചക്കൊടി നൽകരുത്; ഗസ്സ ആക്രമണത്തിൽ തുറന്നടിച്ച് ഖത്തർ അമീർ​

ദോഹ: ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ തുറന്നടിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. ഇസ്രായേലിന്റെ നരഹത്യക്ക് അന്താരാഷ്ട്ര സമൂഹം പച്ചക്കൊടി കാട്ടരുതെന്നും ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്നും അമീർ പറഞ്ഞു. ഖത്തർ ശൂറ കൗൺസിലിന്റെ വാർഷിക യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമീർ. 'സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ദുരിതത്തിലാണ് ഫലസ്തീൻ ജനത. അന്താരാഷ്ട്ര നിയമങ്ങൾ മാത്രമല്ല,...

ഇന്ത്യയടക്കം ഏഴു രാജ്യക്കാര്‍ക്ക് ഫ്രീ വിസയുമായി ശ്രീലങ്ക

ശ്രീലങ്ക: ഇന്ത്യയടക്കം ഏഴുരാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഫ്രീ വിസ നല്‍കാനുള്ള തീരുമാനത്തിന് ശ്രീലങ്ക മന്ത്രിസഭയുടെ അംഗീകാരം. അമേരിക്കയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാന്‍, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അഞ്ചു മാസത്തേക്കാണ് സൗജന്യ വിസ അനുവദിക്കുക. നേരത്തെ, അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം...

രാജ്യത്തിന് പുറത്തുപോകേണ്ട; സന്ദർശന വിസ ആറ് മാസം വരെ ഓൺലൈനിൽ പുതുക്കാം

റിയാദ്: സന്ദർശന വിസ രാജ്യത്തിന് പുറത്തുപോകാതെ ഓൺലൈനിൽ പുതുക്കാൻ അനുവദിച്ച് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്). ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദര്‍ശന വിസകളാണ് പുതുക്കാൻ അവസരം. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍, മുഖീം പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് പുതുക്കേണ്ടത്. 180 ദിവസം വരെ ഓണ്‍ലൈനില്‍ പുതുക്കാം. വിസ നീട്ടുന്നതിന് പാസ്‌പോര്‍ട്ടൊന്നിന് 100 റിയാല്‍ ആണ് ജവാസത്ത് ഫീ...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img