Latest news

പാഠപുസ്തകങ്ങളിൽ ഇനി ‘ഇന്ത്യ’ ഇല്ല; ഭാരത് എന്നാക്കാൻ ശുപാർശ

ഡൽഹി: എൻസിഇആർടി പുസ്തകങ്ങളിൽ ഇനി ഇന്ത്യ ഇല്ല. രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാൻ എൻസിഇആർടി ഉപദേശക സമിതി ശുപാർശ നൽകി. സി ഐ ഐസകിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ശുപാർശ നൽകിയത്. പ്രാചീന ചരിത്രത്തിന് പകരം ഇനി ക്ലാസിക്കൽ ഹിസ്റ്ററി പഠിപ്പിക്കണമെന്നും ശുപാർശയുണ്ട്. പരിഷ്കാരം നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് സി ഐ ഐസക് പ്രതികരിച്ചു. പുരാതന, മധ്യകാല,...

ഒക്ടോബറിൽ ഇതുവരെ ബിഗ് ടിക്കറ്റിലൂടെ സമ്മാനം 1.7 കിലോ സ്വര്‍ണം

ഒക്ടോബര്‍ മാസം ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് നവംബര്‍ മൂന്നിന് നടക്കുന്ന അടുത്ത ലൈവ് ഡ്രോയിൽ 20 മില്യൺ ദിര്‍ഹം നേടാൻ അവസരം. ടിക്കറ്റ് വാങ്ങി തൊട്ടടുത്ത ദിവസം നടക്കുന്ന ഇലക്ട്രോണിക് ഡ്രോയിലും എല്ലാവര്‍ക്കും ഓട്ടോമാറ്റിക് ആയി പങ്കെടുക്കാം. ഒരാള്‍ക്ക് ദിവസവും 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിയാണ് സമ്മാനം. ഒൻപതാം ദിവസത്തെ വിജയി ഇന്ത്യക്കാരനായ റഹ്മത്തുള്ള അബ്ദുള്‍ സമദ് ആണ്. ദുബായിൽ...

18 ദിവസം, ഗാസയിൽ കൊല്ലപ്പെട്ടത് 2360 കുട്ടികൾ, 6364 കുട്ടികൾക്ക് പരിക്ക്; ആശങ്ക രേഖപ്പെടുത്തി യുണിസെഫ്

ഗാസ: ഇസ്രയേല്‍ - ഹമാസ് യുദ്ധത്തില്‍ യുണിസെഫ് ആശങ്ക രേഖപ്പെടുത്തി. ഗാസയിൽ 18 ദിവസത്തിൽ 2360 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ് അറിയിച്ചു. 6364 കുട്ടികൾക്ക് പരിക്കേറ്റു. ഇസ്രയേലില്‍ 30 കുട്ടികള്‍ കൊല്ലപ്പെട്ടു. ഗാസയിലെ സാഹചര്യം ധാർമികതയ്ക്ക് മേലുള്ള കളങ്കമാണെന്ന് യൂണിസെഫ് പ്രതികരിച്ചു. അടിയന്തരമായ വെടിനിര്‍ത്തലിന് യുണിസെഫ് ആഹ്വാനം ചെയ്തു. ഗാസ മുനമ്പിലെ മിക്കവാറും എല്ലാ കുട്ടികളും...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ കോടതിയില്‍ ഹാജരായ എല്ലാ പ്രതികള്‍ക്കും ജാമ്യം

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസില്‍ കോടതിയില്‍ ഹാജരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ജാമ്യം. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. ആകെ അഞ്ച് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. കേസില്‍ ആദ്യമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കോടതിയില്‍ ഹാജരാകുന്നത്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ കോടതിയിൽ ഹാജരായി, ജാമ്യ അപേക്ഷ നല്‍കി

കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉള്‍പ്പടെയുള്ള മുഴുവൻ പ്രതികളും കോടതിയില്‍ ഹാജരായി.കാസര്‍ഗോഡ് ജില്ലാ സെഷൻസ് കോടതിയിലാണ് പ്രതികൾ ഹാജരായത്. വിടുതല്‍ ഹര്‍ജി പരിഗണിക്കാൻ കേസിലെ മുഴുവൻ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടർന്നാണ് സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രതികൾ ഹാജരായത്. പ്രതികൾ എല്ലാവരും ജാമ്യാപേക്ഷ...

പോർക്കിനും മട്ടനും പകരം വിളമ്പുന്നത് പൂച്ചയിറച്ചി; ചൈനയിൽ അറവുശാലയിൽ കണ്ടെത്തിയത് 1,000 പൂച്ചകളെ

ബെയ്ജിങ്: ചൈനയില്‍ പോര്‍ക്കും മട്ടനുമെന്ന വ്യാജേന പൂച്ചയിറച്ചി വ്യാപകമായി വില്‍ക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. അറവുശാലകളിലെത്തിച്ച ആയിരത്തിലധികം പൂച്ചകളെ കഴിഞ്ഞ ദിവസം പോലീസിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ജാങ്‌സു പ്രവിശ്യയിലെ സൂസ്‌ഹോഹില്‍ പല ഭക്ഷണശാലകളിലും പൂച്ചയിറച്ചി വിളമ്പുണ്ടെന്നാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ ട്രക്കുകളില്‍ പൂച്ചകളെ കടത്തുന്നുണ്ടെന്ന് മൃഗസ്‌നേഹികളുടെ സംഘടന പോലീസിന് വിവരം നല്‍കിയിരുന്നു. ആറു ദിവസത്തോളം ഈ ട്രക്കുകളെ പിന്തുടര്‍ന്ന ഇവര്‍...

‘എന്റെ കുഞ്ഞിന്റെ പോരാട്ടം അവസാനിച്ചു’; മകന്റെ മരണവാര്‍ത്ത അറിയിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം

മെല്‍ബണ്‍: തന്റെ നാലു മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചതായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഫവാദ് അഹമദ് അറിയിച്ചു. നിരവധി ആരോ​ഗ്യപ്രശ്നങ്ങളുള്ളതിനാൽ മെൽബണിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. തിങ്കളാഴ്ച ഉച്ചയ്ക്കാണ് കുഞ്ഞ് മരിച്ച വിവരം ഫവാദം തന്റെ എക്സ് പേജിലൂടെ അറിയിച്ചത്. എന്റെ കുഞ്ഞ് മാലാഖയെ വീണ്ടും കണ്ടുമുട്ടുന്നത് വരെ... എന്റെ കുഞ്ഞിന്റെ വേദനാജനകമായ പോരാട്ടം അവസാനിച്ചു....

ടെലഗ്രാമിന് പിന്നാലെ വാട്ട്സാപ്പിലും കാത്തിരുുന്ന ആ ഫീച്ചറെത്തി; ഫോണില്‍ ആക്ടിവേറ്റ് ചെയ്യുന്നത് ഇങ്ങനെ

പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്. ഒന്നിലധികം ഫോൺ നമ്പരുകൾ ഉപയോഗിക്കുന്നവർക്ക് ഉപയോഗപ്രദമായ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സാപ്പ്. ആപ്പിലൂടെ ഇനി ഒന്നിലധികം അക്കൗണ്ടുകൾ ഒരേ സമയം ലോഗിൻ ചെയ്യാം. ടെലഗ്രാമിൽ ഇതിനകം ഈ ഫീച്ചർ ലഭ്യമായി തുടങ്ങി. നിലവിൽ ഒന്നിലധികം വാട്ട്സാപ്പുള്ളവർ ക്ലോൺ ആപ്പ് എടുക്കുകയോ അല്ലെങ്കില്‌ ബിസിനസ് വാട്ട്സാപ്പിനെ ആശ്രയിക്കുകയോ ആണ് പതിവ്. എന്നാൽ...

ഗാസയിൽ ഭക്ഷണവും ഇന്ധനവുമില്ല; നാൽപതോളം ആശുപത്രികളുടെ പ്രവർത്തനം നിലച്ചു, മരണം ആറായിരം കടന്നു

ടെൽഅവീവ്: ഹമാസ് ഇസ്രയേൽ യുദ്ധത്തിൽ ഗാസയിലെ പ്രതിസന്ധി ഏറ്റവും രൂക്ഷമായ അവസ്ഥയിൽ. ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ഇന്നത്തോടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കേണ്ടി വരും. ഇന്ധന വിതരണത്തിനായി ഹമാസിനോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെടണമെന്നാണ് ഇസ്രയേൽ നിലപാട്. ഹമാസിന്‍റെ പക്കൽ അഞ്ച് ലക്ഷം ലിറ്റർ ഇന്ധനം കരുതലായി ഉണ്ടെന്നും ഇസ്രയേൽ...

ജിന്നിന്‍റെ സഹായത്തോടെ നിരോധിത നോട്ടുകള്‍ പുതിയതാക്കാമെന്ന് മന്ത്രവാദി; 47 ലക്ഷത്തിന്‍റെ നോട്ടുകളുമായി ഒരാള്‍ പിടിയില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 47 ലക്ഷത്തിന്‍റെ നിരോധിത നോട്ടുകളുമായി ഒരാള്‍ പിടിയില്‍. ജിന്നിന്‍റെ സഹായത്തോടെ പഴയ നോട്ടുകള്‍ പുതിയതാക്കാമെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് സുല്‍ത്താന്‍ കരോസിയ 500ന്‍റെയും ആയിരത്തിന്‍റെയും നോട്ടുകളുമായി ഇറങ്ങിയത്. മന്ത്രവാദിക്കു വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഗ്രാമങ്ങളില്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചുള്ള നോട്ടുകളാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. സുല്‍ത്താനെ...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img