Latest news

ഗസ്സ നരഹത്യയിൽ പ്രതിഷേധം; ഇസ്രായേലിൽനിന്ന് മുഴുവൻ നയതന്ത്ര പ്രതിനിധികളെയും തിരിച്ചുവിളിച്ച് ദക്ഷിണാഫ്രിക്ക

പ്രിട്ടോറിയ: ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിൽ അന്താരാഷ്ട്ര പ്രതിഷേധത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയും. ഇസ്രായേലിൽനിന്നു മുഴുവൻ നയതന്ത്ര പ്രതിനിധികളെയും ദക്ഷിണാഫ്രിക്ക തിരിച്ചുവിളിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിലെ മന്ത്രി കമ്പഡ്‌സോ ഷഫേനിയാണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. മുഴുവൻ നയതന്ത്ര പ്രതിനിധികളോടും തെൽഅവീവിൽനിന്നു തിരിച്ചെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. നയതന്ത്ര പ്രതിനിധികളെ പിൻവലിച്ചതിനു കാരണം മന്ത്രി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഗസ്സ ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തിയാണു...

കുമ്പള ഹയർ സെക്കന്ററി സ്കൂൾ 1999 – 2000 എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ പുന:സമാഗമം നവം.26 ന്

കുമ്പള:കുമ്പള ഹയർ സെക്കന്ററി സ്കൂൾ 1999 - 2000 എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ പുന:സമാഗമം 'ഒരു വട്ടം കൂടി' നവം.26 ന് കുമ്പള ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ കുമ്പള പ്രസ്ഫറത്തിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ലോഗോ പ്രകാശനം പ്രശസ്ത ചാരിറ്റി പ്രവർത്തകൻ ഖയ്യും മാന്യ നിർവ്വഹിച്ചു. പരിപാടിയിൽ വച്ച് അധ്യാപകരെ...

എ.ഐ ക്യാമറകളുടെ പിഴ കിട്ടിയിട്ടും അടയ്ക്കാത്തവര്‍ക്ക് പണി വരുന്നു; ഡിസംബര്‍ ഒന്നു മുതല്‍ പുതിയ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ ഡിസംബര്‍ ഒന്നാം തീയ്യതി മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷമുള്ള അഞ്ച് മാസങ്ങളിൽ റോഡ് അപകട മരണ നിരക്ക് കുറഞ്ഞതായി യോഗം വിലയിരുത്തി.  എ.ഐ....

ഗാസയില്‍ ന്യൂക്ലിയർ ബോംബ് ഇടണമെന്ന ഇസ്രയേൽ മന്ത്രിയുടെ പ്രസ്താവന; ശക്തമായി അപലപിച്ച് യുഎഇ

ദുബൈ : ഗാസയ്ക്ക് മേൽ ന്യൂക്ലിയർ ബോംബ് ഇടണമെന്ന ഇസ്രയേൽ പൈതൃക സംരക്ഷണ മന്ത്രിയുടെ പ്രസ്താവനയെ ശക്തമായി അപലപിച്ച് യുഎഇ. പ്രസ്താവന ആക്ഷേപകരവും, ലജ്ജാവഹവുമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും യുഎഇ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. വംശഹത്യ ആഹ്വാനമെന്നത് ആശങ്ക ഉണ്ടാക്കുന്ന പ്രസ്താവനയാണെന്നും ഗാസയിൽ അടിയന്തര വെടി നിർത്തൽ വേണമെന്നും യുഎഇ ആവശ്യപ്പെട്ടു. ​ഗാസയിൽ സുരക്ഷിതമായ ഒരിടം...

ചാണകം ഏറിഞ്ഞ് ദീപാവലി ആഘോഷിക്കുന്ന ഇന്ത്യയിലെ ഗ്രാമം

ദീപാവലി ആഘോഷിക്കാനായ് ഓരോ നഗരങ്ങളും ഒരുങ്ങി കഴിഞ്ഞു. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും വിളക്കു കൊളുത്തിയും ദീപാവലി ആഘോഷിക്കുന്നതാണ് പരിജിതം. ദീപാവലി ആഘോഷിക്കാന്‍ ഓരോ നഗരത്തിനും അതിന്റേതായ തനതായ രീതികളുണ്ട്. എന്നാല്‍ ചാണകം എറിഞ്ഞ് ദീപാവലി ആഘോഷിക്കുന്ന ഒരു ഗ്രാമം ഇന്ത്യയില്‍ ഉണ്ട്. തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ‘ഗുമതപുര’ ഗ്രാമമാണ് ചാണക...

ഏകദിന ലോകകപ്പ്: തനിഗുണം കാണിച്ച് ബംഗ്ലാദേശ്, മാത്യൂസ് ‘ടൈംഡ് ഔട്ട്’, അപൂര്‍വ്വ സംഭവത്തിന് സാക്ഷ്യം വഹിച്ച് ക്രിക്കറ്റ് ലോകം

അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ലോകകപ്പിലെ ശ്രീലങ്ക-ബംഗ്ലാദേശ് മത്സരം. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലിയില്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തില്‍ ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസ് ‘ടൈംഡ് ഔട്ട്’ ആയി പുറത്തായി. ക്രിക്കറ്റില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന പുറത്താകലാണിത്. തെറ്റായ ഹെല്‍മറ്റ് ധരിച്ച് ബാറ്റിംഗിന് ഇറങ്ങിയതാണ് മാത്യൂസിന് തിരിച്ചടിയായത്. ഒരു ബാറ്റര്‍ പുറത്തായതിന് ശേഷം രണ്ട്...

ബഹിഷ്‌ക്കരണത്തിൽ പൊള്ളി ‘സ്റ്റാർബക്‌സ്’; ഉൽപന്നങ്ങൾ വമ്പൻ ഡിസ്‌കൗണ്ടിൽ

കെയ്‌റോ: ഇസ്രായേൽ അനുകൂല നിലപാടിൽ ശക്തമായ പ്രതിഷേധം നേരിടുന്നതിനിടെ വമ്പൻ ഡിസ്‌കൗണ്ടുമായി കോഫി ഹൗസ് ശൃംഖലയായ സ്റ്റാർബക്‌സ്. ഈജിപ്തിലെ ഔട്ട്‌ലെറ്റുകളിലാണ് 78.5 ശതമാനം വിലക്കുറവിൽ ഉൽപന്നങ്ങൾ വിൽക്കുന്നത്. വലിയ തോതിൽ ബഹിഷ്‌ക്കരണം നേരിടുന്നതിനിടെയാണ് ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ തന്ത്രവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. ഈജിപ്തിൽനിന്നുള്ള ഉപയോക്താക്കളാണ് കമ്പിയുടെ പുതിയ ഡിസ്‌കൗണ്ട് നിരക്കിനെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്....

‘ജൂതന്‍മാര്‍ കള്ളന്‍മാരും കൊലപാതകികളും’ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് ജീവനക്കാരിയെ പുറത്താക്കി ആപ്പിള്‍

ബെര്‍ലിന്‍: ഇന്‍സ്റ്റഗ്രാമില്‍ ജൂതവിരുദ്ധ പോസ്റ്റിട്ട ജീവനക്കാരിയെ ആപ്പിള്‍ പുറത്താക്കി. ജൂതന്‍മാരെ കൊലപാതകകികളും കള്ളന്‍മാരും എന്ന് വിശേഷിപ്പിച്ചായിരുന്നു ജര്‍മന്‍ സ്വദേശിയായ നതാഷ ദാഹിന്റെ പോസ്റ്റ്. ജര്‍മന്‍കാരിയായതില്‍ അഭിമാനിക്കുന്നുവെന്നും നതാഷ കുറിച്ചു. ‘എന്നെ പിന്തുടരാത്ത അല്ലെങ്കില്‍ ചെയ്യാന്‍ പദ്ധതിയിട്ട എന്റെ ലിസ്റ്റിലെ കുറച്ച് സയണിസ്റ്റുകള്‍ക്കായി, ഹലോ, ഞാന്‍ അഭിമാനിക്കുന്ന ഒരു ജര്‍മ്മന്‍ ആണെന്ന് നിങ്ങള്‍ ചിലപ്പോള്‍ മറക്കും.നിങ്ങള്‍ ശരിക്കും...

വീണ്ടും വിചിത്ര പരാമർശവുമായി ഹസൻ റാസ ; ഇന്ത്യ ഡിആർഎസിൽ കൃത്രിമത്വം കാണിക്കുന്നു

ഇന്ത്യ ഡിആര്‍എസില്‍ കൃത്രിമത്വം കാണിക്കുകയാണെന്ന് പാകിസ്താന്‍ മുന്‍ താരം ഹസന്‍ റാസ. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ കൂറ്റന്‍ മാര്‍ജിനില്‍ വിജയിച്ചതിനു പിന്നാലെ പാകിസ്താനില്‍ നടന്ന ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെയാണ് ഹസന്‍ റാസയുടെ വിചിത്ര പരാമര്‍ശം. മുന്‍പും ഇന്ത്യക്കെതിരെ ഹസന്‍ റാസ രംഗത്തുവന്നിരുന്നു. ലങ്കക്കെതിരായ ഇന്ത്യയുടെ മത്സരത്തിനു പിന്നാലെയായിരുന്നു ഹസന്‍ റാസയുടെ ആദ്യ ആരോപണം.ടിവി ഷോ അവതാരകന്റെ ചോദ്യത്തോട്...

ഏകദിന ലോകകപ്പ്: ഇഷാന്‍ വഴി രോഹിത് കൈമാറിയ സന്ദേശം എന്ത്?; വെളിപ്പെടുത്തി ശ്രേയസ് അയ്യര്‍

ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ വിരാട് കോഹ്‌ലിക്കൊപ്പം ചേര്‍ന്ന് മികച്ച പ്രകടനമാണ് യുവതാരം ശ്രേയസ് അയ്യര്‍ കാഴ്ചവെച്ചത്. 87 പന്ത് നേരിട്ട് ഏഴ്് ഫോറും 2 സിക്സും ഉള്‍പ്പെടെ 77 റണ്‍സാണ് ശ്രേയസ് നേടിയത്. ആദ്യം നിരവധി ഡോട്ട്ബോളുകള്‍ വരുത്തി സമ്മര്‍ദ്ദത്തോടെയാണ് ശ്രേയസ് ബാറ്റിംഗ് തുടങ്ങിയതെങ്കിലും പിന്നീട് കത്തിക്കയറുകയായിരുന്നു. മത്സരത്തിന്റെ ഇടവേളക്കിടെ ഇഷാന്‍ കിഷനിലൂടെ നായകന്‍ രോഹിത്...
- Advertisement -spot_img

Latest News

രാജ്യത്ത് മതിയായ അളവില്‍ എണ്ണയുണ്ടോ? പമ്പുകളിൽ ഇന്ധന വില കൂട്ടുമോ? ഊർജപ്രതിസന്ധിയിൽ പ്രധാനമന്ത്രിയുടെ വിശദീകരണം ഇങ്ങനെ…

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവശ്യവസ്തുക്കളുടെ ലഭ്യതയെ ബാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാന കപ്പല്‍പാതയായ ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുന്നത് അംഗീകരിക്കാനാവില്ലെന്നും നിരവധി ഇന്ത്യന്‍ നാവികര്‍ ഹോര്‍മുസ് കടലിടുക്കിൽ...
- Advertisement -spot_img