Latest news

ഏകദിന ലോകകപ്പ്: ‘കോഹ്‌ലി ആളുകളെ ഭയപ്പെട്ടു’, ബാറ്റിംഗ് വേളയില്‍ പറഞ്ഞത് വെളിപ്പെടുത്തി രാഹുല്‍

ഏകദിന ലോകകപ്പിലെ തങ്ങളുടെ നാലാം മത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയുടെ 48-ാം ഏകദിന സെഞ്ച്വറി നേട്ടമാണ് ഇന്ത്യന്‍ ജയം അനയാസമാക്കിയത്. എന്നിരുന്നാലും, ഈ നാഴികക്കല്ല് കടക്കുക എന്നത് കോഹ്‌ലിയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. 38 ഓവറുകള്‍ പിന്നിടുമ്പോള്‍ 73* (77) എന്ന നിലയില്‍ കോഹ്ലി...

നിരോധനത്തിനെതിരെ പോപുലർ ഫ്രണ്ട് സുപ്രിംകോടതിയിൽ

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. സംഘടനയെ നിരോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം ശരിവച്ച യുഎപിഎ ട്രിബ്യൂണൽ വിധി ചോദ്യം ചെയ്താണ് പോപുലർ ഫ്രണ്ട് പരമോന്നത കോടതിയെ സമീപിച്ചത്. 2022 സെപ്തംബറിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപുലർ ഫ്രണ്ടിനെ നിരോധിത സംഘടനയായി...

കത്വ ഫണ്ട് തിരിമറിക്കേസ് പി.കെ. ഫിറോസിന് ക്ലീന്‍ ചിറ്റ് നല്‍കിയ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, യൂത്ത് ലീഗ് മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ എന്നിവരുടെപേരിലുള്ള കഠുവ ഫണ്ട് തിരിമറിക്കേസ് അന്വേഷിച്ച പോലീസ് ഓഫീസറെ സസ്‌പെന്‍ഡ്ചെയ്തു. കുന്ദമംഗലം ഇന്‍സ്‌പെക്ടര്‍ യൂസഫ് നടുത്തറേമ്മലിനെയാണ് സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ വ്യാഴാഴ്ച സസ്‌പെന്‍ഡ്ചെയ്തത്. കേസില്‍ ഇരുവര്‍ക്കുമെതിരേ തെളിവില്ലെന്ന പോലീസ്...

കര്‍ണാടകത്തില്‍ BJP-യുമായി സഖ്യമുണ്ടാക്കുന്നതില്‍ പിണറായി വിജയന്റെ പിന്തുണ ലഭിച്ചു- എച്ച്.ഡി ദേവഗൗഡ

ബെംഗളൂരു: കർണാടകത്തിൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചതായി ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ. പാർട്ടി കേരള ഘടകവും സഖ്യനീക്കത്തെ പിന്തുണച്ചതായും അദ്ദേഹം അറിയിച്ചു. ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതിനെതിരേ കലാപമുയർത്തിയ സി.എം. ഇബ്രാഹിമിനെ സംസ്ഥാനാധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതറിയിച്ച വാർത്താ സമ്മേളനത്തിലാണ് ദേവഗൗഡയുടെ വെളിപ്പെടുത്തൽ. ‘‘കേരളത്തിൽ ജെ.ഡി.എസ്. ഇടതുമുന്നണിക്കൊപ്പമാണ്. ഞങ്ങളുടെ...

ഒരു സമരനൂറ്റാണ്ട്; വി എസിന് ഇന്ന് നൂറാം പിറന്നാള്‍

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ഇന്ന് 100-ാം ജന്മദിനം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി മകന്‍ അരുണ്‍കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ് വി എസ്. സന്ദർശകർക്ക് വിലക്കുള്ളതിനാല്‍ പതിവ് പോലെ ആഘോഷങ്ങളില്ലാതെയായിരിക്കും 100-ാം ജന്മദിനവും കടന്നുപോകുക. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേതെന്ന് മുഖ്യമന്ത്രി...

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ അത്യവശ്യമായിരുന്ന, കാത്തിരുന്ന പ്രത്യേകത ഇതാ എത്തി; ഫീച്ചര്‍ ഇങ്ങനെ

ദില്ലി: വാട്ട്സ്ആപ്പ് ഇന്ന് ലോകത്ത് പലരുടെയും നിത്യ ജീവിതത്തിന്‍റെ ഭാഗമാണ്. ബിസിനസിനും പേഴ്സണല്‍ ആവശ്യത്തിനും വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവരുണ്ടാകും. അതിനായി രണ്ട് സിമ്മുകളിലായി രണ്ട് അക്കൌണ്ടുകളും ഉണ്ടാകും. ഇപ്പോഴത്തെ അവസ്ഥയില്‍ ഇത്തരത്തില്‍ രണ്ട് വാട്ട്സ്ആപ്പ് അക്കൌണ്ടുമായി നടക്കണമെങ്കില്‍ രണ്ട് ഫോണ്‍ വേണം. എന്നാല്‍ ഒരു ഫോണില്‍ ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കാനുള്ള ഫീച്ചര്‍ വാട്ട്‌സ്ആപ്പ് കുറച്ചു നാളായ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്...

ഇസ്രയേൽ പൊലീസിന് യൂണിഫോം നല്‍കുന്നത് നിര്‍ത്തിവെച്ച് കണ്ണൂരിലെ വസ്ത്ര നിര്‍മാണ കമ്പനി

കണ്ണൂര്‍: സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾ സ്വീകരിക്കില്ലെന്ന് ഇസ്രയേൽ പോലീസിന് യൂണിഫോം നിർമ്മിച്ചു നൽകുന്ന കണ്ണൂരിലെ വസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് അറിയിച്ചു. ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പുള്ളതിനാലാണ് തീരുമാനമെന്ന് സ്ഥാപന അധികൃതര്‍ അറിയിച്ചതായി വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത...

ഐസ്ക്രീമും പൊട്ടറ്റോ ചിപ്സുകളും കൊക്കെയ്ൻ പോലെ അഡിക്ഷൻ ഉണ്ടാക്കുന്നതായി പഠനം

ചെറിയ കുട്ടികള്‍ മുതല്‍ ടീനേജിലുള്ളവര്‍ വരെ തുടര്‍ച്ചയായി പൊട്ടറ്റോ ചിപ്‌സ് ഉത്പന്നങ്ങള്‍ കഴിക്കുന്നത് നമ്മള്‍ കാണുന്നതാണ്. ഐസ്‌ക്രീമും ഇത്തരത്തില്‍ കുട്ടികളില്‍ അഡിക്ഷന്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഈ പദാര്‍ഥങ്ങള്‍ ഉണ്ടാക്കുന്ന അഡിക്ഷന്‍ കൊക്കെയ്ന്‍ പോലെയുള്ള ലഹരിവസ്തുക്കള്‍ ഉണ്ടാക്കുന്നതിന് സമാനമാണെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ പാക്കേജ്ഡായ ഭക്ഷണങ്ങള്‍ പുകയിലയിലെ നിക്കോട്ടിന്‍, കൊക്കെയ്ന്‍, ഹെറോയ്ന്‍ തുടങ്ങിയവ ഉണ്ടാക്കുന്ന അഡിക്ഷന്...

സിഎം ഇബ്രാഹിമിനെതിരെ അച്ചടക്ക നടപടി, ജെഡിഎസില്‍നിന്ന് പുറത്താക്കി

ബെംഗളൂരു: സിഎം ഇബ്രാഹിമിനെ ജെഡിഎസ് പുറത്താക്കി. ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും പാർട്ടി അംഗത്വത്തിൽ നിന്നുമാണ് സിഎം ഇബ്രാഹിമിനെ പുറത്താക്കിയത്. ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ സാന്നിധ്യത്തിൽ ചേർന്ന് അടിയന്തര യോഗത്തിലാണ് തീരുമാനം. എച്ച് ഡി കുമാരസ്വാമി കർണാടക ജെഡിഎസ് അധ്യക്ഷനാകും. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചാണ് സിഎം ഇബ്രാഹിമിനെതിരെ...

മംഗളൂരുവിൽ അമിതവേ​ഗതയിൽ നടപ്പാതയിലേക്ക് കാർ ഇടിച്ചുകയറി, ഇടിച്ചുതെറിപ്പിച്ചത് 5 പേരെ, 23കാരിക്ക് ദാരുണാന്ത്യം -വീഡിയോ

മം​ഗളൂരു: അമിതവേ​ഗതയിൽ നിയന്ത്രണം തെറ്റിയെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ഒരു യുവതി കൊല്ലപ്പെടുകയും നാല് പേർക്ക് ​ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. മംഗളൂരുവിലെ മന്നഗുഡ്ഡ ജംഗ്‌ഷനു സമീപത്തെ ഫുട്‌പാത്തിലൂടെ ആളുകൾ നടക്കുമ്പോഴാണ് സംഭവം. കമലേഷ് ബൽദേവ് എന്നയാൾ ഓടിച്ച വെളുത്ത ഹ്യുണ്ടായ് ഇയോൺ കാറാണ് രണ്ട് സ്ത്രീകളെയും...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img