തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. ഇന്നലെ വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സ്കൂൾ വിദ്യാർത്ഥിയാണ് വധ ഭീഷണിയുമായി ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ. നവംബര്‍ 22നാണ് പുതിയ സര്‍വീസ് ആരംഭിക്കുക.
ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസുകള്‍. ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കോഴിക്കോട് എത്തും. രാത്രി 8.50ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം 11.25ന്...
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ പാകിസ്ഥാന്‍-ബംഗ്ലാദേശ് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ ഫലസ്തീന്‍ പതാക വീശിയതിന് നാല് പേര്‍ അറസ്റ്റില്‍.
അറസ്റ്റിലായവരില്‍ രണ്ട് പേര്‍ ജാര്‍ഖണ്ഡ് സ്വദേശികളും മറ്റ് രണ്ട്‌പേര്‍ കൊല്‍ക്കത്തയിലെ ഏക്ബല്‍പൂര്‍, ഹൗറ സ്വദേശികളുമാണ്. അര്‍ധരാത്രിയോടയാണ് ഇവരെ വിട്ടയച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഗസയ്ക്കുമേലുള്ള ഇസ്രഈല്‍ യുദ്ധത്തില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പതാക വീശിയത്. മത്സരത്തില്‍...
നവംബറിൽ ബിഗ് ടിക്കറ്റിലൂടെ ടിക്കറ്റ് എടുക്കാം ഡിസംബര്‍ മൂന്നിന് 15 മില്യൺ ദിര്‍ഹം സ്വന്തമാക്കാം. കൂടാതെ ദിവസേനെയുള്ള നറുക്കെടുപ്പിൽ 24 കാരറ്റ് സ്വര്‍ണ്ണക്കട്ടികളും നേടാം.
ഗ്യാരണ്ടീഡ് ഗ്രാൻഡ് പ്രൈസ് ആയ 15 മില്യൺ ദിര്‍ഹത്തിന് പുറമെ പത്ത് പേര്‍ക്ക് 59,000 ദിര്‍ഹം മൂല്യമുള്ള സ്വര്‍ണ്ണക്കട്ടികളും നേടാം. ഡ്രീം കാര്‍ ടിക്കറ്റുകള്‍ എടുത്തവര്‍ക്ക് പുതിയ റേഞ്ച് റോവര്‍ വെലാര്‍ കാറും...
ലോകകപ്പിൽ കഴിഞ്ഞ ദിവസമാണ് പാകിസ്താൻ വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തിയത്. ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകർത്തായിരുന്നു പാകിസ്താന്റെ വിജയാഘോഷം. ഇതോടെ പാകിസ്താൻ സെമി ഫൈനലിലേക്ക് മുന്നേറുമോയെന്ന ചർച്ചകൾ വീണ്ടും സജീവമാവുകയാണ്.
ലോകകപ്പിൽ ഇതുവരെ ആരും സെമി ഉറപ്പിച്ചിട്ടില്ല. ബംഗ്ലാദേശ് ഒഴികെ മറ്റെല്ലാവർക്കും സെമിയിലേക്ക് സാധ്യതകളുണ്ട്. പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് പാകിസ്താനിപ്പോൾ. ഏഴ് മാച്ചുകളിൽ മൂന്നെണ്ണം ജയിച്ച്...
മുംബൈ: മഹാരാഷ്ട്രയിൽ മറാത്ത സംവരണം പ്രക്ഷോഭം ശക്തമാകുന്നു. മന്ത്രിയും എൻസിപി നേതാവുമായ ഹസൻ മുഷ്‌രിഫിന്‍റെ കാർ പ്രതിഷേധക്കാർ അടിച്ച് തകർത്തു. പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര സർക്കാർ സർവകക്ഷി യോഗം വിളിച്ചു.
സംവരണം ആവശ്യപ്പെട്ടുള്ള മറാത്ത പ്രക്ഷോഭം കൂടുതൽ അക്രമത്തിലേക്ക് നീങ്ങിയതോടെയാണ് മഹാരാഷ്ട്ര സർക്കാർ സർവകക്ഷി യോഗം വിളിച്ചത് . മാറാത്തവാഡ മേഖലയിലെ ജനപ്രതിനിധികളോട് രാജി വയ്ക്കാൻ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ- തെക്കന്‍ ജില്ലകളില്‍ ഇന്നും, നവംബര്‍ 3 മുതല്‍ 5 വരെ കേരളത്തിലുടനീളവും ശക്തമായ മഴക്കും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ട്.
ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്...
കൊച്ചി : സൗദി യുവതിയുടെ പീഡന പരാതിയിൽ, വ്ലോഗർ ഷാക്കിർ സുബ്ഹാന് (മല്ലു ട്രാവലർ) ഹൈക്കോടതി സ്ഥിരം ജാമ്യം നൽകി. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളിൽ പരാമർശങ്ങളൊന്നും പാടില്ലെന്നാണ് ഹൈക്കോടതി നിർദേശം.
സംഭവത്തിൽ സെൻട്രൽ പോലീസ് കേസ് എടുത്തതിന് പിറകെ കാനഡയിലേക്ക് പോയ ഷാക്കിറിനെ പോലീസിന് ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇടക്കാല ജാമ്യം കോടതി...
രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ...