Latest news

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് വ്യാപക മഴക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ- തെക്കന്‍ ജില്ലകളില്‍ ഇന്നും, നവംബര്‍ 3 മുതല്‍ 5 വരെ കേരളത്തിലുടനീളവും ശക്തമായ മഴക്കും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ട്. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്...

വിസാ നിയമങ്ങളില്‍ മാറ്റങ്ങളുമായി ഒമാന്‍; ‘ഈ രാജ്യത്തിന് ഇനി പുതിയ വിസ നല്‍കില്ല’

മസ്‌ക്കറ്റ്: വിസ നിയമങ്ങളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍. ടൂറിസ്റ്റ്, വിസിറ്റിംഗ് വിസകളില്‍ ഒമാനില്‍ എത്തുന്നവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാന്‍ സാധിക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വിസ മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്ത് നിന്ന് പുറത്തുപോയി പുതുക്കേണ്ടി വരുമെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. നേരത്തെ വിസിറ്റിംഗ് വിസയില്‍ ഒമാനിലെത്തുന്നവര്‍ക്ക് 50 റിയാല്‍ നല്‍കിയാല്‍ വിസ...

പീഡന പരാതി: മല്ലു ട്രാവലർ ഷാക്കിറിന് ജാമ്യം, സമൂഹമാധ്യമങ്ങളിൽ കേസ് പരാമർശം പാടില്ലെന്ന് ഉപാധി

കൊച്ചി : സൗദി യുവതിയുടെ പീഡന പരാതിയിൽ, വ്ലോഗർ ഷാക്കിർ സുബ്ഹാന് (മല്ലു ട്രാവലർ) ഹൈക്കോടതി സ്ഥിരം ജാമ്യം നൽകി. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളിൽ പരാമർശങ്ങളൊന്നും പാടില്ലെന്നാണ് ഹൈക്കോടതി നിർദേശം. സംഭവത്തിൽ സെൻട്രൽ പോലീസ് കേസ് എടുത്തതിന് പിറകെ കാനഡയിലേക്ക് പോയ ഷാക്കിറിനെ പോലീസിന് ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇടക്കാല ജാമ്യം കോടതി...

815 ദശലക്ഷം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; വിവരങ്ങള്‍ ഡാര്‍ക്ക് വെബ് ഫോറത്തില്‍ വില്പനയ്ക്ക്

ന്യൂയോര്‍ക്ക്: 815 ദശലക്ഷം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബ് ഫോറത്തില്‍ വില്‍പ്പനയ്ക്ക് വെച്ചതായി യു.എസ് സൈബര്‍ സുരക്ഷാസ്ഥാപനമായ റെസെക്യൂരിറ്റി. ഒക്ടോബര്‍ ഒന്‍പതിന് ഡാര്‍ക്ക് വെബ്ബില്‍ 80,000 ഡോളറിന് വിവരങ്ങള്‍ വില്‍ക്കാന്‍ ഒരു ഹാക്കര്‍ ശ്രമിച്ചതായി റെസെക്യൂരിറ്റി വെളിപ്പെടുത്തി. ഹാക്ക് ചെയ്ത ഡാറ്റയില്‍ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരുടെ ആധാറുകളുടേയും പാസ്‌പോര്‍ട്ടുകളുടേയും വിശദാംശങ്ങളും പേരുവിവരങ്ങളും അടങ്ങിയിട്ടുണ്ടെന്ന് റെസെക്യൂരിറ്റി...

ഒടുവിൽ കാത്തിരിപ്പിന് അവസാനമാകുന്നു; ആ കിടിലന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്ന വിവരം പങ്കുവച്ച് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി. സുഹൃത്തുക്കള്‍ക്ക് നിങ്ങളുടെ കറൗസല്‍ പോസ്റ്റില്‍ ഫോട്ടോകള്‍ ആഡ് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചര്‍ പരീക്ഷിക്കുന്ന വിവരമാണ് ആദം മൊസേരി പങ്കുവച്ചത്. ഒന്നിലധികം ഫോട്ടോയോ വീഡിയോയോ ഉള്‍പ്പെട്ട പോസ്റ്റിനെയാണ് കറൗസല്‍ പോസ്റ്റുകള്‍ എന്ന് വിളിക്കുന്നത്. ഫോട്ടോ പോസ്റ്റു ചെയ്യുന്നതിന് മുമ്പ് നിങ്ങളെ ഫോളോ ചെയ്യുന്നവര്‍ക്ക്...

പ്രകോപനപരമായ വാര്‍ത്തകള്‍ സൃഷ്ടിച്ചു; യൂത്ത് ലീഗിന്റെ പരാതിയിൽ ജനം ടിവിക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ പ്രകോപനപരമായ വാര്‍ത്തകള്‍ സൃഷ്ടിച്ചതിന് ജനം ടിവിക്കെതിരെ കേസെടുത്തു. എളമക്കര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ പരാതിയിലാണ് നടപടി. പ്രത്യേക മതവിഭാഗത്തിനെതിരെ മനഃപൂര്‍വമായി വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജനം ടിവി പ്രകോപനപരമായ വാര്‍ത്തകള്‍ സൃഷ്ടിച്ചതായി പരാതിയില്‍ സൂചിപ്പിച്ചിരുന്നു. കളമശ്ശേരി...

2034 ലോകകപ്പ് ഫുട്‌ബോൾ സൗദിയിൽ തന്നെ, ഔദ്യോഗിക പ്രഖ്യാപനവുമായി ഫിഫ

റിയാദ്: 2034-ലെ ലോകകപ്പിന് സൗദി അറേബ്യ തന്നെ ആതിഥ്യം വഹിക്കും. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മറ്റൊരു രാജ്യവും 2034 ലോകകപ്പിനുള്ള ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സമർപ്പിക്കാത്താതാണ് സൗദിക്ക് നറുക്ക് വീഴാൻ കാരണം. ഇതോടെ, 11 വർഷത്തിന് ശേഷം ലോക ഫുട്‌ബോൾ മാമാങ്കം സഊദിയുടെ മണ്ണിലെത്തും. എല്ലാ സാങ്കേതിക മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്...

വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി; വര്‍ധിപ്പിച്ചത് 102 രൂപ

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. 102 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന്റെ വില 1842 രൂപയായി. ഡല്‍ഹിയില്‍ 1731 രൂപയ്ക്ക് ലഭിച്ചിരുന്ന 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില 1,833 രൂപയായി ഉയര്‍ന്നു. മുംബൈയില്‍ സിലിണ്ടര്‍ വില 1785.50 രൂപയായും ചെന്നൈയില്‍ 1999.50 രൂപയായും കൂടി. ഹോട്ടലുകളില്‍ അടക്കം ഉപയോഗിക്കുന്ന...

കാസര്‍കോട് സ്വകാര്യ ബസിനുനേരെ ആക്രമണം, ഹെല്‍മറ്റ് കൊണ്ട് ചില്ല് അടിച്ചുതകര്‍ത്തു, യാത്രക്കാരന് പരിക്ക്

കാസര്‍കോട്: കാസര്‍കോട് സ്വകാര്യ  ബസിനുനേരെ ആക്രമണം. കാസര്‍കോട് ബന്തടുക്ക ആനക്കല്ലില്‍ ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ബന്തടുക്കയില്‍ നിന്ന് കാസര്‍കോട്ടോക്ക് വരികയായിരുന്ന തത്വമസി എന്ന പേരിലുള്ള സ്വകാര്യ ബസിന്‍റെ ചില്ലാണ് അടിച്ച് പൊട്ടിച്ചത്. ആക്രമണത്തിനിടെ ചില്ല് തെറിച്ച് ബസിലെ ഒരു യാത്രക്കാരന് പരിക്കേറ്റു. ബൈക്കില്‍ എത്തിയ ആളാണ് ബസ് തടഞ്ഞ് നിര്‍ത്തി ഹെല്‍മറ്റ് കൊണ്ട്...

സീരിയൽ നടി പ്രിയ അന്തരിച്ചു

തിരുവനന്തപുരം: ടെലിവിഷൻ സീരിയൽ താരം ഡോ. പ്രിയ അന്തരിച്ചു. എട്ടുമാസം ​ഗർഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയതാണെന്നും അവിടെ വെച്ച് ഹൃദയസ്തംഭനമുണ്ടായെന്നും മരണ വിവരം പങ്കുവെച്ചുകൊണ്ട് നടൻ കിഷോർ സത്യ ഫെയ്സ്ബുക്കിൽ കുറിച്ചു. കുഞ്ഞ് ഐ.സി.യുവിൽ ആണെന്നും കിഷോർ സത്യ അറിയിച്ചു. ' 'മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img