2023ൽ ഗൂഗ്‌ളിൽ അന്വേഷിക്കപ്പെട്ട കായിക താരങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ക്രിക്കറ്റിലെ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയും. ഫുട്‌ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയുമുള്ള പട്ടികയിലാണ് 34കാരനായ താരം ഇടംപിടിച്ചത്. ലൈവ് മിൻറ്.കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2023ൽ ഗൂഗ്‌ളിൽ ഏറ്റവും കൂടുതൽ അന്വേഷിക്കപ്പെട്ടത് അൽനസ്‌റിനായി കളിക്കുന്ന പോർച്ചുഗീസ് സൂപ്പർ താരം റൊണാൾഡോയാണ്. 199.4 മില്യൺ...
പലസ്തീന് ഐക്യദാര്‍ഢ്യവുമായി എല്ലാ ജില്ലകളിലും ഐക്യദാര്‍ഢ്യ പ്രാര്‍ഥന സദസ് സംഘടിപ്പിക്കാന്‍ സമസ്തയുടെ. ഒക്ടോബര്‍ 31ന് വൈകിട്ട് നാലു മണിക്ക് ജില്ലാ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന സദസ് നടത്തും. വെള്ളിയാഴ്ച പള്ളികളില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രാര്‍ഥന സംഗമവും സംഘടിപ്പിക്കുമെന്നും സമസ്ത അറിയിച്ചു.
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 6000ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. 18 ദിവസത്തിനിടെ ഗാസയില്‍ 2360...
ലിയോയിലെ പശ്ചാത്തല സംഗീതത്തെ ചൊല്ലി സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനെതിരെ കോപ്പിയടി ആരോപണം ശക്തമാവുകയാണ്. ലിയോയിലെ ‘ഓര്‍ഡിനറി പേഴ്സണ്‍’ എന്ന ട്രാക്കാണ് ആരോപണവിധേയമായിരിക്കുന്നത്. ഇത് പ്രശസ്ത ബ്രിട്ടീഷ് ടെലിവിഷന്‍ സിരീസ് ആയ പീക്കി ബ്ലൈന്‍ഡേഴ്സിലെ ഒരു ട്രാക്കിന്‍റെ പകര്‍പ്പാണെന്നാണ് ആരോപണം.
ബെലറൂസിയന്‍ സംഗീതജ്ഞനായ ഓട്നിക്ക എന്ന് അറിയപ്പെടുന്ന അലക്സേ സ്റ്റാനുലേവിച്ചും ആര്‍ടെ മിഖായേന്‍കിന്നും ചേർന്നാണ് പീക്കി...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഈ മാസം 31ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും, ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്നാണ് ബസ്സുടമകളുടെ ആവശ്യം.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത് സ്വകാര്യ ബസ്സുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകി. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21...
കാക്കനാട് ഷവര്‍മ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം സ്വദേശി രാഹുല്‍ ഡി നായര്‍ ആണ് മരിച്ചത്. കാക്കനാട്ടെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയായിരുന്നു രാഹുല്‍. കഴിഞ്ഞ 18നാണ് കാക്കനാട് മാവേലിപുരത്തെ ലേ ഹയാത്ത് ഹോട്ടലില്‍ നിന്ന് ഇയാള്‍ ഷവര്‍മ വാങ്ങി കഴിച്ചത്.
ഓണ്‍ലൈനായി വാങ്ങിയാണ് ഷവര്‍മ കഴിച്ചത്. തുടര്‍ന്ന് ഛര്‍ദിയും വയറിളക്കവും...
ദില്ലി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് അനൂകൂല നിലപാടുമായി ദേശീയ നിയമകമ്മീഷൻ. ഇതുസംബന്ധിച്ച നിലപാട് കമ്മീഷൻ ഇന്ന് രാംനാഥ് കോവിന്ദ് സമിതിയെ അറിയിക്കും. അടുത്ത ആഴ്ച്ചയോടെ ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് കമ്മീഷൻ സമിതിക്ക് കൈമാറുമെന്നാണ് വിവരം.
ഇന്ന് വൈകുന്നേരമാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സാധ്യതകൾ പരിശോധിക്കാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തിലുള്ള...
ഡൽഹി: എൻസിഇആർടി പുസ്തകങ്ങളിൽ ഇനി ഇന്ത്യ ഇല്ല. രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാൻ എൻസിഇആർടി ഉപദേശക സമിതി ശുപാർശ നൽകി. സി ഐ ഐസകിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ശുപാർശ നൽകിയത്. പ്രാചീന ചരിത്രത്തിന് പകരം ഇനി ക്ലാസിക്കൽ ഹിസ്റ്ററി പഠിപ്പിക്കണമെന്നും ശുപാർശയുണ്ട്.
പരിഷ്കാരം നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് സി ഐ ഐസക് പ്രതികരിച്ചു. പുരാതന, മധ്യകാല,...
ഒക്ടോബര്‍ മാസം ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് നവംബര്‍ മൂന്നിന് നടക്കുന്ന അടുത്ത ലൈവ് ഡ്രോയിൽ 20 മില്യൺ ദിര്‍ഹം നേടാൻ അവസരം. ടിക്കറ്റ് വാങ്ങി തൊട്ടടുത്ത ദിവസം നടക്കുന്ന ഇലക്ട്രോണിക് ഡ്രോയിലും എല്ലാവര്‍ക്കും ഓട്ടോമാറ്റിക് ആയി പങ്കെടുക്കാം. ഒരാള്‍ക്ക് ദിവസവും 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിയാണ് സമ്മാനം.
ഒൻപതാം ദിവസത്തെ വിജയി ഇന്ത്യക്കാരനായ റഹ്മത്തുള്ള അബ്ദുള്‍ സമദ് ആണ്. ദുബായിൽ...
ഗാസ: ഇസ്രയേല്‍ - ഹമാസ് യുദ്ധത്തില്‍ യുണിസെഫ് ആശങ്ക രേഖപ്പെടുത്തി. ഗാസയിൽ 18 ദിവസത്തിൽ 2360 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ് അറിയിച്ചു. 6364 കുട്ടികൾക്ക് പരിക്കേറ്റു. ഇസ്രയേലില്‍ 30 കുട്ടികള്‍ കൊല്ലപ്പെട്ടു. ഗാസയിലെ സാഹചര്യം ധാർമികതയ്ക്ക് മേലുള്ള കളങ്കമാണെന്ന് യൂണിസെഫ് പ്രതികരിച്ചു.
അടിയന്തരമായ വെടിനിര്‍ത്തലിന് യുണിസെഫ് ആഹ്വാനം ചെയ്തു. ഗാസ മുനമ്പിലെ മിക്കവാറും എല്ലാ കുട്ടികളും...
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസില്‍ കോടതിയില്‍ ഹാജരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ജാമ്യം. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. ആകെ അഞ്ച് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. കേസില്‍ ആദ്യമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കോടതിയില്‍ ഹാജരാകുന്നത്.
2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...